Entrance exam ആദ്യ തവണ കിട്ടിയില്ലെങ്കിൽ പിന്നെ try ചെയ്യാൻ പറ്റുമോ?
Posted by Durga M S , Poovathussery On 26.03.2019
View Answer
ചാൻസ് സംബന്ധിച്ച വ്യവസ്ഥകൾ ഒന്നും ഇല്ലെങ്കിൽ, മറ്റു യോഗ്യത നിബന്ധനകൾക്ക് വിധേയമായി ഒരിക്കൽ എഴുതിയായ പരീക്ഷ വീണ്ടും എഴുതാം. നിശ്ചിത തവണ മാത്രമേ എഴുതാൻ പാടുള്ളു എന്ന വ്യവസ്ഥ ഉണ്ടെങ്കിൽ അത് കഴിഞ്ഞു എഴുതാൻ കഴിയില്ല.
I have asked the same question that still remains unanswered. Which are the top colleges for doing bachelor of journalism and mass communication in New Delhi
Posted by Sreelakshmi P S, Thrissur On 26.03.2019
View Answer
ഡൽഹി സർവകലാശാലയിലെ സോഷ്യൽ സയൻസ് ഫാക്കൽട്ടിയുടെ കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ജർണലിസം, 5 വർഷ 'ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജർണലിസം' നടത്തുന്നുണ്ട്.
50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുണ്ട്. ജനറൽ അവയർനെസ് , മീഡിയ അവയർനെസ്, കറൻറ് അഫയേഴ്സ്, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, ഗ്രമാറ്റിക്കൽ & അനലിറ്റിക്കൽ സ്കിൽസ്, ലോജിക്കൽ റീസണിംഗ്, ബേസിക് മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പ്രവേശന പരീക്ഷയ്ക്കുണ്ടാകും. 3 വർഷത്തെ പഠനത്തിനു ശേഷം, ബാച്ചലർ ഓഫ് ജർണലിസം ബിരുദത്തോടെ പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ).
ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സോഷ്യൽ സയൻസസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജർണലിസം ബി.എ (ഓണേഴ്സ് ) പ്രോഗ്രാം ഉണ്ട്. ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ, ഡൽഹി കോളേജ് ഓഫ് ആർട്സ് & കൊമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് എന്നിവിടങ്ങളിലും, കാളിന്ദി, കമലാ നെഹ്റു, മഹാരാജ് അഗ്രസെൻ, ഭാരതി എന്നീ കോളേജുകളിലും ഈ പ്രോഗ്രാം ഉണ്ട്. ഇംഗ്ലീഷിലെ മാർക്ക്, അക്കാദമിക്/ഇലക്ടീവ് വിഷയങ്ങളിലെ മികച്ച 3 എണ്ണത്തിന്റെ മാർക്ക് എന്നിവ പരിഗണിച്ചാണ് മെറിറ്റ് പട്ടിക തയ്യാറാക്കുക. ഇന്ദ്രപ്രസ്ത കോളേജ് ഫോർ വിമൺ, മൾട്ടി മീഡിയ & മാസ് കമ്യൂണിക്കേഷൻ ബി.എ (ഓണേഴ്സ് ) പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നൽകും.
ഈ പ്രവേശനങ്ങളുടെ എല്ലാം വിശദാംശങ്ങൾക്ക് http://admission.du.ac.in കാണണം.
+2 സയൻസ് വിദ്യാർഥിയാണ്. ഫോറൻസിക് സയൻസ് പഠിക്കാൻ താൽപ്പര്യം ഉണ്ട്. ഫോറൻസിക് സയൻസ് പഠിക്കാനുള്ള യോഗ്യത എന്തൊക്കെയാണ്?
കോളേജും മറ്റ് വിവരങ്ങളും എന്തൊക്കെയാണ്?
Posted by Sayanth.P, Mahe On 26.03.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
Can i apply afmc before knowing my +2 exam result and neet exam result ?
