Sir,
Am completing my Plus two science course this year, i have to know about the higher studies options in Vikram Sarabhai Space Research centre, what are the courses, application submissions and admission procedures for the same.
Please help me out by providing relevant information.
Regards,
Amaljith
Posted by Amaljith T, Kozhikode On 08.01.2019
View Answer
ബഹിരാകാശ വകുപ്പിന്റെ കീഴിൽ, തിരുവനന്തപുരത്ത് വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിൽ (www.iist.ac.in), പ്ലസ്ടു സയൻസ് വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പഠിച്ചവർക്കായി, 3 കോഴ്സുകളുണ്ട്.
ഏറോസ്പേസ് എഞ്ചിനീയറിഗ്, ഏവിയോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബി.ടെക് കോഴ്സുകളും, അഞ്ചു വർഷ, ഡ്യുവൽ ഡിഗ്രി (ബി.ടെക് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി) കോഴ്സുo. ഐ.ഐ.ടി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (അഡ്വാൻസ്ഡ്) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ പരീക്ഷ എഴുതാൻ യോഗ്യത കിട്ടണമെങ്കിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) അഭിമുഖീകരിച്ച്, കാറ്റഗറിയനുസരിച്ച് അർഹത നേടാവുന്നവരിൽ, ഒരാളാകണം. ഐ.ഐ.എസ്. ടി, പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, വ്യവസ്ഥകൾ, ഒഴിവുകൾ എന്നിവയ്ക്കു വിധേയമായി, ബഹിരാകാശ വകുപ്പ് /ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) സ്ഥാപനങ്ങളിൽ, സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികയിൽ, ജോലിയും ലഭിക്കും.
Sir I am a plus two student in commerce stream I want to know about the courses that I can study kindly response faster
Posted by Harigovind G.S, Nemom On 08.01.2019
View Answer
The first option available for you will be B Com with specializations possible in Insurance & Banking, Finance, Computer Applications, Cooperation,, Tourism ad Travel Management etc.
If interested in Science, the options are as follows: ബി.എസ്.സി.സൈക്കോളജി കോഴ്സിലേക്ക് അപേക്ഷിക്കാൻ, ഹയർ സെക്കണ്ടറി ജയിച്ചിരിക്കണമെന്നേ വ്യവസ്ഥയുള്ളു. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. കൊമേഴ്സ് ഗ്രൂപ്പിൽ പഠിച്ചവർക്കും ബി.എസ്.സി.സൈക്കോളജി കോഴ്സിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബാച്ചലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലെ പ്രവേശനത്തിന് ഹയർ സെക്കണ്ടറി തലത്തിൽ മാത്തമാറ്റിക്സ് ഒരു ഓപ്ഷണൽ വിഷയമായി പഠിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ബി.എസ്.സി ജോഗ്രഫി പ്രവേശനത്തിനും, മാത്തമാറ്റിക്സ് ഒരു ഓപ്ഷണൽ വിഷയമായി ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ചവർക്ക് അർഹതയുണ്ട്.
കണക്ക് ഉൾപ്പെടുന്ന കൊമേഴ്സ് ഗ്രൂപ്പിലാണു പഠിച്ചതെങ്കിൽ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബാച്ചലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ജോഗ്രഫി തുടങ്ങിയ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
You can also shift to the Arts and Humanities subjects after Plus 2 commerce. Then there are courses related to Law, Hospitality and Hotel Management, Chartered Accountancy, Cost Accountancy, Company Secretary, Design, Fashion Design, and several other areas.
Can I know the best colleges in Kerala that offer B.Sc.Forensic Science?
What is the admission procedures?
Posted by Shiva Darsana R Nair, Thrikkalathoor Muvattupuzha P.O. On 06.01.2019
View Answer
B.Sc. CYBER FORENSIC,a full time three year degree course affiliated to Mahatma Gandhi University, is offered at SCHOOL OF TECHNOLOGY AND APPLIED SCIENCES, a Constituent Unit of Centre for Professional and Advanced Studies, Kottayam (Established by Govt. of Kerala ) and affiliated to Mahatma Gandhi University, Kottayam. Details are available at http://sme.edu.in/library/uploads/2018/04/Course-details-STAS.pdf
Admission procedure is given in the site.
Other than this, there are no courses related to forensic science in Kerala now.
