Sir,
I have done my B A in English from calicut university through distance education and I am currently doing my B.Ed from calicut university itself as a regular course. I would like to know is it okay if I do my masters in English through distance education or do I have to opt doing it through a regular course. I would also like to know that will the UG and PG studied in distance education will be a problem when I prefer doing M.Phil or Ph.D in the future.
Thanking you
Rinisha. K
Posted by Rinisha Suresh, Thalassery On 16.12.2018
View Answer
There is nothing wrong in doing MA in Distance mode. For Higher studies too there may not be an issue, But when there is a competition and the seats are limited, a regular student may be preferred in some situations. So if you can do a regular course, that would be better looking at the future prospects.
Which is the last date for neet examination 2019
Posted by Sneha krishnan, Thrissur On 16.12.2018
View Answer
Last date for submission of application for NEET 2019 was 7.12.2018
ETH samayathanu ncert nadathunna bsc b Ed cheyyanulla pareekaha enthanu eppozhanu apply cheyyendath
Posted by Abhiramicb, thrissure On 15.12.2018
View Answer
ഈ സൈറ്റുകൾ നിരന്തരം സന്ദർശിക്കുക. https://ncert-cee.kar.nic.in/, http://www.riemysore.ac.in/
ഇത് സംബന്ധിച്ച അറിയിപ്പ് വരുന്നമുറയ്ക്കു ഈ പോർട്ടലിലും ഇതിന്റെ വാർത്ത ലഭിക്കും. അതിനാൽ പോർട്ടലും സന്ദർശിക്കുക.
Ask expert -ൽ അംഗമാകാൻ what should i do?
Posted by Aiswarya O, Cherpulassery On 15.12.2018
View Answer
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതിൽ അംഗങ്ങൾ ഇല്ല, ചോദ്യം ചോദിയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഇപ്പോൾ ഉപയോഗിച്ച ലിങ്ക് വഴി ചോദ്യം ചോദിക്കാം. മെയിൽ ഐഡി നൽകിയാൽ, മറുപടി നിങ്ങള്ക്ക് മെയിൽ വഴിയും കിട്ടും. കൂടാതെ വെബ്സൈറ്റിയിൽ അത് കാണാനും കഴിയും
To be a phycologist, what are the courses? Which colleges of there in kera
Posted by Aiswarya O, Cherpulassery On 15.12.2018
View Answer
You may do a BSc in Psychology after Plus 2 and then go for MSc Psychology where you can take different specializations.
Currently am doing bsc.optometry.what are the strategies needed for getting optometry jobs in uk?
Posted by Fathimathul Hashna, Kannur On 15.12.2018
View Answer
Post the question at 'Study Abroad' in this portal
What to do after bsc zoology
Posted by Vani Pb, Thrissur On 15.12.2018
View Answer
ആദ്യ പരിഗണന സുവോളജിയിലെ എം.എസ്.സി പ്രോഗ്രാമിനു നൽകാം. മിക്ക സർവകലാശാലകളിലും ഈ കോഴ്സുണ്ട്.
സുവോളജി ബി.എസ്.സി ക്കാർക്ക് പ്രവേശന അർഹതയുള്ള, ചില സർവകലാശാലകളിലുള്ള, മറ്റ് ചില, എം.എസ്.സി. കോഴ്സുകൾ:
ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി (ഹര്യാന സെൻട്രൽ, രാജസ്ഥാൻ സെൻട്രൽ); ന്യൂട്രീഷൻ ബയോളജി (ഹര്യാന സെൻട്രൽ); എൻവയൺമെന്റൽ സയൻസസ് (ഭാരതീയാർ, കേരള);
ഹ്യൂമൺ ജനറ്റിക്സ് & മോളിക്യുളാർ ബയോളജി (ഭാരതീയാർ), ആനിമൽ സയൻസ് (കേരള സെൻട്രൽ); അപ്ലൈഡ് മൈക്രോ ബയോളജി,
മാസ്റ്റർ ഓഫ് വൊക്കേഷൻ (മെഡിക്കൽ ലബോറട്ടറി ടെക്നോളജി), ഫോറൻസിക് സയൻസ്, മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ -അഗ്രിബിസിനസ്സ് (ബനാറസ് ഹിന്ദു); ആനിമൽ ബയോളജി & ബയോടെക്നോളജി, മോളിക്യുളാർ മൈക്രോബയോളജി (ഹൈദരബാദ്); ലൈഫ് സയൻസസ്, ജിയോ ഇൻഫർമാറ്റിക്സ് (ജാർഖണ്ഡ്), എൻവയൺമെന്റൽ സയൻസ് & ടെക്നോളജി (പഞ്ചാബ്); ബയോകെമിസ്ട്രി & മോളിക്യുളാർ ബയോളജി (പോണ്ടിച്ചേരി);
മറൈൻ ബയോളജി (കൊച്ചി, പോണ്ടിച്ചേരി, കേരള ഫിഷറീസ് & ഓഷ്യൻ സയൻസസ്);
ബയോ ഇൻഫർമാറ്റിക്സ് (ഭാരതിയാർ); എൻവയൺമെന്റൽ ബയോടെക്നോളജി, സീഫുഡ് സേഫ്ടി & ട്രേഡ്, ഇൻഡസ്ട്രിയൽ ഫിഷറീസ് (കൊച്ചി), അക്വാട്ടിക് ബയോളജി & ഫിഷറീസ്, ഇന്റഗ്രേറ്റീവ് ബയോളജി, സുവോളജി (പ്യുവർ & അപ്ലൈഡ്) (കേരള), അക്വാകൾച്ചർ & ഫിഷറി മൈക്രോബയോളജി (കോഴിക്കോട്): ഫുഡ് സയൻസ് & ടെക്നോളജി (കേരള ഫിഷറീസ് & ഓഷ്യൻ സയൻസസ്).
