I'm a CBSE +2 student. How can I get admission in prestigious universities like Stanford for science UG?
What are the required qualifications and procedure?
Posted by Mridul PM, Kannur On 16.10.2018
View Answer
Please post the question at Study Abroad in this portal
I want to study MSc Forestry in Kerala Agricultural University.Now I am doing BSc Botany.What are the procedures for taking Msc in forestry after completing Bsc in Botany?
Posted by Devika Shaji, Thrissur On 16.10.2018
View Answer
Eligibility for MSc in Forestry is as follows: A basic degree in Forestry/ Agriculture/ Horticulture/B.V.Sc. & A.H (for Wildlife Science only) or equivalent
degree recognized by KAU with an OGPA of 7.00/10.00 for general candidates and 6.50/10.00 for SC/ST. (Degree holders with higher Grade Certificate from Ranger's College or with Diploma in Forestry from State Forest College/Indian Forest College, Dehradun are also eligible) .
Specializations offered at KAU are Silviculture & Agroforestry; Forest Biology & Tree Improvement; Natural Resource Management; Forest Products & Utilization and Wildlife Science
ഞാൻ പ്ലസ്ടു -വിന് പഠിക്കുന്നു. ഐഐടിയിൽ എയറോട്ടിക്കൽ എന്ജിനീയറിംഗ് ആണ് താത്പര്യം.ഏതു പരീക്ഷയാണു എഴുതേണ്ടത്?എന്നാണ് അക്ഷിക്കേണ്ടത്?
Posted by Nikhil.M.B, Pattithadam On 15.10.2018
View Answer
ഐ ഐ ടിയിൽ ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഇല്ല. ഏറോസ്പേസ് എഞ്ചിനീയറിംഗ് ഉണ്ട്. അതിനു ജെ.ഇ.ഇ.അഡ്വാൻസ്ഡ് പരീക്ഷയിൽ റാങ്ക് വേണം. ജെ.ഇ.ഇ.അഡ്വാൻസ്ഡ് എഴുതാൻ ആദ്യം ജെ.ഇ.ഇ.മെയിൻ പേപ്പർ ഒന്ന് എഴുതണം.അതിനു ഇനിയും ഫെബ്രുവരിയിൽ ആപ്പീസുഖിക്കാം. വെബ്സൈറ്റ്, https://jeemain.nic.in/ ഈ പാറക്ഷ്യൽ വിവിധ വിഭാഗങ്ങളിൽ നിന്നും മുന്നിലെത്തുന്ന 224000 പേർക്ക് അഡ്വാൻസ്ഡ് എഴുതാൻ കഴിയൂ. മറ്റു സ്ഥാപനങ്ങളിൽ ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഉണ്ട്.
I am a +2 student. I like to study astro physics. What is the best collage for it?
Posted by Sanjay k, Ponnani On 15.10.2018
View Answer
There are no courses in Astrophysics after plus 2. You can do Bachelor in Physics and then think about astrophysics.
ബി.എസ്സ്.സി. ഫിസിക്സിനു ശേഷം ചേരാവുന്ന, ആസ്ട്രോണമിയോ, ആസ്ട്രോ ഫിസിക്സോ മുഖ്യ വിഷയമായുള്ള മാസ്റ്റേഴ്സ് കോഴ്സ് , കേരളത്തിൽ, ഇല്ലെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ മഹാത്മാഗാന്ധി സർവകലാശാലയിലെ, സ്കൂൾ ഓഫ് പ്യുവർ & അപ്ലൈഡ് ഫിസിക്സിൽ, ആസ്ട്രോ ഫിസിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി. കോഴ്സുണ്ട്. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് മാസ്റ്റേഴ്സ് കോഴ്സിൽ, എലക്ടീവ് പേപ്പറുകളുടെ പട്ടികയിൽ, ആസ്ട്രോണമിയും ആസ്ട്രോ ഫിസിക്സും ഉൾപ്പെടുന്നുണ്ട്. ഇവിടെയും പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.
ആസ്ട്രോണമി & അസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുണ്ടു്. പക്ഷെ അതിലെ പ്രവേശനത്തിന് പി.ജി. വേണം.ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കുo അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ GATE /JEST യോഗ്യതയോ ഫിസിക്കൽ സയൻസസിലെ UGC- NET യോഗ്യതയോ കൂടി വേണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇൻറർവ്യൂ എന്നിവയുണ്ടാകും.
After MSc Physics there is an option to join Integrated M-Tech.- PhD at Indian Institute of Astrophyics, Bangalore.
iam a student of 12th standard when should i write jee main 2019 and keam 2019
Posted by Nandan ck, Mananthavady,Wayanad On 14.10.2018
View Answer
ഞാൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. 2019 ലെ ജെ.ഇ.ഇ മെയിൻ, കേരള എഞ്ചിനീയറിംഗ് എൻട്രൻസ് എന്നിവയ്ക്ക്, എപ്പോഴാണ് അപേക്ഷിക്കേണ്ടത്?
ഈ വർഷം മുതൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്, ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത്. വർഷത്തിൽ 2 തവണ പരീക്ഷ നടത്തും. അർഹതയുള്ള ഒരാൾക്ക്, വേണമെങ്കിൽ രണ്ടും അഭിമുഖീകരിക്കാം. എങ്കിൽ, മെച്ചപ്പെട്ട സ്കോർ പരിഗണിക്കും. ഏതെങ്കിലും ഒന്ന് എഴുതിയാലും മതി. 2019ലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ ആദ്യ പരീക്ഷയ്ക്ക്, അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു. ഇനി രണ്ടാമത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2019 ഫെബ്രവരി 8 മുതൽ അതിനുള്ള സൗകര്യം കിട്ടും. വെബ്സൈറ്റ്: www.jeemain.nic.in.
