What is the formalities to apply engineering through ncc quota?
Posted by Hari, Sreekariyam On 23.02.2019
View Answer
എൻ.സി.സി.യിൽ മികവു തെളിയിച്ചിട്ടുള്ളവർക്ക് എൻ.സി.സി.ക്വാട്ടയിലേക്ക് അപേക്ഷിക്കാം. അതിന്റെ വ്യവസ്ഥ, പ്രോസ്പക്ടസ് ക്ലോസ് 5.2.17 ൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ പഠനം നടത്തുന്നവരെ മാത്രമേ ഈ കോട്ടയിലേക്ക് പരിഗണിക്കുകയുള്ളു. അർഹതയുള്ളവർ, കീം അപേക്ഷ, ഓൺലൈനായി എൻട്രൻസ് കമ്മീഷണർക്കു കൊടുക്കണം. അതോടൊപ്പം, അതിന്റെ കൺഫർമേഷൻ പേജിന്റെ പകർപ്പ്, ആവശ്യമായ രേഖകൾ സഹിതം, അപേക്ഷാർത്ഥി കേഡറ്റായി എൻറോൾ ചെയ്തിട്ടുള്ള എൻ.സി.സി.യൂണിറ്റ് ഓഫീസർ വഴി, 'ഡപ്യൂട്ടി ഡയറക്ടർ ജനറൽ, എൻ.സി.സി. (കേരള), പി.ബി.നമ്പർ 2212, തിരുവനന്തപുരം - 695 010' എന്ന വിലാസത്തിലേക്ക്, പ്രഖ്യാപിച്ച തിയ്യതിക്കകം ലഭിക്കത്തക്കവിധം അയച്ചു കൊടുക്കണം. സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം, സ്റ്റേറ്റ് തല സമിതി, അപേക്ഷാർത്ഥിയുടെ എൻ.സി.സി.യിലെ മികവ് വിലയിരുത്തി, 500 ൽ മാർക്ക് നൽകും. ഈ സ്കോർ എൻട്രൻസ് കമ്മീഷണറെ അറിയിക്കും. കോഴ്സുകൾക്കനുസരിച്ച്, കോഴ്സ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനു പരിഗണിക്കുന്ന മാർക്ക് 500 ൽ കണക്കാക്കിയതും, എൻ.സി.സി. ഡയറക്ടറേറ്റ് 500 ൽ നൽകിയ മാർക്കും ചേർത്ത് കിട്ടുന്ന 1000 ലെ മാർക്ക് പരിഗണിച്ച്, എൻ.സി.സി. ക്വാട്ട റാങ്ക് നിശ്ചയിക്കുo. ഏതൊക്കെ കോഴ്സിന്, ഏതൊക്കെ കോളേജിൽ ഈ വിഭാഗത്തിൽ സീറ്റ് സംവരണമുണ്ടെന്ന് അറിയാൻ, പ്രോസ്പക്ടസ് പരിശോധിക്കുക.
ഞാൻ വി.എച്ച്. എസ്. സി അഗ്രികൾച്ചറൽ ഹോൾഡർ ആണ്.KEAM റജിസ്റ്റർ ചെയ്തപ്പോൾ വി.എച്ച്.എസ്. സി.എന്ന option നൽകി.എന്നാൽ വി.എച്ച്. എസ്. സി +2 certificate scan ചെയ്തില്ല.അത് സ്ക്കാൻ ചെയ്യേണ്ടതുണ്ടോ?ചെയ്യേണ്ടതുണ്ടെക്കിൽ എന്താണ് ചെയ്യേണ്ടത്?അവസാന തിയ്യതി എപ്പോൾ ആണ്?
Posted by Priya, Palakkad On 23.02.2019
View Answer
Candidates who claim the seats reserved for Diploma holders in Agricultural Science (DG)/
VHSE (Agri) holders (VA) shall upload the Diploma certificate in Agricultural Science/VHSE
(Agri) Certificate with the online application. Final year VHSE (Agri) students can also claim
the seats reserved for VHSE (Agri.) Holders and such candidates should upload the VHSE
(Agri.) course certificate to the online application. Such candidates shall produce their pass
certificate on the date of admission.
മാർച്ച 31 നാകം, സര്ടിഫികറ് അപ് ലോഡ് ചെയ്യണം.
Sir,
I want to know when will be the first year B.com yearly exam 2019 [ Private registration] start.
