DRT, DOTAT എന്നീ കോഴ്സ്കൾ പഠിക്കുന്നതിനുള്ള യോഗ്യത എന്താണ്?
Posted by ജിനേഷ് , Perinthalmanna On 30.03.2019
View Answer
മെഡിക്കൽ രംഗത്ത്, ഡി.ആർ.ടി, ഡിപ്പോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജിയും, ഡി.ഒ.ടി.എ.ടി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ & അനസ്തേഷ്യാ ടെക്നോളജിയുമാണ്.
പ്രതിബിംബ (ഇമേജിംഗ്) തത്വങ്ങൾ ഉപയോഗിച്ച്, മനുഷ്യ ശരീരഘടന (ഹ്യൂമൺ അനാറ്റമി) മനസ്സിലാക്കി, രോഗനിർണയം നടത്തുന്ന രീതികളെക്കുറിച്ചുള്ള പഠന മേഖലയാണ്
റേഡിയോളജിക്കൽ ടെക്നോളജി.
ആശുപത്രികളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ, എക്സ്റേ യന്ത്രം, സി.ടി, എം.ആർ.ഐ, അൾട്രാസൗണ്ട് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച്, ശരീരഭാഗങ്ങളുടെ ഇമേജുകൾ രൂപപ്പെടുത്തുന്നു. ഡി.ആർ.ടി. യോഗ്യത നേടുന്നവർക്ക്, റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് ആയി ജോലി ചെയ്യാൻ ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള അധിക പരിശീലനം നേടേണ്ടതുണ്ട്.
ഓപ്പറേഷൻ തീയറ്ററുമായി ബന്ധപ്പെട്ട്, ശസ്ത്രക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ, ഉപകരണങ്ങളുടെ തയ്യാറാക്കൽ, രോഗിക്ക് കൃത്യമായ അളവിൽ അനസ്തേഷ്യ നൽകൽ (വേദന അറിയാതിരിക്കാൻ മരുന്നു നൽകി കൃത്രിമമായി വരുത്തുന്ന ബോധക്ഷയം), അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രവർത്തിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പനങ്ങളുടെ മേഖലയാണ് ഓപ്പറേഷൻ തീയറ്റർ & അനസ്തേഷ്യാ ടെക്നോളജി. രണ്ടു മേഖലകളിലും പ്രവർത്തിക്കുന്നവർ,
രോഗനിർണയത്തിലും ചികിത്സയിലും,
ഡോക്ടർമാരെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകരാണ്.
കേരളത്തിൽ, ഈ രണ്ടു ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് മൂന്നിനും കൂടി 40 ശതമാനം മാർക്ക് വാങ്ങി, പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവിലെ ഈ 3 വിഷയങ്ങളിലേ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് www.lbscentre.in ൽ ഉള്ള പ്രോസ്പക്ടസ് പരിശോധിക്കുക.
Njan plus two biology science vidharthiyanu.enikk ini ezhimala navy academy cheran thalparyamund. Ithinayiulla sadyathakal enthokke?