ഇവയിൽ ചിലത് മറ്റു സർവകലാശാലകളിലുണ്ട്. മറ്റു കോഴ്സുകളും ലഭ്യമാണ്.
What is the eligibility for BSc degree in Cardiac technology and the colleges that provide this course in kerala?
Posted by Sreelakshmi, Ernakulam On 15.12.2018
View Answer
പ്ലസ്ടു പൂർത്തിയാക്കുന്നവർക്കായി, ബാച്ചലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.റ്റി) എന്ന, 4 വർഷ കോഴ്സുണ്ട്. പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ബയോളജിക്ക് 50 ഉം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയക്ക് മൂന്നിനും കുടി 50 ഉം ശതമാനം മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ, ജയിച്ചിരിക്കണം. കേരളത്തിൽ ഈ കോഴ്സ് പ്രവേശനത്തിന്, പ്രവേശന പരീക്ഷയില്ല. പ്ലസ് ടു കോഴ്സിന്റെ, രണ്ടാം വർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കു ലഭിച്ച, മൊത്തം മാർക്ക് പരിഗണിച്ചാണ്, പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. യോഗ്യതാ പരീക്ഷയിലെ മാർക്ക്, സമീകരണത്തിനു വിധേയമാക്കിയതായിരിക്കും പരിഗണിക്കുക.സർക്കാർ അലോട്ടുമെന്റിൽ, സർക്കാർ മേഖലയിൽ, തിരുവനന്തപുരം (3 സീറ്റ്), കോഴിക്കോട് (4), കോട്ടയം (4), ആലപ്പുഴ (5) എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിൽ കോഴ്സുണ്ട്. 19000 രൂപയാണ്, നിലവിലെ പ്രതിവർഷ ട്യൂഷൻ ഫീസ്. സ്വാശ്രയ മേഖലയിൽ, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെസിക്കൽ സയൻസസിലും കോഴ്സുണ്ട്. സീറ്റ് 3, ഫീസ്, 60000 രൂപ. സ്പെഷ്യൽ ഫീസു് പുറമെ. വിശദാംശങ്ങൾ, https://Ibscente.in ൽ ഉള്ള, നഴ്സിംഗ് & പാരാമെഡിക്കൽ പ്രവേശന ലിങ്കിലെ, പ്രോസ്പക്ടസ്സിൽ ലഭിക്കും.
സർ ,
എനിക്ക് ഏവിയേഷൻ പഠിക്കാനാണ് താല്പര്യം അതിന് ഏതൊക്കെ കോഴ്സ് ഉണ്ട് .ഗവണ്മെന്റ് കോളേജ് ഏതൊക്കെയാണ്
വിശദ വിവരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു
Posted by Arathy v Prabosh, Kollam On 14.12.2018
View Answer
ഏവിയേഷൻ മേഖലയിൽ പല തരത്തിലുള്ള ജോലി ഉണ്ട്. ഗ്രൗണ്ട് ഡ്യൂട്ടി, എഞ്ചിനീയറിംഗ് ജോലി, ഡിപ്ലോമ , ക്യാബിൻ ക്രൂ, പൈലറ്റ്, മാനേജ്മെന്റ് തുടങ്ങിയവ. ഇതിൽ ഏതു മേഖലയിലാണ് താത്പര്യമെന്ന് വ്യക്തമാക്കുക
Is there integrated courses for Bcom/BBA
Posted by Sanjay Surya, Calicut university On 14.12.2018
View Answer
ഉണ്ട്. പ്ലസ് ടു കഴിഞ്ഞു ചേരാവുന്ന, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉള്ള, ചില സ്ഥാപനങ്ങൾ:
കൊമേഴ്സ്: അസമിൽ, ഗൗഹാട്ടി സർവകലാശാല (www.gauhati.ac.in), തേസ്പൂർ സർവകലാശാല (www.tezu.ernet.in); ജമ്മു താവി, ഗവ.എസ്.പി.എം.ആർ.കോളേജ് ഓഫ് കൊമേഴ്സ് (http://www.spmrcollege.org/) -ഇന്റഗ്രേറ്റഡ് എം.കോം.
മാനേജ്മെൻറ്: ഇൻഡോർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (www.iimidr.ac.in): ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്; യൂണിവേഴ്സിറ്റി ഓഫ് ലക്നൗ (http://www.lkouniv.ac.in/): ബി.ബി.എ - എം.ബി.എ; മുംബൈ യൂണിവേഴ്സിറ്റി (mu.ac.in/): ബാച്ചലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബി.എം.എസ്) -എം.ബി.എ; ജിൻഡാൽ ഗ്ലോബൽ ബിസിനസ് സ്കൂൾ (http://www.jgbs.edu.in/): ഇന്റഗ്രേറ്റഡ് ബി.ബി.എ (ഓണേഴ്സ് ) - എം.ബി.എ; മുംബൈ, എൻ.എം.ഐ.എം.എസ് കൽപിത സർവകലാശാല (http://www.nmims.edu): ഇന്റഗ്രേറ്റഡ് എം.ബി.എ - ഓണ്ടർപ്രൂണർഷിപ്പ് & ഫാമിലി ബിസിനസ് മാനേജ്മെന്റ്; അഹമ്മദബാദ് നിർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (http://www.nirmauni.ac.in/imnu): ഇന്റഗ്രേറ്റഡ് ബി.ബി.എ - എം.ബി.എ.