njan 2018 llu keam vazhi engineering nu admission eduthathanu personalreaso karanam class nu 3 masam vare poyollu. enikku ente certificate edukan fees nthelum adakkano.enginnearing nu new admission edukan enthu cheyyanam
Posted by arya, alappuzha On 17.09.2019
View Answer
2018 -ലെ കീം പ്രോസ്പെക്ടസ് പ്രകാരം, എൻജിനീയറിങ് കോഴ്സിൽ നിന്നും പിന്മാറാൻ, നഷ്ട പരിഹാരം ഒന്നും നൽകേണ്ടതില്ല. കോളേജിൽ അപേകഹ്സ് നൽകി ടി.സി.വാങ്ങുക. പുതിയ അഡ്മിഷൻ സംബന്ധിച്ച വ്യവസ്ഥകൾ, കേരള ടെക്നോളജിക്കൽ സർവകലാശാലയിൽ തിരക്കുക.
Sir,
I got admission for BHMS in MOP UP counselling but I'm not interested in this and I want drop one more year.Is there any possibility that i can Leave this seat??
Posted by ANEESHA PRASANNAN, VAIKOM On 17.09.2019
View Answer
ഒരു കോഴ്സിൽ ചേരാൻ താൽപര്യമില്ലെങ്കിൽ, അതിലേക്ക് ഓപ്ഷൻ നൽകാതിരിക്കുകയാണ് ഉചിതം. മോപ് അപ് റൗണ്ടിൽ നിങ്ങളുടെ ബി.എച്ച്.എം.എസ്.ഓപ്ഷനുള്ളതുകൊണ്ട്,
മറ്റൊരു കുട്ടിക്ക്, നിങ്ങളുടെ ഓപ്ഷൻ ഇല്ലായിരുന്നെങ്കിൽ, ഈ കോഴ്സിൽ കിട്ടാമായിരുന്ന അലോട്ട്മെന്റ് ലഭിച്ചിട്ടില്ല.
മോപ് അപ് റൗണ്ടിൽ അലോട്ട്മെൻറ് കിട്ടുന്നവർ, നിർബന്ധമായും പ്രവേശനം നേടിയിരിക്കണമെന്ന നിർദ്ദേശം, മോപ് അപ് റൗണ്ടിന്റെ ഓപ്ഷൻ രജിസ്ട്രേഷൻ വിജ്ഞാപനത്തിലോ, അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ച വിജ്ഞാപനത്തിലോ ഇല്ലാത്തതിനാൽ, നിങ്ങൾക്കു ഈ അലോട്ട്മെന്റിൽ താൽപര്യമില്ലെങ്കിൽ, കോളേജിൽ പോയി പ്രവേശനം നേടാതിരുന്നാൽ മതി. അല്ലാതെ മറ്റ് നടപടിക്രമങ്ങളൊന്നും ഇതിനായി ഇല്ല.
Please advice if I am exempted from NET. I passed SET exam in 2002. My date of test is 15th December 2002(As there was no test conducted on December 1st as stated)
Posted by Smitha Vinod, Kasargod On 17.09.2019
View Answer
The rule is as follows: "The candidates who have cleared the States Eligibility Test (SET) accredited by UGC for Assistant Professor held prior to 1st December 2002, are exempted from appearing in NET, and are eligible to apply for Assistant Professor anywhere in India. For SET held from 1st December 2002 onwards, the qualified candidates are eligible to apply for the post of Assistant Professor only in the universities/colleges situated in the
State from where they have cleared their SET"
If you have passed SET for appointment of College/University Lecturers on or after 1.12.2002, you are eligible for appointment as Asst Professor in the state where the SET was conducted.
Dont mistake this SET with SET for Higher Secondary and Vocational Higher Secondary.
