Sir,
What is ssc(10+2) and intermediate science.i completed my 12th under Kerala board.so what should I select for AIIMS final registration as qualifying exam?
Can Kerala board exam consider as an equivalent exam for ssc?
Posted by Vyshnav, Malappuram On 22.02.2019
View Answer
If there is an option to select Kerala Board of Higher Secondary, choose that. If it is not there, this is considered as equivalent to Senior Secondary Certificate examination and so can be chosen accordingly.
Sir,how can i apply for esic quota this year.Please give me all the information regarding this
Posted by Krishna Priya, Calicut On 21.02.2019
View Answer
ഇ.എസ്.ഐ. ഇൻ ഷ്വുവേർഡ് പേഴ്സൺസ് കോട്ടയ്ക്കുള്ള അർഹത വ്യക്തമാക്കി ഒരു അറിയിപ്പ് ഇ.എസ്.ഐ. കോർപറേഷൻ 2019 ജനവരി 7 നു ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച്, തങ്ങളുടെ മക്കൾക്ക് ഇൻഷ്വുവേർഡ് പേഴ്സൺസ് കോട്ടയ്ക്കുള്ള അർഹത ലഭിക്കാൻ, ഇ.എസ്.ഐ.പരിധിയിൽ വരുന്ന വ്യക്തി, 2018 ഒക്ടോബർ 31 നകം, 'ഇൻഷ്വേർഡ് പേഴ്സൺ' വിഭാഗത്തിൽ ഉൾപെട്ടിരിക്കണം. നീറ്റ് പരീക്ഷയുടെ അപേക്ഷാ സമർപ്പണം തുടങ്ങിയ തീയ്യതിയായ, നവംബർ 1-നു മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെട്ട, 'ഇൻഷ്വേർഡ് പേഴ്സൺ' വിഭാഗക്കാരുടെ മക്കളെ മാത്രമേ ഈ കോട്ടയിൽ പരിഗണിക്കുകയുള്ളു. അലോട്ട്മെന്റ് നടത്തുന്നത് മെഡിക്കൽ കൗൺസലിങ് കമ്മറ്റിയാണ്. ആ നടപടികൾ നീറ്റ് ഫലപ്രഖ്യാപനത്തിനു ശേഷമേ തുടങ്ങുകയുള്ളു. ആ സമയത്ത്, ഈ ആനുകൂല്യമുള്ള (വാർഡ് ഓഫ് 'ഇൻഷ്വേർഡ് പേഴ്സൺ') കുട്ടികൾക്ക്, ഇ.എസ്.ഐ. മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ ഉള്ള, ഈ സംവരണ സീറ്റിലേക്ക് ചോയ്സ് നൽകി അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാം. അതിനു മുമ്പായി, ഇവർ, 'വാർഡ് ഓഫ് ഇൻഷ്വേർഡ് പേഴ്സൺ' സർട്ടിഫിക്കറ്റ്, ഇ.എസ്.ഐ റീജിയണൽ/സബ്-റീജിയണൽ ഓഫീസിൽ നിന്നും വാങ്ങേണ്ടി വരും. ഇതിനുുള്ള അപേക്ഷ, www.esic.nic.in ൽ, ഇതിലേക്കുള്ള ലിങ്ക് സക്രിയമിക്കുമ്പോൾ, കട്ട് ഓഫ് തിയ്യതിക്കു മുമ്പ് നൽകണം. അർഹതയ്ക്കു വിധേയമായി മറ്റ് സീറ്റുകളിലേക്കും ചോയ്സ് നൽകാം
കേരളാ എഞ്ചിനീയറിംഗ് പ്രവേശനത്തിന് അപേക്ഷ അയച്ചപ്പോൾ മെഡിക്കൽ അനുബന്ധ കോഴ്സിന് അപേക്ഷ അയച്ചില്ല നീറ്റിന് അപ്ലൈ ചെയ്തിട്ടുണ്ട് . കേരളത്തിൽ കിട്ടണമെങ്കിൽ കേരള മെഡിക്കൽ കോഴ്സ് അപ്ലൈ ചായണമെന്ന് അറിഞ്ഞത് ഈയിടെയാണ് ഇനി അപേക്ഷ തിരുത്താൻ പറ്റുമോ?
