Sir, ICAR 2019 application started?
Posted by Ajay a s, Thrissur On 02.12.2018
View Answer
There is no announcement on this at https://icarexam.net/ or at https://icar.org.in/ as of now
ഞാൻ പ്ലസ് ടു വിദ്യാർത്ഥിനിയാണ് എനിക്ക് ISRO യിൽ ചേരാൻ ആണ് ആഗ്രഹം ഇനി ഞാൻ എന്തിനു പോകണം??ആർക്കിടെക്ചർ വഴി isro യിൽ കയറാൻ പറ്റോ??
Posted by Sreerenjana. R. , Kadakkal On 02.12.2018
View Answer
ബഹിരാകാശ വകുപ്പിന്റെ കീഴിൽ, തിരുവനന്തപുരത്ത് വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിൽ (www.iist.ac.in), പ്ലസ്ടു സയൻസ് വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പഠിച്ചവർക്കായി, 3 കോഴ്സുകളുണ്ട്.
ഏറോസ്പേസ് എഞ്ചിനീയറിഗ്, ഏവിയോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബി.ടെക് കോഴ്സുകളും, അഞ്ചു വർഷ, ഡ്യുവൽ ഡിഗ്രി (ബി.ടെക് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി) കോഴ്സുo. ഐ.ഐ.ടി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (അഡ്വാൻസ്ഡ്) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ പരീക്ഷ എഴുതാൻ യോഗ്യത കിട്ടണമെങ്കിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) അഭിമുഖീകരിച്ച്, കാറ്റഗറിയനുസരിച്ച് അർഹത നേടാവുന്നവരിൽ, ഒരാളാകണം. ഐ.ഐ.എസ്. ടി, പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, വ്യവസ്ഥകൾ, ഒഴിവുകൾ എന്നിവയ്ക്കു വിധേയമായി, ബഹിരാകാശ വകുപ്പ് /ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) സ്ഥാപനങ്ങളിൽ, സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികയിൽ, ജോലിയും ലഭിക്കും.
ഈ മാർഗം കൂടാതെ എൻജിനീയറിങ്, സയൻസ് പഠനം വഴിയും സ്പേസ് റിസേര്ച് ഓർഗനൈസേഷനിൽ വിവിധ തലങ്ങളിൽ ജോലി കിട്ടാം. അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കാനന്മ്. പൊതുവെ ആർക്കിറ്റെക്ച്ചർ വഴി സാധ്യത കുരവ്വന്. എന്നാൽ ആര്കിടെക്ച്ചർ യോഗ്യത ഉള്ള ആളിനെ വേണമെങ്കിൽ അവർ പരസ്യം ചെയ്യും.
പ്ലസ് ടുവിന് പഠിക്കുന്ന ഐ െ എടിയിൽ മെക്കാനിക്കൽ എൻജിനീങ്ങിന് വേണ്ടി ഏത് പരീക്ഷയാണ് എഴുതേണ്ടത്?എന്താണ് യോഗ്ത വേണ്ടത്?
Posted by Nikhil, Pattithadam On 02.12.2018
View Answer
ജെ.ഇ.ഇ.മെയിൻ ഒന്നാം പേപ്പർ എഴുതി ജെ.ഈ.ഈ.അഡ്വാൻസ്ഡ് എഴുതാൻ അർഹത നേടുക, അതിൽ നല്ല റാങ്ക് അങ്ങെങ്കിൽ ഐ.ഐ.ടി.പ്രവേശനം കിട്ടാം.ഈ സൈറ്റുകൾ കാണുക. https://jeeadv.ac.in/, https://jeemain.nic.in/
പ്ലസ് ടുവിനു ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി പഠിക്കണം. മൊത്തത്തിൽ 75 ശതമാനം മാർക്കും വേണം.