ഒന്നാം വര്ഷ ബി. എസ്. സി പരീക്ഷ ഫീസ് അടയ്ക്കാനുള്ള തീയ്യതി എപ്പോഴാണ്
Posted by Navaneeth, Taliparamba On 16.09.2019
View Answer
യൂണിവേഴ്സിറ്റിക്കനുസരിച്ചു ഇതിൽ മാറ്റം ഉണ്ടാകും. സർവകലാശാല വെബ്സൈറ്റ്/അറിയിപ്പ് പരിശോധിക്കുക
എന്റെ മകൾക്ക് നീറ്റ് കേരള റാങ്ക് 3617ആണ് veterinaryസയൻസ് ന് ജോയിൻ ചെയ്തു, ഇതിലും വളരെ താഴെ ഉള്ളവർക്ക് പോലും merit ഇൽ അഡ്മിഷൻ ലഭിച്ചപ്പോൾ എന്റെ മകൾക്ക് സീറ്റ് ടൈപ്പ് കമ്മ്യൂണിറ്റി റിസർവേഷൻ (vk) ആണ് ലഭിച്ചത്. ഇത് ഈ കമ്മ്യൂണിറ്റിയിൽ ഉള്ള ഒരാളുടെ അവസരം നഷ്ട പെടുത്താൻ idayakkille എന്ത് കൊണ്ടാണ് മകൾക് റിസർവേഷൻ സീറ്റ് ആയത്
Posted by Rajeev p, Mavoor On 16.09.2019
View Answer
താല്പര്യമുള്ള കോളേജിൽ അഡ്മിഷൻ നൽകാൻ സംവരണ ആനുകൂല്യമുള്ള മെറിറ്റ് കാർക് ആ കോളേജിലെ സംവരണ സീറ്റിൽ അലോട്ട്മെന്റ് നൽകാം. അങ്ങനെ വരുമ്പോൾ അഡ്മിഷൻ സ്റ്റേറ്റ് മെറിറ്റിലും, അലോട്ട്മെന്റ് സംവരണ സീറ്റിലുമായി കാണിക്കും. അതാണോ നിങ്ങളുടെ കാര്യത്തിൽ നടന്നെതെന്നറിയാൻ അലോട്ട്മെന്റ് മെമോ കാണണം. SM -VK എന്നാണോ അലോട്ട്മെന്റ് മെമ്മോയിൽ കാണുന്നത് എന്ന് പരിശോധിക്കുക.
Sir. I was cleared kerala SET exam on september 2017.(M.Com B. Ed), if I am eligible to apply on assistant professor vacancies of colleges in kerala.
Posted by Visakh chandran, Pala On 15.09.2019
View Answer
It seems you have passed SET for appointment of Higher Secondary and Vocational Higher Secondary courses. This SET is not valid for appointment as Associate Professor.
My esic r
egistration start on 10 /2 /2019 my deter is eligible for mbbs admission in esic medical college
Posted by Babu A , Kollam On 15.09.2019
View Answer
2019 ലെ പ്രവേശനത്തിന് ബാധകമായിരുന്ന അർഹതാ വ്യവസ്ഥയനുസരിച്ച്, ഇ.എസ്.ഐ.സി.ഇൻഷ്വേർഡ് പഴ്സൺസ് (ഐ.പി) ക്വാട്ടയിൽ, എം.ബി.ബി.എസ്/ബി.ഡി.എസ്. കോഴ്സുകൾക്ക് അപേക്ഷിക്കുവാൻ അർഹത ലഭിക്കുവാനുള്ള കട്ട് ഓഫ് തിയ്യതി, 31.10.2018 ആയിരുന്നു. ഇ.എസ്.