I'am a Bsc mathematics student . Which are the professional courses I can do after this course , how can I apply ?
Posted by Vrindha, Palakkad On 06.01.2019
View Answer
It depends on your interest. If you are interested in teaching profession at High School level, do B Ed course in Mathematics. you can try for HSA mathematics after clearing the kerala teacher ability test. If you are interested in Law, go for the three year LLB Course after which you can practice law after going through the registration process with the Bar Council. There are courses like Chartered Accountancy, Cost And management Accountancy, Company Secretaryship, Financial Analyst etc; that an be thought of after graduation. You can also think about areas like Design, Fashion Technology, Animation, Photography, PG Courses that can make you a Professional
Sir,
I'm a B.A. philosophy student in kerala university. Let me know in which subjects I can do my post graduation. I wish to do my PG in Social work (MSW),is it possible ?
Posted by Avani S R , Karunagappally On 31.12.2018
View Answer
ഒരുപാട് എം.എകോഴ്സുകൾ ചെയ്യാൻ കഴിയും. https://admissions.keralauniversity.ac.in/ എന്ന സൈറ്റിൽ, പിജി/സി.എസ്എസ്. എന്നി ലിങ്കുകൾ നോക്കി കോഴ്സുകളെക്കുറിച്ചു മനസിലാക്കുക.
The eligibility for admission to MSW Degree programme of the University of Kerala is
a pass with 50% marks in aggregate in the Degree examination (including B.Tech,
MBBS, BAMS, BHMS and LLB) of this University or that declared by the University of
Kerala as equivalent thereto, with 50% in Part III and a pass in the University
entrance examination . Permissible relaxation is applicable for SC/ST candidates.
Sir,
ഞാൻ ഒരു B.com വിദ്യാർത്ഥി ആണ് .എനിക് ബിരുദപഠനം കഴിഞ്ഞ് CA യ്ക് പോകാൻ ആണ് ആഗ്രഹം.കേരളത്തിലുള്ള അക്കാദമി ഏതൊക്കെയാണ് ..? ഏകദേശം എത്ര കാലം വേണ്ടി വരും കോഴ്സ് പൂർത്തിയാക്കാൻ..?
Posted by Arjun H D, Kasaragod ,kanhangad On 28.12.2018
View Answer
ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് നടത്തുന്ന നിയന്ത്രണ സമതി, 'ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റന്റ്സ് ഓഫ് ഇന്ത്യ' ആണ്. മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ട കോഴ്സാണിത്- ഫൗണ്ടേഷൻ, ഇൻറർമീഡിയറ്റ്, ഫൈനൽ.
12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിച്ച ഒരാൾക്ക്, ഫൌണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. തുടർന്ന് 4 മാസത്തെ പഠനത്തിനു ശേഷം, പ്ലസ് ടു ജയിച്ച ശേഷം, ഫൗണ്ടേഷൻ പരീക്ഷ അഭിമുഖീകരിക്കാം. ഇത് ഫൗണ്ടേഷൻ കോഴ്സ് ചാനലാണ്. ഇതു കൂടാതെ, നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിനു ചേരാനും സൗകര്യമുണ്ട്. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് ഇതിനുള്ള അർഹത. മൂന്നു ഘട്ടവും വിജയകരമായി പൂർത്തിയാക്കി, പരീക്ഷ ജയിക്കുന്നവർക്ക്, ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാം. കണക്കെഴുത്ത് അഥവാ കണക്കു തയ്യാറാക്കൽ (അക്കൗണ്ടൻസി), കണക്കു പരിശോധന (ഓഡിറ്റിംഗ്), നികുതി വ്യവസ്ഥ (ടാക് സേഷൻ), തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടുതലും പ്രവർത്തിക്കുക. കണക്കിനോട് ഒരു താൽപര്യം ഉണ്ടായിരിക്കണം. കോഴ്സ് ഘടന മനസ്സിലാക്കാൻ, www.icai.org യിൽ, 'Students' ലിങ്ക് കാണുക. കേരളത്തിലെ കേന്ദ്രങ്ങളുടെ പട്ടിക അവിടെ കിട്ടും. കോഴ്സ് പൂർത്തിയാകാൻ,കുറഞ്ഞ കാലയളവാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. മികച്ച രീതിയിൽ മുന്നോട്ടു പോയാൽ ആ കാലയളവിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കാം.