Sir, im a plus two computer science student. After +2 what all should i do inorder to become an architect
Posted by Sanjuktha sanjay, Dharmadam thalassery On 02.12.2018
View Answer
ആർക്കിട്ടെക്റ്റ് ആകാൻ, ബാച്ചലർ ഓഫ് ആർക്കിട്ടെക്ചർ (ബി.ആർക്ക്) എന്ന കോഴ്സ് ജയിക്കണം. പ്ലസ് ടു കഴിഞ്ഞു പോകാവുന്ന, 5 വർഷം ദൈർഘ്യമുള്ള, കോഴ്സാണിത്. പൊതുവെ, ഈ കോഴ്സിൽ പ്രവേശനം നേടാൻ, കൗൺസിൽ ഓഫ് ആർക്കിട്ടെക്ചർ നടത്തുന്ന, നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിട്ടെക്ചർ (എൻ.എ.ടി.എ-നാറ്റ) എന്ന, അഭിരുചി പരീക്ഷയിൽ യോഗ്യത നേടണം (www.nata.in). അതോടൊപ്പം, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി, 50 ശതമാനവും, പ്ലസ് ടുവിന് 50 ശതമാനവും മാർക്ക് വാങ്ങണം. എന്നാൽ ജെ.ഇ.ഇ.മെയിൻ / ജെ.ഇ.ഇ.അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള ബി.ആർക്ക് പ്രവേശനത്തിന് (എൻ.ഐ.ടി/ഐ.ഐ.ടി തുടങ്ങിയവ) നാറ്റ ബാധകമല്ല. ജെ.ഇ.ഇ യുടെ ഭാഗമായി നടത്തുന്ന, ആർക്കിട്ടെക്ചർ പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ മെയിൽ വഴിയുള്ള പ്രവേശനത്തിന്) / ആർക്കിട്ടെക്ചർ അഭിരുചി പരീക്ഷയിൽ (ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനത്തിന്) യോഗ്യത നേടണം. യോഗ്യതാ പരീക്ഷാ മാർക്ക് സംബന്ധിച്ച വ്യവസ്ഥയും ഉണ്ട്.
ഞാൻ ICAR - ൽ ഓൺലൈൻ കൗൺസ്സിലിങ്ങിനായി 2000 രൂപ ഫീസ് അടച്ചിരുന്നു. കൗൺസ്സിലിങ്ങിൽ സീറ്റ് ലഭിക്കാത്ത പക്ഷം പൈസ റീഫണ്ട് ചെയ്യും എന്നറിയിച്ചിരുന്നു എങ്കിലും ഇതുവരേയും ലഭിച്ചിട്ടില്ല. എന്തു ചെയ്യണം.
Posted by Karthik, Calicut On 02.12.2018
View Answer
കുറച്ചു ആഴ്ചകൾ കൂടി നോക്കുക. എന്നിട്ടും കിട്ടിയില്ലെങ്കിൽ, ഐ.സി.എ.ആർ- ഉമായി ബന്ധപ്പെടുക.
ഞാൻ IHRD ൽ ഒന്നാം വർഷ Btech വിദ്യാർത്ഥിയാണ് . 2019 ലെ നീറ്റ് പരീക്ഷയിൽ പ്രവേശനം നേടിയാൽ ഇപ്പോൾ പഠിക്കുന്ന കോളേജിൽ നിന്ന് Transfer Certificate വാങ്ങാൻ fees അടയ്ക്കണോ
Posted by Akshaya, Thiruvalla On 02.12.2018
View Answer
2018 പ്രോസ്പെക്ടസ് വ്യവസ്ഥ ഇതാണ്.
On discontinuance of a course after the first academic year
'Liquidated Damages shall not be collected from students discontinuing their studies from
Government/Aided/Govt. Controlled Self Financing/Private Self Financing Engineering
Colleges as per AICTE Guidelines. (ക്ളോസ്: 12 .4 (b )(iv )
I'm studying in+2,I want to become an English lecturer,what are the steps for becoming a lecturer
Posted by Shahana, Palakkad On 02.12.2018
View Answer
Take Post Graduation in English and clear the National Eligibility Test (NET) conducted by UGC Then apply to colleges /universities based on the notifications issued by them. You can apply also through Kerala PSC and UPSC for Assistant Professor Posts
when is the applying date of AIMS
Posted by Parvathyspillai, THIRUVANANTHAPURAM On 01.12.2018
View Answer
Basic registration for AIIMS MBBS Entrance exam of 2019 has started at www.aiimsexams.org on 30.11.2018
Sir I'm a +2 Science student.I would like to do BA English Honours further under a top university.Is there any college in Kerala offering the above course,under which university?What should be my qualifications??
