സർ, ഞാൻ ഒരു പെൺകുട്ടി ആണ്, 10th ആണ് പഠിക്കുന്നത്.എനിക്ക് Indian Navy officer ആവാൻ താൽപര്യമുണ്ട്.എന്തിന് വേണ്ടി ഞാൻ എന്താണ് പഠിക്കേണ്ടത്?
Posted by Durga.V.Nair, Kodungallur On 04.11.2018
View Answer
ബിരുദത്തിനുശേഷം, നേവിയിൽ, പെൺകുട്ടികൾക്ക്, ഓഫീസറാകാനുള്ള നിരവധി എൻട്രികൾ ഉണ്ട്. എയർ ട്രാഫിക് കൺട്രോൾ, ഒബ്സർവർ, നിയമം, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം, നേവൽ ആർക്കിടെക്ചർ, പൈലറ്റ് (ചില സ്ട്രീം മാത്രം), നേവൽ ആർമമെന്റ് ഇൻസ്പക്ടറേറ്റ് എന്നീ വകുപ്പുകളിൽ ഓഫീസർ ആകാൻ അവസരമുണ്ട്. വകുപ്പിനനുസരിച്ച്, വേണ്ട യോഗതയിൽ, മാറ്റമുണ്ട്. ഉദാഹരണത്തിന് ഒബ്സർവർ വിഭാഗം പ്രവേശനത്തിന്, ഏതെങ്കിലും ബ്രാഞ്ചിലെ എൻജിനീയറിംങ് ബിരുദം വേണം. ഒപ്പം, പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അതിനായി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി കോംബിനേഷൻ ഉള്ള കോഴ്സ്, പ്ലസ്ടുവിന് എടുക്കാം. മറ്റു വകുപ്പുകളിൽ, നിശ്ചിത ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക്, ബി.ആർക്ക്, നിശ്ചിത വിഷയങ്ങളിൽ എം.എസ്.സി/എം.എ; എം.സി.എ, എം.ബി.എ. നിയമബിരുദം, കൊമേർഷ്യൽ പൈലറ്റ് ലൈസൻസ്, മുതലായവ പ്രവേശന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നു. വിശദാംശങ്ങൾ www.joinindiannavy.gov.in ൽ, 'കരിയേഴ്സ് & ജോബ്സ്' ലിങ്കിൽ, 'വിമൺ ഇൻ ദി നേവി' എന്ന ഉപലിങ്കിൽ കിട്ടും. ചേരാൻ ആഗഹിക്കുന്ന സ്ട്രീം കണ്ടെത്തി, അതിനുവേണ്ട യോഗ്യത മനസ്സിലാക്കി, അത് പഠിക്കാൻ പറ്റുന്ന, പ്ലസ്ടു തല കോഴ്സ് തിരഞ്ഞെടുക്കുക.
Respected Sir,
Can B.Sc Botany graduates do M.Sc in agriculture? Can they write ICAR-AIEEA pg entrance exam?
Posted by Dileep. V, Kozhikode On 04.11.2018
View Answer
ബോട്ടണി ബി.എസ്.സി. കഴിഞ്ഞ്, പൊതുവെ എം.എസ്.സി.അഗ്രിക്കൾച്ചറിന് പ്രവേശനം ലഭിക്കില്ല. എന്നാൽ അലഹബാദിലെ എസ്.എച്ച്. യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ, ടെക്നോളജി & സയൻസസിൽ, പ്ലാന്റ് പത്തോളജി, എന്റമോളജി, ജനറ്റിക്സ് & പ്ലാന്റ് ബ്രീഡിംഗ്, സീഡ് സയൻസ് & ടെക്നോളജി, ആനിമൽ ന്യൂട്രീഷൻ, ലൈവ് സ്റ്റോക് പ്രൊഡക്ഷൻ & മാനേജ്മെന്റ്, ആനിമൽ ജനറ്റിക്സ് & ബ്രീഡിംഗ്, പോൾട്രി ഹസ്ബൻഡ്രി, തുടങ്ങിയ എം.എസ്.സി.അഗ്രിക്കൾച്ചർ കോഴ്സുകൾക്ക് ബി.എസ്.സി. ബയോളജിക്കാർക്ക് അർഹതയുണ്ട്. ചിലതിന്, ബി.എസ്.സി.ലൈഫ് സയൻസസ്കാർക്കും അർഹതയുണ്ടു്.
http://shuats.edu.in/coll_agriculture.asp നോക്കുക. നിങ്ങൾ ഉപവിഷയമായി സുവോളജി പഠിച്ചു കാണുമല്ലൊ. അതിന്റെ അടിസ്ഥാനത്തിൽ, പഠിച്ച കോഴ്സിന് തുല്യത കിട്ടുമോ എന്ന് അന്വേഷിക്കുക.
ഐ.സി എ.ആർ; പി.ജി. പ്രവേശന പരീക്ഷയ്ക്ക്, 20 മുഖ്യ സബ്ജക്ട് ഗ്രൂപ്പുകൾ നിർവചിച്ചിട്ടുണ്ട്. അതിലൊന്ന് തെരഞ്ഞെടുത്ത് അപേക്ഷിക്കാൻ തടസ്സമില്ല. പക്ഷെ 10+2+3 രീതിയിൽ ഡിഗ്രി എഴുത്തവർക്ക്, ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; കർണാൽ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ മാത്രമേ ചില പി.ജി.കോഴ്സുകൾക്ക് അർഹതയുള്ളൂ (ഈ വർഷത്തെ പ്രോസ്പക്ടസ്, www.icarexam.net ൽ ഉണ്ട്. നോക്കുക) അതിന്റെയും അർഹത സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കുക.
