What are the procedure to apply for BSC.forestry in kerala,how to apply for cee
Posted by Manu, Kizhiserry On 20.01.2019
View Answer
പ്രവേശന പരീക്ഷാ കമ്മീഷണർ വഴി നടത്തുന്ന
കേരളത്തിലെ 2019ലെ ബി.എസ്.സി. ഫോറസ്ട്രി കോഴ്സിലെ പ്രവേശനം, 2019ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (എൻ.ഇ.ഇ.ടി - നീറ്റ് ) റാങ്ക് പരിഗണിച്ചാണ്.
ഇതിനായി രണ്ടു കാര്യങ്ങൾ ചെയ്തിരിക്കണം. ഒന്ന്, നീറ്റിന് അപേക്ഷിച്ചിരിക്കണം. അതിനുള്ള
സമയം കഴിഞ്ഞു. മെയ് 5 നു നടത്തുന്ന നീറ്റ് അഭിമൂഖീകരിച്ച് യോഗ്യത നേടണം.
രണ്ട്, കേരള പ്രവേശന പരീക്ഷാ കമ്മീഷണർ 2019ലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി, അപേക്ഷ ക്ഷണിക്കുമ്പോൾ, അപേക്ഷ നൽകണം. ജനവരി അവസാനവാരമോ ഫെബ്രവരി ആദ്യവാരമോ അതിനൂള്ള വിജാപനം,
www.cee-kerala.org, www.cee.kerala.gov.in എന്നീ സെറ്റുകളിലും മാധ്യമങ്ങളിലും പ്രതീക്ഷിക്കാം. നീറ്റ് സ്കോർ വന്ന ശേഷം, ഓൺലൈനായി, നീറ്റ് ഫലം സംബന്ധിച്ച വിശദാംംശങ്ങൾ, കമ്മീഷണർക്ക് നൽകേണ്ടി വരും. റാങ്ക് പട്ടിക തുടർന്ന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ വിളിക്കുമ്പോൾ ഈ കോഴ്സുള്ള കോളേജും (ഒരു കോളേജ് മാത്രം - കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര) ഉൾപ്പെടുത്തി ഓപ്ഷൻ നൽകുക. അർഹതയുുടെ അടിസ്ഥാനത്തിൽ അലോട്മെൻറിന് പരിഗണിക്കും
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് നടത്തുന്ന, അഖിലേന്ത്യാ അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകൾക്കുള്ള, പ്രവേശന പരീക്ഷ വഴിയാണ്, ഈ കോഴ്സിലെ,15% അഖിലേന്ത്യാ ക്വാട്ട സീറ്റ് നികത്തുന്നത്. കേരളത്തിലും പുറത്തുമായും പത്ത് സർവകലാശാലകളിൽ ഈ കോഴ്സ് പഠിക്കാൻ അവസരം ഉണ്ട്. അത് എഴുതുക. https://icar.org.in, https://icarexam.net എന്നീ സൈറ്റുകളിൽ, ഇതിന്റെ വിശദാംശങ്ങൾ കിട്ടും. ഇതിൽ നല്ല റാങ്കുണ്ടെങ്കിൽ, അതു വഴിയും കേരളത്തിൽ ഈ കോഴ്സ്സ് പഠിക്കാം.
CAT exam വർഷത്തിൽ ഒറ്റ തവണ മാത്രമാണ് നടത്തുന്നത്??
Posted by Shilpa , Wayanad On 18.01.2019
View Answer
അതെ. സാധാരണ ഗതിയിൽ പരീക്ഷ നവംബർ മാസത്തിലാണ് നടത്തുക. ജൂലൈ/ആഗസ്ത് മാസത്തിൽ വിജ്ഞാപനം പ്രതീക്ഷിക്കാം. പരീക്ഷയെക്കുറിച്ചു അറിയാൻ, https://iimcat.ac.in കാണുക.
