HOW TO APPLY ONLINE FOR CBSE 12 REVALUATION.
Posted by Almina, Trivandrum On 04.05.2019
View Answer
Please go through the Notification at http://cbse.nic.in/newsite/attach/VERIFICATION%20OF%20MARKS%20CLASS%20XII.pdf
Neet rank list vannathinnu shesham opition kodukumbol serdhikenda kariyagal?
Posted by APARANA S A, PEYAD On 03.05.2019
View Answer
Please post the query at 'Study Abroad' in this portal
Will a student get admission in govt collage if thy student as scored 75percentile total but 95percentile for the subject she/he is aspiring?
Posted by Arundathi , Kerala On 03.05.2019
View Answer
Please specify the admission process you are referring to
iam completed graduation in economics. what are the PG courses are available to countinue my a higher study ?
Posted by muhammed midlaj , calicut, feroke On 01.05.2019
View Answer
പൊതുവെയുള്ള ഇക്കണോമിക്സ് പി.ജി. കോഴ്സ് കൂടാതെ, ഇക്കണോമട്രിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ക്വണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ആക്ചൂറിയൽ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് തുടങ്ങിയ എം.എ/എം.എസ്.സി പ്രോഗ്രാമുകളുമുണ്ട്. ആഗ്രഹിക്കുന്ന തൊഴിൽ മേഖലകൂടി പരിഗണിച്ച്, കോഴ്സ് തീരുമാനിക്കുക.
Nan +2 kazhinnuu enikk Army nursing padikkan ulla margham enthanu?
Posted by Nandana, Perumbavoor On 28.04.2019
View Answer
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങളിൽ, 4 വർഷത്തെ ബി.എസ്.സി. നഴ്സിംഗ് കോഴ്സ് നടത്തുന്നുണ്ട്. പെൺകുട്ടികൾക്കാണ് പ്രവേശനം. പൂനെ, കൊൽക്കത്ത, ന്യൂ ഡൽഹി, ലക്നൗ, ബാംഗളൂർ എന്നീ കേന്ദ്രങ്ങളിലും ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പിലും (അശ്വിനി) ഉള്ള നഴ്സിംഗ് കോളേജുകളിലാണ് കോഴ്സ് നടത്തുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച്, മൊത്തത്തിൽ 50% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ, റഗുലർ വിദ്യാർത്ഥിയായി ആദ്യ ചാൻസിൽ, ജയിച്ചിരിക്കണം. പ്രായം സംബന്ധിച്ച വ്യവസ്ഥയുണ്ടാകും. 2019ലെ വിജ്ഞാപനത്തിൽ 1.10.94 നും 30.9.2002 നും ഇടയ്ക്ക് ജനിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. ശാരീരിക ക്ഷമത തെളിയിക്കണം. പ്രവേശന പരീക്ഷ ഉണ്ട്. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ് എന്നിവയിൽ നിന്നും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. എഴുത്തുപരീക്ഷയിലെ മികവ് പരിഗണിച്ച് ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മികവ് പരിഗണിച്ച് അന്തിമ തിരഞ്ഞെടുപ്പു നടത്തും. 2019 ലെ സെലക്ഷൻ ടെസ്റ്റ് 2019 ജനവരിയിലും. ഇന്റർവ്യൂ ഏപ്രിലിലും നടത്തുമെന്നാണ് അറിയിച്ചിരുന്നത്. കേരളത്തിൽ കൊച്ചി, ഏഴിമല , തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളായിരുന്നു. ഒക്ടോബർ/നവംബർ മാസത്തിൽ അടുത്ത വർഷത്തെ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രതീക്ഷിക്കാം. ഫൈനൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. വിജ്ഞാപനം www.joinindianarmy.gov.in ൽ ലഭ്യമാക്കും. കോഴ്സ് വിജയകരമാായി പൂർത്തിയാക്കുന്നവർക്ക്, മിലിട്ടറി നഴ്സിംഗ് സർവീസിൽ, പെർമനന്റ്/ ഷോർട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾക്കു വിധേയമാായി നൽകും.
My daughter studied Bio Science in +2.Would she be able to pursue BA in Political science/History in Calicut/MG University?
