Is writing NEET - PG the only way to do MD after completing MBBS? Is there any institution which does not require this?
Posted by ANUPAMA C, THRISSUR On 31.01.2019
View Answer
NEET-PG is for admission to Postgraduate Doctor of Medicine (MD)/Master of Surgery (MS)/Diploma Courses and will include (i) 50% All India quota seats (all States except Jammu & Kashmir) (ii) State quota seats (including the state of Jammu & Kashmir) (iii) All Private Medical Colleges, Institutions & Universities/Deemed Universities all across the Country (iv) Armed Forces Medical Services Institutions (v) DNB Broad specialty courses.
The following Medical institutions are not covered by centralized admissions for MD/MS seats through NEET- PG (i) AIIMS, New Delhi and other AIIMS (ii) PGIMER, Chandigarh (iii) JIPMER, Puducherry (iv) NIMHANS, Bengaluru (v) Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum.
What are the difference between the keam and jee examination
Posted by Mahesh pg , Kasaragod On 31.01.2019
View Answer
KEAM entrance examinations are for the admissions to B.tech and B.Pharm courses of Kerala state .But JEE is for the admissions to the centrally funded technical institutions like IIT (main and advanced), NIT etc.
2019ലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി, അപേക്ഷ എപ്പോഴാണ് കൊടുക്കേണ്ടത്?
Posted by anu, thrissur On 31.01.2019
View Answer
February 3 onwards online applications have started by the CEE.You must also qualify NEET (UG) 2019.
പ്ലീസ് ടുവിനു ശേഷം Chemical എൻജിനീയറിംഗിന് പഠിക്കാൻ ആണ് ആഗ്രഹം .മെറിറ്റിൽ സീറ്റ് കിട്ടാൻ ക്വാളിഫിക്കേഷൻ ഏതെല്ലാമാണ് .എവിടെയൊക്കയാണ് കോളേജുകൾ
Posted by Sonil k s, Mananthavady On 30.01.2019
View Answer
കീം 2019 പരീക്ഷക്ക് അപേക്ഷിച്ച് ഏപ്രിൽ 22 -23 തീയതികളിലെ പ്രവേശന പരീക്ഷകൾ എഴുതി ചുരുങ്ങിയത് ഓരോ പേപ്പറിനും 10 മാർക്ക് വാങ്ങിയാൽ മിനിമം യോഗ്യതയായി.കേരളത്തിൽ കോഴിക്കോട് ,തൃശ്ശൂർ സർക്കാർ എൻജിനീയറിംഗ് കോളേജുകൾ,കൊല്ലം ടികെഎം എയിഡഡ് എൻജിനീയറിംഗ് കോളേജ്,അമൽജ്യോതി എൻജിനീയറിംഗ് (AJC), കൊച്ചിൻ എൻജിനീയറിംഗ് കോളേജ് (CCV ) , സൈയിന്റ് ഗിറ്റ്സ് എൻജിനീയറിംഗ്കോളേജ്,(MGP ),ടോംസ് എൻജിനീയറിംഗ് കോളേജ് (TCE ) എന്നീ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലും വിവിധ ഐ ഐ ടി ,എൻ ഐ ടി കളിലും ( ജെ ഇ ഇ അടിസ്ഥാനത്തിൽ) കെമിക്കൽ എൻജിനീയറിംഗ് പഠിക്കാൻ അവസരമുണ്ട്.
+2 ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് ANM അല്ലങ്കിൽ GNM കോഴ്സിന് അപേക്ഷിക്കാമോ
ഇതിന്റെ അഡ്മിഷൻ എങ്ങനെ യാണ് നടക്കുന്നത്
ഈ കോഴ്സ്കൾ പഠിപ്പിക്കുന്ന ഗോവെന്മേന്റ് കോളേജുകൾ എവിടെയൊക്കെ ഉണ്ട്
Posted by ജിനേഷ് , Aliparamba On 29.01.2019
View Answer
കേരള സർക്കാരിന്റെ, ആരോഗ്യ വകുപ്പിനു കീഴിലുള്ള, നാലു പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിൽ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസർഗോഡ്) ഓക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് (എ.എൻ.എം) കോഴ്സുണ്ട്. പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് പഠിച്ചവർക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിലെ മൊത്തം മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 2 വർഷമാണ് കോഴ്സ് ദൈർഘ്യം.
