General Nursing and midwifery പഠിക്കുന്നതിനുള്ള യോഗ്യത എന്താണ്?
Posted by ജിനേഷ് , Aliparamba On 13.12.2018
View Answer
കേരള സർക്കാരിന്റെ, ആരോഗ്യ വകുപ്പിനു കീഴിലുള്ള, സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ,
ജനറൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് ഉണ്ട്. പ്രവേശനം തേടുന്നവർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റു വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു ജയിച്ചവരെയും പരിഗണിക്കും. പ്രായം 17നും 27 നും ഇടയ്ക്കായിരിക്കണം. സംവരണ വിഭാഗക്കാർക്ക്, ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 14 സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, കൊല്ലം ആശ്രാമത്തുള്ള, പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള നഴ്സിംഗ് സ്കുളിലും, പഠിക്കാൻ സൗകര്യമുണ്ട്. സ്റ്റൈപ്പൻഡുണ്ട്. കോഴ്സ് കഴിഞ്ഞാൽ, പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. വിശദാംശങ്ങൾക്ക്, വെബ് സൈറ്റ്, http://dhs.kerala.gov.in.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പട്ടികവിഭാഗക്കാർക്കു മാത്രമായി, ജനറൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ്, തിരുവനന്തപുരം, കോഴിക്കോട് (രണ്ടിലും എസ്.സി.മാത്രം), കോട്ടയം (എസ്.ടി.മാത്രം) ഗവ. നഴ്സിംഗ് കോളേജുകളിൽ നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച്, 40 % മാർക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ, ജയിച്ചിരിക്കണം. വിശദാംശങ്ങൾക്ക് www.dme.kerala.gov.in കാണുക.
ഞാൻ +2 ആണ് എനിക്ക് NCERT. RIE യിലെ വിവിധ course കളയും എങ്ങനെ admission എന്നും അറിയാൻ താൽപര്യമുണ്ട്,
Posted by Deepa, Kottarakara On 12.12.2018
View Answer
എൻ.സി.ഇ.ആർ.ടി.യുടെ ഒരു ഘടക സ്ഥാപനമായ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ (ആർ.ഐ.ഇ), പ്ലസ് ടു പൂർത്തിയാക്കിയവർക്കായി, മൂന്നു കോഴ്സുകൾ നടത്തുന്നുണ്ട്. നാലു വർഷം ദൈർഘ്യമുള്ള, ഇന്റഗ്രേറ്റഡ് ബി.എസ്.സി.ബി.എഡ്;
ഇന്റഗ്രേറ്റഡ് ബി.എ.ബി.എഡ് (രണ്ടും, അജ്മീർ, ഭുവനേശ്വർ, ഭോപ്പാൽ, മൈസൂരു എന്നീ കേന്ദ്രങ്ങളിൽ); 6 വർഷം ദൈർഘ്യമുള്ള, ഇന്റഗ്രേറ്റഡ് എം.എസ്.സി.എഡ് (മൈസൂരുവിൽ), എന്നിവയാണു് അവ.
ബി.എസ്.സി.ബി.എഡ്; ഫിസിക്കൽ/ ബയോളജിക്കൽ സയൻസ് ഗ്രൂപ്പുകളിലുണ്ട്.
ബി.എ.ബി.എഡ് - ന് ഒരു ഭാഷാ വിഷയവും രണ്ട് സോഷ്യൽ സയൻസ് വിഷയങ്ങളും തിരഞ്ഞെടുക്കാം. എം.എസ്.സി.എഡ്; മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവേശന പരീക്ഷയുണ്ടാകും. പ്രവേശന പട്ടിക തയ്യാറാക്കുമ്പോൾ, ഇതിന് ലഭിക്കുന്ന മാർക്കിന് 60% പരിഗണന കിട്ടും. ബാക്കി 40 % പരിഗണന, യോഗ്യതാ പരീക്ഷയുടെ നിശ്ചിത വിഷയങ്ങളുടെ മാർക്കിനാണ്. പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചവരേ മാത്രമേ സയൻസ് അധിഷ്ഠിത കോഴ്സിലേക്കു പരിഗണിക്കൂ. സ്ട്രീം പരിഗണിക്കാതെ, പ്ലസ് ടു കഴിഞ്ഞവരെ, ബിഎ.ബി.എഡിന് പരിഗണിക്കും. 4 വർഷ കോഴ്സുകൾക്ക്, കേരളത്തിലെ കുട്ടികളെ, മൈസൂരു കേന്ദ്രത്തിലേക്കേ പരിഗണിക്കൂ.
പ്രവേശന പ്രക്രിയയെക്കുറിച്ച് കൂടുതൽ അറിയാൻ, https://ncert-cee.kar.nic.in കാണണം.