Posted by Aravind, Thiruvananthapuram On 29.03.2019
View Answer
പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി പഠിച്ചിട്ടുണ്ടെങ്കിൽ, നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പരീക്ഷ വഴിയല്ലാതെ നേവിയിൽ എൻജിനീയറിംങ് പഠിച്ച് ഓഫീസറാകാം. 10+2 (ബി.ടെക്) കേഡറ്റ് എൻട്രി പദ്ധതി വഴി, ഇന്ത്യൻ നേവിയിൽ സ്ഥിരം കമ്മീഷന് ശ്രമിക്കാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, മൂന്നിനും കൂടി 70 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി, ബി.ഇ/ബി.ടെക് പ്രവേശനത്തിനു നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പേപ്പർ-1 ൽ, ഒരു റാങ്ക് വേണം. പ്രായo, ശാരീരിക ക്ഷമതാ വ്യവസ്ഥകളും ഉണ്ട്. അവിവാഹിതരായ ആൺകുട്ടികളെയാണ് പരിഗണിക്കുക. ജെ.ഇ.ഇ മെയിൻ പേപ്പർ-1 അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് ഷോർട് ലിസ്റ്റിംഗ്. തുടർന്ന് സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ. വിജയിച്ചാൽ മെഡിക്കൽ പരിശോധന. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയാലാണ് 4 വർഷത്തെ പരിശീലനം. അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിംങ് ശാഖകളിലൊന്നിൽ പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ സബ് ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും പരിശീലനത്തിന്റെ ചിലവ് നേവി വഹിക്കും. വർഷത്തിൽ രണ്ടു തവണ പ്രവേശനം ഉണ്ട് (ജനവരി/ജൂലായ്) (www.joinindiannavy.gov.in)
എൻ.ഡി.എ പ്രവേശന പരീക്ഷ, എൻ.ഡി.എ & എൻ.എ (നേവൽ അക്കാദമി) പ്രവേശന പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. ഈ പരീക്ഷ വഴി അവിവാഹാതരായ ആൺകുട്ടികളെ നേവിയിലേക്ക് (10+2 കാഡറ്റ് എൻട്രി സ്കീം) തിരഞ്ഞെടുക്കും. അപേക്ഷിക്കുമ്പോൾ നേവൽ അക്കാദമി ഓപ്ഷൻ കൊടുക്കണം. ഇതു വഴി അപേക്ഷിക്കാൻ പ്ലസ് ടു തലത്തിൽ കെമിസ്ട്രി നിർബന്ധമില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ, ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ ബി.ടെക് പഠിച്ച് കമ്മീഷൻഡ് റാങ്കോടെ ജോലി നേടാം. പഠനച്ചിലവ് നേവി വഹിക്കും. വർഷത്തിൽ രണ്ടു തവണ പ്രവേശനം ഉണ്ട് (https://upsc.gov.in)
Keam result vannal b pharminu cheraan separate apeksha kodukkano?
Posted by Jasmin, Trivandrum On 29.03.2019
View Answer
എൻട്രൻസ് കമ്മീഷണറുടെ അല്ലോട്മെന്റിന് പ്രത്യേകം അപേക്ഷ കൊടുക്കേണ്ടതില്ല. എന്നാൽ സ്വാശ്രയ മേഖലയിലെ കോളേജുകളിൽ അമ്പതു ശതമാനം സീറ്റ് കോളേജുകൾ നികത്തുന്നു. അതിലേക്കു പരിഗണിക്കാൻ അപേക്ഷ കൊടുക്കേണ്ടിവരും
2018-ലെ മാനേജ്മന്റ് സെറ്റ് പ്രവേശനത്തിന്റെ പ്രോസ്പെക്ട്സ്, ഈ സൈറ്റിൽ ഉണ്ട് http://www.kssbcma.com/pros2.html
പ്ലസ് ടു പാദവാർഷിക പരീക്ഷ എഴുതി കഴിഞ്ഞു കേരള സിലബസ്സിൽ. എത്ര വിഷയങ്ങൾക്ക് ഇമ്പ്രൂവ് എക്സാം എഴുതാം, ഇമ്പ്രൂവ് എക്സാം ഇപ്പോൾ ആണ് ഉണ്ടാകുക?