സംസ്ഥാനത്തെ14 സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, കൊല്ലം ആശ്രാമത്തുള്ള, പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള നഴ്സിംഗ് സ്കുളിലും, 3 വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി (ജി.എൻ.എം) കോഴ്സ് ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ ആയും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റു വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു ജയിച്ചവരെയും പരിഗണിക്കും. ഓപ്ഷണൽ വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്ക് പരിഗണിച്ചാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://dhs.kerala.gov.in എന്ന സൈറ്റിൽ 'ഡൗൺലോഡ്സ് - നോട്ടിഫിക്കേഷൻ' ലിങ്കിലുളള പ്രോസ്പക്ടസ് കാണുക.
+2 പഠിക്കുന്നു.ഇപ്പോൾ വിളിച്ച പരീക്ഷയ്ക്ക് പെൺകുട്ടി ആയ എനിക്ക് അപേക്ഷിക്കാമോ? +2 കഴിഞ്ഞ പെൺകുട്ടികൾക്ക് ഡിഫന്സിൽ അവസരങ്ങൾ ഉണ്ടോ?
Posted by chinnu, Mahe On 29.01.2019
View Answer
നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, പെൺകുട്ടികൾക്ക് അപേക്ഷിയ്ക്കാൻ പറ്റില്ല. പ്ലസ് ടൂ തലത്തിൽ പെൺകുട്ടികൾക്ക് ഡിഫെൻസിൽ രണ്ടു പ്രവേശനങ്ങൾ ഉണ്ട്. ഒന്ന് എ.എഫ്.എം.സി. വഴി എം.ബി.ബി.എസ് ഉം, മിലിറ്ററി നഴ്സിംഗ് കോഴ്സും ആണ്. രണ്ടായാലും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ, കമ്മിഷൻഡ് റാങ്കോടെ സേവനത്തിൽ പ്രവേശിക്കാം
+2 ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് ANM അല്ലങ്കിൽ GNM കോഴ്സിന് അപേക്ഷിക്കാമോ
ഇതിന്റെ അഡ്മിഷൻ എങ്ങനെ യാണ് നടക്കുന്നത്
ഈ കോഴ്സ്കൾ പഠിപ്പിക്കുന്ന ഗോവെന്മേന്റ് കോളേജുകൾ എവിടെയൊക്കെ ഉണ്ട്
Posted by ജിനേഷ് , Aliparamba On 29.01.2019
View Answer
കേരള സർക്കാരിന്റെ, ആരോഗ്യ വകുപ്പിനു കീഴിലുള്ള, നാലു പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിൽ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസർഗോഡ്) ഓക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് (എ.എൻ.എം) കോഴ്സുണ്ട്. പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് പഠിച്ചവർക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിലെ മൊത്തം മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 2 വർഷമാണ് കോഴ്സ് ദൈർഘ്യം.
സംസ്ഥാനത്തെ14 സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, കൊല്ലം ആശ്രാമത്തുള്ള, പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള നഴ്സിംഗ് സ്കുളിലും, 3 വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി (ജി.എൻ.എം) കോഴ്സ് ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ ആയും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റു വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു ജയിച്ചവരെയും പരിഗണിക്കും. ഓപ്ഷണൽ വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്ക് പരിഗണിച്ചാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://dhs.kerala.gov.in എന്ന സൈറ്റിൽ 'ഡൗൺലോഡ്സ് - നോട്ടിഫിക്കേഷൻ' ലിങ്കിലുളള പ്രോസ്പക്ടസ് കാണുക.
