Sir I am studying in UAE CBSE Syllabus(french-Seconed language)& Malayalam not studied. I want to joint +1 in India. So please advise me which will be good to join in CBSE or kerala syllabus for future.
Posted by shaheeda, 22641 On 15.01.2019
View Answer
If you are comfortable with CBSE stream it would be better to continue in that stream looking at the issue in a ling term perspective. Unless there is a specific reason to change over the Board. continuing in the same stream at different levels would be OK. You have to choose an institution that gives you the subject combination that you desire to take
ഞാൻ ഒരു +2 വിദ്യാർത്ഥി ആണ് .......+2 കഴിഞ്ഞ് integrated msc ചെയ്യണം എന്നാണ് ആഗ്രഹം.. ....കോഴ്സിനെ കുറിച്ചും admission എങ്ങനെയാണ് എന്നും പറഞ്ഞു തരുമോ?
Posted by Anupama. M. B, Changaramkulam On 14.01.2019
View Answer
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുള്ള കേരളത്തിലെ ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്): ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ്. പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടി - ക്യാറ്റ് ) വഴി; മഹാത്മാാഗാന്ധി സർവകലാശാല: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് & റിസർച്ച് ഇൻ ബേസിക് സയൻസസ്- ഇന്റഗ്രേറ്റ്ഡ് ഇന്റർഡിസിപ്ലിനറി എം.എസ്.സി-ഡിപ്പാർട്മെന്റ് നടത്തുന്ന പ്രവേശന പരീക്ഷ വഴി, പ്രവേശനം. കേരള കാർഷിക സർവകലാശാല: രണ്ട് ബി.എസ്.സി -എം.എസ്.സി (ഇന്റഗ്രേറ്റഡ്) കോഴ്സുകൾ - ബയോടെക്നോളജി (വെള്ളായണി കാർഷിക കോളേജ്), ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ (അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യൂക്കേഷൻ & റിസർച്ച്, വെള്ളാനിക്കര) - എൻട്രൻസ് ടെസ്റ്റ് ഉണ്ട്. തിരുവനന്തപുരം (വിതുര), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): ബി.എസ്- എം.എസ്.ഡ്യൂവൽ ഡിഗ്രി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്) - കെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്) / ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴി പ്രവേശനം. പൂർണമായും സയൻസ് കോഴ്സ് അല്ലെങ്കിലും, സയൻസ് പഠനത്തിൽ താൽപര്യമുള്ളവർക്ക്, തിരുവനന്തപുരം, വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുള്ള, ബി.ടെക് (എൻജിനീയറിംങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി ഡ്യുവൽ ഡിഗ്രി കോഴ്സിനെക്കുറിച്ചും ചിന്തിക്കാം. പ്രവേശനം, ജെ.ഇ.ഇ (അഡ്വാൻസ്ഡ്) റാങ്ക് അടിസ്ഥാനത്തിൽ. കേരളത്തിൽ ആർട്സ് & സയൻസ് കോളേജുകളിൽ, ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്സുകൾ ഇല്ല.
Can I enter into any of the IITs through Lateral Entry Examination after completing my 3 year diploma from government polytechnic in Kerala?
Posted by ADHITHYA , Thrissur On 14.01.2019
View Answer
There is no lateral entry admission in the IITs. You can try for direct admissions to IIT after Polytechnic Diploma.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയോ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെയോ അംഗീകാരമുള്ള, ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിൽ, വിവിധ ബിരുദതല കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. അതിനായി ആദ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ - ന്റെ ഒന്നാം പേപ്പർ അഭിമുഖീകരിക്കണം. അതിൽ നിന്നും യോഗ്യത നേടുന്നവർക്കേ (വിവിധ കാറ്റഗറികളിലായി 224000 പേർ) ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജെ.ഇ. ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ൽ മികച്ച സ്കോർ ലഭിച്ചാൽ ഐ.ഐ.ടി. പ്രവേശനം കിട്ടും. രണ്ടു പരീക്ഷകൾക്കും, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ന് രണ്ടു പേപ്പറുമുണ്ട്. ഓരോ വിഷയത്തിനും, മൊത്തത്തിലും കട്ട് ഓഫ് മാർക്ക് കിട്ടിയാലേ, ജെ.ഇ. ഇ. അഡ്വാൻസ്ഡ് റാങ്കിംഗിന് പരിഗണിക്കുകയുള്ളു. പരീക്ഷകളെക്കുറിച്ചും, പ്രവേശനത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ, www.jeemain.nic.in, www.jeeadv.ac.in എന്നീ സൈറ്റുകൾ കാണുക.