Thanking you
Devika
Posted by DEVIKA, THIRUVANANTHAPURAM On 23.02.2019
View Answer
You have not specified the University you are referring to. for the required information see the website of the concerned university or the press releases issued by the University
How can I join indian army after engineering?
Posted by Sruthi, Kozhikode On 23.02.2019
View Answer
Please visit the site https://joinindianarmy.nic.in/alpha/types-of-commission.htm
This is my 2nd chance,I have already appeared for the AIIMS exam once,but by mistake I answers no for the question,have you appeared earlier for the AIIMS MBBS in the registration form.Is their any problem??
Posted by Malavika, Kollam On 23.02.2019
View Answer
It is only for collection of data. It should not be an issue
aiims final registration il city choice kodukkumbol no city available in kerala ennu kaanikkunnu?endhukondanithu? keralathil aiims exam nte CBT centre ille?
Posted by ANUPAMA C, THRISSUR On 23.02.2019
View Answer
എയിംസ് എം.ബി.ബി.എസ്.പ്രവേശന പരീക്ഷയ്ക്ക്, കേരളത്തിൽ 12 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.
എയിംസ് എം.ബി.ബി.എസ്.പ്രവേശന പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ, ഓരോ മുഖ്യ കേന്ദ്രത്തിനു കീഴിലും, കംപ്യൂട്ടർ ലഭ്യതയ്ക്ക് അനുസരിച്ച്, നിശ്ചിത എണ്ണം സീറ്റുകളേ പരീക്ഷയ്ക്ക് ഉണ്ടാവുകയുള്ളു.
'ആദ്യം തിരഞ്ഞെടുക്കുന്നവർക്ക് ആദ്യ പരിഗണന' എന്ന തത്വമുപയോഗിച്ചാണ്, പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത്. സീറ്റുകൾ തീരുന്ന മുറയ്ക്ക്, ആ പരീക്ഷാ കേന്ദ്രത്തിന്റെ പേര്, ലഭ്യമായ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടും. തുടർന്ന് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക്, ലഭ്യമായ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ കേന്ദ്രത്തിന്റെ പേര്, കാണാൻ കഴിയില്ല. താങ്കൾ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ ശ്രമിച്ചപ്പോഴേക്കും കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും എല്ലാ സീറ്റുകളും താങ്കളേക്കാൾ മുമ്പെ രജിസ്റ്റർ ചെയ്തവർ തിരഞ്ഞെടുത്തിരിക്കും. അതിനാൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമായ ഒന്ന് തിരഞ്ഞെടുക്കുക.
Iam an applicant of KEAM 2019.Iam studying in class 12 with Sanskrit as second language.I have scanned Marklist of plusone as the proof for studying Sanskrit as second language.Is this adequate? If not adequate,will they provide time for correction? Also what is the benefit of studying Sanskrit for admission in BSc AGRICULTURE COURSE?
Posted by MANOSH M S, PERUMPUZHA On 22.02.2019
View Answer
മെഡിക്കൽ & അലൈഡ് കോഴ്സിന് അപേക്ഷിച്ചവരാണ് സംസ്കൃതപഠനത്തിനുള്ള രേഖ നൽകേണ്ടത്. സംസ്കൃത പഠനത്തിന്റെ രേഖ ആവശ്യപ്പെടുന്നത്, അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിനല്ല, ബി.എ.എം.എസ്. റാങ്ക് പട്ടിക തയ്യാറാക്കാൻ മാത്രമാണ്. ബി.എ.എം.എസ്. റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ സംസ്കൃതം പഠിച്ചവർക്ക് 8 മാർക്കിന്റെ വെയ്റ്റേജ് അനുവദിക്കും. പ്രവേശനത്തിനായി ഓപ്ഷൻ വിളിക്കുമ്പോൾ ബി.എ.എം.എസ്. ഓപ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, സംസ്കൃതപഠനത്തിനുള്ള സർട്ടിഫിക്കറ്റ് അപ് ലോഡു ചെയ്യണമെന്നില്ല. ആ വെയ്റ്റേജ് നൽകാതെ നിങ്ങളെ ബി.എ.എം.എസ് റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. കാരണം മെഡിക്കൽ & അലൈഡ് കോഴ്സിന് അപേക്ഷിക്കുന്ന എല്ലാവരെയും മറ്റു വ്യവസ്ഥകൾക്കു വിധേയമായി ബി.എ.എം.എസ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും.