കുസാറ്റിൽ എംബിഎ ചെയ്യുന്നതിനുള്ള കാര്യങ്ങൾ ഒന്നു വിശദീകരിക്കാമോ
Posted by Shilpa, Wayanad On 18.01.2019
View Answer
ഈ സൈറ്റ് കാണുക http://sms.cusat.ac.in/admissions.php
വിശദാശംസങ്ങൾ അവിടെ കിട്ടും
ഈ വർഷത്തെ പ്രവേശന അറിയിപ്പ് ഈ മാസം ഒടുവിൽ വരും. അത് നോക്കുക
Student who studied in computer science in plus two.if he got a chance to attend iiser aptitude test by studying biology?
Posted by Anagha, Perumbavoor On 18.01.2019
View Answer
പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിട്ടുണ്ടെങ്കിൽ തടസ്സമില്ല. ഐസർ അഭിരുചി പരീക്ഷ അഭിമുഖീകരിക്കാൻ അർഹത കിട്ടാൻ, അപേക്ഷാർത്ഥി പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചിരിക്കണം. കൂടാതെ, പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് വാങ്ങിയിരിക്കണം. ബോർഡ് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. കട്ട് ഓഫ്, മാർച്ചിൽ പ്രഖ്യാപിക്കും.
അഭിരുചി പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ട്. നാലു വിഷയങ്ങളിലെയും ചോദ്യങ്ങൾ നിർബന്ധമാണ്. നാലിനും തുല്യ വെയ്റ്റേജാണ്.
കോഴ്സിന്റെ ആദ്യ നാലു സെമസ്റ്ററിൽ (2 വർഷo) പൊതു സിലബസ്സാണ്. ഇൻറർ ഡിസിപ്ലിനറി, ഹ്യുമാനിറ്റീസ് കോഴ്സുകൾ കൂടാതെ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഈ ഘട്ടത്തിൽ പഠിക്കണം. ബയോളജിയിൽ, തിയറി/ലബോറട്ടറി കോഴ്സുകൾ ഉണ്ടാകും. മൂന്നാം വർഷത്തിൽ ഈ നാലു വിഷയങ്ങളിൽ ഏതെങ്കിലും ഒരു വിഷയം എടുത്തു മുന്നോട്ടുപോകാം. www.iiseradmission.in ൽ ഉള്ള, അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യങ്ങളും
www.iisertvm.ac.in ഉള്ള കോഴ്സ് സിലബസ്സും
പരിശോധിക്കുക. ബയോളജി സ്വന്തമായി പഠിച്ച്, പരീക്ഷയെഴുതി, രണ്ടു വർഷം പഠിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ, അതിനു ശേഷം, തീരുമാനമെടുക്കുക.
+2 ബയോ സയൻസ് വിദ്യാർത്ഥിനി. +2 കഴിഞ്ഞാൽ foreStry Science പഠിക്കണം.എവിടെയൊക്കെ പഠിക്കാം?പ്രവേശന രീതി, 12മറ്റ് വിവരങ്ങൾ?
Posted by Sivaranjana. Mm, Kerala,calicut On 16.01.2019
View Answer
കേരളത്തിൽ കാർഷിക സർവ്വകലാശാലയിൽ ബി.എസ്.സി(ഹോണഴ്സ്) ഫോറെസ്ട്രി പഠിക്കാം.നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടണം.കൂടാതെ കേരളത്തിലെ പ്രവേശന പരീക്ഷ കമ്മീഷണർക്ക് യഥാസമയം അപേക്ഷിക്കണം.
ഞാൻ ഒരു എക്സ്- സെർവിസ്മാന്റെ മകനാണ്. എനിക്ക് BSc.Agriculture നു സീറ്റ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
Posted by Prajith P P, Thrissur On 16.01.2019
View Answer
ഈ വിഭാഗത്തിന് ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിന് സീറ്റ് സംവരണം ഉള്ളതായി 2018 ലെ കീംപ്രോപ്സ്പെക്ടസ് പ്രകാരം കാണുന്നില്ല . ജനറൽ വിദ്യാർത്ഥിയായി ശ്രമിക്കാം. നീറ്റ് അടിസ്ഥാനമായാക്കിയാണ് പ്രവേശനം. എൻട്രൻസ് കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
Sir,
CUSAT ന്റെ പ്രവേശന പരീക്ഷയായ CAT ന്റെ പരീക്ഷ എതു മാസങ്ങളില് ആണ് നടത്തുന്നത്..CUSAT ലേക്കുള്ള പ്രവേശനത്തിന്ന് വേണ്ട cutoff മാർക്ക് എത്രയാണ് .
