Sir,
ഞാൻ മെക്കാനിക്കൽ ഡിപ്ലേമ പാസായി.എനിക്ക് ഇലട്രിക്കൽ ഡിപ്ലേമ കൂടി എടുക്കാൻ കഴിയുമോ? ഒന്നാം വർഷതിലെ പൊതുവായ വിഷയങ്ങൾ വീണ്ടും എഴുതേണ്ടി വരുമോ?
Posted by Amal krishna . a, manjeri On 28.10.2018
View Answer
പുതിയ പ്രവേശനം വഴി പറ്റിയേക്കും. അല്ലാതെ ആദ്യ വർഷത്തെ കോഴ്സ് ഒഴിവാക്കി പ്രവേശിപ്പിക്കുന്ന രീതി ഉള്ളതായി ശ്രദ്ധയിൽ വന്നിട്ടില്ല. പ്രോസ്പെക്ടസിൽ അതേപ്പറ്റി ഒന്നും പറഞ്ഞിട്ടുമില്ല.
sir,
ഞാൻ V.H.S.E അഗ്രിക്കൾച്ചർ പാസായ വിദ്യാർത്ഥിയാണ്. B.S.E അഗ്രിക്കൾച്ചർന് V. H.S.E കാർക്ക് സീറ്റ് റിസർവേഷൻ ഉണ്ടൊന്ന് അറിയാൻ കഴിഞ്ഞു. നീറ്റ് എക്സാമിൽ എത്ര റാങ്ക് ലഭിച്ചാൽ പ്രവേശനം കിട്ടും? ആകെ എത്ര റിസർവേഷൻ സീറ്റുകൾ ഉണ്ട്?
Posted by Sudha pp, manjeri On 28.10.2018
View Answer
ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിൽ 3 കോളേജിലായി [വെള്ളായണി (തിരുവനന്തപുരം), വെള്ളാനിക്കര (തൃശൂർ), പടന്നക്കാട്(കാസറഗോഡ്)], 6 സീറ്റുകൾ (2 വീതം) 'സ്പെഷ്യൽ റിസർവേഷൻ' വിഭാഗത്തിൽ, ഇവർക്ക് സംവരണം ചെയ്തിട്ടുണ്ട്. നീറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നീറ്റ് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. കൂടാതെ കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ, ഈ സീറ്റിലേക്കും അവകാശവാദം ഉന്നയിച്ച്, ബാധകമായ രേഖ നൽകി, അപേക്ഷിക്കണം. ഈ സീറ്റുകൾക്ക്, കമ്മീഷണർക്ക് അപേക്ഷിച്ചവരുടെ, നീറ്റ് റാങ്ക് പരിഗണിച്ച്, ഈ സംവരണ സീറ്റിലേക്ക്, പ്രത്യേക കാറ്റഗറി പട്ടിക ഉണ്ടാക്കും. അതിൽ നിന്നും ആണ് പ്രവേശനം. ഓരോ വർഷവും ഈ വിഭാഗക്കാരുടെ നീറ്റ് റാങ്ക് വ്യത്യസ്തമായിരിക്കും. അതുകൊണ്ടു നീറ്റ് റാങ്ക്/കേരള റാങ്ക് വച്ച്, കിട്ടുമോ എന്ന് പറയാൻ കഴിയില്ല. എന്നാൽ 6, സീറ്റുള്ളതുകൊണ്ട് കാറ്റഗറി പട്ടികയിൽ 6 നകം സ്ഥാനം കിട്ടിയാൽ പ്രവേശനം ഉറപ്പായും കിട്ടും. 2018 ൽ, കാറ്റഗറി സ്ഥാനം 9 വരെ ഉള്ളവർക്ക്, അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. ലാസ്റ്റ് റാങ്ക് പട്ടിക www.cee-kerala.org യിൽ ഉണ്ട്.
Please send notifications of Neet..Jipmer and Aims medical entrance ..
Posted by Kabani, Aluva,Panayikulam On 28.10.2018
View Answer
They have not come yet. It will be hosted in the Portal of Mathrubhumi as and when it is released. Tentative dates for the examination have been notified
NEET: 5th May, 2019; AIIMS MBBS Entrance Examination: 25th May &26th May, 2019 (Saturday & Sunday); JIPMER Entrance examination:2.6.2019
എനിക്ക് പ്ലസ്ടൂവിൽ 76%മാർക്കുണ്ട് . ഞാൻപാരാമെഡിക്കൽ കോഴ്സായ ഡീഫാംന് അപേക്ഷിക്കണമെന്നുണ്ട് എനിക്ക് അഡ്മിഷൻ കിട്ടുമോ?
Posted by Vishnu vijayan, Mavelikara On 27.10.2018
View Answer
അപേക്ഷിച്ചു കഴിഞ്ഞു റാങ്ക് പട്ടിക അനുസരിച്ചാണ് പ്രവേശനം. മറ്റു കുട്ടികളുടടെ സ്ഥാനം അനുസരിച്ചാണ് നമുക്ക് അഡ്മിഷൻ കിട്ടുക. അതുകൊണ്ടു നമ്മുടെ മാർക് വച്ച് മാത്രം അഡ്മിഷൻ കിട്ടുമോ എന്ന് പറയാൻ കഴിയില്ല. അപേക്ഷിക്കുക
which is the best university to study ms (computer science) in usa
Posted by darshana , bangalore On 27.10.2018
View Answer
Post the question at Study Abroad in this portal
Sir,
Njn +2 nu sesham 2010il diploma in electronics engg. govt polytechnicil ninnum pass aayathaanu.ithu vare vere higher course onnum cheythattilla.enikki ini thudarnnu padikkanam ennundu.btech cheyyaanulla saahacharyam ippo illa.enikki ini vere ethokke coursukal cheyyaan pattumennu onnu parayaammoo.amie coursente recognition ippo prasnathilaanennu kelkkunnu.athine pattiyulla marupadi koodi pratheeshikkunnu...