Posted by ABHAY ANAND, Calicut On 29.03.2019
View Answer
2019 ലെ ഹയർ സെക്കണ്ടറി ആദ്യവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ, ജൂലൈ/ആഗസ്റ്റ് മാസത്തിലായിരിക്കും. 2019 മാർച്ച് ആദ്യ വർഷ പരീക്ഷയ്ക്ക് എഴുതിയ ആറു വിഷയങ്ങളിൽ പരമാവധി 3 വിഷയങ്ങൾക്ക് മാത്രമേ സ്കോർ മെച്ചപ്പെടുത്താൻ വേണ്ടി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു. എന്നാൽ മാർച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം, പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക്, എഴുതാൻ കഴിയാതെ പോയ വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിഷയങ്ങളിൽ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കിൽ അവ എഴുതുന്നതിനും, എഴുതിയ വിഷയങ്ങളിൽ പരമാവധി മൂന്നെണ്ണത്തിന്റെ ഫലം മെച്ചപ്പെടുത്താനും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഉദാഹരണത്തിന്, രണ്ട് വിഷയങ്ങൾക്ക് ഹാജരാകാതിരിക്കുകയും നാലു വിഷയങ്ങളിലെ പരീക്ഷ എഴുതുകയും, ചെയ്യുന്ന കുട്ടിക്ക്, ഹാജരാകാതിരുന്ന രണ്ടു വിഷയങ്ങളോടൊപ്പം, ഫലം മെച്ചപ്പെടുത്താൻ മൂന്നു വിഷയങ്ങൾക്കു വരെയും രജിസ്റ്റർ ചെയ്യാം. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലുള്ള (www.dhse.kerala.gov.in) വിജ്ഞാപനം കാണുക.
The best colleges in kerala for studing nutrition and dietitian
Posted by Vaishnavi S, Trivandrum On 29.03.2019
View Answer
ആഹാര രൂപത്തിൽ മനുഷ്യ ശരീരത്തിലേക്കു ചെല്ലുന്ന പദാർത്ഥങ്ങൾ, അവ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതി തുടങ്ങിയ പഠനങ്ങളടങ്ങുന്ന മേഖലയാണ് ന്യൂട്രീഷൻ അഥവാ പോഷകാഹാര പഠനം. ആഹാരക്രമത്തിൽ ന്യൂട്രീഷൻ തത്വങ്ങൾ ബാധകമാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഡയറ്ററ്റിക്സ് അഥവാ ഭക്ഷണ പഠനം. ന്യൂട്രീഷൻ & ഡയറ്ററ്റിക്സ് ബി.എസ്.സി. പ്രോഗാമിൽ, മനുഷ്യ ശരീരത്തിലെ ന്യൂട്രിഷൻ നില മെച്ചപ്പെടുത്തൽ, ശരീരവും ആഹാരക്രമവും തമ്മിലുള്ള ബന്ധം, ഭക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങളിലെ പോഷക ഗുണം തുടങ്ങിയവയുമായി ബന്ധപ്പെട്ട
പഠനങ്ങൾ നടക്കുന്നു. അരോഗ്യ മേഖല, രോഗികൾ എന്നിവയുമായി ബന്ധപ്പെട്ടാകുമ്പോൾ, ക്ലിനിക്കൽ ന്യൂട്രീഷൻ & ഡയറ്ററ്റിക്സ് എന്നറിയപ്പെടുന്നു.
ബി.എസ്.സി. ന്യൂട്രീഷൻ & ഡയറ്ററ്റിക്സ് കോഴ്സ്, ബാംഗളൂർ മൗണ്ട് കാർമൽ (ഓട്ടോണമസ്) കോളേജിൽ ഉണ്ട്. ക്ലിനിക്കൽ ന്യൂട്രീഷൻ & ഡയറ്ററ്റിക്സ് കോഴ്സ് ഉള്ള ചില കോളേജുകൾ: പാലാ അൽഫോൻസാ; മല്ലപ്പള്ളി മാർ ഇവാനിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, എറണാകുളം സെന്റ് തെരേസാസ് (സ്വയംഭരണം); ബാംഗളൂർ വി.എച്ച്.ഡി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയൻസ് കോളേജ്. ഇതുമായി ബന്ധപ്പെട്ട മറ്റു കോഴ്സുകൾ ഉള്ള ചില കോളേജുകൾ: പനജി ഗോവ കോളേജ് ഓഫ് ഹോം സയൻസ്; കോയമ്പത്തൂർ അവിനാശലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് & ഹയർ എജ്യൂക്കേഷൻ ഫോർ വിമൻ; ചെന്നൈ എത്തിരാജ് കോളേജ് ഫോർ വിമൻ; കോയമ്പത്തൂർ പി.എസ്.ജി. കോളേജ് ഓഫ് ആർട്സ് & സയൻസ്.
