Is there any gov colleges offering the course culinary Art's and hotel management in kerala
Posted by Vijayan N, Malappuram On 30.09.2019
View Answer
ബിരുദതലത്തിൽ, ഹോട്ടൽ മാനേജ്മന്റ് & കളിനറി ആർട്സ് എന്ന കോഴ്സ്, ദേശീയ തല സർക്കാർ സ്ഥാപനങ്ങളിൽ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഈ മേഖലയിൽ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള സ്ഥാപനങ്ങൾ നടത്തുന്ന രണ്ടു കോഴ്സുകളാണ് മുഖ്യമായി,
സർക്കാർ മേഖലയിൽ, നിര്ദേശിക്കാനുള്ളത്.
ആദ്യത്തേത്, നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.റ്റി) നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ത്രിവത്സര ബി.എസ്.സി. പ്രോഗ്രാമാണ്. കേന്ദ്ര സർക്കാരിന്റെ 21 സ്ഥാപങ്ങളിലും, വിവിധ സംസ്ഥാന സർക്കാരുകളുടെ 25 സ്ഥാപങ്ങളിലും, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ഈ കോഴ്സുണ്ട്. പ്രവേശനം, ദേശീയതലത്തിൽ നടത്തുന്ന, എൻ.സി.എച്ച്.എം.ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) വഴി.
കേരളത്തിൽ, കേന്ദ്ര സർക്കാർ വിഭാഗത്തിൽ, കോവളത്തുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, സംസ്ഥാന സർക്കാർ
വിഭാഗത്തിൽ, കേരള സർക്കാർ/കേന്ദ്ര സർക്കാർ സംയുക്ത സംരംഭമായ,
കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവ, ഈ പ്രവേശനത്തിന്റെ പരിധിയിൽ വരും.
പ്ലസ് ടു ആണ് പ്രവേശന യോഗ്യത.
2020 ലെ പ്രവേശന പരീക്ഷ, ഏപ്രിൽ 25 ന് നടത്തും. അപേക്ഷ, ജനവരി ഒന്ന് മുതൽ നൽകാം (http://nchm.nic.in)
രണ്ടാമത്തേത്, ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ) നടത്തുന്ന, കളിനറി ആർട്സ്, ത്രിവത്സര ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) പ്രോഗ്രാമാണ്. നൊയിഡ, തിരുപ്പതി സെൻറുകളിലാണ് പ്രോഗ്രാം നടത്തുന്നത്. പ്ലസ് ടു ആണ് പ്രവേശന യോഗ്യത. പരീക്ഷ വഴിയാണ് അഡ്മിഷൻ (http://ici.nic.in)
സ്വകാര്യ മേഖലയിൽ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, കളിനറി ആർട്സ് ബിരുദതല കോഴ്സുകൾ നിരവധി സ്ഥാപനങ്ങളിൽ ലഭ്യമാണ്.
I am registered the JEE 2020 January exam.
Can I change the exam centre after registration.
Can I change the centre for the second appearance.