Posted by Bindurani K.B, Palakkad On 26.04.2019
View Answer
പഠിക്കാൻ കഴിയും. സയൻസ് വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക്, സയൻസ് ഇതര വിഷയങ്ങൾ (ഹ്യുമാനിറ്റീസ്, ആർട്സ്, സോഷ്യൽ സയൻസസ്, കൊമേഴ്സ് തുടങ്ങിയവ) ബിരുദതലത്തിൽ എടുത്തു പഠിക്കുവാൻ പറ്റും. പക്ഷെ ബിരുദതല പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ബിരുദതല കോഴ്സിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന മുഖ്യ വിഷയം, പ്ലസ് ടു തലത്തിലും പഠിച്ചവർക്കു കിട്ടുന്ന വെയ്റ്റേജ്, അതു പഠിക്കാത്തവർക്കു കിട്ടില്ല.
കേരള സർവകലാശാലയിൽ, ബി.എ.പൊളിറ്റിക്കൽ സയൻസ്/ഹിസ്റ്ററി പ്രവേശനത്തിന്, ഹയർ സെക്കണ്ടറി/ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. സ്ട്രീം/വിഷയങ്ങൾ ഏതായാലും പ്രശ്നമില്ല. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പൊളിറ്റിക്കൽ സയൻസിന്റെ കാര്യത്തിൽ, ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കിനൊപ്പം, ആ തലത്തിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചവരുടെ കാര്യത്തിൽ, പൊളിറ്റിക്കൽ സയൻസിനു ലഭിച്ച മാർക്കു കൂടി ചേർക്കും. ഹിസ്റ്ററി റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ ഹയർ സെക്കണ്ടറി മാർക്കിനൊപ്പം, ഹിസ്റ്ററിക്ക് ഹയർ സെക്കണ്ടറി തലത്തിലെ മാർക്ക്, ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ച ഹിസ്റ്ററിയിലെ ഓരോ പേപ്പറിനും 25 മാർക്കു വീതം വെയറ്റേജ്, എന്നിവയും ചേർക്കും. മറ്റു സർവകലാാശാലകളിലും സമാനമായ വ്യവസ്ഥകളാണ്. വെയ്റ്റേജിന്റെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാാകും.
Sir, neet qualified aayathinu shesham bvsc kk cheranan agraham. Result vannathin shesham athinu enthokke aan formalities?onn vishadeekarikkamo?
Posted by Aswathi c, Kannur On 25.04.2019
View Answer
നീറ്റ് ഫലപ്രഖ്യാപനത്തിനു ശേഷം, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ, കേരള പ്രോസ്പക്ടസിലെ വ്യവസ്ഥകൾക്കനുസരിച്ച്, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. നിങ്ങൾക്ക് നീറ്റിൽ കിട്ടുന്ന റാങ്ക് / മാർക്ക് പരിഗണിച്ചുള്ള കേരള റാങ്ക് നിങ്ങൾക്ക് കിട്ടും. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം ഇതിലേക്ക് അപേക്ഷിച്ചിരിക്കണം എന്ന വ്യവസ്ഥയ്ക്കു വിധേയമാണിത്. തുടർന്ന് ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) ഉൾപ്പടെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് ഓപ്ഷൻ വിളിക്കും. അപ്പോൾ ഓപ്ഷൻ നൽകി, നടപടി ക്രമങ്ങളിൽ പങ്കെടുക്കുക. രണ്ടു വെറ്ററനറി കോളേജുകൾ (മണ്ണൂത്തി, പൂക്കോട്) ഈ അലോട്മെന്റിൽ ഉണ്ടാകും. വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in, www.cee-kerala.org
ദേശീയ തലത്തിൽ, അംഗീകൃത വെറ്ററിനറി കോളേജുകളിൽ ഉള്ള ബി.വി.എസ്.സി & എ.എച്ച് കോഴ്സിലെ, 15% അഖിലേന്ത്യാ കോട്ട സീറ്റ് നികത്തുന്നത്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ) ആണ്. ആ സീറ്റിൽ താൽപര്യമുണ്ടെങ്കിൽ വി.സി.ഐ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം. നീറ്റ് ഫലത്തിനു ശേഷം ആണ് ഈ വിജ്ഞാപനം വരിക. വെബ് സൈറ്റ്, https://aipvt.vci.nic.in. നീറ്റിന്റെ അഖിലേന്ത്യ റാങ്ക് പരിഗണിച്ചായിരിക്കും പ്രവേശനം. ഈ ക്വാട്ട വഴിയും കേരളത്തിലെ രണ്ടു വെറ്ററിനറി കോളേജുകളിൽ പഠിക്കാൻ അവസരമുണ്ട്.