ഹോം സയൻസ് ബി.എസ്.സി, തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉൾപ്പടെ കേരളത്തിൽ നിരവധി കോളേജുകളിൽ ഉണ്ട്.
Does iit offers BA.English?
Posted by Malavika, Thrissur On 28.03.2019
View Answer
There is no BA English at IITs. But IIT Madras has an Integrated MA with English Studies as an option (The second one is Development Studies)
As per the Prospectus, 'The English Studies stream has been designed for students with sensitivity for literary and linguistic analyses. It provides an understanding of literatures in English from around the world with special emphasis on current debates in literary theory, lesser-known literatures and the
importance of an interdisciplinary approach. It aims to introduce students to language, literary and cultural studies, with an emphasis on critical reading skills that would stand a student in good stead whatever he/she may eventually do in life. Starting with introductory courses in the basics of language and literature, the stream covers the masters of English literary tradition, as well as major writers from other traditions – Asian, African, Latin American and Continental. A range of genre-based, author-based and period-based courses are offered so that students appreciate different kinds of literature in English in different periods of its history.' Please go through the Prospectus at http://hsee.iitm.ac.in/pdf/Brochure_HSEE_2019_V1.pdf
Bsc അല്ലെങ്കിൽ integrated MSc ചെയ്യാൻ ആണ് ആഗ്രഹം . നല്ല യൂണിവേഴ്സിറ്റിളിലേക്ക് ഉള്ള പ്രവേശന പരീക്ഷകൾ ഏതാണ് ? എൻജിനീയറിങ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് പോലെ തന്നെ ആണോ ഇവയ്ക്കും ചെയ്യേണ്ടത്. Jee main സ്കോർ കൊണ്ട് പ്രവേശനം നേടാൻ കഴിയുമോ ?
Posted by Aravind, Kasargod On 28.03.2019
View Answer
ബി.എസ. സി / ഇന്റഗ്രേറ്റഡ് എം.എസ.സി. പഠിക്കാൻ ഒരുപാട് കേന്ദ്ര സർവ്വകലാശാലകൾ /സ്ഥാപനങ്ങൾ ഉണ്ട് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ശയന നാല് വർഷ ബി.എസ.നടത്തുന്നുണ്ട്. https://www.iisc.ac.in/ug/
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച് (ഐസർ) അഞ്ചു വർഷ ബി.എസ-എം.എസ് കോഴ്സ് നടത്തുന്നു. വിശദാംശങ്ങൾക്ക് കാണുക, https://www.iiseradmission.in/
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് സയൻസ് കോഴ്സുകൾ ഉണ്ട്. NEST based admission at NISER/CEBS https://www.nestexam.in/
കേന്ദ്ര സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഉണ്ട് https://www.cucetexam.in/
പോണ്ടിച്ചേരി, ഹൈദരാബാദ്, ജാമിയ മിലിആ, ബനാറസ്, അലിഗെഖിർ തുടങ്ങി നിരവധി സർവ്വകലാശാലകൾ ഡിഗ്രി/ഇന്റഗ്രേറ്റഡ് കോഴ്സ് നടത്തുന്നുണ്ട്
ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞ സ്റ്റുഡന്റസ് ആണ് എനിക്ക് ഹൈസ്കൂളിൽ ടീച്ചർ ആവാൻ താല്പര്യം ഉണ്ട്. കേരളത്തിലെയും പുറത്തെയും ചില യൂണിവേഴ്സിറ്റികൾ എന്ജിനീറിംങ് കഴിഞ്ഞ സ്റ്റുഡന്റസ്ന് ബിഎഡ് ചെയ്യാൻ അവസരം നൽകുന്നുണ്ട്..ഞാൻ കുസാറ്റ് യൂണിവേഴ്സിറ്റി യിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ആണ് പഠിച്ചത്.. നിലവിൽ കേരള പിസ്സി ഇത് അംഗീകരിച്ചിട്ടുണ്ടോ... ഇത്തരം ബിഎഡ് ചെയ്താൽ കേരളത്തിലെ ഹൈ സ്കൂളിൽ പഠിപ്പിക്കുവാൻ സാധ്യമാണോ...
