Sir,
I am a plus two science student. Can I apply for HSEE and TISS-BAT exams?Is there any problem for being from science stream?
Posted by Anjula, Kozhikode On 23.12.2018
View Answer
You can apply for both the courses The stream of Plus two is not relevant. Any student who has passed plus 2 in any stream with the requisite marks and satisfying other eligibility conditions can apply.
എനിക്ക് ആർമി ഡോക്ടർ ആവാനാണ് ആഗ്രഹം' അതിന് MBBS എടുത്തിട്ട് Apply ചെയ്താൽ മതിയോ? എന്താണ് അതിന്റെ രീതികൾ
Posted by Apoorva, Kollam On 23.12.2018
View Answer
ആദ്യം പ്ലസ് ടു പരീക്ഷ /തത്തുല്യ യോഗ്യതാ പരീക്ഷ, ആദ്യ ചാൻസിൽ തന്നെ ജയിക്കണം. ഇംഗ്ലീഷിന് 50 ശതമാനവും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനവും, മൂന്നിനും കൂടി 60 ശതമാനവും മാർക്ക് വേണം. മറ്റു വ്യവസ്ഥകളും ഉണ്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിച്ച് യോഗ്യത നേടണം. തുടർന്ന് AFMC യിലേക്ക് ഓപ്ഷൻ നൽകണം. ഈ വർഷം ഇത് MCC വെബ് സൈറ്റ് വഴിയായിരുന്നു. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ AFMC നടത്തുന്ന രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ, ലോജിക് & റീസണിംഗ് (ToELR) അഭിമുഖീകരിക്കണം.സൈക്കോളജിക്കൽ അസസ്മെൻറ് ടെസ്റ്റ്, ഇൻറർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുമുണ്ടാകും. ഭാരതീയർക്കുള്ള 145 സീറ്റിൽ 28 എണ്ണം പെൺക്കുട്ടികൾക്കായി നീക്കിവച്ചട്ടുണ്ട്. കോഴ്സ് വിജയകരമായി പൂത്തിയാകുന്നവർക്ക് സായുധ സേന മെഡിക്കൽ സർവീസസിൽ ഡോക്ടറായി നിയമനം കിട്ടും. ഇതെല്ലാം നിലവിലുള്ള വ്യവസ്ഥകളാണു്. കൂടുതൽ കാര്യങ്ങൾ അറിയാൻ, www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകൾ കാണണം.
I'm doing graduation in BMM(Mass Media). I'm interested in the field of journalism.So i wanted to know about post graduation courses in journalism.
Posted by Kirti Devadiga, Sanpada, Navi Mumbai,India. On 23.12.2018
View Answer
പി ജി.ഡിഗ്രി കോഴ്സ് ഉള്ള ചില സ്ഥാപനങ്ങൾ:
എം .എ മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ (ജമ്മു കേന്ദ്ര സർവകലാശാല); എം.എ. ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ
കുരുക്ഷേത്ര യൂണിവേഴ്സിറ്റി;ഒസ്മാനിയ; ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർ കന്തക്, മധ്യപ്രദേശ്); ബാബാ സാഹിബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റി (ലക്നൗ); ഇഫ്ളു (ഹൈദരബാദ്); എം.എ.ഹിന്ദി & ജർണലിസം- അവിനാശ ലിംഗം ഇൻസ്റ്റിറ്റ്യൂട്ട് (കോയമ്പത്തൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ - ഭാരതീ യാർയൂണിവേഴ്സിറ്റി (കോയമ്പത്തൂർ); എം.എ.ജർണലിസം & കമ്മ്യൂണിക്കേഷൻ - മദ്രാസ് യൂണിവേഴ്സിറ്റി (ചെന്നൈ); എം.എ. ജർണലിസം -ദേവി അഹില്യാ വിശ്വവിദ്യാലയാ (ഇൻഡോർ); എം.എ.മാസ് കമ്മ്യൂണിക്കേഷൻ (ഹിന്ദി മീഡിയം) - മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ വിശ്വവിദ്യാലയ (വാർധ, മഹാരാഷ്ട്ര); എം.എ.ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ -ഗുരു ഗാസി ദാസ് വിശ്വവിദ്യാലയ (ബിലാസ്പൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, - അളഗപ്പ യൂണിവേഴ്സിറ്റി, (കാരൈക്കുടി, തമിഴ്നാട്). വിവിധ കേന്ദ്ര സർവകലാശാലകളിൽ, മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, കൺവർജൻറ് ജർണലിസം, കൾച്ചർ & മീഡിയ സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ & മീഡിയ സ്റ്റഡീസ് , മാസ് കമ്മ്യൂണിക്കേഷൻ & ജർണലിസം-സി.യു.സി.ഇ.ടി വഴി പ്രവേശനം. കേരളത്തിൽ കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിൽ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജർണലിസം കോഴ്സുണ്ട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ന്യൂഡൽഹി, കോട്ടയം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ: പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമയും (ഇംഗ്ലീഷ് /ഹിന്ദി /മലയാളം ഉൾപ്പടെ), മറ്റു കോഴ്സുകളും.