ഐ. ആക്ട് പ്രകാരം, 31.10.2018 ന് 'ഇൻഷ്വേർഡ് പഴ്സൺ' ആയിരുന്നവരുടെ മക്കൾക്കേ, 'ഇൻഷ്വേർഡ് പഴ്സൺ' ക്വാട്ടയിലെ ആനുകൂല്യത്തിന് അർഹത ലഭിച്ചിരുന്നുള്ളു. ആക്ട് പ്രകാരം, വിഹിതം അടയ്ക്കാൻ ബാധ്യതയുള്ള, വിഹിതം അടച്ച ജീവനക്കാർക്കാണ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുക. ഈ വ്യവസ്ഥ തുടരുന്ന പക്ഷം, 2020 ലെ പ്രവേശനത്തിന്, 'ഇൻഷ്വേർഡ് പഴ്സൺ' ക്വാട്ടയിലെ ആനുകൂല്യത്തിന് അർഹത ലഭിക്കുവാനുള്ള കട്ട് ഓഫ് തിയ്യതി 31.10.2019 ആകണം. അങ്ങനെയെങ്കിൽ,
നിങ്ങളുടെ 10.2.2019 മുതൽ ഉള്ള രജിസ്ട്രേഷൻ അനുസരിച്ച് (വിഹിതം അടച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി), മകൾക്ക് ഐ.പി. ക്വാട്ടയിൽ അപേക്ഷിക്കാൻ അർഹത ലഭിക്കണം. വാർഡ് ഓഫ് ഇൻഷ്വേർഡ് പേഴ്സൺ സർട്ടിഫിക്കറ്റ് ഇ.എസ്.ഐ.സി.യിൽ നിന്നും വാങ്ങി നൽകേണ്ടി വരും.
അർഹതാവ്യവസ്ഥ, 2019 പ്രവേശനത്തിനെന്നപോലെ, ഇ.എസ്.ഐ.സി. നിലനിർത്തുന്നതിനു വിധേയമായിട്ടാണിത്.
സർ ഞാൻ നീറ്റ് 2019 അറ്റൻഡ് ചെയ്തിരുന്നു കൗൺസിലിങ്ങിന്റെ ഭാഗമായി 11000 രൂപ അടച്ചിരുന്നു. അഡ്മിഷൻ കിട്ടാത്ത പക്ഷം രൂപ തിരുച്ചു കിട്ടുമെന്ന് അറിഞ്ഞു. ഇതുവരെ എനിക്ക് അഡ്മിഷൻ കിട്ടിയില്ല, അതുകൊണ്ട് എൻജിനീറിങ്ങിന് ചേർന്നു, എന്നാണ് ഈ അടച്ച രൂപ തിരുച്ചു കിട്ടുക?
Posted by Dheeraj Dhanesh, india On 14.09.2019
View Answer
2019ലെ എം.ബി.ബി.എസ്/ബി.ഡി.എസ്അലോട്ട്മെന്റ് നടപടികൾ പൂർത്തിയായ സ്ഥിതിക്ക്, അർഹതയുള്ളവർക്ക്, സെക്യൂരിറ്റി തുക തിരികെ നൽകാനുള്ള നടപടികൾ എം.സി.സി. ഉടൻ സ്വീകരിക്കും. ആദ്യം, പണം തിരികെ ലഭിക്കാൻ അർഹതയുളളവരുടെ പട്ടിക തയ്യാറാക്കി www.mcc.nic.in ൽ പ്രസിദ്ധപ്പെടുത്തും. അതു കഴിഞ്ഞു് 15 ദിവസത്തിനു ശേഷം, റീഫണ്ട് നടപടികൾ ആരംഭിക്കും. ഏത് അക്കൗണ്ടിൽ നിന്നുമാണോ സെക്യൂ രിറ്റി തുക , എം.സി.സി.യിലേക്ക് ഒടുക്കിയത്, അതേ അക്കൗണ്ടിലേക്കായിരിക്കും സെക്യൂരിറ്റി നിക്ഷേപം റീഫണ്ട് ചെയ്യുക. എം.സി.സി.യുടെ ഫിനാൻഷ്യൽ കസ്റ്റോഡിയൻ റീഫണ്ട് നടപടി പൂർത്തിയാക്കിയ ശേഷം, റീഫണ്ട് തിയ്യതി, ട്രാൻസാക്ഷൻ നമ്പർ എന്നിവ വ്യക്തമാക്കി, റീഫണ്ട് വിശദാംശങ്ങൾ, എം.സി.സി. സൈറ്റിൽ പ്രസിദ്ധീകരിക്കും. 2018 ൽ, ഒക്ടോബർ 17 -ഓടെയാണ് റീഫണ്ട് നടപടികൾ പൂർത്തിയായത്. നിങ്ങളുടെ കാര്യത്തിൽ രജിസ്ട്രേഷൻ ഫീസ് ആ 1000 രൂപ കുറച്ച് (ഇതു തിരികെ ലഭിക്കില്ല) 10000 രൂപയാകും തിരികെ ലഭിക്കുക. പുതിയ അറിയിപ്പുകൾക്കായി വെബ് സൈറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക.
