njan ba english student aan njan 1st 4th sem pass aayitilla enik MA apply cheyaan kazhiyumo.
Posted by Jeena , Kasaragod On 20.04.2019
View Answer
അപ്൦പ്ലൈ ചെയ്യാൻ തടസ്സമില്ല. പ്രവേശന സമയത്തു/ അല്ലെങ്കിൽ സ്ഥാപനം പറയുന്ന സമയത്തു യോഗ്യത തെളിയിക്കണം. അതിനകം എല്ലാ സെമെസ്റ്ററും ക്ലിയർ ചെയ്യാൻ ശ്രമിക്കുക.
BDS nu padikan neet vazhi allathe eathenkilum exam undo
Posted by SURYA, THRISSUR On 20.04.2019
View Answer
ഇല്ല. നീറ്റ് വഴി മാത്രമേ പറ്റുകയുള്ളു.
Njan oru plust two vidyarthiyane enike bsc maths edukanane akraham atheduthe kazhinjal kittavunna job ethokeyane
Posted by Sreya, Puzhakara On 20.04.2019
View Answer
മാത്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട ജോലി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഡിഗ്രി കഴിഞ്ഞാൽ ബി.എഡ്എടുത്തു അദ്ധ്യാപകൻ ആകാം. പി.ജി. കഴിഞ്ഞാൽ കോളേജ്/യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാം. ഹയർ സെക്കൻഡറിയിൽ പി.ജി യും ബി.എഡ്ഡും വേണം . പിന്നെ എല്ലായിടത്തും എലിജിബിലിറ്റി ടെസ്റ്റ് ഉണ്ട് . ഇതിൽ താൽപര്യമില്ലെങ്കിൽ, ഡിഗ്രി യോഗ്യതയ ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട്. സ്റ്റാഫ് സെക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാഡുവേറ് പരീക്ഷ, കേരളം പബ്ലിക് സര്വീസ് കമ്മീഷന്റെ പരീക്ഷ (സെക്രട്ടേറിയറ്റ് /യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പോലെ), ബാങ്ക് ഓഫീസർ/ക്ലറിക്കൽ തുടങ്ങി ഒരുപാടു അവസരണങ്ങൾ ഉണ്ട്
ഞാൻ +2 കഴിഞ്ഞു എനിക്ക് സിഎ പഠികണം അതിന്റെ അപേക്ഷ എങ്ങനെ
Posted by Jithin, Vadakkekad On 20.04.2019
View Answer
12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിച്ച ഒരാൾക്ക്, ഫൌണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. തുടർന്ന് 4 മാസത്തെ പഠനത്തിനു ശേഷം, പ്ലസ് ടു ജയിച്ച ശേഷം, ഫൗണ്ടേഷൻ പരീക്ഷ അഭിമുഖീകരിക്കാം. ഇത് ഫൗണ്ടേഷൻ കോഴ്സ് ചാനലാണ്. ഇതു കൂടാതെ, നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിനു ചേരാനും സൗകര്യമുണ്ട്. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് ഇതിനുള്ള അർഹത. മൂന്നു ഘട്ടവും വിജയകരമായി പൂർത്തിയാക്കി, പരീക്ഷ ജയിക്കുന്നവർക്ക്, ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാം. കണക്കെഴുത്ത് അഥവാ കണക്കു തയ്യാറാക്കൽ (അക്കൗണ്ടൻസി), കണക്കു പരിശോധന (ഓഡിറ്റിംഗ്), നികുതി വ്യവസ്ഥ (ടാക് സേഷൻ), തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടുതലും പ്രവർത്തിക്കുക. കണക്കിനോട് ഒരു താൽപര്യം ഉണ്ടായിരിക്കണം. കോഴ്സ് ഘടന മനസ്സിലാക്കാൻ, www.icai.org യിൽ, 'Students' ലിങ്ക് കാണുക.
i want to know when is the admmissions for kerala stste civil service academy started
Posted by KRISHNA S PRADEEP, VIZHINJAM On 20.04.2019
View Answer
)Please give your qualification. Different types of courses are there . Please visit the site http://www.ccek.org/
sslc സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന പരാ മെഡിക്കൽ കോഴ്സ് ഉണ്ടോ?
sslc സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന പരാ മെഡിക്കൽ കോഴ്സ് ഉണ്ടോ?
