Njan plus two humanities student aanu.enikk journalist aavananu aagraham .keralathil ithinulla collegukal ethokkeyanu ?
Posted by Navya , Malappuram On 13.04.2019
View Answer
കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക. Visit the websites of the concerned universities to know the colleges offering the course
Njan plus two humanities student aanu.enikk journalist aavananu aagraham. Ini njan eth course aanu edukkendath ? Keralathil ithinulla
Collegukal ethokkeyanu?
Posted by Navya , Malappuram On 13.04.2019
View Answer
Answered
SIR IS IT NECESSARY TO REGISTER FOR COMEDK TO APPLY FOR KARNATAKA PRIVATE MEDICAL SEATS?
Posted by DEVA, KANNUR On 09.04.2019
View Answer
വേണ്ട. കൺസോർഷ്യം ഓഫ് മെഡിക്കൽ, എൻജിനീയറിംങ് ആന്റ് ഡന്റൽ കോളേജസ് ഓഫ് കർണാടക (കോമഡ്കെ) ഇപ്പോൾ എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനം നേരിട്ടു നടത്തുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും എന്നപോലെ കർണാടകയിലും, എ.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ, സംസ്ഥാനതലത്തിൽ നികത്താൻ ഉള്ള എല്ലാ സീറ്റുകളും (സർക്കാർ, മാനേജ്മെന്റ്, ന്യൂനപക്ഷം, എൻ.ആർ.ഐ. ഉൾപ്പടെ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) റിസൽട്ട് അടിസ്ഥാനമാക്കി, സർക്കാർ സംവിധാനം വഴിയാണ് നികത്തുന്നത്. കർണാടകയിൽ ഇതിന്റെ ചുമതല കർണാടക എക്സാമിനേഷൻ അതോറിറ്റിയ്ക്കാണ് (കെ.ഇ.എ: http://kea.kar.nic.in). കോമഡ്കെയുടെ അംഗസ്ഥാപനങ്ങളായ സ്വാശ്രയ മെഡിക്കൽ/ഡന്റൽ കോളേജുകളിൽ, 2019 ൽ അഖിലേന്ത്യാ തലത്തിൽ നികത്തുന്ന സീറ്റുകളുള്ള പക്ഷം (മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നു), ആ സീറ്റുകളിലേക്കുൾപ്പടെ കർണാടകയിലെ സ്വകാര്യ മെഡിക്കൽ/ ഡന്റൽ കോളേജ് പ്രവേശന വിജ്ഞാപനം, കർണാടക എക്സാമിനേഷൻസ് അതോറിറ്റി, നീറ്റ് ഫലപ്രഖ്യാപനത്തിനു ശേഷം പുറപ്പെടുവിക്കും. താൽപര്യമുണ്ടെങ്കിൽ ആ സമയത്ത് കെ.ഇ.എ - യിലേക്ക് ഓൺലൈനായി അപേക്ഷിച്ച്, പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ കൊടുക്കേണ്ടതുമില്ല.
+2 pass àyavarkke cheran pattiya journalism course undo egane apply cheyyam
Posted by Aswathy, Calicut university On 09.04.2019
View Answer
പ്ലസ് ടു പഠിച്ചവർക്ക് ജർണലിസം മേഖലയുമായി ബന്ധപ്പെട്ട കോഴ്സിൽ ചേരാം. പക്ഷെ, പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ഒരു പരിഗണനയുണ്ട്. കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക.
പ്ലസ് ടു പരീക്ഷ എഴുതിക്കഴിഞ്ഞു,mathematics പഠിക്കാനാണ് ആഗ്രഹം ഇതിന് ഏത് കോഴ്സ്സാണ് തിരഞ്ഞെടുക്കേണ്ടത് എപ്പോഴാണ് അപേക്ഷിക്കേണ്ടത്?