Posted by Ardra, Kozhikode On 01.12.2018
View Answer
ഇംഗ്ലീഷ് ബി.എ.ഓണേഴ്സ് പ്രോഗ്രാം (3 വർഷം/6 സെമസ്റ്റർ) ഉള്ള, ചില സ്ഥാപനങ്ങൾ. കേരള സർവകലാശാലയിൽ, തിരുവനന്തപുരം വഴുതക്കാട് ഗവ.കോളേജ് ഫോർ വിമൺ. പ്ലസ് ടു പരീക്ഷയിൽ 70% മാർക്കു വേണം. ഹയർ സെക്കണ്ടറി മാർക്കും (1200 ൽ), ജനറൽ ഇംഗ്ലീഷ് മാർക്ക് ശതമാനത്തിന്റെ, ഇരട്ടിയും ചേർത്ത്, റാങ്ക് പട്ടിക തയ്യാറാക്കിയാണ് പ്രവേശനം. കേരള സർവകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുത്ത് ചോയ്സ് കൊടുക്കണം. കോഴ്സിനെപ്പറ്റി അറിയാൻ www.gcw.tvm.ac.in.
ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് സർവകലാശാലയുടെ ഹൈദരബാദ്, ലക്നൗ, ഷില്ലോംഗ് ക്യാമ്പസുകൾ. പ്ലസ് ടു പരീക്ഷയിൽ 50% മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം (www.efluniversity.ac.in)
അലിഗർ മുസ്ലീം സർവകലാശാല. പ്രവേശനത്തിന് പ്ലസ് ടുവിൽ ഇംഗ്ലീഷിനും, 3 ഓപ്ഷണൽ വിഷയങ്ങൾക്കും കൂടി 50 % മാർക്ക് വേണം. പ്രവേശന പരീക്ഷയുണ്ട് (www.amucontrollerexams.com)
ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി; ന്യൂഡൽഹി ലേഡി ശ്രീറാം കോളേജ് ഫോർ വിമൺ, സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവ,
ഇംഗ്ലീഷ് ബി.എ.ഓണേഴ്സ് പ്രോഗ്രാം ഉള്ള, ചില സ്ഥാപനങ്ങളാണ്.
My daughter is preparing for enrolment for vetenary courses. She has applied for NEET 2019. I want to know as to whether she is required to attend KEM 2019 to be conducted by kerala after attending the NEET 2019
Posted by MUKUNDAN T, PALAKKAD PUDUSSERY On 01.12.2018
View Answer
2019 ൽ, കേരളത്തിൽ മെഡിക്കൽ സ്ട്രീമിലെ പ്രവേശനത്തിന് ബാധകമായ പ്രവേശന പരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.വി.എസ്.സി & എ.എച്ച്, ബി.എസ്.സി.അഗ്രികൾച്ചർ, ബി.എസ്.സി. ഫോറസ്ട്രി, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലെ പ്രവേശനത്തിന്, നീറ്റ് ബാധകമായിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ, മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന്, പ്രത്യേകം പരീക്ഷ നടത്തുന്നില്ല.
പക്ഷെ കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ വഴി ഈ കോഴ്സുകളിൽ പ്രവേശനം തേടുന്നവർ, നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പം, പ്രവേശന പരീക്ഷ കമ്മീഷണർക്കും, യഥാസമയം അപേക്ഷിക്കണം. എങ്കിൽ മാത്രമേ, നീറ്റ് യോഗ്യത നേടിയാലും, കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു.
വെറ്റിനറി സയൻസിനു 15 ശതമാനം അഖിലേന്ത്യാ കോട്ട സീറ്റുണ്ട്. അതിൽ താല്പര്യമുണ്ടെങ്കിൽ, വെറ്റിനറി കൌൺസിൽ നടത്തുന്ന കൗൺസിലിംഗിൽ ഓപ്ഷൻ കൊടുത്തു പങ്കെടുക്കണം. നീറ്റ് ഫലം വന്ന ശേഷമാണ് ഇത് ചെയ്യേണ്ടത്.