എൻ.ഡി.എ, നേവൽ അക്കാദമി പ്രവേശനം പെൺകുട്ടികൾക്ക് ഉണ്ടോ? എപ്പോഴാണ് പ്രവേശന പരീക്ഷ?
Posted by SA NTHOSH, KANNUR On 29.01.2019
View Answer
പെൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയുള്ള പ്രവേശനത്തിന് അർഹതയില്ല
എനിക്ക് +2 നു ശേഷം bsc nautical science പഠിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള സ്ഥാപനം,കേ കേരളത്തിലോ, പുറത്തുള്ളതൊ ? അനുയോജ്യമായത് അറിയാൻ താല്പര്യമുണ്ട്,ദയവായി അറിയിക്കുക
Posted by Ajayaghosh, Pathanamthitta On 29.01.2019
View Answer
പ്ലസ് ടുവിനു ശേഷം, ബി.എസ്.സി.നോട്ടിക്കൽ സയൻസ് പ്രോഗ്രാമിന് ചേരാം. 3 വർഷമാണ് കോഴ്സ് ദൈർഘ്യം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ മാറിടൈം സർവകലാശാല (ഐ.എം.യു), ഈ കോഴ്സ്, അവരുടെ ചെന്നൈ (ഈസ്റ്റ് കോസ്റ്റ് റോഡ്, ഉതൺഡി, ചെന്നൈ-600 119), മുംബൈ (കറാവേ, നെറുൾ, നവി മുംബൈ - 400 706), കൊച്ചി (അലക്സാണ്ടർ പറമ്പിത്തറ പാലത്തിനു സമീപം, മത്സ്യപുരി (പി.ഒ), വെല്ലിംഗ്ഡഡൺ ഐലന്റ്, കൊച്ചി- 682 029) എന്നീ ക്യാമ്പസുകളിൽ നടത്തുന്നുണ്ട്.
പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. മൂന്നിനും കൂടി 60% മാർക്കും വേണം. കുടാതെ ഇംഗ്ലീഷിന് 10 ലോ 12 ലോ 50% മാർക്കുണ്ടായിരിക്കണം.
ഈ എൻട്രി കൂടാതെ, പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പഠിച്ച ശേഷം, ലാറ്ററൽ എൻട്രി വഴി, ബി.എസ്.സി.നോട്ടിക്കൽ സയൻസ് പ്രോഗ്രാ മിന്റെ രണ്ടാം വർഷത്തിൽ ചേരാം. മുംബൈ, ചെന്നൈ ക്യാമ്പസുകളിൽ ഡിപ്ലോമ കോഴ്സ് ഉണ്ട് . നിലവിൽ രണ്ടു പ്രോഗ്രാമുകൾക്കും, വാർഷിക ഫീസ്, രണ്ടര ലക്ഷം രൂപയാണ്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. വിശദാംശങ്ങൾക്ക് www.imu.edu.in കാണുക.
ഇവ കൂടാതെ ഐ.എം.യു. അഫിലിയേഷൻ ഉള്ള, രണ്ടു സ്ഥാപനങ്ങളിൽ കുടി, ബി.എസ്.സി.യും, 16 സ്ഥാപനങ്ങളിൽ കൂടി ഡിപ്ലോമയും ലഭ്യമാണ്. സ്ഥാപനങ്ങളുടെ പട്ടിക,
വിശദാംശങ്ങൾ എന്നിവ www.imu.edu.in ൽ ഉള്ള പ്രോസ്പക്ടസിൽ കിട്ടും.
ഞാൻ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ് .എനിക്ക് ഫോറൻസിക് സയൻസിൽ ഡിഗ്രി എടുത്തു പഠിക്കുവാൻ ആഗ്രഹമുണ്ട്. കേരളത്തിൽ ഗവണ്മെന്റ് തലത്തിൽ ഇതിന് പഠനസൗകര്യമുണ്ടോ? ഇതിനായി എന്താണ് ചെയ്യേണ്ടത് ?
Posted by Abhirami Swaminathan, Alappuzha On 28.01.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)