Posted by Kiran N, Mala On 15.01.2019
View Answer
സാധാരണ ഗതിയിൽ അപേക്ഷ വിളിക്കേണ്ട സമയം ആയി എന്നാൽ ഇതുവരെ വിജ്ഞാപനം വന്നിട്ടില്ല. കാത്തിരിക്കുക മാർക് വച്ച് സാധ്യത പറയ്യാൻ കഴിയില്ല. റാങ്ക് ആണ് പ്രധാനം മുൻ വർഷത്തെ അവസാന റാങ്ക് നീക്കുക
Am a diploma final year mechanical engineering student. I need to know how much marks required in diploma and also whether lateral entry is available in IITs.
Posted by Poornima VM, Ottapalam. Palakkad On 15.01.2019
View Answer
There is no lateral entry admission in the IITs. You can try for direct admissions to IIT after Polytechnic Diploma.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയോ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെയോ അംഗീകാരമുള്ള, ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിൽ, വിവിധ ബിരുദതല കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. അതിനായി ആദ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ - ന്റെ ഒന്നാം പേപ്പർ അഭിമുഖീകരിക്കണം. അതിൽ നിന്നും യോഗ്യത നേടുന്നവർക്കേ (വിവിധ കാറ്റഗറികളിലായി 224000 പേർ) ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജെ.ഇ. ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ൽ മികച്ച സ്കോർ ലഭിച്ചാൽ ഐ.ഐ.ടി. പ്രവേശനം കിട്ടും. രണ്ടു പരീക്ഷകൾക്കും, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ജെ.ഇ. ഇ. അഡ്വാൻസ്ഡ് - ന് രണ്ടു പേപ്പറുമുണ്ട്. ഓരോ വിഷയത്തിനും, മൊത്തത്തിലും കട്ട് ഓഫ് മാർക്ക് കിട്ടിയാലേ, ജെ.ഇ. ഇ. അഡ്വാൻസ്ഡ് റാങ്കിംഗിന് പരിഗണിക്കുകയുള്ളു. പരീക്ഷകളെക്കുറിച്ചും, പ്രവേശനത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ, www.jeemain.nic.in, www.jeeadv.ac.in എന്നീ സൈറ്റുകൾ കാണുക.
Forensic science college in kerala and what are the admition criteria
Posted by Farzin nizar, Keralapuram ,kollam On 15.01.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
BA ഇംഗ്ലീഷ് ഡിഗ്രീ കോഴ്സ് കഴിഞ്ഞാൽ ഇന്ത്യൻ നേവിയിൽ ചേരാൻ പറ്റുമോ അതോ ബിടെക് യോഗയ്ത ഉള്ളവർക്ക് മാത്രമേ ചേരാൻ പറ്റുകയുളൂ.
Posted by Alkesh Tp, Thrissur On 15.01.2019
View Answer
ബി.എ. ഇംഗ്ലീഷ് കഴിഞ്ഞു നേവിയിൽ ചേരാൻ അവസാനം ഇല്ല. എന്നാൽ ഇന്റർമീഡിയേറ്/പ്ലസ് ടുണ് തലത്തിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് പഠിച്ച, എം.എ ഇംഗ്ലൂഷ് ബിരുദം ഉള്ളവർക്ക് എഡ്യൂക്കേഷൻ ബ്രാഞ്ചിൽ അപേക്ഷിക്കാം. ഈ ലിങ്ക് കാണുക
https://www.joinindiannavy.gov.in/en/page/education.html