Posted by Rajesh, Trivandrum On 28.09.2019
View Answer
ജെ.ഇ.ഇ.മെയിൻ 2020 ജനവരി സെഷനിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക്, അപേക്ഷയിലെ ചില വിവരങ്ങളിലെ തെറ്റുകൾ തിരുത്താനുള്ള സൗകര്യം, ഒക്ടോബർ 14 മുതൽ ഒക്ടോബർ 21 രാത്രി 11.50 വരെ ലഭിക്കുന്നതാണ്. അപേക്ഷാർത്ഥിക്ക്, ലോഗിൻ ചെയ്ത്, ഓൺലൈനായി, അനുവദനീയമായ ഫീൽഡുകളിലെ തിരുത്തലുകൾ വരുത്താം. ഏതൊക്കെ ഫീൽഡുകളിൽ തിരുത്തൽ നടത്താം എന്ന്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ പറഞ്ഞിട്ടില്ലെങ്കിലും, ഈ സെഷനിലേക്ക് തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താൻ അനുവാദം ലഭിക്കാൻ സാധ്യതയില്ല. പ്രത്യേകിച്ച് നാലു പരീക്ഷാ കേന്ദ്രങ്ങൾ വരെ, മുൻഗണന നിശ്ചയിച്ച്, തിരഞ്ഞെടുക്കാൻ അവസരം നൽകിയ സാഹചര്യത്തിൽ. കഴിഞ്ഞ വർഷവും ഈ ഫീൽഡിൽ മാറ്റം വരുത്താൻ അനുവാദം നൽകിയിരുന്നില്ല. അപേക്ഷാർത്ഥി/അമ്മ/അച്ഛൻ - ഇവരിൽ ഒരാളുടെ പേരിലും, ടെസ്റ്റ് സിറ്റികളൊഴികെയുള്ള ഫീൽഡുകളിലും മാറ്റം വരുത്താൻ 2019 ലെ രണ്ടാം പരീക്ഷയ്ക്ക് അനുവാദം നൽകിയിരുന്നു. സാധാരണ ഗതിയിൽ, അതേവ്യവസ്ഥകൾ തുടരാനാണ് സാധ്യത. മാറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ, ഒക്ടോബർ 14 നു മുമ്പ്, നാഷണൽ ടെസ്റ്റിഗ് ഏജൻസി പുറത്തിറക്കുന്ന, തിരുത്തൽ സംബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കിയിരിക്കും. ഇതു സംബന്ധിച്ച് വെബ് സൈറ്റിൽ (https://jeemain.nta.nic.in) വരുന്ന അറിയിപ്പ് പരിശോധിച്ച്, അനുവാദം ഉള്ള പക്ഷം, പരീക്ഷാ കേന്ദ്രം മാറ്റി നൽകാം. അനുവാദമില്ലെങ്കിൽ അഡ്മിറ്റ് കാർഡിൽ നൽകുന്ന കേന്ദ്രത്തിൽ പരീക്ഷ അഭിമുഖീകരിക്കുക.
2020 ഏപ്രിൽ പരീക്ഷയ്ക്ക്, വേറേ രജിസ്ട്രേഷൻ ആയതിനാൽ, ആദ്യ പരീക്ഷയ്ക്കു നൽകിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും വിഭിന്നമായ പരീക്ഷാ കേന്ദ്രങ്ങൾ, രണ്ടാം പരീക്ഷയ്ക്കു തിരഞ്ഞെടുക്കുന്നതിന് തടസ്സമൊന്നുമില്ല. രജിസ്ട്രേഷനു ശേഷം, അതും, മാറ്റാൻ കഴിയില്ലെന്ന് ഓർക്കുക.
I am studying in 12th I want to attend CA foundation exam when should I register
Posted by Suresh babu, Kottayam On 28.09.2019
View Answer
അംഗീകൃത പ്ലസ് ടു (12-ാം ക്ലാസ്) പരീക്ഷ അഭിമുഖീകരിച്ച ശേഷം, ചാർട്ടേർഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. അതിനുശേഷം, ഈ കോഴ്സിന്റെ പഠന കാലയളവായ നാലു മാസം പൂർത്തിയാക്കണം. അംഗീകൃത സീനിയർ സെക്കണ്ടറി പരീക്ഷ (10+2) ജയിച്ച ശേഷമേ, ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാൻ കഴിയൂ.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ, സാധാരണ ഗതിയിൽ, എല്ലാ വർഷവും, മെയ് മാസത്തിലും നവംബർ മാസത്തിലുമാണ് നടത്തുന്നത്. ഒരു വർഷത്തെ മെയിലെ പരീക്ഷയ്ക്ക്, തലേവർഷം ഡിസംബർ 31 വരെയും, നവംബർ മാസത്തിലെ പരീക്ഷയ്ക്ക് അതേ വർഷം ജൂൺ 30 വരെയും, രജിസ്റ്റർ ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് ജയിച്ച ശേഷം, ഇന്റർമീഡിയറ്റ് കോഴ്സിന് ചേരാം. അതു ജയിച്ച ശേഷം, ഫൈനൽ കോഴ്സിനും. ഫൗണ്ടേഷൻ കോഴ്സ് ചാനൽ വഴിയല്ലാതെ, ബിരുദo/ ബിരുദാനന്തര ബിരുദo എടുത്ത ശേഷo, നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിൽ ചേരാനും സൗകര്യം ഉണ്ട്. വിശദാംശങ്ങൾക്ക്, www.icai.org എന്ന സൈറ്റിൽ, 'സ്റ്റുഡന്റ്സ്' ലിങ്ക് കാണുക.