പ്രോസ്പക്ടസ് വ്യവസ്ഥയനുസരിച്ച് ഈ ആനുകൂല്യം കിട്ടാൻ പ്ലസ് ടുവിൽ പഠിക്കുന്നവർ കോഴ്സ് സർട്ടിഫിക്കറ്റും, പ്ലസ് ടു കഴിഞ്ഞവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പുമാണ് അപ് ലോഡു ചെയ്യേണ്ടത്. ഈ രേഖ അപ് ലോഡുചെയ്യാൻ മാർച്ച് 31 വരെ സമയമുണ്ട്. കോഴ്സ് സർട്ടിഫിക്കറ്റുവാങ്ങി അപ് ലോഡുചെയ്യുക. ബി.എ.എം.എസ്.ലേക്ക് താൽപര്യമെങ്കിൽ തൽകാലം ഒന്നുo ചെയ്യേണ്ടതില്ല. അപാകതകൾ ഉള്ള പക്ഷം, അഡ്മിറ്റ് കാർഡ് ഡൗൺലോഡുചെയ്തെടുക്കുന്ന വേളയിൽ കമ്മീഷണർ അപാകത അറിയിക്കും. അപ്പോൾ തിരുത്താം.
I would like to opt business as my career. I want to work in a good post in any good firms. Which course or degree is, required for this?
Posted by Haya Mohammed shaji, UAE On 22.02.2019
View Answer
You have not specified your qualification If you are at the Plus 2 stage, you can go for Bachelor of Business Administration or bachelor of Business Management Courses. There is an Integrated Programme in Management at IIM Indore. Some other universities also offer Integrated management Programmes after Plus 2. If you are aUG Student, think about Master of Business Administration or Post Graduate Diploma in Management. There are several examinations to do this Programme like CAT, MAT, CMAT, XAT, etc.
ഞാൻ VHSE AGRICULTURE ആണ് deploma in agriculture ചെയ്യാൻ ആഗ്രഹിക്കുന്നു എങ്ങിനെ ആണ് അതിന്റെ നടപടി ക്രമങ്ങൾ .
Posted by Abhi, Kayamkulam On 22.02.2019
View Answer
കേരള കാർഷിക സർവകലാശാല, പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) /തത്തുല്യ കോഴ്സ് പഠിച്ചവർക്കായി, കാർഷികമേഖലയുമായി ബന്ധപ്പെട്ട, രണ്ടു ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. പട്ടാമ്പിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ ടെക്നോളജി & റീജിയണൽ അഗ്രിക്കൾച്ചറൽ റിസേർച് സ്റ്റേഷനിൽ അഗ്രികൾച്ചറൽ സയൻസസിലും ( 50 സീറ്റ് ), തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ, ഓർഗാനിക് അഗ്രികൾച്ചറിലും (30 സീറ്റ് ) ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സെമസ്റ്റർ രീതിയിൽ നടത്തുന്ന കോഴ്സുകളുടെ കാലാവധി രണ്ടു വർഷമാണ് (4സെമസ്റ്റർ). വിശദാംശങ്ങൾ,
http://www.kau.in/sites/default/files/academicfiles/diploma_prospectus_2018.pdf കാണുക . വി.എച്.എസ.ഇ കർക്കുള്ള സംവരണം സംബന്ധിച്ച വിശദാംശങ്ങൾ അതിൽ കിട്ടും
സർ, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഗവർമെന്റ്(government) ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എതേല്ലാം? അവയിൽ സിനിമാറ്റോഗ്രഫി കോഴ്സ് എവിടെയെല്ലാം പഠിപ്പിക്കന്നു? പ്രവേശനം എങ്ങനെ? പ്രവേശനം എപ്പോൾ? വിവരിക്കാമോ?
Posted by ADHARSH SR, THRISSUR On 22.02.2019
View Answer
വിദ്യാഭ്യാസ യോഗ്യത പറഞ്ഞിട്ടില്ല. ബിരുദം കഴിഞ്ഞവർക്ക് രണ്ടു സ്ഥാപങ്ങൾ ഉണ്ട്
പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഒന്ന്. അവിടെയുള്ള കോഴ്സുകളെക്കുറിച്ചു അറിയാൻ ഈ സൈറ്റ് കാണുക http://www.ftiindia.com/courses.html
കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്: http://srfti.ac.in/?page_id=244