12 കഴിഞ്ഞ് military - ൽ doctor ആകാൻ എന്താണ് ചെയ്യണo? അതിന് പ്രേശന പരീക്ഷയുണ്ടോ?
Posted by A Mahadevan, Aluva On 28.12.2018
View Answer
ആദ്യം പ്ലസ് ടു പരീക്ഷ /തത്തുല്യ യോഗ്യതാ പരീക്ഷ, ആദ്യ ചാൻസിൽ തന്നെ ജയിക്കണം. ഇംഗ്ലീഷിന് 50 ശതമാനവും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനവും, മൂന്നിനും കൂടി 60 ശതമാനവും മാർക്ക് വേണം. മറ്റു വ്യവസ്ഥകളും ഉണ്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിച്ച് യോഗ്യത നേടണം. തുടർന്ന് AFMC യിലേക്ക് ഓപ്ഷൻ നൽകണം. ഈ വർഷം ഇത് MCC വെബ് സൈറ്റ് വഴിയായിരുന്നു. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ AFMC നടത്തുന്ന രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ, ലോജിക് & റീസണിംഗ് (ToELR) അഭിമുഖീകരിക്കണം.സൈക്കോളജിക്കൽ അസസ്മെൻറ് ടെസ്റ്റ്, ഇൻറർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുമുണ്ടാകും. ഭാരതീയർക്കുള്ള 145 സീറ്റിൽ 28 എണ്ണം പെൺക്കുട്ടികൾക്കായി നീക്കിവച്ചട്ടുണ്ട്. കോഴ്സ് വിജയകരമായി പൂത്തിയാകുന്നവർക്ക് സായുധ സേന മെഡിക്കൽ സർവീസസിൽ ഡോക്ടറായി നിയമനം കിട്ടും. ഇതെല്ലാം നിലവിലുള്ള വ്യവസ്ഥകളാണു്. കൂടുതൽ കാര്യങ്ങൾ അറിയാൻ, www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകൾ കാണണം.
Njan plus two padikkunnu.plus two kazhinju ennikk Indian navy ill commissioned jolikkann thalparyam. Ithinai njan enth cheyyanam?
Posted by Aravind.S.B, Neyyattinkara On 28.12.2018
View Answer
പഠിക്കുന്ന വിഷയങ്ങൾ ഏതെന്നു പറഞ്ഞിട്ടില്ല.
കണക്കും ഫിസിക്സും ഒപ്പം ചില പ്രവേശനങ്ങളിൽ, മറ്റ് നിശ്ചിത സയൻസ് വിഷയങ്ങളും പഠിച്ചിട്ടുള്ള, പ്ലസ്ടു സയൻസ് വിദ്യാർത്ഥികൾക്ക് നേവിയിൽ ഓഫീസർ, സെയ്ലർ മേഖലകളിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം തേടാം. നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി (എൻ.ഡി.എ & എൻ.എ) പ്രവേശന പരീക്ഷ എഴുതി, എൻ.ഡി.എ വഴിയും, എൻ.എ വഴിയും, നേവി ഓഫീസറാകാം. യു.പി.എസ്.സി. വർഷത്തിൽ രണ്ടു തവണ ഈ പരീക്ഷ നടത്തുന്നു. www.upsc.gov.in കാണുക. 10+2 ബി.ടെക് എൻട്രി പദ്ധതി പ്രകാരം, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക്, നേവിയിൽ കമ്മീഷൻഡ് റാങ്കോടെ, എഞ്ചിനീയറാകാം. ജെ.ഇ.ഇ മെയിൻ റാങ്ക് വേണം. വർഷത്തിൽ രണ്ടു തവണ പ്രവേശനമുണ്ട്. സെയിലർ തലത്തിൽ, സീനിയർ സെക്കണ്ടറി റിക്രൂട്സ് (എസ്.എസ്.ആർ), ആർടിഫിസർ അപ്രന്റീസ് (എ.എ) എൻട്രി എന്നിവ സയൻസ് വിദ്യാർത്ഥികൾക്കുണ്ട് (സങ്കീർണമായ യന്ത്രങ്ങൾ പ്രവർത്തിക്കുവാൻ പരിശീലനം നേടിയ ആളാണ് ആർടിഫിസർ). www.joinindiannavy.gov.in ൽ ഇതിന്റെ വിശദാംശങ്ങൾ കിട്ടുo.
