I'm a bsc physics student.i wish to do my post graduation in oceanography.please let me know about the institutions where this can be done and what are the selection procedures.and what are the job opportunities
Posted by Amritha vj, Kollam On 28.12.2018
View Answer
എം.എസ്.സി. ഓഷ്യനോഗ്രഫി ഉള്ള, ചില സർവകലാശാലകളും പ്രവശനത്തിനു വേണ്ട അക്കാദമിക് യോഗ്യതയും:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: ഫിസിക്സ്/മാത്തമാറ്റിക്സ് ബിരുദം. ഉപവിഷയമായി യഥാക്രമം, മാത്തമാറ്റിക്സ് / ഫിസിക്സ് പഠിച്ചിരിക്കണം (http:dpo.cusat.ac.in)
ഒഡീഷയിലെ ബർഹാംപൂർ യൂണിവേഴ്സിറ്റി: ഫിസിക്സ്/ കെമിസ്ട്രി/മാത്തമാറ്റിക്സ്/ജിയോളജി ബിരുദം (www.bamu.nic.in)
കൊച്ചി, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ എം.എസ്.സി: ഫിസിക്സ് മെയിൻ, മാത്തമാറ്റിക്സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം. രണ്ടാമത്തെ ഉപവിഷയം, കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് /കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് /ഇലക്ട്രോണിക്സ്/ജോഗ്രഫി എന്നിവയിലൊന്ന്; മാത്തമാറ്റിക്സ് മെയിൻ - ഫിസിക്സ് നിർബന്ധ ഉപവിഷയം, സ്റ്റാറ്റിസ്റ്റിക്സ് / കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്ന് രണ്ടാമത്തെ ഉപവിഷയം; ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നുമുള്ള, ട്രിപ്പിൾ മെയിൻ; ബി.എസ്.സി.നോട്ടിക്കൽ സയൻസ് (www.kufos.ac.in)
ഭുവനേശ്വർ ഐ.ഐ.ടി: .അറ്റ്മോസ്ഫിയർ & ഓഷ്യൻ സയൻസസിൽ ജോയന്റ് എം.എസ്.സി - പി .എച്ച്.ഡി: ബിരുദതലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് / ജിയോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം. (www.iitbbs.ac.in)
You can find jobs in National Institute of Oceanography, Earth Science Department, Environment and Climate Change departments , KUFOS etc.
Sir, I did my BA political science in 2005 batch but not yet passed out of two subsidiary subject one yet to pass .will I able to Write the exam for that now.
Posted by Sreemanoj , Punalur On 28.12.2018
View Answer
You have to enquire with the examination wing of the University concerned whether they conduct examinations for the scheme you have undergone, even now. If so you can appear and write the examination and complete the course
Sir,
I'm a 1styear bams student in a self financing college. im also preparing for neet 2019. I need to how much compensation should I pay to my present college if I get admission for mbbs in esi qouta or mbbs admission in a self financing college in Kerala?
Posted by Krishnendhu KB, Ernakulam On 28.12.2018
View Answer
യോഗ്യതാ വ്യവസ്ഥകൾക്കു വിധേയമായി, നീറ്റ് വീണ്ടും അഭിമുഖീകരിക്കാൻ തടസ്സമൊന്നുമില്ല. മറ്റൊരു കോഴ്സിൽ പ്രവേശനം കിട്ടിയാൽ, ഇപ്പോഴത്തെ ആയുർവേദ കോഴ്സ് ഉപേക്ഷിച്ച്, പുതിയ കോഴ്സ് സ്വീകരിക്കാനും പറ്റും. പക്ഷെ, ഇപ്പോൾ പഠിക്കുന്ന കോഴ്സിൽ നിന്നും ടി.സി.കിട്ടാൻ, നഷ്ടപരിഹാരം നൽകണം. ബി.എ.എം.എസ് കോഴ്സിൽ പഠിക്കുന്നവർ, 75000 രൂപ അല്ലെങ്കിൽ ബാക്കിയുള്ള വർഷത്തെ ഫീസ്, ഏതാണോ കൂടുതൽ, ആ തുക, പ്രവേശന അധികാരിയ്ക്ക്, അടയ്ക്കണം. വാർഷിക കുടുംബ വരുമാനം, നേറ്റിവിറ്റി, സംവരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരിളവും ഇക്കാര്യത്തിൽ കിട്ടില്ല. ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജ് വഴി അതിനുള്ള നടപടികൾ സ്വീകരിക്കണം. 2018ലെ 'കീം' പ്രോസ്പക്ടസ്, 12.2.4 ക്ലോസിൽ ഇതു വ്യക്തമാക്കിയിട്ടുണ്ടു്.