ഉണ്ടെങ്കിൽ ഇതെല്ലാം കോളേജുകളിൽ ഈ കോഴ്സ് കളുണ്ട്?
ഇതിന്റെ അഡ്മിഷൻ എങ്ങനെയാണ്?
ഉണ്ടെങ്കിൽ ഇതെല്ലാം കോളേജുകളിൽ ഈ കോഴ്സ് കളുണ്ട്?
ഇതിന്റെ അഡ്മിഷൻ എങ്ങനെയാണ്?
Posted by ജിനേഷ് , പെരിന്തല്മണ്ണ On 19.04.2019
View Answer
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമയോപ്പതി കോളേജിലെ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമയോപ്പതി) (ഒരു വർഷം); സർക്കാർ ആയുർവേദ കോളേജുകളിലുള്ള, ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം); വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പു പ്ലസ് ടു തലത്തിൽ നടത്തുന്ന അലൈഡ് ഹെൽത്ത് കെയർ വിഭാഗത്തിലുളള, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്നോളജി, ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ, ഡെൻറൽ ടെക്നോളജി, ബയോ മെഡിക്കൽ എക്വിപ്മെന്റ് ടെക്നോളജി, ഫിസിയോ തെറാപ്പി കോഴ്സുകൾ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്ന ചില കോഴ്സുകളാണ്.
Diploma in Plaster Technician: AIIMS ഋഷികേശ്
Applicant should have passed 10th standard with 50% for Gen / OBC (45% in case of SCs / STs Categories) in aggregate.
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രവേശന രീതി കിട്ടും
ഞാൻ +2 പരീക്ഷ എഴുതി റിസൾട്ട് കാത്തു നിൽക്കുകയാണ് എനിക്ക് CIPET (central institute of plastic engineering technology) ഇവിടെ അഡ്മിഷൻ ലഭിക്കാൻ ഞാൻ ഏതൊക്കെയാണ് ചെയേണ്ടത് അതിനെ പറ്റി ഒന്ന്http://english.mathrubhumi.com/education/help-desk/ask-expert വിശദീകരിച് ഒന്ന് പറഞ്ഞു തരുമോ
Posted by muhammed fasal, vadakara On 19.04.2019
View Answer
സിപ്പെറ്റിനു വിവിധ്ധ് കേന്ദ്രങ്ങളിൽ കോഴ്സുകൾ ഉണ്ട്. ഈ വർഷത്തെ പ്രവേശന വിജ്ഞാപനം https://eadmission.cipet.gov.in/js/IB_CIPET.pdf എന്ന ലിങ്കിൽ ഉള്ളത് നോക്കുക.
ഒരു സ്ഥാപനത്തിലെ കോഴ്സിന് ചേരുമ്പോൾ ആ കോഴ്സ് ഗവണ്മെന്റോ മറ്റുഅംഗീകൃത ഏജൻസികളും അംഗീകരിച്ചതാണോ എന്ന് അറിയാൻ എന്തുചെയ്യണം? ഏതു സൈറ്റിലാണ് അന്വേഷിക്കണ്ടത് ?വിശദവിവരങ്ങൾ അറിയാൻ താല്പര്യം.