Posted by Athira mp, Kodungallur On 25.03.2019
View Answer
പൂനെ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എ.എഫ്.എം.സി) എം.ബി.ബി.എസ്. പ്രവേശനത്തിന് രണ്ടു ഘട്ടമുണ്ട്. നിലവിലെ വ്യവസ്ഥകൾ പ്രകാരം, എ.എഫ്.എം.സി. എം.ബി.ബി.എസ്. പ്രവേശനത്തിൽ താൽപര്യമുള്ളവർ, പ്ലസ് ടൂ, നീറ്റ് ഫലങ്ങൾ വരുന്നതിനു മുമ്പോ അതിനു ശേഷമോ, എ.എഫ്.എം.സി.യിലേക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. നീറ്റ് ഫലം പ്രഖ്യാപിച്ചു കഴിയുമ്പോൾ, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി), അവർ നടത്തുന്ന മറ്റു പ്രവേശന പ്രക്രിയകൾക്കൊപ്പം, എ.എഫ്.എം.സി. പ്രവേശനം ആഗ്രഹിക്കുന്നവരിൽ നിന്നും, www.mcc.nic.in വഴി ഓൺലൈൻ ഓപ്ഷൻ/ചോയ്സ് ക്ഷണിക്കും.നീറ്റ് യോഗ്യത നേടുന്ന ആർക്കും ഓപ്ഷൻ നൽകാം. ഇതാണ് ആദ്യഘട്ടം. ഈ ഘട്ടം, പ്രതേകം ശ്രദ്ധിച്ച്, സമയപരിധിക്കുള്ളിൽ എ.എഫ്.എം.സി. യിലേക്ക് ഓപ്ഷൻ/ചോയ്സ് കൊടുക്കണം. ഓപ്ഷൻ നൽകിയവരെ, നീറ്റ് റാങ്ക് കണക്കിലെടുത്ത്, രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഷോർട് ലിസ്റ്റ് ചെയ്യും. രണ്ടാം ഘട്ട നടപികൾ നിയന്ത്രിക്കുന്നത് എ.എഫ്.എം.സി.യാണ്. അതിനാൽ ഈ ഘട്ടത്തിൽ, എ.എഫ്.എം.സി. യുമായി വെബ് സൈറ്റ്/ഇമെയിൽ വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കണം. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവർക്കായി, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്, കോംപ്രിഹൻഷൻ, ലോജിക് & റീസണിംഗ് (ടി.ഒ.ഇ.എൽ.ആർ) എന്ന കംപ്യൂട്ടർ അധിഷ്ഠിത പരിഷ, എ.എഫ്.എം.സി. നടത്തും. 2 മാർക്കുവീതമുള്ള 40 ചോദ്യങ്ങളായിരിക്കും ഇതിന് ഉണ്ടാവുക. സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റും ഉണ്ടാകും. നീറ്റിന്റെ 720 ലെ മാർക്കും, ടി.ഒ ഇ.എൽ.ആർ - ന്റെ 80 ലെ മാർക്കും ചേർത്ത് 800 ൽ കിട്ടുന്ന മാർക്ക് 200 ൽ ആക്കും. ഇന്റർവ്യൂവിന് 50 മാർക്ക്. ഇപ്രകാരം മൊത്തത്തിൽ 250 ൽ കിട്ടുന്ന മാർക്കാണ് പ്രവേശന പട്ടിക തയ്യാറാക്കുമ്പോൾ പരിഗണിക്കുക. ഈ ഘട്ടത്തിലെ അറിയിപ്പുകൾക്കായി http://www.afmc.nic.in, http://www.afmcdg1d.gov.in എന്നീ സൈറ്റുകൾ സന്ദർശിക്കണം.
പ്ലസ് ടു കഴിഞ്ഞു ഇംപ്രൂവ്മെൻറ് എഴുതാൻ പറ്റുമോ എങ്കിൽ എത്ര വിഷയത്തിൽ എഴുതാം
Posted by Aswin , Thrissur On 25.03.2019
View Answer
Candidates who have appeared for the Second Year Higher Secondary Examination,
March 2019 for the first time and achieved D+ grade or above for all six subjects and
thus became eligible for higher studies can register for the improvement of grade of any
one of the subjects.
I would like to go for bsc forensic science after plus two.could you please advice me the best foren sic science colleges in kerala
Posted by Varsha A, Ayoor,Kollam On 25.03.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
Keam അപേക്ഷയോടൊപ്പം non creamy layer സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തതുമൂലം ഹാൾടിക്കറ്റ് വരുന്നതിൽ തടസ്സം ഉണ്ടാകുമോ ഇനി ഇത് അപ്ലോഡ് ചെയ്യാൻ സാധിക്കുമോ? Pls urgent ആയി പറയുമോ.