BSc Degree Kazhinje P G 1st semil padikkunnavarke CSIR UGC NET ne apply cheyyamo? BSc (Hon) mathrame online applicationil kanunnulloo.
Posted by ASWINI GNAIR, MAVELIKARA THEKKEKKARA On 26.09.2019
View Answer
2019 ഡിസംബർ സി.എസ്. ഐ.ആർ-യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം, പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയ്യതിയിൽ, എം.എസ്.സി.പ്രോഗ്രാമിൽ ചേർന്നിട്ടുള്ളവർക്ക്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷിക്കാം. അവരെ "ഫലം കാത്തിരിക്കുന്ന" വിഭാഗത്തിൽ പരിഗണിക്കും. ഇവർക്ക് ഫെല്ലോഷിപ്പ് ലഭിക്കണമെങ്കിൽ, അതിന്റെ സാധുതാ കാലയളവയായ, രണ്ടു വർഷത്തിനകം, നിശ്ചിത മാർക്കു വാങ്ങി, യോഗ്യതാ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാമെന്നതിനാൽ, അപേക്ഷിക്കുന്ന വേളയിൽ അതിനുള്ള എൻട്രി ഓൺലൈൻ അപേക്ഷയിൽ ഉണ്ടാകും. (വിവിധ കോഴ്സുകൾ വഴി യോഗ്യത ലഭിക്കും. ബി.എസ്.സി (ഓണേഴ്സും) അതിൽ ഉൾപ്പെടും) 'എജ്യൂക്കേഷൻ ഡീറ്റെയിൽസ്' വിഭാഗത്തിൽ, 'ക്വാളിഫിക്കേഷൻസ്' കോളത്തിൽ, പോസ്റ്റ് ഗ്രാജുവേറ്റ് എന്ന എൻട്രിക്കു നേരെ, പാസ് സ്റ്റാറ്റസിൽ, 'റിസൽട്ട് എവൈറ്റഡ്' എന്ന ഓപ്ഷൻ ഉണ്ടാകേണ്ടതാണ്. അത് പരിശോധിച്ച് വേണ്ടതു ചെയ്യുക.
what are the exams to get admssion in IIM???
Posted by adhith chandra, purakkattiri thalakkulathur kozhikode On 21.09.2019
View Answer
ഏതു തലത്തിലെ പ്രവേശനമാണ് എന്ന് ചോദ്യത്തിൽ വ്യക്തമല്ല. കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം തേടുന്നത്, 20 ഐ.ഐ.എം-ൽ ഉള്ള, മാനേജ്മെന്റിലെ, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (പി.ജി.പി)/മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) എന്നിവയിലേക്കാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അതിനായി അഭിമുഖീകരിക്കേണ്ടത്, ഐ.ഐ.എം.നടത്തുന്ന, കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.റ്റി -ക്യാറ്റ്) ആണ്. ഈ പരീക്ഷ, മാനേജ്മെന്റ് ഫെല്ലോ പ്രോംഗ്രാം (പി.എച്ച്.ഡി) പ്രവേശനത്തിനും ബാധകമാണ്. 2019 ലെ ക്യാറ്റിന്, https://iimcat.ac.in വഴി, സെപ്തംബർ 25 വരെ അപേക്ഷിക്കാം. ഈ പരീക്ഷയിലെ സ്കോർ, ഐ.ഐ.എo.ലെ മറ്റു ചില പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് പരിഗണിക്കാറുണ്ട്.