ഏഷ്യൻ കോളേജ് ഓഫ് ജർണലിസം (ചെന്നൈ) -പി.ജി. ഡിപ്ലോമ ഇൻ ജർണലിസം (പ്രിൻറ്, ന്യൂ മീഡിയ, ടെലിവിഷൻ, റേഡിയോ); ബിസിനസ് & ഫിനാൻഷ്യൽ ജർണലിസം
Which Institute offers the course astrophysics in kerKer
Posted by Hani, ElankElamkunna On 22.12.2018
View Answer
ആസ്ട്രോണമിയോ, ആസ്ട്രോ ഫിസിക്സോ മുഖ്യ വിഷയമായുള്ള മാസ്റ്റേഴ്സ് കോഴ്സ് , കേരളത്തിൽ, ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ മഹാത്മാഗാന്ധി സർവകലാശാലയിലെ, സ്കൂൾ ഓഫ് പ്യുവർ & അപ്ലൈഡ് ഫിസിക്സിൽ, ആസ്ട്രോ ഫിസിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി. കോഴ്സുണ്ട്. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് മാസ്റ്റേഴ്സ് കോഴ്സിൽ, എലക്ടീവ് പേപ്പറുകളുടെ പട്ടികയിൽ, ആസ്ട്രോണമിയും ആസ്ട്രോ ഫിസിക്സും ഉൾപ്പെടുന്നുണ്ട്. ഇവിടെയും പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.
ആസ്ട്രോണമി & അസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുണ്ടു്. പക്ഷെ അതിലെ പ്രവേശനത്തിന് പി.ജി. വേണം.ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കുo അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ GATE /JEST യോഗ്യതയോ ഫിസിക്കൽ സയൻസസിലെ UGC- NET യോഗ്യതയോ കൂടി വേണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇൻറർവ്യൂ എന്നിവയുണ്ടാകും.
Which PG course that I have to choose after Bsc Medical Laboratory Technology
Posted by Nithya v Anil kumar, Kottayam On 21.12.2018
View Answer
Naturally, Master of Laboratory Technology or MSc Laboratory Technology courses can be through of.
whether there is any reservation for Diploma holders in Dairy Science for BTech Dairy Technology Course
Posted by sindu bernard, thrissur On 21.12.2018
View Answer
As of now no seats are reserved for Diploma holders for B Tech Dairy Technology. See the Prospectus of 2018 available at www.cee-kerala.org to know the reservations available.
Sir,how to get into a banking job after completing degree ie the sites through which application form is to be submitted and so on .kindly reply soon....thank you
Posted by Malavika jayaraj, Kaloor On 21.12.2018
View Answer
പൊതുമേഖലാ ബാങ്കുകളിൽ, ക്ലറിക്കൽ, പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികകൾക്ക് അപേക്ഷിക്കാൻ, ഏതെങ്കിലും വിഷയത്തിലെ ബിരുദം വേണം. റീജിയണൽ റൂറൽ ബാങ്കുകളിൽ ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപസ്), അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, ജനറൽ ബാങ്കിംഗ് ഓഫീസർ എന്നീ തസ്തികകൾക്കും ബിരുദധാരികൾക്ക് അപേക്ഷിക്കാo. ഇവയിൽ താൽപര്യമുണ്ടെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുക്കുക.
പൊതുമേഖലാ ബാങ്കുകളിൽ, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ താൽപര്യമുണ്ടെങ്കിൽ, നിങ്ങൾ പ്ലസ് ടൂ തലത്തിൽ പഠിച്ച വിഷയം കൂടി പരിഗണിച്ച്, ഓരോന്നിനും വേണ്ട യോഗ്യത മനസ്സിലാക്കി, അപേക്ഷിക്കാവുന്ന തസ്തികയുടെ, യോഗ്യത നേടി, അപേക്ഷിക്കണം. ഉദാഹരണത്തിന് ലോ ഓഫീസറാകാൻ, നിയമത്തിൻ ബാച്ചലർ ബിരുദം വേണം. ഒപ്പം ബാർ കൗൺസിലിൽ, അഡ്വൊക്കേറ്റ് ആയി എൻറോൾ ചെയ്തിരിക്കുകയും വേണം. അപ്പോൾ പ്ലസ് ടു കഴിഞ്ഞ്, പഞ്ചവത്സര എൽ.എൽ.ബി.കോഴ്സ് എടുത്തു പഠിക്കാം. രാജ്യഭാഷാ അധികാരി തസ്തികയക്ക് ഹിന്ദി/സംസ്കൃതം പി.ജി.വേണം. എച്ച്.ആർ/പഴ്സണൽ ഓഫീസർ; മാർക്കറ്റിംഗ് ഓഫീസർ എന്നീ തസ്തികകളെക്കുറിച്ചും ആലോചിക്കാം. www.ibps.in ൽ വിജ്ഞാപനങ്ങൾ ഉള്ളത് പരിശോധിക്കുക.
ഇന്ധിരാഗാന്ധി ഓപ്പൺ യുണിവേഴ്സിറ്റിയുടെ ബീഎഡ് കേരള സ്പി അംഗീകൃതമാണോ ? അവിടെക്കുള്ള അഡ്മിഷന്റെ മാനദണ്ടങ്ങൾ എന്തെല്ലാമാണ് ?
Posted by Sindhu viswan, Cherthala On 21.12.2018
View Answer
സർവീസിലുള്ളവർക് ബി.എഡ്എടുക്കേടിവന്നാൽ ഇഗ്നോ.നൽകുന്ന ബി.എഡ് അംഗീകാരമുണ്ട്. റെഗുലർ നിയമനത്തിന് അംഗീകാരമില്ല. മാത്രമല്ല. ഇഗ്നോ ചില അധിക ടീച്ചിങ് യോഗ്യത ഉണ്ടെങ്കിലേ പ്രഖ്വേശനം നൽകൂ.
Can an airman become commissioned officer in IAF?
Posted by Shijin, Kannur On 21.12.2018
View Answer
You may have to take the officer entry channel, apply and get through the selection.
Paramedical coursinnu engana apply cheyanam??
Posted by Seena, Payyanur On 20.12.2018
View Answer
കേരളത്തിൽ എൽ.ബി.എസ് സെന്റർ വഴിയാണ് പ്രവേശനം. ഈ ലിങ്ക് കാണുക. https://lbscentre.in/paramedi2018/