Posted by Sreeranj.R, Payyanur On 05.04.2019
View Answer
ത്രിവത്സര ബി.എസ.സി. മാത്തമാറ്റിക്സ് കോഴ്സുകൾ കേരളത്തിലെ സർക്കാർ/എയ്ഡഡ് /സ്വാശ്രയ കോളേജുകളിൽ ഉണ്ട്. ഓരോ സർവകലാശാലയും അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുക. കൂടുതൽ അറിയാൻ സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. ചില കേന്ദ്ര സർവ്വകലാശാലകൾ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് മാത്തമാറ്റിക്സിൽ നടത്തുന്നുണ്ട്. കേന്ദ്ര സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന സി.യു.സി.ഇ.ടി. യ്ക്കു ഇപ്പോൾ അപേക്ഷിക്കാം വിശദാംശങ്ങൾ https://www.cucetexam.in/
ഹൈദരാബാദ്, പോണ്ടിച്ചേരി സര്വകലാശാലകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. എയ്സർ പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാം. https://www.iiseradmission.in/
List of colleges having CA with b.com classes in thiruvananthapuram
Posted by Reshma. R. S, Ooruttambalam On 05.04.2019
View Answer
Colleges do not usually conduct CA training along with regular B Com. Private Institutions which train students for B.Com through distance mode conducts CA coaching along with that. Think of such institutions if you want to do both together. ALso contact local chapter of Institute of Chartered accountants to ascertain their courses along with Degree Programme
Is it necessary to study psychology as one of the subjects in plus two level to become a psychologist in India?
Posted by Sruthi lakshmi, Thrissur On 05.04.2019
View Answer
Not necessary.
ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം.
എന്നാൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, പ്രവേശന റാങ്കിംഗിനായി, ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റം ഉണ്ടാകും.
കേരള/എം.ജി സർവകലാശാല, പ്ലസ് ടു മാർക്കിനൊപ്പം, സൈക്കോളജിക്ക് കിട്ടിയ മാർക്കിന്റെ 15 ശതമാനം മാർക്കുകൂടി ചേർത്താണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ഇവിടെ, സൈക്കോളജി പഠിക്കാത്ത, കണക്ക്/ബയോളജി പഠിച്ചവരുടെ കാര്യത്തിൽ, ആ വിഷയത്തിന്റെ മാർക്കിന്റെ (രണ്ടുമുണ്ടെങ്കിൽ കൂടുതലേതോ അതിന്റെ)
10 ശതമാനം മാർക്കാണ് പ്ലസ്ടു മാർക്കിനൊപ്പം ഇന്ഡക്സിനിംഗിനായി പരിഗണിക്കുക. കോഴിക്കോട് സർവകലാശാലയിൽ, സൈക്കോളജിക്ക് ലഭിച്ച മാർക്കിന്റെ 50 ശതമാനവും, കണ്ണൂരിൽ സൈക്കോളജിക്ക് ലഭിച്ച മാർക്കും, പ്ലസ്ടു മാർക്കിനോടു ചേർത്താണ് റാങ്കിങ് നടത്തുക.
ഇവയൊന്നും പഠിച്ചിട്ടില്ലെങ്കിൽ, എല്ലാ യൂണിവേഴ്സിറ്റികളിലും, പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.
+2 സയൻസ് പഠിച്ചവർക്ക്bachelor of journalism പഠിക്കാൻ കഴിയുമോ
Posted by Bhadra, Aluva On 05.04.2019
View Answer
പറ്റും. കേരളം സര്വ്കലാശാലയിൽ ബി.എ ജേർണലിസം & മാസ്സ് കമ്മ്യൂണികേഷൻ പ്രവേശനത്തിന് വേണ്ട യോഗ്യത ഇതാണ്. "
A Pass in Higher Secondary Examination of the State or an Examination accepted by the University as equivalent thereto.
മറ്റു സർവകലാശാലകളിലും സമാന വ്യവസ്ഥകൾ ആയിരിക്കും.
പ്ലസ് ടുഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. ആയുർവേദം പഠിക്കണമെന്നാണ് ആഗ്രഹം. ഇതിനുവേണ്ട യോഗ്യത എന്താണ് .?കേരളത്തിൽ ഗവണ്മെന്റ് കോളേജുകൾ ഉണ്ടോ. ആയുർവേദത്തെ കുറിച്ച് അറിയണമെന്നുണ്ട്
Posted by Dharshana, Malappuram On 04.04.2019
View Answer
ബാച്ചലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി (ബി.എ.എം.എസ്) ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ആ കോഴ്സിന് അപേക്ഷിക്കാൻ, പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് പറ്റില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചവർക്കേ പറ്റുകയുള്ളൂ. കേരളത്തിൽ, ബി.എസ്.സി. നഴ്സിംഗ് (ആയുർവേദ), ബി.ഫാം (ആയുർവേദ) കോഴ്സുകളിലെ പ്രവേശനത്തിനും, ഹയർ സെക്കണ്ടറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠനം നിർബന്ധമാണു്
താൽപര്യമുണ്ടെങ്കിൽ മറ്റു ചില കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം. ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട ചില സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് നിങ്ങളുടെ എസ്.എസ്.എൽ.സി. യോഗ്യത വച്ച് അപേക്ഷിക്കാം. കേരളത്തിലെ ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പ്, ഗവൺമെന്റ് ആയുർവേദ കോളേജുകളിൽ, ആയുർവേദ ഫാർമസി, ആയുർവേദ നഴ്സ്, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. ഒരു വർഷമാണ് കോഴ്സുകളുടെ കാലാവധി. വിശദാംശങ്ങൾക്ക് www.ayurveda.kerala.gov.inകാണണം.
കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ആയുർവേദ പഞ്ചകർമ്മ & ഇൻറർനാഷണൽ സ്പാ തെറാപ്പി എന്ന ഒരു വർഷത്തെ ഡിപ്ലോമാ പ്രോഗ്രാം ഉണ്ട്. പ്ലസ് ടു/തത്തുല്യ യോഗ്യതയാണ് പ്രവശനത്തിനു വേണ്ടത്. www.ssus.ac.in, http://ssusonline.org/ എന്നീ സൈറ്റുകളിൽ അറിയിപ്പുകൾ പ്രതീക്ഷിക്കാം.
Sir/Madam,I have applied for KEAM entrance exam and I have choosed Architecture course. Did the questions asked in KEAM exam will be same for those who have choosed Architecture and Engineering courses? I have asked this question many times so please can you answer it as much as possible?
Posted by Lakshmi Sivan , Thiruvananthapuram On 04.04.2019
View Answer
ആർക്കിട്ടെക്ചർ പ്രവേശനത്തിന് മാത്രം അപേക്ഷിച്ചവർക്ക്, എൻട്രൻസ് കമ്മീഷണർ നടത്തുന്ന എൻജിനീയറിംങ് പ്രവേശന പരീക്ഷ ബാധകമല്ല. എന്നാൽ ആർക്കിട്ടെക്ചറിനൊപ്പം എൻജിനീയറിംഗിനും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, എൻജിനീയറിംഗ് പ്രവേശനത്തിനു പരിഗണി ക്കപ്പെടാൻ, കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതണം. എന്നാൽ എന്ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ബി.ആർക്ക് വേശനത്തിന് പരിഗണിക്കില്ല.
ആർക്കിട്ടെക്ചർ പ്രവേശനത്തിന് അപേക്ഷിച്ചവർ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റാ) അപേക്ഷിച്ച്, അഭിമുഖീകരിച്ച്, യോഗ്യത നേടണം. ഈ വർഷം, രണ്ടു തവണ, നാറ്റ
നടത്തുന്നുണ്ട്. ആദ്യ പരീക്ഷ ഏപ്രിൽ 14 നാണ്. അതിന്റെ രജിസ്ട്രേഷൻ സമയം കഴിഞ്ഞു. രണ്ടാം പരീക്ഷ ജൂലായ് 7 നാണ്. ജൂൺ 12 വരെ അപേക്ഷിക്കാം. കേരളത്തിലെ എൻട്രൻസ് കമ്മീഷണർ വഴിയുള്ള ബി.ആർക്ക് പ്രവേശനത്തിന് പരിഗണിക്കപ്പെടാൻ, നാറ്റ അഭിമുഖീകരിച്ച്, ജൂൺ 10 നകം യോഗ്യത നേടണം. പ്ലസ് ടു സ്കോർ, നാറ്റാ സ്കോർ എന്നിവ എൻട്രൻസ് കമ്മീഷണറെ നിശ്ചിത സമയത്തിനകം അറിയിക്കുകയും വേണം. എങ്കിൽ, ആർക്കിടെക്ചർ റാങ്കിംഗിന് നിങ്ങളെ പരിഗണിക്കും. ആദ്യ നാറ്റ പരീക്ഷ അഭിമുഖീകരിച്ചാൽ മാത്രമേ ഇതു സാധ്യമാവുകയുള്ളു. രണ്ടാം നാറ്റാ പരീക്ഷ സ്കോർ വച്ച്, കേരളത്തിൽ ഈ വർഷം ബി.ആർക്ക് - ന്, ഗവൺമെൻറ് സീറ്റിലേക്ക് പരിഗണിക്കില്ല.