മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന കോഴ്സുകൾക് UGC യുടെ അംഗീകാരം ഉണ്ടോ ?
Posted by SACHIN V , KANNUR On 20.12.2018
View Answer
യു.ജി.സി.അംഗീകാരമുള്ള സ്ഥപങ്ങളുടെ പട്ടിക https://www.ugc.ac.in/pdfnews/2714759_FINAL-LIST-03-10-2018.pdf എന്ന സൈറ്റിൽ ഉണ്ട്. അതിൽ ഈ യൂണിവേഴ്സിറ്റിയുടെ പേരില്ല.
Sir
I am a B-tech graduate and I wish to study B-ed
Would you please explain the universites which provides B-Ed for b tech graduates.when will be the admission for B-ed starts and which subject they provide B-ed
Posted by Hsj, Trivandrum On 20.12.2018
View Answer
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ) വ്യവസ്ഥയനുസരിച്ച്, കുറഞ്ഞത് 50 ശതമാനം മാർക്കോടെ, സയൻസസ് /സോഷ്യൽ സയൻസസ് /ഹ്യുമാനിറ്റീസ് എന്നിവയിലൊന്നിൽ ബാച്ചലർ /മാസ്റ്റേഴ്സ് ബിരുദമുള്ളവർക്കും, 55 % മാർക്കും, സയൻസ്, മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ, എഞ്ചിനീയറിംഗ്/ടെക്നോളജി ബാച്ചലർ ബിരുദം /തത്തുല്യ യോഗ്യതയുള്ളവർക്കും, ബി.എഡ് പ്രവേശനത്തിന് അർഹതയുണ്ട്. എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ, അജ്മീർ, ഭുവനേശ്വർ, ഭോപ്പാൽ, മൈസൂരു, ഷില്ലോംഗ് കേന്ദ്രങ്ങളിൽ, ബി.ടെക് - കാരെ സയൻസ്/ മാത്തമാറ്റിക്സ് ബി.എഡ്. കോഴ്സിന് പരിഗണിക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എഡ് -നും ഈ വ്യവസ്ഥ ബാധകമാണ്. പക്ഷെ, ഈ യോഗ്യതയുള്ള, എലമന്ററി എജ്യൂക്കേഷനിലെ ട്രെയിൻഡ് അധ്യാപകർ, മുഖാമുഖ രീതിയിൽ എൻ.സി ടി.ഇ അംഗീകൃത ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കിയവർ എന്നിവരെ മാത്രമേ അവിടെ പരിഗണിക്കുകയുള്ളൂ.കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ബി.എഡ്.കോളേജകളിൽ, ബി.ടെക്/ബി.ഇ ബിരുദമുള്ളവർക്ക്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ് എന്നീ ഓപ്ഷണലുകളിലെ ബി.എഡ് കോഴ്സിലേക്ക് അപേക്ഷിക്കാം. കേരള/എം.ജി/കണ്ണൂർ സർവകലാശാലകളിൽ, എഞ്ചിനീയറിംങ് ബിരുദധാരികളെ, ബി.എഡ് പ്രവേശനത്തിന് ഇപ്പോൾ പരിഗണിക്കുന്നില്ല.
Njhn ipol bsc geology onnamvarsha vidhyarthini aan... E course kond enik high school higher secondary thalathl padipikn sadhikumo? Eth subject aan padipikn ptunath?
Posted by Aswathy, Kottayam On 20.12.2018
View Answer
ബി.എസ്.സി.കഴിഞ്ഞ്, ഫിസിക്കൽ സയൻസസിലെ ബി.എഡ്. യോഗ്യത നേടിയാൽ, ഫിസിക്കൽ സയൻസസിലെ, ഹൈസ്കൂൾ അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കാം.
ബി.എസ്.സി.യ്ക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഉപ/കോംപ്ലിമെന്ററി വിഷയങ്ങളായി പഠിച്ചിരിക്കണo. കൂടാതെ, കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) ജയിക്കുകയും വേണം. ഹൈസ്കൂൾ തലത്തിലെ, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിപ്പിക്കേണ്ടി വരും. ഹയർ സെക്കണ്ടറി തലത്തിൽ ജിയോളജി പഠിപ്പിക്കണമെങ്കിൽ, ആദ്യം ജിയോളജിയിൽ മാസ്റ്റേഴ്സ് ബിരുദമെടുക്കണം. കൂടാതെ ബി.എഡ് വേണം. ജിയോളജിയെടുത്ത്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജയിക്കണം. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ജൂണിയർ, സീനിയർ തസ്തികകളിലേക്ക് ഇതുവഴി അപേക്ഷിക്കാം. ബി.എഡ്. ഉള്ളവരുടെ അഭാവത്തിൽ, അതില്ലാത്തവരെയും പരിഗണിക്കും. അപ്പോൾ, പി.എച്ച്.ഡി/എം.ഫിൽ /ജെ.ആർ.എഫ് /നെറ്റ് യോഗ്യതയുള്ളവർക്ക്, മുൻഗണനയുണ്ട്. ഈ വ്യവസ്ഥ പ്രകാരം നിയമനം കിട്ടിയാൽ, 5 വർഷത്തിനകം ബി.എഡ്. എടുക്കണം.