മൈസൂരു ആർ.ഐ.ഇ. വെബ് സൈറ്റ്: www.riemysore.ac.in
What are the job opportunities after BA English Literature?
Posted by Rahul Raj, Thrissur On 12.12.2018
View Answer
ഇംഗ്ലീഷ് ഭാഷാപഠനത്തിനു ശേഷം, ആ മേഖലയുമായി ബന്ധധപ്പെട്ടുള്ള, ചില തൊഴിലുകൾ/തൊഴിൽ മേഖലകൾ: ടെക്നിക്കൽ റൈട്ടർ (സാങ്കേതിക ആശയ വിനിമയം), കോപ്പിറൈറ്റർ (വാക്കുകളുടെ രൂപാന്തരപ്പെടുത്തൽ - ആശയങ്ങൾ, സന്ദേശങ്ങൾ ആയി -പരസ്യ വാചകങ്ങൾ പോലെ), പരിഭാഷകൻ, ദ്വിഭാഷി, കണ്ടന്റ് റൈറ്റർ (വെബ് സൈറ്റ് ഉള്ളടക്കം തയ്യാറാക്കൽ), ഭാഷാ പരിശീലകൻ, സോഫ്ട് സ്കിൽസ് പരിശീലകൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇൻഫർമേഷൻ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, ലക്സിക്കോഗ്രാഫർ (ഡിക് ഷണറി മേഖല), റിക്കാർഡ്സ് മാനേജർ (രേഖകൾ സൂക്ഷിക്കൽ), മാധ്യമ പ്രവർത്തനം, മാസ് കമ്യൂണിക്കേഷൻ മേഖല, പ്രസാധനം, അഡ്വർടൈസിംഗ്, പ്രൂഫ് റീഡിംഗ്, തുടങ്ങിയവ. ഏതു ഭാഷാ വിഷയം പഠിക്കുന്നവർക്കും ഈ മേഖലകൾ അനുയോജ്യമാണ്.
ഇവ കൂടാതെ, ഒരു ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്ന, പൊതുവായ തൊഴിലവസരങ്ങളും ഉണ്ട്. സെക്രട്ടറിയറ്റ്/പബ്ലിക് സർവീസ് കമ്മീഷൻ/ലോക്കൽ ഫണ്ട് ഓഡിറ്റ്/അഡ്വൊക്കേറ്റ് ജനറൽ ഓഫീസ്, സ്പെഷ്യൽ ജഡ്ജ് & എൻക്വയറി കമ്മീഷണർ ഓഫീസ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, സർവകലാശാലാ, ഹൈക്കോടതി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് / ഓഡിറ്റർ; ബാങ്ക് ക്ലർക്ക്/പ്രൊബേഷണറി ഓഫീസർ, കംബൈൻഡ് ഗ്രാജുവേറ്റ് ലവൽ പരീക്ഷ വഴിയുള്ള കേന്ദ്ര സർവീസിലെ തസ്തികകൾ, സിവിൽ സർവീസസ്, സായുധ സേനാ ഓഫീസർ തുടങ്ങിയവ അവയിൽ ചിലതാണ്.
If you take BEd you can teach at High School level. After MA and BED with SET, you can teach at Higher Secondary level and with MA and NET at University/College level
What to do after BA English Literature?
Posted by Rahul Raj, Thrissur On 12.12.2018
View Answer
ഇംഗ്ലീഷ് ഭാഷാപഠനത്തിനു ശേഷം, ആ മേഖലയുമായി ബന്ധധപ്പെട്ടുള്ള, ചില തൊഴിലുകൾ/തൊഴിൽ മേഖലകൾ: ടെക്നിക്കൽ റൈട്ടർ (സാങ്കേതിക ആശയ വിനിമയം), കോപ്പിറൈറ്റർ (വാക്കുകളുടെ രൂപാന്തരപ്പെടുത്തൽ - ആശയങ്ങൾ, സന്ദേശങ്ങൾ ആയി -പരസ്യ വാചകങ്ങൾ പോലെ), പരിഭാഷകൻ, ദ്വിഭാഷി, കണ്ടന്റ് റൈറ്റർ (വെബ് സൈറ്റ് ഉള്ളടക്കം തയ്യാറാക്കൽ), ഭാഷാ പരിശീലകൻ, സോഫ്ട് സ്കിൽസ് പരിശീലകൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇൻഫർമേഷൻ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, ലക്സിക്കോഗ്രാഫർ (ഡിക് ഷണറി മേഖല), റിക്കാർഡ്സ് മാനേജർ (രേഖകൾ സൂക്ഷിക്കൽ), മാധ്യമ പ്രവർത്തനം, മാസ് കമ്യൂണിക്കേഷൻ മേഖല, പ്രസാധനം, അഡ്വർടൈസിംഗ്, പ്രൂഫ് റീഡിംഗ്, തുടങ്ങിയവ. ഏതു ഭാഷാ വിഷയം പഠിക്കുന്നവർക്കും ഈ മേഖലകൾ അനുയോജ്യമാണ്.