Posted by Shabu Varghese, Kunnamkulam On 27.10.2018
View Answer
ഈ മേഖലയിലോ മറ്റേതെങ്കിലും മേഖലയിലോ കോഴ്സ് ചെയ്യാൻ കഴിയും. കേരളത്തിൽ സി-ഡിറ്റ് , കെൽട്രോൺ , സി-ആപ്റ്റ് , എൽ.ബി.എസ , ഐ.എച്.ആർ.ഡി. തുടങ്ങിയ എന്നീ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നിരവധി കോഴ്സുകൾ നടത്തുന്നുണ്ട്. അവ പരിശോധിച്ചു ഇഷ്ടമുള്ള കോഴ്സ് പഠിക്കുക. എ.എം.ഐ.ഇ. പഠിക്കാം. പഠിക്കാൻ തടസ്സമൊന്നുമില്ല.
Sir,
I have complete my post graduation in physics,right now.I do have an interest in Archaeology. How an MSc physics holder can take part in Archaeological field?
Posted by Akhil k, Palakkad On 26.10.2018
View Answer
ചരിത്രത്തിലും ചരിത്രാതീത കാലത്തും ഉള്ള ആൾക്കാരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കുന്ന മേഖലയാണിത്. അവരുടെ കരകൗശല പ്രാവീണ്യം, ശിലാലിഖിതം, അവർ അവശേഷിച്ച വസ്തുക്കൾ, പ്രത്യേകിച്ച് കുഴിച്ചെടുത്തവ, അക്കാലത്തെ സ്മാരകങ്ങൾ, തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള പഠനമാണ് ആർക്കിയോളജി അഥവാ പുരാവസ്തു ശാസ്ത്രം.
ആർക്കിയോളജി പി.ജി കോഴ്സ് പ്രവേശനത്തിന് ബിരുദ തലത്തിൽ ചരിത്രം പഠിച്ചിരിക്കണം എന്ന വ്യവസ്ഥ പൊതുവെ ഇല്ല. പക്ഷെ ആ പശ്ചാത്തലം ഉള്ളവർക്ക്, അത് സഹായകരമായിരിക്കും.
കേരള സർവകലാശാലയുടെ ആർക്കിയോളജി വകുപ്പ്, ആർക്കിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബി.എ അല്ലെങ്കിൽ ബി.എസ്.സി ഉള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.
തൃപ്പൂണിത്തുറയിലുള്ള, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കിയോളജിയിൽ പി.ജി. ഡിപ്ലോമ നടത്തുന്നുണ്ട്.
ആർക്കിയോളജി, അനുബന്ധ മേഖലയിൽ കോഴ്സുള്ള മറ്റു ചില സർവ്വകലാശാലകൾ:
ഒസ്മാനിയ, ബനാറസ് ഹിന്ദു, കുരുക്ഷേത്ര, ഡ്രവിഡിയൻ (ആന്ധ്ര), ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ (മധ്യപ്രദേശ്) സർവ്വകലാശാലകളിൽ, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജിയിലും, മദ്രാസ്, ആന്ധ്ര , മൈസൂർ സർവകലാശാലകളിൽ, ഏൻഷ്യന്റ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിലും എം.എ.കോഴ്സുണ്ട്.
sir
ഞാൻ സി എ ഡയറക്റ്റ് എൻട്രി വഴി ഇപ്പോൾ ഇന്റർ ചെയ്തുകൊണ്ടിരിക്കുകയാണ് , രെജിസ്ട്രേഷൻ കഴിഞ്ഞട്ടില്ല ഇ മാസം ചെയ്യും, എനിക്ക് സ്കോളർഷിപ്പിന് അപ്ലൈ ചെയ്യാനുള്ള മാർഗ നിർദ്ദേശങ്ങൾ തരാമോ?
Posted by vasim, thrissur On 26.10.2018
View Answer
ഏതു സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ എന്ന് വ്യക്തമാക്കുക
Llb eghana +2kazhighitedukuka
Posted by Arathi, Payyoli On 26.10.2018
View Answer
കേരളത്തിൽ എൻട്രൻസ് കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പഞ്ച വത്സര എൽ.എൽ.ബി. അഡ്മിഷൻ. സർക്കാർ ലോ കൊളീജുകൾ, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്ക് അഡ്മിഷൻ നടത്തുന്നുണ്ട്.
Sir i have taken admission to bams in a private self financing college in state merit. I would like to participate for spot allotment.would i need to take NOC from the college i joined? Is there any need to take dd if i already paid an amount to CEE? PLESAE REPLY....
Posted by Athira r, trivandrum On 24.10.2018
View Answer
Nothing is mentioned on this in the Notification. For MBBS/BDS, this was the condition "Candidates allotted by the Commissioner for Entrance Examinations and admitted to courses other than MBBS/BDS shall have to produce the self- attested copies of all the certificates
showing his/her educational qualifications and a ‘Possession Certificate’ obtained from the Head of the institution in which the candidate is presently admitted, stating that the original documents of the candidate including Transfer Certificate is under the safe custody of the institution. " It is not known if this is applicable to this allotment. Anyway get in touch with the office of the CEE and get a clarification.