Does piloting courses need maths in 12th
Posted by Jenna Savio , Cherthala On 24.03.2019
View Answer
Yes. കേന്ദ്ര സർക്കാരിന്റെ കീഴിൽ റായ്ബറേലിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രിയ ഉറാൻ അക്കാദമി (lGRUA) ഈ മേഖലയിലെ മുൻനിര സ്ഥാപനമാണ്. 12-ാം ക്ലാസ് കഴിഞ്ഞ് ഈ കോഴ്സിനു ചേരാം. പ്ലസ്ടുവിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. എഴുത്തു പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 18 മാസമാണ്, കോഴ്സ് ദൈർഘ്യം. കോഴ്സിന്റെ ഭാഗമായി നിശ്ചിത മണിക്കൂർ, വിമാനം പറപ്പിക്കലിൽ പരിശീലനം നേടേണ്ടതുണ്ട്. അതിനനുസരിച്ച് കോഴ്സ് ദൈർഘ്യം കൂടാം. ഫീസ് 42 ലക്ഷത്തോളം രൂപ വരും.
Website: http://igrua.gov.in/
Plus two kazhinju iiser il padiklanamenna agraham iiser il keran enthokkaya vazhikal
Posted by Sonu s pillai, Iverkala On 24.03.2019
View Answer
മൂന്നു ചാനലുകൾ വഴി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് - ഐസറിൽ പ്രവേശനം നേടാം.
കിഷോർ വൈജ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി വൈ) സ്കോളർമാർക്ക് ഉള്ളതാണ് ഒന്ന്. പ്രവേശനം നടത്തുന്ന അദ്ധ്യയന വർഷം മുതൽ, ഈ ഫെല്ലോഷിപ്പിന് അർഹതലഭിക്കുന്നവരെ, ഇതിൽ പരിഗണിക്കും.
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ - അഡ്വാൻസ്ഡ് ചാനലാണു്, രണ്ടാമത്തേത്. പ്രവേശന വർഷത്തെ, ഈ പരീക്ഷയുടെ, കോമൺ മെറിറ്റ് ലിസ്റ്റ് റാങ്ക് /കാറ്റഗറി റാങ്ക്, 10000 നകം നേടിയവരെ പരിഗണിക്കം.
സ്റ്റേറ്റ് /സെൻട്രൽ ബോർഡ് ചാനലാണ് മൂന്നാമത്തേത്. പ്രവേശന വർഷത്തെ/തലേവർഷത്തെ, പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ, സയൻസ് സ്ട്രീമിൽ പഠിച്ച്, നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവരെ, ഒരു അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതാണ് ഈ ചാനൽ. കട്ട് ഓഫ്, ഐസർ, ഓരോ വർഷത്തെയും വിജ്ഞാപനമാകുമ്പോൾ, പ്രസിദ്ധപ്പെടുത്തും.
ഒന്നിൽ കൂടുതൽ ചാനലുകൾ വഴി പ്രവേശനത്തിന് അർഹതയുള്ളവർക്ക് അവയിലെല്ലാം അപേക്ഷിക്കാം.
നിലവിലെ വ്യവസ്ഥകൾ അറിയാൻ www.iiseradmission.in കാണുക.
i have asked the same question for many times but it remained unanswered can you please tell me the procedures to get admission for bsc forensic medicine in kerala
Posted by Malavika M B, Trivandrum On 23.03.2019
View Answer
Forensic Medicine is a medical subject. You have to first take MBBS and then can do PG in forensic Medicine. If you are looking for Forensic science course, Kerala does not have this course now. BSc Forensic Science
ഇപ്പൊ പ്ലസ് two ഇൽ പഠിക്കുന്നു. Keam-2019 ലേക്ക് nativity സർട്ടിഫിക്കറ്റ്, income സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തിട്ടുണ്ട്. Category ഈഴവയാണ്. നോൺ creamy layer സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തട്ടില്ല. ഇത് ചെയ്യണ്ടത് നിർബന്ധമാണോ?
Posted by Gouri, Palakkad On 22.03.2019
View Answer
എസ.ഇ.ബി.സി. സംവരണം അപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് പരിഗണിക്കപ്പെടണമെങ്കിൽ നോൺ- കൃമി- ലെയർ- സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഇല്ലെങ്കിൽ ഈ ആനുകൂല്യത്തിനി പരിഗണിക്കില്ല. ജനറൽ വിഭാഗത്തിലെ പരിഗണിക്കു.
പതിനൊന്നാം ക്ലാസ്സ് പരീക്ഷയിൽ ഒരു വിഷയത്തിന് ഫെയിൽ ആയാൽ പിന്നെ ഇപ്പോൾ ആണ് അതിന്റെ സെ പരിക്ഷ
Posted by Preethika prakash, Ernakulam On 22.03.2019
View Answer
ആദ്യ വർഷ പരീക്ഷയ്ക്ക് സേവ് ആൻ ഇയർ (സേ) പരീക്ഷയില്ല. മറിച്ച് ഫലം മെച്ചപ്പെടുത്തൽ, സപ്പ്ളിമെന്ററി പരീക്ഷയുണ്ട്. ജൂലൈ/ആഗസ്ത് മാസത്തിലായിരിക്കും.