Respected Sir,
Can B.Sc Botany graduates do M.Sc in Agriculture? Can they write ICAR-AIEEA pg entrance exam?

+2 കംപ്യൂട്ടർ സയൻസിനു പഠിക്കുന്നു .നേവിയിൽ ചേരാൻ എന്തൊക്കെ യോഗ്യതകളാണ് വേണ്ടത് ? ഏതു പ്രവേശന പരീക്ഷ ആണ് എഴുതേണ്ടത്?
Posted by Nikhil, Kunnamkulam On 04.11.2018
View Answer
Students with BE/BTech in Computer Science can get jobs in Indian navy> See the 'Careers and Jobs' link at https://www.joinindiannavy.gov.in/
Details of HSEE
Posted by S P, Ernakulam On 04.11.2018
View Answer
Visit the site, http://hsee.iitm.ac.in/
സർ എന്റ്റെ qualification plus two ആണ് . എനിക്ക് photo journalism കോ ഴ്സിന് ചേരണം എന്ന് ഉണ്ട്. അത് കേരളത്തിൽ എവിടെ എക്കെ പഠിക്കാൻ കഴിയും. അതിന്റെ fees structureനെ കുറിച് കൂടി ഒന്ന് പറയണം.
Posted by SALMAN S, ALAPPUZHA (KAYAMKULAM-MUTHUKULAM) On 03.11.2018
View Answer
ഫോട്ടോ ജേർണലിസം കോഴ്സുള്ള ചില സ്ഥാപങ്ങൾ:
Trivandrum Press Club: http://keralapressclub.com/index.php/
Light and Life Academy Ootty: Professional Photo Journalism Course https://llacademy.org/courses/professional-photojournalism/
Creative Hut Institute of Photography, Kottayam: https://www.creativehut.org/regular-course/Photojournalism-Course/
To get admission for B.SC agriculture in KAU Thrissur. We want to write NEET or KEAM.what is the rank needed to get admission there
Posted by Gayathry, Palakkad ,kerala On 03.11.2018
View Answer
അഗ്രികൾച്ചർ ബി.എസ് സി. പ്രവേശനം നീറ്റ് അടിസ്ഥാനമാക്കിയാണ് . നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നീറ്റ് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഇപ്പോൾ അപേക്ഷിക്കാം
കൂടാതെ കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. കമ്മീഷണർക്ക് അപേക്ഷിച്ചവരുടെ, നീറ്റ് റാങ്ക് പരിഗണിച്ച്, മറ്റൊരു റാങ്ക് പട്ടിക ഉണ്ടാക്കും. അതിൽ നിന്നും ആണ് പ്രവേശനം.
കേരളത്തിലെ റാങ്ക് 5164 വരെ കിട്ടിയവർക്ക് ഈ വര്ഷം സ്റ്റേറ്റ് മെറിറ്റിൽ അഗ്രികൾച്ചറിന് കിട്ടിയിട്ടുണ്ട്. നീറ്റ് റാങ്ക് 43000 ത്തിനു അടുത്ത് വരും . പക്ഷെ ഈ റാങ്ക് വച്ച് അടുത്ത വര്ഷം കിട്ടണമെന്നില്ല. ഓരോ വർഷവും റാങ്ക് നിൽ മാററം. ഉയർന്ന റാങ്ക് വാങ്ങാൻ ശ്രമിക്കുക.
I have paid token amount of 10000 for Kerala engineering allotment .Now am not going to join for the same and leaving keam cee allotment. not yet give refund that amount .How can i get the refund
Posted by unni, palakkad On 03.11.2018
View Answer
കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസടച്ച ശേഷം, പല കാരണങ്ങളാൽ, സമയപരിധിക്കകം അഡ്മിഷൻ റദ്ദു ചെയ്തവർ, കോഴ്സ് മാറ്റംകരണം, ഫീസിനത്തിൽ അധികമായി തുക അടച്ചവർ തുടങ്ങി, തുക തിരികെ കിട്ടാൻ അർഹതയ്ക്കുള്ളവർക്ക്, ആ തുക, ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക്, കമ്മീഷണറുടെ ഓഫീസ് വഴി, തിരികെ ലഭിക്കും. പ്രവേശന നടപടികൾ 2018 ഒക്ടോബർ 31 ന് പൂർത്തിയാകും. അതിനാൽ നവംബർ / ഡിസംബർ മാസത്തിൽ അധിക തുക, തിരികെ കിട്ടുമെന്ന് പ്രതിക്ഷിക്കാം. ഇതിനായി, വിദ്യാർത്ഥി, പ്രത്യേക അപേക്ഷയൊന്നും, കൊടുക്കേണ്ടതില്ല.

To get admission for B.Sc agriculture in KAU Thrissur which exam I want to write and what is the rank base for getting an admission there??
Posted by Gayathry, Palakkad ,kerala On 03.11.2018
View Answer
നീറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നീറ്റ് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഇപ്പോൾ അപേക്ഷിക്കാം