Posted by KUNHIRAMAN M, Keekanam, PANAYAL, KASARAGOD DIST On 18.04.2019
View Answer
പൊതുവായ ഒരു സൈറ്റ് ഇതിനായി കിട്ടില്ല. കോഴ്സിനെ ആശ്രയിച്ചു മാത്രമേ അംഗീകാര/നിയന്ത്രണ സമതിയെപ്പറ്റി പറയാൻ കഴിയൂ. എല്ലാ കോഴ്സുകൾക്കും, ഒരു നിയന്ത്രണ സമതിയുടെ/സർവകലാശാലയുടെ അംഗീകാരം നിർബന്ധമാണ്. എം.ബി.ബി.എസ്.ന് മെഡിക്കൽ കൗൺസിൽ, (www.mciindia.org), എൻജിനീയറിംഗിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (www.aicte-india.org), ടീച്ചർ എജ്യൂക്കേഷന്, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ, (http://ncte-india.org), നിയമ കോഴ്സുകൾക്ക്, ബാർ കൗൺസിൽ ഓഫ് ഇന്ത്യ (www.barcouncilofindia.org) എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയെല്ലാം പ്രൊഫഷണൽ കോഴ്സുകളാണ്. അംഗീകൃത കോഴ്സുകളുടെ/സ്ഥാപനങ്ങളുടെ പട്ടിക അതതു സൈറ്റിൽ ലഭിക്കും. തുടർന്ന്, സർവകലാശാലകൾ ഈ കോഴ്സുകൾക്ക് അഫിലിയേഷൻ നൽകുന്നു.
സർവകലാശാലകൾക്ക് യു.ജി.സി.അംഗീകാരം വേണം (www.ugc.ac.in). യു.ജി.സി. വ്യവസ്ഥകൾക്ക് വിധേയമായി, സർവകലാശാലകൾക്ക് നോൺ പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങാൻ തീരുമാനിക്കാം. യൂണിവേഴ്സിറ്റി സമതികളാണ് അതിന് അംഗീകാരം നൽകേണ്ടത്. സർവകലാശാലയിലെ അംഗീകൃത കോഴ്സുകളുടെ പട്ടിക, ബന്ധപ്പെട്ട സർവകലാശാലയുടെ വെബ്സൈറ്റിൽ കിട്ടും. എന്നാൽ വിദൂരപഠന കോഴ്സുകൾ നടത്താൻ, സർവകലാശാലകൾക്ക്, യു.ജി.സി.യുടെ കീഴിലുള്ള ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം വേണം (www.ugc.ac.in/deb/). ദേശീയ സ്ഥാപനങ്ങൾക്ക് (ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി പോലുള്ളവ), അവരുടേതായ കോഴ്സുകൾ ആരംഭിക്കാൻ വ്യവസ്ഥയുണ്ട്. കേന്ദ്ര സർക്കാർ അംഗീകൃത സമതികളുടെ അംഗീകാരത്തിനു വിധേയമാണിത്. സർവകലാശാലകൾ നേരിട്ടു നടത്തുന്ന അവരുടെ പ്രവേശനം, കേന്ദ്ര/സംസ്ഥാന സർക്കാർ സംവിധാനങ്ങൾ നടത്തുന്ന പ്രവേശന പ്രക്രിയകൾ (മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി, കേരള പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പോലുള്ളവ), അംഗീകൃത സ്ഥാപനങ്ങളെ മാത്രമേ അലോട്മെന്റിൽ ഉൾപ്പെടുത്തുകയുള്ളു. ഇങ്ങനെയൊക്കെയാണ് അംഗീകൃത കോഴ്സുകൾ കണ്ടെത്താൻ കഴിയുക.
പ്ലസ്ടൂ ഹ്യുമാനിറ്റീസ്കാർക്ക് പോണ്ടിച്ചേരി സർവകലാശാല യിൽ കോഴ്സുണ്ടോ?അപേക്ഷിക്കാറായോ?
Posted by Ithban, Kalliad On 18.04.2019
View Answer
ഈ കോഴ്സുകൾ പ്ലസ് ടുകാർക്ക് പോണ്ടിച്ചേരിയിൽ ഉണ്ട്. ഏപ്രിൽ 22 വരെ അപേക്ഷിക്കാം.
M.A./ M.Sc (Five Year Integrated Programme) for +2 students: Applied Geology;
Chemistry; Computer Science; Mathematics; Physics; Statistics; History; Political
Science; Sociology.
പ്ലസ്ടൂ ഹ്യുമാനിറ്റീസ്കാർക്ക് പോണ്ടിച്ചേരി സർവകലാശാല യിൽ കോഴ്സുണ്ടോ?അപേക്ഷിക്കാറായോ?
-ഇത്ബാൻ കണ്ണൂർ
Posted by Ithban, Kalliad On 18.04.2019
View Answer
ഉത്തരം നൽകിയിട്ടുണ്ട്