Sir.Iam studying in plus two biology science.I want to earn commissioned job in indian navy.how can I achieve the job?
Posted by Aravind.S.B, Neyyattinkara On 28.12.2018
View Answer
ബയോളജിയുടെ കൂടെ പഠിക്കുന്ന വിഷയങ്ങൾ ഏതെന്നു പറഞ്ഞിട്ടില്ല.
കണക്കും ഫിസിക്സും ഒപ്പം ചില പ്രവേശനങ്ങളിൽ, മറ്റ് നിശ്ചിത സയൻസ് വിഷയങ്ങളും പഠിച്ചിട്ടുള്ള, പ്ലസ്ടു സയൻസ് വിദ്യാർത്ഥികൾക്ക് നേവിയിൽ ഓഫീസർ, സെയ്ലർ മേഖലകളിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം തേടാം. നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി (എൻ.ഡി.എ & എൻ.എ) പ്രവേശന പരീക്ഷ എഴുതി, എൻ.ഡി.എ വഴിയും, എൻ.എ വഴിയും, നേവി ഓഫീസറാകാം. യു.പി.എസ്.സി. വർഷത്തിൽ രണ്ടു തവണ ഈ പരീക്ഷ നടത്തുന്നു. www.upsc.gov.in കാണുക. 10+2 ബി.ടെക് എൻട്രി പദ്ധതി പ്രകാരം, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക്, നേവിയിൽ കമ്മീഷൻഡ് റാങ്കോടെ, എഞ്ചിനീയറാകാം. ജെ.ഇ.ഇ മെയിൻ റാങ്ക് വേണം. വർഷത്തിൽ രണ്ടു തവണ പ്രവേശനമുണ്ട്. സെയിലർ തലത്തിൽ, സീനിയർ സെക്കണ്ടറി റിക്രൂട്സ് (എസ്.എസ്.ആർ), ആർടിഫിസർ അപ്രന്റീസ് (എ.എ) എൻട്രി എന്നിവ സയൻസ് വിദ്യാർത്ഥികൾക്കുണ്ട് (സങ്കീർണമായ യന്ത്രങ്ങൾ പ്രവർത്തിക്കുവാൻ പരിശീലനം നേടിയ ആളാണ് ആർടിഫിസർ). www.joinindiannavy.gov.in ൽ ഇതിന്റെ വിശദാംശങ്ങൾ കിട്ടുo.
കേരളത്തിൽ BSC AGRICULTURE/FORESTRY കോഴ്സിന് എങ്ങനെ പ്രവേശനം നേടാം?
Posted by SNEHA P V , KANNUR On 28.12.2018
View Answer
2019 ൽ, കേരളത്തിൽ മെഡിക്കൽ സ്ട്രീമിലെ പ്രവേശനത്തിന് ബാധകമായ പ്രവേശന പരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.വി.എസ്.സി & എ.എച്ച്, ബി.എസ്.സി.അഗ്രികൾച്ചർ, ബി.എസ്.സി. ഫോറസ്ട്രി, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലെ പ്രവേശനത്തിന്, നീറ്റ് ബാധകമായിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ, മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന്, പ്രത്യേകം പരീക്ഷ നടത്തുന്നില്ല.
പക്ഷെ കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ വഴി ഈ കോഴ്സുകളിൽ പ്രവേശനം തേടുന്നവർ, നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പം, പ്രവേശന പരീക്ഷ കമ്മീഷണർക്കും, യഥാസമയം അപേക്ഷിക്കണം. എങ്കിൽ മാത്രമേ, നീറ്റ് യോഗ്യത നേടിയാലും, കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു.
അതു വഴി പ്രവേശനം ലഭിക്കാത്ത ഒരാൾക്ക്, ഐ.സി.എ.ആർ നടത്തുന്ന, അഖിലേന്ത്യാ അ ഗ്രിക്കൾച്ചർ പ്രവേശന പരീക്ഷയിൽ നല്ല റാങ്കുണ്ടെങ്കിൽ, 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അലോട്ട്മെൻറ് വഴി, കേരളത്തിലെ കോളേജുകളിൽ അഗ്രികൾച്ചർ, ഫോറെസ്റ്ററി പ്രവേശനത്തിനായി ശ്രമിക്കാം.