Posted by Riswan, Ernakulam On 24.03.2019
View Answer
മാർച്ച് 31 വരെ രേഖകൾ അപ് ലോഡ് ചെയ്യാം
+2 വിന് ജോഗ്രഫി ഉള്ള ഹ്യൂമാനിറ്റീസ് ആണ് പഠിച്ചത്. അപ്പോൾ bsc ജിയോയോളജി എടുക്കാൻ സാധിക്കുമോ?
വേറെ ഏതൊക്കെ കോഴ്സ് ആണ് എനിക്ക് പഠിക്കാൻ കഴിയുക?
Posted by Akhila, Kannur On 24.03.2019
View Answer
ജിയോളജിയിൽ ബാച്ചലർ തല പ്രോഗ്രാം ചെയ്യാൻ പൊതുവെ, നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. കേരളത്തിൽ കേരളാ, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകളിൽ ഈ വ്യവസ്ഥയുണ്ട്. എന്നാൽ കോഴിക്കോട് സർവകലാശാലയിൽ, ജിയോളജി വിഷയം ഉൾപ്പെടുന്ന ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിച്ചവർക്ക് ബി.എസ്.സി ജിയോളജി പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പാർട് IlI ലെ മാർക്കിനൊപ്പം ജിയോളജിയിലെ മാർക്കും ബോണസ്സായി ജിയോളജി മാർക്കിന്റെ 20 ശതമാനവും ചേർത്തായിരിക്കും ഇവരുടെ ഇൻഡക്സ് കണക്കാക്കുക. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി നടത്തുന്ന ജിയോളജിയിലെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാം പ്രവേശനത്തിന് നിശ്ചിതമാർക്കോടെ പ്ലസ് ടു ജയിച്ച ഏതൊരാൾക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഏതു വിഷയം പഠിച്ചവർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം (www.cucetexam.in)
Non creamy layer certificate keam ഇൽ അപ്ലോഡ് ചെയ്യാത്തത് കൊണ്ട് hallticket വരുന്നതിൽ തടസ്സമുണ്ടാകുമോ? ഇത് ഇനി upload ചെയ്യാൻ സാധിക്കുമോ?
Posted by Rohith, Ernakulam On 24.03.2019
View Answer
മാർച്ച് 31 വരെ അപ് ലോഡ് ചെയ്യാം
I studied commerce in plustwo so can i choose psychology for degree
Posted by Rohith, Tvm On 24.03.2019
View Answer
ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം.
എന്നാൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, പ്രവേശന റാങ്കിംഗിനായി, ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റം ഉണ്ടാകും.
കേരള/എം.ജി സർവകലാശാല, പ്ലസ് ടു മാർക്കിനൊപ്പം, സൈക്കോളജിക്ക് കിട്ടിയ മാർക്കിന്റെ 15 ശതമാനം മാർക്കുകൂടി ചേർത്താണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ഇവിടെ, സൈക്കോളജി പഠിക്കാത്ത, കണക്ക്/ബയോളജി പഠിച്ചവരുടെ കാര്യത്തിൽ, ആ വിഷയത്തിന്റെ മാർക്കിന്റെ (രണ്ടുമുണ്ടെങ്കിൽ കൂടുതലേതോ അതിന്റെ)
10 ശതമാനം മാർക്കാണ് പ്ലസ്ടു മാർക്കിനൊപ്പം ഇന്ഡക്സിനിംഗിനായി പരിഗണിക്കുക. കോഴിക്കോട് സർവകലാശാലയിൽ, സൈക്കോളജിക്ക് ലഭിച്ച മാർക്കിന്റെ 50 ശതമാനവും, കണ്ണൂരിൽ സൈക്കോളജിക്ക് ലഭിച്ച മാർക്കും, പ്ലസ്ടു മാർക്കിനോടു ചേർത്താണ് റാങ്കിങ് നടത്തുക.
ഇവയൊന്നും പഠിച്ചിട്ടില്ലെങ്കിൽ, എല്ലാ യൂണിവേഴ്സിറ്റികളിലും, പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.