+2 ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിച്ചവർക്ക് GNM ചെയ്യാമോ?
Posted by ജിനേഷ് , Aliparamba On 13.01.2019
View Answer
ഫിസിക്സ്, കെമിസ്ട്രി, ബിയോളൊജി വിഷയങ്ങൾ പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ചവരെയും ജനറൽ നഴ്സിംഗ് പ്രവേശനനത്തിനു പരിഗണിക്കാറുണ്ട്
JEE Main പരീക്ഷയക്ക് പ്ലസ് വണ്ണിൻ്റെ മാർക്ക് പരിഗണിക്കുമോ? കംപ്യൂട്ടർ സയൻസ് പഠിച്ച് ഇറങ്ങിയ ഒരു എൻജിനീയറുടെ ജോലി സാധ്യത ഏതൊക്കെ?
Posted by Nikhil, Pattithadam On 13.01.2019
View Answer
ജെ.ഇ.ഇ.മെയിൻ റാങ്കിംഗ്, പൂർണമായും പ്രവേശന പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ്. പ്ലസ് ടു മാർക്ക്, റാങ്കിംഗിന് പരിഗണിക്കുന്നില്ല. പക്ഷെ ജെ.ഇ.ഇ.മെയിൻ അടിസ്ഥാനമാക്കി, ഒരു കോഴ്സിൽ പ്രവേശനം കിട്ടണമെങ്കിൽ, പ്ലസ് ടു പരീക്ഷയിൽ 5 വിഷയങ്ങളിൽ മൊത്തത്തിൽ 75% മാർക്കു വേണം എന്ന വ്യവസ്ഥയുണ്ട്. (ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ, 20 പെർസന്റൈൽ കട്ട് ഓഫിൽ ഉൾപെട്ടാലും മതി).
കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദധാരിക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ മേഖലയുമായി ബന്ധപ്പെട്ടു ഒരുപാടു തൊഴിൽ അവസരങ്ങൾ കിട്ടാം കൂടാതെ നെറ്വര്ക്കിങ്, വെബ്സൈറ്റ് ഡിസൈനിങ്, മേഖലയിലും പ്രവർത്തിക്കാം, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കയറ്റർ പ്രോഗ്രാമർ, സിസ്റ്റം ആനലിസ്റ് തുടങ്ങി നിരവധി തൊഴിൽ മേഖലകൾ ഉണ്ട്. ഇലക്ട്രോണിക്സ് മേഖലയിലും തൊഴിൽ കിട്ടാം
പോളിയില് ഡിപ്പളോമ കഴിഞ്ഞതിനു ശേഷം IIT യില്ചേരുവാന് എന്താണ് ചെയ്യേണ്ടത്
Posted by ABHINANDLAL M L, KODUNGALLUR On 12.01.2019
View Answer
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയോ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെയോ അംഗീകാരമുള്ള, ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിൽ, വിവിധ ബിരുദതല കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. അതിനായി ആദ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ - ന്റെ ഒന്നാം പേപ്പർ അഭിമുഖീകരിക്കണം. അതിൽ നിന്നും യോഗ്യത നേടുന്നവർക്കേ (വിവിധ കാറ്റഗറികളിലായി 224000 പേർ) ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജെ.ഇ. ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ൽ മികച്ച സ്കോർ ലഭിച്ചാൽ ഐ.ഐ.ടി. പ്രവേശനം കിട്ടും. രണ്ടു പരീക്ഷകൾക്കും, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ന് രണ്ടു പേപ്പറുമുണ്ട്. ഓരോ വിഷയത്തിനും, മൊത്തത്തിലും കട്ട് ഓഫ് മാർക്ക് കിട്ടിയാലേ, ജെ.ഇ. ഇ. അഡ്വാൻസ്ഡ് റാങ്കിംഗിന് പരിഗണിക്കുകയുള്ളു. പരീക്ഷകളെക്കുറിച്ചും, പ്രവേശനത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ, www.jeemain.nic.in, www.jeeadv.ac.in എന്നീ സൈറ്റുകൾ കാണുക.
There is any Entrance exam for forensic science in this year?