NEETexam Kazhinju bvsc kku Kittan enthu cheyyanam?
Posted by Sreelakshmi S, Aluva On 23.04.2019
View Answer
Answered
Am bcom graduate with 53% mark , pls tell me suitabale higher course
Posted by Amritha Sajeevan, Ernakulam On 23.04.2019
View Answer
ബി.കോം (ബാച്ചലർ ഓഫ് കൊമേഴ്സ്) പൂർത്തിയാക്കുന്നവർക്ക് ചിന്തിക്കാവുന്ന ആദ്യ ഓപ്ഷൻ, മാസ്റ്റർ ഓഫ് കൊമേഴ്സ് (എം.കോം) ആണ്. കോർ/ഇലക്ടീവ് വിഷയങ്ങൾ, പാഠ്യപദ്ധതിയിൽ ഉണ്ടാകും. വിവിധ സ്ഥാപനങ്ങളിലായുള്ള, ഫിനാൻസ്, ഇൻഫർമേഷൻ ടെക്നോളജി & ഇ-ബിസിനസ്, ഇന്റർനാഷണൽ ട്രേഡ്/ മാർക്കറ്റിംഗ്/ഫിനാൻഷ്യൽ മാനേജ്മെൻറ്/ഫിനാൻഷ്യൽ സിസ്റ്റം, മാർക്കറ്റിംഗ്, ബാങ്കിംഗ് & ഇൻഷ്വറൻസ്, മാനേജ്മെന്റ്, ഇ-കൊമേഴ്സ്, ഇ-മാർക്കറ്റിംഗ്, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് & മാർക്കറ്റ്സ്, സെക്യൂരിറ്റി അനാലിസിസ് & പോർട്ട്ഫോളിയോ മാനേജ്മെന്റ്, കൺസ്യൂമർ ബിഹേവിയർ, സപ്ലൈ ചെയിൻ മാനേജ്മെന്റ് & ലോജിസ്റ്റിക്സ് തുടങ്ങിയവ, അവയിൽ ചില ഇലക്ടീവുകളാണ്. താൽപര്യമുള്ള ഇലക്ടീവ് ലഭിക്കുന്ന സ്ഥാപനത്തിലേക്ക് അപേക്ഷിക്കുക.
ബി.കോം.കഴിഞ്ഞ് മാനേജ്മെന്റ് കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം). ഇവിടെയും ജനറൽ/വിശേഷാൽ പ്രോഗ്രാമുകളുണ്ട്.
മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) മറ്റൊരു ഓപഷനാണ്. ചില വിഷയങ്ങൾ പ്ലസ് ടു/ബിരുദതലത്തിൽ പഠിച്ചിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായേക്കാം.
ചാർട്ടേർഡ് അക്കൗണ്ടൻസി (സി.എ), കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻസി (സി.എം.എ) പ്രോഗ്രാമുകളുടെ ഇന്റർമീഡിയറ്റ് ഘട്ടത്തിലേക്കും, കമ്പനി സെക്രട്ടറി (സി.എസ്) കോഴ്സിന്റെ എക്സിക്യൂട്ടീവ് ഘട്ടത്തിലേക്കും ബി.കോം. കഴിഞ്ഞ് ചേരാം. അന്താരാഷ്ട്ര തലത്തിലുള്ള ചാർട്ടേർസ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ), സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ), അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എ.സി.സി.എ) തുടങ്ങിയവയിലേക്കു നയിക്കുന്നു കോഴ്സുകളും ലഭ്യമാണ്. ഇവ കൂടാതെ, ബിരുദം യോഗ്യതയായുള്ള (ഉദാഹരണത്തിന് ത്രിവത്സര എൽ.എൽ.ബി) നിരവധി കോഴ്സുകൾക്ക് അപേക്ഷിക്കാം.
Dear Sir,
After studding "Bachelor of Audiology and Speech Language Pathology" any job chance in Kerala ?
Posted by Ganga, Oman On 20.04.2019
View Answer
The chances of employment dies not just depend on the completion of the course but how well you complete the courses and also your employability. There are hospitals that employ BASLP graduates, there are Speech and Hearing Institutions like NISH, Trivandrum, Institute for Communicative and Cognitive Neuro Science, Shornaur, which run these courses. So there is employment chances there too. Govt sector can also offer openings. So do the courses well