ഇവ കൂടാതെ, ഒരു ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്ന, പൊതുവായ തൊഴിലവസരങ്ങളും ഉണ്ട്. സെക്രട്ടറിയറ്റ്/പബ്ലിക് സർവീസ് കമ്മീഷൻ/ലോക്കൽ ഫണ്ട് ഓഡിറ്റ്/അഡ്വൊക്കേറ്റ് ജനറൽ ഓഫീസ്, സ്പെഷ്യൽ ജഡ്ജ് & എൻക്വയറി കമ്മീഷണർ ഓഫീസ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, സർവകലാശാലാ, ഹൈക്കോടതി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് / ഓഡിറ്റർ; ബാങ്ക് ക്ലർക്ക്/പ്രൊബേഷണറി ഓഫീസർ, കംബൈൻഡ് ഗ്രാജുവേറ്റ് ലവൽ പരീക്ഷ വഴിയുള്ള കേന്ദ്ര സർവീസിലെ തസ്തികകൾ, സിവിൽ സർവീസസ്, സായുധ സേനാ ഓഫീസർ തുടങ്ങിയവ അവയിൽ ചിലതാണ്.
If you take BEd after BA, you can teach at High School level. After MA and BED with SET, you can teach at Higher Secondary level and with MA and NET at University/College level
I'm a student studying at 12th . I decided that will do integrated MA in iit Madras. My question is Whether I can write civil service.
Posted by NIvin, Thrissur On 12.12.2018
View Answer
You can write civil service. Only a graduation is needed for applying for civil services. MA is a PG course. So you can apply
ഞാൻ ഇപ്പോൾ MA English ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനു ശേഷം ജോലി സാധ്യതകൾ എന്തൊക്കെയാണ്?
Posted by Meghan C K, Calicut University On 11.12.2018
View Answer
അധ്യാപകൻ ആകാൻ എം.എ.കഴിഞ്ഞു നെറ്റ് ജയിക്കുക. ഹയർ സെക്കണ്ടറി അധ്യാപകൻ ആകാൻ, എം.എ.യ്ക്കൊപ്പം ബി.എഡും വേണം. പിന്നെ സെറ്റ് ജയിക്കണം.
ഇംഗ്ലീഷ് ഭാഷാപഠനത്തിനു ശേഷം, ആ മേഖലയുമായി ബന്ധധപ്പെട്ടുള്ള, മറ്റു ചില തൊഴിലുകൾ/തൊഴിൽ മേഖലകൾ: ടെക്നിക്കൽ റൈട്ടർ (സാങ്കേതിക ആശയ വിനിമയം), കോപ്പിറൈറ്റർ (വാക്കുകളുടെ രൂപാന്തരപ്പെടുത്തൽ - ആശയങ്ങൾ, സന്ദേശങ്ങൾ ആയി -പരസ്യ വാചകങ്ങൾ പോലെ), പരിഭാഷകൻ, ദ്വിഭാഷി, കണ്ടന്റ് റൈറ്റർ (വെബ് സൈറ്റ് ഉള്ളടക്കം തയ്യാറാക്കൽ), ഭാഷാ പരിശീലകൻ, സോഫ്ട് സ്കിൽസ് പരിശീലകൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇൻഫർമേഷൻ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, ലക്സിക്കോഗ്രാഫർ (ഡിക് ഷണറി മേഖല), റിക്കാർഡ്സ് മാനേജർ (രേഖകൾ സൂക്ഷിക്കൽ), മാധ്യമ പ്രവർത്തനം, മാസ് കമ്യൂണിക്കേഷൻ മേഖല, പ്രസാധനം, അഡ്വർടൈസിംഗ്, പ്രൂഫ് റീഡിംഗ്, തുടങ്ങിയവ. ഏതു ഭാഷാ വിഷയം പഠിക്കുന്നവർക്കും ഈ മേഖലകൾ അനുയോജ്യമാണ്.