What are the procedures for getting MBBS admission in states other than Kerala under All India Quota?
Posted by Sniya K S, Thrissur On 18.03.2019
View Answer
സർക്കാർ മെഡിക്കൽ/ഡന്റൽ കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലാണ് 15% അഖിലേന്ത്യാ ക്വാട്ട സീറ്റ് ഉള്ളത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ് ) യോഗ്യത നേടുന്ന ഏതൊരാൾക്കും ഇതിലേക്ക് ഓപ്ഷൻ/ചോയ്സ് നൽകാം. അതിന് പ്രത്യേകിച്ച് അപേക്ഷയൊന്നും നൽകേണ്ടതില്ല. നീറ്റ് ഫലപ്രഖ്യാപനത്തെത്തുടർന്ന്, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റിയുടെ വെബ് സൈറ്റായ www.mcc.nic.in ൽ എം.ബി.ബി.എസ് - ബി.ഡി.എസ്. സംയുക്ത കൗൺസലിംഗ് സംബന്ധിച്ച അറിയിപ്പ് വരും. അതിന്റെ അടിസ്ഥാനത്തിൽ, രജിസ്ട്രേഷൻ ഫീസും, സെക്യൂരിറ്റി തുകയും അടച്ച്, നടപടി ക്രമങ്ങളിൽ പങ്കെടുക്കാം. ലഭ്യമായ കോളേജുകൾ, സീറ്റുകൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിച്ച്, താൽപര്യമുള്ള കോളേജുകളിലേക്ക്, മുൻഗണന നിശ്ചയിച്ച് ചോയ്സ് നൽകണം. കേരളത്തിലെ ഗവ. കോളേജുകളിലേക്കും ചോയ്സ് നൽകാം. രണ്ടു റൗണ്ട് അലോട്മെന്റ് ഉണ്ടാകും. അലോട്മെന്റ് ലഭിക്കുന്ന പക്ഷം നിശ്ചിത സമയ പരിധിയ്ക്കകം സ്ഥാപനത്തിൽ പോയി പ്രവേശനം നേടണം. വിശദമായ മാർഗനിർദ്ദേശം ഈ വെബ്സൈറ്റിൽ ആ സമയത്ത് പ്രസിദ്ധപ്പെടുത്തും. മുൻ വർഷത്തെ അറിയിപ്പുകൾ വെബ്സൈറ്റിൽ ഉള്ളത് പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
വിദൂര വിദ്യാഭ്യാസത്തിൽ ഞാൻ ഹിന്ദി ബിരുദം ചെയ്യാൻ ആഗ്രഹിക്കുന്നു .ഏത് യൂണിവേഴ്സിറ്റിയാണ് നല്ലത്?
ഇതിനായി എന്തൊക്കെ ചെയ്യേണ്ടത്?
Posted by JILNA. K, Kannur On 18.03.2019
View Answer
കേരളത്തിൽ തന്നെ ഇതിനുള്ള അവസരം മിക്ക സർവകലാശാലകളിലും ഉണ്ട്. കേരളം സർവകലാശാലയുടെ വെബ്സൈറ്റ് കാണുക. വിശദാംശങ്ങൾ അവിടെ കിട്ടും. http://ideku.net/
Gate ezhuthanulla yogyatha enthanu? Sadharana Bsc padichal ezhuthan sadhikumo.
Posted by Naveen , Puthukad On 18.03.2019
View Answer
2019 -ലെ യോഗ്യത വ്യവസ്ഥ ഈ ലിങ്കിൽ ഉള്ളത് പരിശോധിക്കുക http://gate.iitm.ac.in//Eligible
കേന്ദ്ര സര്വകലാശാലയിൽ ഇന്റഗ്രേറ്റഡ് എംബിഎ കോഴ്സ് ലഭ്യമാണോ?
ഇന്റഗ്രേറ്റഡ് എം എസ് സി സൂവോളജി പ്രദാനം ചെയ്യുന്ന കേന്ദ്ര സർവ്വകലാശാലകൾ ഏതെല്ലാം?
Posted by Nayan , Kasaragod On 18.03.2019
View Answer
ഇന്റഗ്രേറ്റഡ് എം,ബി.എ, സി.യു.സി.ഈ.ടി യുടെ പരിധിയിൽ വരുന്ന കേന്ദ്ര സർവകലാശാലകളിൽ ഉള്ളതായി കാണുന്നില്ല. ഇന്റഗ്രേറ്റഡ് എം.എസ.സി സുവോളജി, ജമ്മു സർവകലാശാലയിലും, ഇന്റഗ്രേറ്റഡ് ബി.എസ്.സി.- എം.എസ്.സി. കാശ്മീർ സർവകലാശാലയിലും ഉണ്ട്. ഈ വെബ്സൈറ്റ് കാണുക. https://www.cucetexam.in/
When to apply for mbbs in esi qouta
Posted by Anuja, Chittumala On 18.03.2019
View Answer
After the NEET results are announced, MCC will call options for ESI quota, Then you can apply. You may have to get the certificate of eligibility from ESI regional office by that time