ഇതു കൂടാതെ, ഇൻഡോർ ഐ.ഐ.എം, പ്ലസ് ടു പൂർത്തിയാക്കിയവർക്കായി, മാനേജ്മെൻറിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (ഐ.പി.എം) പ്രവേശനത്തിന്, പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. അഞ്ചു വർഷമാണ് കോഴ്സ് ദൈർഘ്യം. ഇതിന്റെ അപേക്ഷ മാർച്ച്/ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കാം (www.iimidr.ac.in)
Sir,epol nilavil etavum koodutal scopulla professional couse mbbs,bds,bams,bvsc,bsc.agriculture,forestry,enivayiletan.plz reply
Posted by Pallavi krishna, Kollam On 20.09.2019
View Answer
ഇവിടെ സൂചിപ്പിച്ച കോഴ്സുകളൊന്നും തന്നെ, പൊതുവെ, താരതമ്യപ്പെടുത്താവുന്ന കോഴ്സുകളല്ല. ചികിത്സാരീതി വിഭിന്നമാണെങ്കിലും, മനുഷ്യ ചികിത്സയുമായി ബന്ധപ്പെട്ടവ എന്ന നിലയിൽ, പരമാവധി താരതമ്യം ചെയ്യാവുന്നത്, എം.ബി.ബി.എസ്, ബി.എ.എം.എസ് എന്നിവ മാത്രമാണ്. ദന്തചികിത്സാ മേഖലയിലാണ് ബി.ഡി.എസ്.കാർ പ്രവർത്തിക്കുന്നത് എങ്കിൽ, മൃഗചികിത്സാ മേഖലയിലാണ്, ബി.വി.എസ്.സി.ക്കാർ കടന്നുചെല്ലുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പഠനമാണ് അഗ്രിക്കൾച്ചർ കോഴ്സ് എങ്കിൽ, വനവുമായി ബന്ധപ്പെട്ട പഠനമാണ് ഫോറസ്ട്രി. ഓരോ മേഖലയിലെ പഠനത്തിനും പ്രവർത്തനത്തിനും വേണ്ട വാസന അല്ലെങ്കിൽ അഭിരുചി, വിഭിന്നമാണ്. അഭിരുചി, വ്യക്തി അധിഷ്ഠിതമായതിനാൽ, ഓരോ വ്യക്തിക്കും ഓരോ മേഖലയിലെ പoനത്തിനുമുള്ള കഴിവ് വിഭിന്നമായിരിക്കും. ഒരു കോഴ്സ് എങ്ങനെ പൂർത്തിയാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു വിദ്യാർത്ഥിയുടെ തൊഴിൽ സാധ്യത നിർണയിക്കപ്പെടുന്നത്. അതിനാൽ, ഒരു വ്യക്തിക്ക്, സാധ്യതയുള്ള കോഴ്സ് എന്നത്, ആ വ്യക്തിക്ക്, അഭിരുചിക്കനുസരിച്ച് പഠിച്ച് മികവു തെളിയിക്കാനാവുന്ന കോഴ്സാണ്. എല്ലാ കോഴ്സുകൾക്കും അതിന്റേതായ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കു ക. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമെന്നോ മോശമെന്നോ വിലയിരുത്താൻ കഴിയില്ല. ആരോ നിർണയിക്കുന്ന സാധ്യത വച്ചുകൊണ്ട്, ഒരു കോഴ്സ് തിരഞ്ഞെടുത്തു പഠിച്ചതുകൊണ്ടുമാത്രം, ഒരു വ്യക്തി വിജയിക്കണമെന്നില്ല. അതിനാൽ അഭിരുചി മനസ്സിലാക്കി കോഴ്സ് തിരഞ്ഞെടുക്കുക.
I am qualified in agriculture, forestry, vettinary, fisheries. any possible to get a admission in the spot? My rank is26000.