I have got a score of 488 in neet and a kerala rank of 7433. I have currently applied for the mop-up allotment for bams, bsc agriculture and forestry. Is there any chances in the current circumstances to secure a government seat for any of these categories? I belong to general category
Posted by Neelima Aravind , Thiruvilwamala, Thrissur On 11.09.2019
View Answer
മോപ് അപ് റൗണ്ടിലെ സാധ്യതകൾ മുൻകൂട്ടി വിലയിരുത്താൻ കഴിയില്ല. നിങ്ങളുടെ റാങ്കിനേക്കാൾ ഉയർന്ന റാങ്കുള്ള എത്ര പേർ അതിൽ പങ്കെടുക്കാൻ ഓപ്ഷൻ നൽകി, വേക്കൻസി ലഭ്യത എന്നിവ ഇതിലെ പ്രധാന ഘടകങ്ങളാണ്. മോപ് അപ് റൗണ്ടിൽ പൊതുവെ പരിമിതമായ സീറ്റുകളേ നികത്താനായി ഉണ്ടാവുകയുള്ളു. നിങ്ങളെക്കാൾ ഉയർന്ന റാങ്കുള്ള നിരവധി പേർ ഈ കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ സാധ്യത കുറയും. മറിച്ചാണെങ്കിൽ സാധ്യത കൂടും. കീം പത്താം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ, ഈ കോഴ്സുകളിൽ സ്റ്റേറ്റ് സെറ്റിൽ അവസാന അലോട്ട് മെന്റ് ലഭിച്ച കീം മെഡിക്കൽ റാങ്കുകൾ ഇപ്രകാരമാണ്. ബി.എ.എം.എസ് -സർക്കാർ/എയ്ഡഡ് -9166, സ്വാശ്രയം -22113 (ആയൂർവേദ റാങ്ക്); ബി.എസ്.സി.അഗ്രിക്കൾച്ചർ- 8528; ബി.എസ്.സി. ഫോറസ്ട്രി -8864. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. നിങ്ങളുടെ റാങ്കിനെക്കാൾ താഴ്ന്ന റാങ്കുള്ളവർക്കും, ഈ മൂന്നു കോഴ്സുകളിലും സ്റ്റേറ്റ് മെറിറ്റിൽ മുൻ റൗണ്ടുകളിൽ അലോട്ടുമെന്റ് ലഭിച്ചിരിക്കുന്നു. മുമ്പു നടന്ന റൗണ്ടുകളിൽ നിങ്ങൾ ഓപ്ഷൻ നൽകാത്തതിനാലോ, ചില കോളേജുകൾ ഒഴിവാക്കി നൽകിയതിനാലോ ആകാം. ഇതു സംഭവിച്ചത്. മോപ് അപ് -ന് ശ്രദ്ധിച്ച് ഓപ്ഷൻ നൽകുക
My daughter got seat for architecture in the first round of KEAM and paid Rs.10000/- as token fee. But she didn't join the allotted college. How can I get back the token money?
Posted by Sunil, Payyanur On 07.09.2019
View Answer
Answered already