Posted by Bhagyathara TP, Palakkad On 12.01.2019
View Answer
Please clarify the admission process you are referring to
Sir, I have completed my 12th grade with biomaths stream. And I am preparing for the nata exam this year. And I am a general category student.sir,can you please tell me the cut off marks to get merit seat admission in the colleges in kerala? And I have scored 80% marks in plus two in state syllabus. Please answer me sir.
Posted by Theresa kunjumon, Cherthala On 11.01.2019
View Answer
കൗൺസിൽ ഓഫ് ആർക്കിട്ടെക്ചർ നടത്തുന്ന, നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിട്ടെക്ചർ (എൻ.എ.ടി.എ - നാറ്റ)-യിൽ യോഗ്യത നേടാൻ, പരീക്ഷയുടെ രണ്ടു ഭാഗങ്ങളിലും, മൊത്തത്തിലും, നിശ്ചിത കട്ട് ഓഫ് സ്കോർ നേടണം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യ ഭാഗത്ത് [മാത്തമാറ്റിക്സ് - 40 മാർക്കിന്റെ ചോദ്യങ്ങൾ, ജനറൽ ആപ്റ്റിറ്റ്യൂഡ് -80 മാർക്ക്] 120 ൽ 30 മാർക്കും, ഡ്രോയിംഗിന് (80 മാർക്കിന്റെ ചോദ്യങ്ങൾ) 20 മാർക്കും വാങ്ങണം. ഓവറോൾ കട്ട് ഓഫ്, മൂല്യനിർണയത്തിനു ശേഷം തീരുമാനിക്കും (www.nata.in)
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന ബി.ആർക്ക് പ്രവേശനത്തിന്, പ്ലസ് ടു മാർക്കിനും നാറ്റാ സ്കോറിനും തുല്യപരിഗണന നൽകിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. റാങ്ക് അനുസരിച്ചാണ് പ്രവേശനം. നമുക്കു ലഭിക്കുന്ന റാങ്ക്, മറ്റ് കുട്ടികളുടെ മാർക്ക് / സ്കോർ - നെ കൂടി ആശ്രയിച്ചിരിക്കും. അതു കൊണ്ട് നിശ്ചിതമാർക്കു വാങ്ങിയതുകൊണ്ടു മാത്രം, അലോട്മെന്റ് ലഭിക്കുമെന്ന് പറയാൻ കഴിയില്ല. റാങ്ക് പട്ടിക വന്നാൽ പിന്നെ, മാർക്കിനല്ല, റാങ്കിനാണ് പ്രാധാന്യം. പ്രവേശന സാധ്യതകൾ ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. ഒരു വർഷം ഒരു റാങ്കിന് അലോട്ടുമെന്റ് കിട്ടിയതുകൊണ്ട്, അടുത്ത വർഷവും, അതേ റാങ്ക് ലഭിച്ചയാൾക്ക് അലോട്ട്മെന്റ് കിട്ടണമെന്നില്ല. 2018 ൽ, സർക്കാർ കോളേജിൽ (4 എണ്ണം), 208 വരെ റാങ്ക് ഉള്ളവർക്ക് ബി.ആർക്കിന്, സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെൻറ് കിട്ടി. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ (25 കോളേജുകൾ) ഗവൺമെൻറ് ക്വാട്ടയിൽ അവസാന സ്റ്റേറ്റ് മെറിറ്റ് അലോട്ട്മെൻറ്, റാങ്ക്, 2113 നായിരുന്നു. മുൻ വർഷങ്ങളിലെ നില അറിയാൻ, www.cee.kerala.gov.in, www.cee-kerala.org എന്നീ സൈറ്റുകൾ കാണുക.
Which are the entrance exam for 5 year integrated llb in kerala ? And in india ?
Posted by Sooraj N, KASARGAOD DISTRCIT On 10.01.2019
View Answer
There are mainly three entrance examinations in Kerala for admission to 5 year LLB. One, conducted by Commissioner for Entrance Examinations, for admission to Govt/Self financing colleges, the second conducted by Cochin University of Science and Technology for their BCom/BBA Integrated Law Courses, third conducted by MG University Kottayam for BBA LLB admissions at School of Legal Thought
B com kazhinj charted accountant aavan enthu ചെയ്യണം
?
Posted by Balkhees M, Palakkadm On 10.01.2019
View Answer
ചാർട്ടേർഡ് അക്കൗണ്ടൻസിയുടെ ഇന്റർമീഡിയറ് ഘട്ടത്തിന് ചേരാം. ഈ വെബ്സൈറ്റ് കാണുക. https://www.icai.org/