Iam a student studying at 10 th ...How can I become a doctor in army ? What course i select after plus 2
Posted by Harsha Manoj, Peruvayal On 10.12.2018
View Answer
After class X, take a group in Science with Physics, Chemistry and Biology. പ്ലസ് ടു പരീക്ഷ /തത്തുല്യ യോഗ്യതാ പരീക്ഷ, ആദ്യ ചാൻസിൽ തന്നെ ജയിക്കണം. ഇംഗ്ലീഷിന് 50 ശതമാനവും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനവും, മൂന്നിനും കൂടി 60 ശതമാനവും മാർക്ക് വേണം. മറ്റു വ്യവസ്ഥകളും ഉണ്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിച്ച് യോഗ്യത നേടണം. തുടർന്ന് AFMC യിലേക്ക് ഓപ്ഷൻ നൽകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ AFMC നടത്തുന്ന രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ, ലോജിക് & റീസണിംഗ് (ToELR) അഭിമുഖീകരിക്കണം.സൈക്കോളജിക്കൽ അസസ്മെൻറ് ടെസ്റ്റ്, ഇൻറർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുമുണ്ടാകും. പെൺകുട്ടികൾക്ക് സീറ്റ് സംവരണം ഉണ്ട് . കോഴ്സ് വിജയകരമായി പൂത്തിയാകുന്നവർക്ക് സായുധ സേന മെഡിക്കൽ സർവീസസിൽ ഡോക്ടറായി നിയമനം കിട്ടും. ഇതെല്ലാം നിലവിലുള്ള വ്യവസ്ഥകളാണു്. കൂടുതൽ കാര്യങ്ങൾ അറിയാൻ, www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകൾ കാണണം.
Sir pilot akanulla course nu venda merit purpose enthanu.
Posted by Mubeen, Kottiyam On 10.12.2018
View Answer
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) വേണം. കേന്ദ്ര സർക്കാരിന്റെ കീഴിൽ റായ്ബറേലിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രിയ ഉറാൻ അക്കാദമി (lGRUA) ഈ മേഖലയിലെ മുൻനിര സ്ഥാപനമാണ്. 12-ാം ക്ലാസ് കഴിഞ്ഞ് ഈ കോഴ്സിനു ചേരാം. പ്ലസ്ടുവിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. എഴുത്തു പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 18 മാസമാണ്, കോഴ്സ് ദൈർഘ്യം. കോഴ്സിന്റെ ഭാഗമായി നിശ്ചിത മണിക്കൂർ, വിമാനം പറപ്പിക്കലിൽ പരിശീലനം നേടേണ്ടതുണ്ട്. അതിനനുസരിച്ച് കോഴ്സ് ദൈർഘ്യം കൂടാം. ഫീസ് 38 ലക്ഷത്തോളം രൂപ വരും.
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ത്രിരുവനന്തപുരം); ഗവ. ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഒറിസ്സ); ഗവ.ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (ബാംഗളൂർ); ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ; നാഗ്പുർ ഫ്ലയിങ് ക്ലബ് എന്നിവ, ഗവ. മേഖലയിൽ ഈ കോഴ്സ് നടത്തുന്ന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരമുള്ള, മറ്റ് ചില സ്ഥാപനങ്ങളാണ്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക, http://dgca.nic.in എന്ന സൈറ്റിൽ കിട്ടും.
I have 69% marks in plus two (bio). I would like to become a pilot. What is the merit purpose to joining the course?
Posted by Mubeen, Kottiyam On 10.12.2018
View Answer
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) വേണം. കേന്ദ്ര സർക്കാരിന്റെ കീഴിൽ റായ്ബറേലിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രിയ ഉറാൻ അക്കാദമി (lGRUA) ഈ മേഖലയിലെ മുൻനിര സ്ഥാപനമാണ്. 12-ാം ക്ലാസ് കഴിഞ്ഞ് ഈ കോഴ്സിനു ചേരാം. പ്ലസ്ടുവിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. എഴുത്തു പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 18 മാസമാണ്, കോഴ്സ് ദൈർഘ്യം. കോഴ്സിന്റെ ഭാഗമായി നിശ്ചിത മണിക്കൂർ, വിമാനം പറപ്പിക്കലിൽ പരിശീലനം നേടേണ്ടതുണ്ട്. അതിനനുസരിച്ച് കോഴ്സ് ദൈർഘ്യം കൂടാം. ഫീസ് 38 ലക്ഷത്തോളം രൂപ വരും.
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ത്രിരുവനന്തപുരം); ഗവ. ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഒറിസ്സ); ഗവ.ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (ബാംഗളൂർ); ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ; നാഗ്പുർ ഫ്ലയിങ് ക്ലബ് എന്നിവ, ഗവ. മേഖലയിൽ ഈ കോഴ്സ് നടത്തുന്ന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരമുള്ള, മറ്റ് ചില സ്ഥാപനങ്ങളാണ്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക, http://dgca.nic.in എന്ന സൈറ്റിൽ കിട്ടും.
I'm studieng in plus one. I want to become an aeronautical engineer. What can I do after plus two?
Posted by Nihal ibrahim , Tirur On 10.12.2018
View Answer
Take B Tech Aeronautical Engineering after Plus 2. Depending in the institution you are looking for, you may have to take some entrance examination also,