Posted by Rohith, Kottayam On 21.02.2019
View Answer
അപേക്ഷ നല്കിക്കഴിഞ്ഞാൽ പിന്നെ തിരുത്താൻ അവസരം കിട്ടില്ല എന്നാണ് പ്രോസ്പെക്റ്റസിൽ പറഞ്ഞിരിക്കുന്നത്. പക്ഷെ കഴിഞ്ഞ വര്ഷം,രണ്ടാമതൊരു അവസരം കൊടുത്തിരുന്നു. ഈ വിജ്ഞാപനം കാണുക:
http://www.cee-kerala.org/docs/keam2018/examinfo/noti_15032018.pdf
ഈ വര്ഷം അങ്ങനെ ഒരു ഇളവ് ലഭിക്കുമോ എന്ന് ശ്രദ്ധിച്ചിരിക്കുക.
Which is the best private medical college in Kerala ?
Posted by Anonymous, Ernakulam On 21.02.2019
View Answer
Go through the last ranks of allotment of previous years, available at www.cee-kerala.org. the college where the state merit seats were filled first will be the college which is in demand by the student. This is a good indication of the demand of the college
Government and aided colleges in kerala for B. Arch cource??
Posted by AMILDEV. S, Kodumon On 20.02.2019
View Answer
Please see the Prospectus of KEAM 2019 at www.cee.kerala.gov.in
ഞാൻ പ്ലസ് ടു കമ്പ്യുട്ടർ സയൻസിനു പഠിക്കുന്നു. ഇനി BA ജേർണലിസം പഠിക്കാൻ ആണ് പഠിക്കാൻ ആഗ്രഹം. എവിടെയാണ് അനുയോജ്യമായ കോളേജ് ഉളളത്?
Posted by Navaneeth , Ezhome On 20.02.2019
View Answer
കേരളത്തിനകത്തും പുറത്തും ഒരുപാട് സ്ഥാപനങ്ങൾ ബി.എ. ജേർണലിസം കോഴ്സ് നടത്തുന്നുണ്ട്.
കേരളസർവകലാശാലയിൽ കോഴ്സുള്ള കോളേജുകളുടെ പട്ടിക, പ്രോസ്പെക്ടസിൽ കിട്ടും ഈ ലിങ്ക് കാണുക. https://admissions.keralauniversity.ac.in/ug2018/pdfs/ugprospectus2018.pdf
മറ്റു സർവകലാശാലകളിലെ പട്ടിക അതാതു വെബ്സൈറ്റിൽ നോക്കി കണ്ടെത്താം. കേരളത്തിന് പുറത്തു,
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ കോഴ്സ് ഉണ്ട്.
SYMBIOSIS CENTRE FOR MEDIA AND COMMUNICATION [SCMC], പുണെ: B.A. (Mass Communication)
മദ്രാസ് ക്രിസ്ത്യൻ കോളേജ് ചെന്നൈ- ബി.എ.ജേർണലിസം ഉണ്ട്.
How to apply for military statistical officer and its qualification
Posted by Mrudula.s.kumar, Perumbavoor On 20.02.2019
View Answer
It is doubtful if there is such a post in India. There is the Indian Statistical Service
*Query*
1. A child of a friend qualifies for the Serving Defence quota in a state by virtue of having been commissioned into the ARMED FORCES from that State at the same time
His Child is also eligible for Serving Defence quota in another state by virtue of being the Birth State of the parent. Can the child apply for 85% in both the states?
Posted by Mini, Pune On 19.02.2019
View Answer
Unless the eligibility conditions of the 2 states are known, it is difficult to give a specific answer. In kerala, if the child is to get the benefit of Serving Defense, quota reservation, basically, the child has to be a Keralite as defined in the prospectus.
മകൾ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയാണ്. Bsc ഫോറൻസിക് സയൻസ് പഠിക്കാൻ ആഗ്രഹിക്കുന്നു. പ്രവേശനപരീക്ഷ ഉണ്ടോ? കേരളത്തിൽ ഈ കോഴ്സ് പഠിപ്പിക്കുന്ന ഗവണ്മെന്റ് കോളേജുകൾ ഉണ്ടോ?
Posted by Vinod v s, Muvattupuzha On 19.02.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
Sir ..ഞാൻ ഒരു bams final year വിദ്യാർത്ഥി ആണ് .. എന്റെ husband uk il work ചെയ്യുകയാണ് ...Enik അവിടെ പ്രാക്റ്റീസ് ചെയ്യാൻ പറ്റുമോ? ഉപരിപഠനം സാധ്യമാണോ? കോഴ്സുകൾ ഏതൊക്കെ ആണ്?
Posted by Sneha, Kannur On 15.02.2019
View Answer
ഈ പോർട്ടലിൽ 'സ്റ്റഡി എബ്രോഡ് ' എന്ന ലിങ്കിൽ ചോദ്യം പോസ്റ്റ് ചെയ്യുക