Posted by ASHIK PREM P J, VILAKKOTTUR On 28.03.2019
View Answer
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ) വ്യവസ്ഥയനുസരിച്ച്, കുറഞ്ഞത് 50 ശതമാനം മാർക്കോടെ, സയൻസസ് /സോഷ്യൽ സയൻസസ് /ഹ്യുമാനിറ്റീസ് എന്നിവയിലൊന്നിൽ ബാച്ചലർ /മാസ്റ്റേഴ്സ് ബിരുദമുള്ളവർക്കും, 55 % മാർക്കും, സയൻസ്, മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ, എഞ്ചിനീയറിംഗ്/ടെക്നോളജി ബാച്ചലർ ബിരുദം /തത്തുല്യ യോഗ്യതയുള്ളവർക്കും, ബി.എഡ് പ്രവേശനത്തിന് അർഹതയുണ്ട്. എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ, അജ്മീർ, ഭുവനേശ്വർ, ഭോപ്പാൽ, മൈസൂരു, ഷില്ലോംഗ് കേന്ദ്രങ്ങളിൽ, ബി.ടെക് - കാരെ സയൻസ്/ മാത്തമാറ്റിക്സ് ബി.എഡ്. കോഴ്സിന് പരിഗണിക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എഡ് -നും ഈ വ്യവസ്ഥ ബാധകമാണ്. പക്ഷെ, ഈ യോഗ്യതയുള്ള, എലമന്ററി എജ്യൂക്കേഷനിലെ ട്രെയിൻഡ് അധ്യാപകർ, മുഖാമുഖ രീതിയിൽ എൻ.സി ടി.ഇ അംഗീകൃത ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കിയവർ എന്നിവരെ മാത്രമേ അവിടെ പരിഗണിക്കുകയുള്ളൂ.കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ബി.എഡ്.കോളേജകളിൽ, ബി.ടെക്/ബി.ഇ ബിരുദമുള്ളവർക്ക്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ് എന്നീ ഓപ്ഷണലുകളിലെ ബി.എഡ് കോഴ്സിലേക്ക് അപേക്ഷിക്കാം. കേരള/എം.ജി/കണ്ണൂർ സർവകലാശാലകളിൽ, എഞ്ചിനീയറിംങ് ബിരുദധാരികളെ, ബി.എഡ് പ്രവേശനത്തിന് ഇപ്പോൾ പരിഗണിക്കുന്നില്ല.
Explain collages and paramedical courses in kerala
Posted by Sumi .m.s, Tvpm On 28.03.2019
View Answer
All details are available at https://lbscentre.in/paramedi2018/
Entrance exam ആദ്യ തവണ കിട്ടിയില്ലെങ്കിൽ പിന്നീട് try ചെയ്യാമോ?
Posted by Durga M S , Poovathussery On 26.03.2019
View Answer
ചാൻസ് സംബന്ധിച്ച വ്യവസ്ഥകൾ ഒന്നും ഇല്ലെങ്കിൽ, മറ്റു യോഗ്യത നിബന്ധനകൾക്ക് വിധേയമായി ഒരിക്കൽ എഴുതിയായ പരീക്ഷ വീണ്ടും എഴുതാം. നിശ്ചിത തവണ മാത്രമേ എഴുതാൻ പാടുള്ളു എന്ന വ്യവസ്ഥ ഉണ്ടെങ്കിൽ അത് കഴിഞ്ഞു എഴുതാൻ കഴിയില്ല.