Neet examinu apekshichittundu.keam vere pareeksha ezhuthendathundo ?
Posted by Aswathi, Kozhikode On 28.12.2018
View Answer
2019 ൽ, കേരളത്തിൽ മെഡിക്കൽ സ്ട്രീമിലെ പ്രവേശനത്തിന് ബാധകമായ പ്രവേശന പരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.വി.എസ്.സി & എ.എച്ച്, ബി.എസ്.സി.അഗ്രികൾച്ചർ, ബി.എസ്.സി. ഫോറസ്ട്രി, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലെ പ്രവേശനത്തിന്, നീറ്റ് ബാധകമായിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ, മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന്, പ്രത്യേകം പരീക്ഷ നടത്തുന്നില്ല.
പക്ഷെ കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ വഴി ഈ കോഴ്സുകളിൽ പ്രവേശനം തേടുന്നവർ, നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പം, പ്രവേശന പരീക്ഷ കമ്മീഷണർക്കും, യഥാസമയം അപേക്ഷിക്കണം. എങ്കിൽ മാത്രമേ, നീറ്റ് യോഗ്യത നേടിയാലും, കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു.
KEAM ന്റെ അവസാന Ranklist ൽ +2 മാർക്ക് കൂടി പരിഗണിക്കുമോ ? . JEE യുടെയോ? . 70%-80% നു ഇടയിൽ +2 മാർക്ക് ലഭിചിട്ട് Entrance Exam കളിൽ നന്നായി Perform ചെയ്താൽ അവസാന Rank Iist ൽ ഭേദപ്പെട്ട സ്ഥാനം കരസ്ഥമാക്കാൻ കഴിയുമോ.?.
Posted by Aryan Vinoy, Mananthavady On 27.12.2018
View Answer
നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരള എഞ്ചിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ, 50% വെയ്റ്റേജ്, പ്ലസ് ടു അന്തിമവർഷത്തിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ മാർക്കിനാണ്. ബാക്കി 50%, എൻട്രൻസ് മാർക്കിനും. എന്നാൽ ജെ.ഇ.ഇ.മെയിൻ റാങ്കിംഗ്, പൂർണമായും പ്രവേശന പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ്. പ്ലസ് ടു മാർക്ക്, റാങ്കിംഗിന് പരിഗണിക്കുന്നില്ല. പക്ഷെ ജെ.ഇ.ഇ.മെയിൻ അടിസ്ഥാനമാക്കി, ഒരു കോഴ്സിൽ പ്രവേശനം കിട്ടണമെങ്കിൽ, പ്ലസ് ടു പരീക്ഷയിൽ 5 വിഷയങ്ങളിൽ, മൊത്തത്തിൽ 75% മാർക്കു വേണം എന്ന വ്യവസ്ഥയുണ്ട്. (ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ, 20 പെർസന്റൈൽ കട്ട് ഓഫിൽ ഉൾപെട്ടാലും മതി).
