Sir,
Enikku medical AIQ allotment timil adacha security Thuka ithu care kittiyittilla .athinu enthanu cheyyendathu
Posted by Rasila, Cheruvannur On 30.10.2018
View Answer
മെഡിക്കൽ കൗൺസിലിങ് കമ്മറ്റി റീഫണ്ട് കൊടുത്തുകൊണ്ടിരിക്കുകയാണ്. കൊടുത്തു തീർത്തവരുടെ വിവരങ്ങൾ ഒക്ടോബര് 22 , 26 എന്നീ തിയ്യതികളിൽ പുറപ്പെടുവിച്ച നോടീസിൽ ഉണ്ട്. എം.സി.സി വെബ്സൈറ്റിൽ അത് പരിശോധിക്കുക. ബാക്കിയുള്ളവർക്ക് ഒക്ടോബര് 30 ഓടെ റീഫണ്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിൽ തുക എതാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും.
Sir nan +2biolagy since padikunu enik vetinary doctor avanum athin nan neet exam ezhuthiyathinu seshum enthanu cheyendath
Posted by Gopika, Palakad On 29.10.2018
View Answer
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനൊപ്പം കേരളത്തിലെ മെഡിക്കൽ; മെഡിക്കൽ അനുബന്ധ പ്രവേശനത്തിനായി, യഥാസമയം പ്രവേശന പരീക്ഷാ കമ്മീഷണർക്കും അപേക്ഷിക്കണo. കേരളത്തിലെ. അപേക്ഷകരുടെ നീറ്റ് റാങ്ക് പരിഗണിച്ച്, മെഡിക്കൽ & അനുബന്ധ കോഴ്സ് പ്രവേശനത്തിന്, റാങ്ക് പട്ടിക തയ്യാറാക്കി, അതിൽ നിന്നും, ബി.വി.എസ്.സി & എ.എച്ച് കോഴ്സിലേക്ക്, എൻട്രൻസ് കമ്മീഷണർ, അലോട്ട്മെൻറ് നടത്തും. ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അത് ചെയ്യാൻ ഓർക്കണം. ഇതു കൂ ടാതെ, ഇന്ത്യൻ വെറ്ററിനറി കൗൺസിൽ (വി.സി.ഐ), അംഗീകൃത സർക്കാർ വെറ്ററിനറി കോളേജകളിൽ, ബി.വി.എസ്.സി & എ.എച്ച്. കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നുണ്ട്. അതു വഴി കേരളത്തിലെയോ, സംസ്ഥാനത്തു പുറത്തെയോ, വെറ്ററിനറി കോളേജുകളിൽ, ഈ കോഴ്സിനു പഠിക്കാം. ഇതിൽ താൽപര്യമുണ്ടെങ്കിൽ, വി.സി.ഐ വിജ്ഞാപന പ്രകാരം, അവരുടെ വെബ്സൈറ്റ് വഴി അപേക്ഷിച്ച്, ഓപ്ഷൻ നൽകണം. വെബ് സൈറ്റ്, https://aipvt.vci.nic.in
നീറ്റ് അഖിലേന്ത്യാ റാങ്ക് പരാഗണിച്ചായിരിക്കും ഇവിടെയും അലോട്ടുമെൻറ്.
I have 75 %in 12th my dream is to study in canada
Which is the best courses in canada (diploma as well as engineering) with a minimum fee
Posted by Eby johnson, Thrissur On 29.10.2018
View Answer
Please post the question at Study Abroad in this portal
My mother language is malayalm
Posted by Rajan N, Mavoor On 29.10.2018
View Answer
മലയാളത്തിൽ ചോദ്യം ചോദിക്കാം.
What is the entrance exams for Bsc.agriculture in Kerala?
Posted by Ajay a s, Thrissur On 29.10.2018
View Answer
നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നീറ്റ് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. കൂടാതെ കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ, മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. കമ്മീഷണർക്ക് അപേക്ഷിച്ചവരുടെ, നീറ്റ് റാങ്ക് പരിഗണിച്ച്, പ്രത്യേക റാങ്ക് പട്ടിക ഉണ്ടാക്കും. അതിൽ നിന്നും ആണ് പ്രവേശനം.
Scope and collages for forensic science in Kerala
Posted by Akhil Biju, Wayanad On 29.10.2018
View Answer
There are no Colleges in Kerala offering Forensic science
After completing bsc in maths can i join msc in materiology?is there any college offer sach course?
Posted by Varsha vk, Kozhikode On 29.10.2018
View Answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ, എം.എസ്.സി. മീറ്റിയറോളജി കോഴ്സുണ്ട്. മാത്തമാറ്റിക്സ് കോംപ്ലിമെന്ററി വിഷയമായി പഠിച്ചുള്ള ഫിസിക്സ് ബിരുദം, ഫിസിക്സ് കോംപ്ലിമെന്ററി വിഷയമായി പഠിച്ചു നേടിയ മാത്തമാറ്റിക്സ് ബിരുദം, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടെയുള്ള കമ്പ്യൂട്ടർ സയൻസ്/കെമിസ്ട്രി ബിരുദം, എന്നിവയിലൊന്ന് ഉള്ളവർക്ക് അപേക്ഷിക്കാം. 55 % മാർക്ക് വേണം. ആന്ധ്ര യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. മീറ്റിയറോളജി കോഴ്സുണ്ട്.
ഏർത് സയൻസസ് മന്ത്രാലയത്തിന്റെ കീഴിൽ, ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെൻറ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി, മറ്റു എർത്ത് സിസ്റ്റം സയൻസ് ഓർഗനൈസേഷൻ സ്ഥാപങ്ങൾ, എന്നിവയിൽ സയന്റിസ്റ്റ്റ്റ്, പ്രൊജക്റ്റ് സയന്റിസ്റ്റ്, റിസേർച് ഫെല്ലോ എന്നീ നിലകളിൽ ജോലി ലഭിക്കാം. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ജോലി സാധ്യതയുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ മീറ്റിയറോളജി വകുപ്പിൽ ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
Bsc maths kazhinjit meteriology yil msc edukkan pattumo? Ith offer cheyyunna colleges undo.

സർ,
ഞാൻ ബി ടെക് കമ്പ്യൂട്ടർ സയൻസ് 2018 ഇൽ പൂർത്തിയാക്കി എനിക്ക് അടുത്ത വർഷം BEd നു ചേരാൻ സാധിക്കുമോ . സാധിക്കുമെങ്കിൽ ഏതു വിഷയം എടുക്കുവാൻ സാധിക്കും .
Posted by Neethu, Changanacherry On 29.10.2018
View Answer
ബി.ടെക് കഴിഞ്ഞു ബി.എഡിന് ചേരാൻ പറ്റില്ല.കേരള സർവകലാശാലയിൽ ഇതിന്റെ യോഗ്യത ഇങ്ങനെയാണ്. 'Candidates should have passed the BA/B.Sc Degree examination under the 10+2+3 pattern from the University of Kerala or any other University recognized by the University of Kerala.
മ്യുച്ചൽ ട്രാൻഫെർ possible ആണോ ?
എനിക്കും എന്റെ ഒരു friend നും പരസ്പര സമ്മതത്തോടെ ഉള്ള ട്രാൻഫെർ സാധ്യം ആണോ ?
Posted by Vinay R, Manissery On 28.10.2018
View Answer
മ്യുച്വൽ ട്രാൻസ്ഫർ എന്ന ഒരു രീതി സർക്കാർ സർവീസിലില്ല. സ്ഥലം മാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്