കേരളത്തിലെ എഞ്ചിനീയറിംഗ് എൻട്രൻസ് വിജ്ഞാപനം 2019 ജനവരി/ഫെബ്രുവരി മാസത്തിൽ പ്രതീക്ഷിക്കാം. 2018 ൽ, പരീക്ഷയ്ക്ക് അപേക്ഷിക്കാൻ, ഫെബ്രുവരി 1 മുതൽ 28 വരെയായിരുന്നു സമയം നൽകിയത്. വെബ് സൈറ്റ്: www.cee-kerala.org ; www.cee.kerala.gov.in
I'm a BA English student.If I want to attend the civil service examination,is PG must??
Posted by Arundhathi k, Malappuram On 13.10.2018
View Answer
സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. പ്രൊഫഷണൽ, ടെക് നിക്കൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി.
PG is not needed
I am studying ug botany model 2 plant biotechnology. How did i get Chance to join Indian forest service.what can I do for that?
Posted by aswathy , kochi On 12.10.2018
View Answer
അനിമൽ ഹസ്ബൻഡ്രി & വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയം പഠിച്ചു നേടിയ ബാച്ചലർ ബിരുദമോ, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എഞ്ചിനീയറിംഗ് എന്നിവയിലൊന്നിലെ ബാച്ചിലർ ബിരുദമോ ഉള്ളവർക്ക്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പരീക്ഷ എഴുതാo. ഇതിന്റെ പ്രിലിമിനറി പരീക്ഷ, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെയാണ്. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും അടങ്ങുന്നതാണ് ഐ.എഫ്.എസ് മെയിൻ പരീക്ഷ. എഴുത്തുപരീക്ഷയ്ക്ക് 6 പേപ്പർ ഉണ്ട്. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, രണ്ട് ഓപ്ഷണൽ വിഷയങ്ങളിലായി 4 പേപ്പറുകൾ.
അനുവദനീയമായ ഓപ്ഷണലുകളിൽ, യോഗ്യതാ പരീക്ഷയിലെ വിഷയങ്ങളെല്ലാം ഉൾപ്പെടും. എഞ്ചിനീയറിംഗിൽ, സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, അഗ്രിക്കൾച്ചറൽ എന്നീ ബ്രാഞ്ചുകളും. അങ്ങനെ, മൊത്തം 14 വിഷയങ്ങളിൽ നിന്നുമാണ് 2 ഓപ്ഷണലുകൾ തീരുമാനിക്കേണ്ടത്. ഇതു തീരുമാനിക്കുമ്പോൾ, ചില കോംബിനേഷൻ (ഉദാഹരണത്തിന്, അഗ്രിക്കൾച്ചറും ഫോറസ്ട്രിയും; മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും പോലെ) അനുവദിക്കില്ല. www.upsc.gov.in ൽ 2018ലെ വിജ്ഞാപനങ്ങൾ പരിശോധിക്കുക.
പ്ലസ് ടു വിൽ ഫിസിക്സ് കെമിസ്ട്രി മാത്ത് സ് വിഷയങ്ങൾക്ക് 70 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ട്. ഐ എസ് ആർ ഒ യിൽ എൻജിനിയറിങ് പഠിക്കുന്നതിന് ഇനി എന്താണ് ചെയ്യേണ്ടത്
Posted by Kalidasan, Nellayi,thrissur On 12.10.2018
View Answer
ബഹിരാകാശ വകുപ്പിന്റെ കീഴിൽ, തിരുവനന്തപുരത്ത് വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിൽ (www.iist.ac.in), പ്ലസ്ടു സയൻസ് വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പഠിച്ചവർക്കായി, 3 കോഴ്സുകളുണ്ട്.
ഏറോസ്പേസ് എഞ്ചിനീയറിഗ്, ഏവിയോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബി.ടെക് കോഴ്സുകളും, അഞ്ചു വർഷ, ഡ്യുവൽ ഡിഗ്രി (ബി.ടെക് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി) കോഴ്സുo. ഐ.ഐ.ടി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (അഡ്വാൻസ്ഡ്) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ പരീക്ഷ എഴുതാൻ യോഗ്യത കിട്ടണമെങ്കിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) അഭിമുഖീകരിച്ച്, കാറ്റഗറിയനുസരിച്ച് അർഹത നേടാവുന്നവരിൽ, ഒരാളാകണം. ഐ.ഐ.എസ്. ടി, പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, വ്യവസ്ഥകൾ, ഒഴിവുകൾ എന്നിവയ്ക്കു വിധേയമായി, ബഹിരാകാശ വകുപ്പ് /ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) സ്ഥാപനങ്ങളിൽ, സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികയിൽ, ജോലിയും ലഭിക്കും.
Which is the entrance exam i should clear for getting admission in cusat
Posted by Shyam prakash, Trivandrum On 12.10.2018
View Answer
You have not specified the course to which you are seeking admission. for UG Courses, you have to appear for the Common Admissions Test conducted by Cochin University. See the website, https://cusat.nic.in/AdmissionTests.htm
പ്ലസ്ടുവിന് പഠിക്കുന്നു. കുസാറ്റിൽ fire and safety b.tech പഠിക്കാനാണ്. ആഗ്രഹം.ഏതു പരീക്ഷയാണ് എഴുതേണ്ടത്? പ്ലസ്ടുവിന് എത്ര മാർക്ക് വേണം?
Posted by Nikhil, Kunnamkulam On 12.10.2018
View Answer
കോക്സി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് എഴുതണം. ഈ സൈറ്റ് കാണുക. https://cusat.nic.in/AdmissionTests.htm