Posted by Arathy, Kallara On 19.09.2019
View Answer
അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കുക. സാധ്യത മുൻകൂട്ടി പറയാൻ കഴിയില്ല.
Sir, if we upload documents for NRi Quota for MBBS admission at CEE, are we eligible to get admission through OBC quota as well through merit list or the candidate will get only allocation through NRI Quota
Posted by ANIL, thirualla On 18.09.2019
View Answer
അപേക്ഷാർത്ഥി കേരളീയനാണെന്നു തെളിയിക്കുന്നതിനുള്ള രേഖകളും, സോഷ്യലി & എജ്യൂക്കേഷണലി ബാക്വേർഡ് ക്ലാസസ് (എസ്.ഇ.ബി.സി), നിശ്ചിത ഉപവിഭാഗത്തിനുള്ള (ഈഴവ, മറ്റു പിന്നാക്ക ഹിന്ദു, മുതലായവയിൽ ബാധകമായത്) ആനുകൂല്യം ലഭിക്കാനുള്ള രേഖകളും നൽകി, അവ അംഗീകരിക്കുന്ന പക്ഷം, സ്റ്റേറ്റ് മെറിറ്റ്, എസ്.ഇ.ബി.സി.സംവരണ സീറ്റുകളിലേക്ക് നിങ്ങളെ പരിഗണിക്കും. നോൺ റസിഡന്റ് ഇന്ത്യൻ (എൻ.അർ.ഐ) ആനുകൂല്യം, ഇതിനു പുറമെ ലഭിക്കുന്ന ഒന്നാണ്. അത് കിട്ടണമെങ്കിൽ, അപേക്ഷാർത്ഥി,
നിശ്ചിത വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുകയും, നിശ്ചിത രേഖകൾ നൽകുകയും വേണം. സാധാരഗതിയിൽ, എൻ.ആർ.ഐ ആനുകൂല്യം അനുവദിക്കാൻ, അലോട്ട്മെന്റിനു മുമ്പായി, പ്രത്യേകമായിട്ടാണ് അപേക്ഷ വിളിക്കാറുള്ളത്. അപ്പോൾ അപേക്ഷിക്കാൻ ശ്രദ്ധിക്കണം.
എൻ.ആർ.ഐ.സീറ്റ്, സ്വാശ്രയ മെഡിക്കൽ കോളേജിൽ മാത്രമേഉള്ളു. അവിടെ,
ഗവൺമെൻറ് സീറ്റിനും, എൻ.ആർ.ഐ.സീറ്റിനും പ്രത്യേകം ഓപ്ഷനുകളാണ് ഉള്ളത്. രണ്ട് തരം സീറ്റിലും താൽപര്യമുള്ള കോളേജുകളിലേക്ക് ഓപ്ഷൻ കൊടുക്കുമ്പോൾ, ഗവൺമെന്റ് സീറ്റിലേക്ക് ഓപ്ഷൻ കൊടുക്കുന്നതിനൊപ്പം, എൻ.ആർ.ഐ.സീറ്റ് ഒപ്ഷനും കൊടുക്കാൻ ശ്രദ്ധിക്കുക.
Sir
Since I Don't got any payment confirmation from the payment gateway provider I by mistake made more than one payment for the same roll no. in the neet all India quota counselling . Through refund proceedings will I get the excess payment?
Posted by Sandra, Ernakulam On 18.09.2019
View Answer
You will get the refund of both amounts after the admission process is closed and refund cases processes. Wait for some weeks.
My sister got admission in private college in mbbs in first allotment of keam.at that time paid online fee of 3 lakhs.in second allotment she got admission in Govt medical college kollam.so when we get the refund fee of two lakhs and seventy five thousand. I checked in website no updates regarding refund.
Posted by Honey k premdas , Thrissur On 18.09.2019
View Answer
You will get the refund after the admission process of the year is closed and refund cases processes. It may take two months from now. You need not give any request for that.