I am a +2 student. After +2 I wish to study English Literature. I cam to know that some IITs conducting English literature course. Please inform me which IITs are conducting English literature course and the admission procedure. Also let me know which are the other best English literature institutions in South India
Posted by SHASHANK CP, KOZHIKODE On 19.12.2018
View Answer
IITs do not conduct English literature course as such for those competing Plus 2. But there is an Integrated MA course at IIT Madras and one of the specilaizations of the course is English Studies. See the website, http://hsee.iitm.ac.in/ Application submission for 2019 admission has started
Sir I am A mechanical engineering student.I got 5500 rank in KEAM.Due to the financial assistance given by the college ,I joined A self financing college.Will it affect my career in any way?I will be very thankful ifyou also explain the jobs that I can aviail.please Sir because of this I am really tensed.There is poor placement to mechanical core companies.sir please give me a reply personally.I am eagerly Waiting for your rply
Posted by Arunkumar, Thiruvalla On 19.12.2018
View Answer
If you can perform well and meet the requirements of the industry or the employer, it would not be an issue for your career. Do well in your examinations and also develop soft skills needed for the industry.
പ്ലസ് one commercine പഠിക്കുന്നു ca avanane agraham anthucheyanam
Posted by Sooryadas ch, Kanhangad On 19.12.2018
View Answer
ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് നടത്തുന്ന നിയന്ത്രണ സമതി, 'ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റന്റ്സ് ഓഫ് ഇന്ത്യ' ആണ്. മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ട കോഴ്സാണിത്- ഫൗണ്ടേഷൻ, ഇൻറർമീഡിയറ്റ്, ഫൈനൽ.
12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിച്ച ഒരാൾക്ക്, ഫൌണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. തുടർന്ന് 4 മാസത്തെ പഠനത്തിനു ശേഷം, പ്ലസ് ടു ജയിച്ച ശേഷം, ഫൗണ്ടേഷൻ പരീക്ഷ അഭിമുഖീകരിക്കാം. ഇത് ഫൗണ്ടേഷൻ കോഴ്സ് ചാനലാണ്. ഇതു കൂടാതെ, നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിനു ചേരാനും സൗകര്യമുണ്ട്. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് ഇതിനുള്ള അർഹത. മൂന്നു ഘട്ടവും വിജയകരമായി പൂർത്തിയാക്കി, പരീക്ഷ ജയിക്കുന്നവർക്ക്, ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാം. കണക്കെഴുത്ത് അഥവാ കണക്കു തയ്യാറാക്കൽ (അക്കൗണ്ടൻസി), കണക്കു പരിശോധന (ഓഡിറ്റിംഗ്), നികുതി വ്യവസ്ഥ (ടാക് സേഷൻ), തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടുതലും പ്രവർത്തിക്കുക. കണക്കിനോട് ഒരു താൽപര്യം ഉണ്ടായിരിക്കണം. കോഴ്സ് ഘടന മനസ്സിലാക്കാൻ, www.icai.org യിൽ, 'Students' ലിങ്ക് കാണുക.
KEAM ENTERNANCE ന്റെ അപ്ലിക്കേഷൻ കൊടുക്കാൻ ഉള്ള അവസാനം തീയതി എന്നാണ്
Posted by BHADHUR, Wadakkanchery On 19.12.2018
View Answer
Application has not been invited. It can be expected by 2019 January end. Keep visiting www.cee-kerala.org and also this portal for updates
Kasaragod, പടന്നകാട് gov. കാർഷിക കോളേജിൽ പഠിക്കാൻ ഞാൻ ഏത് എൻട്രൻസ് എക്സാം ആണ് എഴുതണ്ടത്
Posted by Amaljith A, Kasaragod On 18.12.2018
View Answer
നീറ്റ് എഴുതി, കേരള പ്രവേശന പരീക്ഷ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി ഇവിടെ പ്രവേശനം നേടാം. അല്ലാതെ ഇന്ത്യ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച് നടത്തുന്ന അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് വഴി ഈ കോളേജിലെ പതിനഞ്ചു ശതമാനം അഖിലേന്ത്യ കോട്ട പ്രവേശനം നോക്കാം
I am now in +2 commerce.is there integrated programe of bcom and mba together.?
Posted by Rahul, Kannur On 17.12.2018
View Answer
Integrated B Com and MBA are not there as per our information.
Sir,
I do have a Master's degree in electrical engineering. I have plan for doing Phd in Canada.
Do you know any of the Universities, which provide Phd with scholarship.
Posted by Sumathi, Trivandrum On 17.12.2018
View Answer
Please post the question at Study Abroad in this portal.