കേരള എൻജിനീയറിംങ് പ്രവേശനത്തിലും യോഗ്യതാ പരീക്ഷാമാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 50ഉം,ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ഉം ശതമാനം മാർക്ക് വേണം. കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ മൂന്നാം വിഷയമായി കംപ്യൂട്ടർ സയൻസ്/ ബയോടെക്നോളജി /ബയോളജി എന്നിവയിലൊന്ന്, പഠിച്ചതിനനുസരിച്ച്, പകരമായി പരിഗണിക്കും (ഈ ക്രമത്തിൽ തന്നെ). രണ്ടു പരീക്ഷകളിലും സംവരണ വിഭാഗക്കാർക്ക് മാർക്കിളവുണ്ട്.
Plus two വിദ്യാർത്ഥി ആണ് .JEE Mains ന്റെ ആദ്യ തവണ register ചെയ്യാൻ കഴിഞ്ഞില്ല . അടുത്ത അവസരം അടുത്ത വർഷമേ ലഭിക്കുകയുള്ളോ ?
Posted by Jinuraj Raghavan, Mananthavady On 27.12.2018
View Answer
അടുത്ത വര്ഷത്തെ പ്രവേശനത്തതിന് ഒരു പരീക്ഷകൂടി, ജെ.ഇ.ഇ.മെയ്നിനു ഉണ്ടാകും. ഏപ്രിൽ ആര് മുതൽ 20 വരെയുള്ള കാലത്തായിരിക്കും പരീക്ഷ. (താത്കാലിക തിയ്യതി) ഫെബ്രുവരി മാസത്തിൽ അതിന്റെ അറിയിപ്പ് വരും, അപ്പൊ രെജിസ്റ്റർ ചെയ്യുക. വെബ്സൈറ്റ്,https://jeemain.nic.in/, https://www.nta.ac.in/
how to get a scholarship to study mbbs in uk after 12th
Posted by vinaya happy, ERNAKULAM On 26.12.2018
View Answer
Post the question at Study Abroad in this portal
sir
njan bsc microbiology first year vidhyarthiyanu. enik ithodoppam thanne additional degree vazhi mattethenkilum birudham nedan sadikkumo. additional degeeye kurichu parayamo.
Posted by vinay lal, Malappuram On 24.12.2018
View Answer
when you are doing a regular course in one university, it is not possible to do another degree course along with that in another university. But you can do courses like part-time courses which are run by institutes or agencies that could enhance your skills.
My daughter is studying in 10th Std. She is a below average performer so far. She is very adamant to pursue medicine. Is it advisable to proceed on her aim, spending huge amount for entrance coaching. Kindly advise.
Posted by E PREMACHANDRAN, SHARJAH On 24.12.2018
View Answer
Performance in the regular course and in the entrance examination may be yielding different results. just because her marks in qualifying course is below average, that need not mean that she would not fare well in an entrance. But it is definitely an indicator. Entrance needs extra efforts and skills and if she has that, a try is possible. if you feel that she would not fare well in the medical field, it is better to convince her of her limitations and help heridentify the area of her interest. But if she insists on medicine, you may give her an opportunity to perform. A coaching program may change her.
i am studying in +2 with physics,chemistry,biology,maths combination.i want to apply for BSc (hons)Forestry in KAU mannuthy,Thrissur.applied for NEET.
is KEAM registration or writing necessary for becoming eligible for this course?
which are the other qualifications required?
is admission based on NEET rank or +2 board exam mark?
Posted by ardra, kodungallur On 24.12.2018
View Answer
കേരളത്തിൽ ഈ കോഴ്സിലെ പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തിലാണ്. നീറ്റ് പേക്ഷയും പരീക്ഷയും ഒരു ഘടകം മാത്രമാണ്. പ്രവേശന പരീക്ഷ കമ്മീഷണർ പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ എവിടേക്കും അപേക്ഷിക്കണം. എന്നാലേ കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കു. നീറ്റ് റാങ്ക് മാത്രമാണ് പ്രവേശനനത്തിനുള്ള മാനദണ്ഡം. അഖിലേന്ത്യാ കോട്ട വഴി പ്രവേശനം തേടുന്ന പക്ഷം, ഐ.സി.എ.ആർ നടത്തുന്ന അഗ്രികൾച്ചർ പ്രവേശന പരീക്ഷയും എഴുതണം. .