I am studying in Rahmaniya vocational higher secondary School first year automobile technology after this can I go to the o NIT or IIT
Posted by Abhinav das, Kunnamangalam On 18.10.2019
View Answer
യോഗ്യതാ കോഴ്സിൽ, ഏതൊക്കെ വിഷയങ്ങൾ പഠിക്കുന്നു, എന്നതിനാണ്, ഒരു പ്രവേശന പ്രക്രിയയിൽ, പൊതുവെ, കൂടുതൽ പ്രാധാന്യം. ഓട്ടോമൊബൈൽ ടെക്നോളജി വൊക്കേഷണൽ വിഷയത്തോടൊപ്പം പഠിക്കുന്ന ഓപ്ഷണൽ വിഷയങ്ങൾ ഏതൊക്കെയെന്ന്, നിങ്ങൾ വ്യക്തമാക്കിയിട്ടില്ല. വൊക്കേഷണൽ ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പ്രകാരം, ഇത്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ആകണം.
മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയ്ക്കൊപ്പം, കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നുകൂടി പഠിക്കുന്നവർക്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) പ്രവേശനത്തിന് അർഹതയുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) പ്രവേശനത്തിന്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ, പ്ലസ് ടു തലത്തിൽ നിർബന്ധമായും പഠിച്ചിരിക്കണം. രണ്ടു പ്രവേശനരീതികളിലും, പ്ലസ് ടു തലത്തിൽ 5 വിഷയം പഠിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. യോഗ്യതാ പരീക്ഷയിലെ മാർക്ക് വ്യവസ്ഥയും തൃപ്തിപ്പെടുത്തണം.
എൻ.ഐ.ടി. പ്രവേശനത്തിന് ജെ.ഇ.ഇ.മെയിൻ അഭിമുഖീകരിക്കണം. ഐ.ഐ.ടി.പ്രവേശനം തേടുന്ന പക്ഷം, ജെ.ഇ.ഇ.മെയിൻ, ബി.ഇ/ ബി.ടെക് പേപ്പർ അഭിമുഖീകരിച്ച്, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം. തുടർന്ന് ജെ.ഇ.ഇ.അഡ്വാൻസ്ഡ് അഭിമുഖീകരിച്ച്, അതിലെ മിനിമം മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി, റാങ്ക് പട്ടികയിൽ സ്ഥാനം നേടണം.
ചുരുക്കത്തിൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്നുണ്ടെങ്കിൽ, എൻ.ഐ.ടി, ഐ.ഐ.ടി. പ്രവേശനങ്ങൾക്ക്, മറ്റു സ്യവസ്ഥകൾക്കു വിധേയമായി, നിങ്ങൾക്ക് അർഹതയുണ്ട്.
പ്ലസ്ടു VHSE കമ്പ്യൂട്ടർ അപ്ലിക്കേഷൻ എടുത്തു അതിനു ശേഷം നമ്മുക്ക് BSC അഗ്രികൾച്ചറിൽ അപേക്ഷിക്കാൻ പറ്റുമോ...
Posted by Sivadev p a, Wayanad On 17.10.2019
View Answer
ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന സയൻസ് വിഷയങ്ങൾ അറിഞ്ഞാലേ ഇതിന്മേൽ ഉത്തരം നൽകാൻ കഴിയു. ബി.എസ.സി.agriculture കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷങ്ങൾ ഹയർ സെക്കൻഡറിയിൽ പഠിച്ചിരിക്കണം
പി. ജി ഡിപ്ലോമ ഇൻ ജേർണലിസം കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. എക്കണോമിക്സിൽ പി. ജി യും ഉണ്ട്. ഈ ഡിപ്ലോമ മാസ്റ്റേഴ്സ് ഉള്ളതിനാൽ പി. ജി ആയി കണക്കാക്കുമോ ? തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്നും ആയി ഡിപ്ലോമ കംപ്ലീറ്റ് ചെയ്തത്. യുജിസി നെറ്റ് ജേർണലിസത്തിൽ എഴുതാൻ സാധിക്കുമോ ?
Posted by Gourinanda, Thiruvananthapuram On 17.10.2019
View Answer
ഒരാൾക്ക്, മാസ്റ്റേഴ്സ് യോഗ്യത ഉള്ളതുകൊണ്ട്, ഒരു പി.ജി.ഡിപ്ലോമ, ഒരു പി.ജി.യോഗ്യതയായി കണക്കാക്കില്ല. എന്നാൽ പി.ജി.ക്കു സമാനമായ കോഴ്സ് ഘടന, കോഴ്സ് ദൈർഘ്യം എന്നിവയുള്ള, ചില പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമകൾ, പി.ജി.ക്കു തുല്യമായി പരിഗണിക്കാറുണ്ട് (ഉദാഹരണം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ- എം.ബി.എ.യ്ക്കു തുല്യമായി പരിഗണിക്കുന്നുണ്ട്). നിങ്ങൾ ജയിച്ച പി.ജി. ഡിപ്ലോമയ്ക്ക്, ഇത്തരത്തിലൊരു തുല്യത, കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകിയിട്ടുണ്ടോ എന്ന്, സർവകലാശാലാ അക്കാദമിക് വിഭാഗത്തിൽ തിരക്കുക.
നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് (നെറ്റ്) അഭിമുഖീകരിക്കാൻ, ബന്ധപ്പെട്ട വിഷയത്തിലെ മാസ്റ്റേഴ്സ് ബിരുദം വേണം. അതിനാൽ മാസ് കമ്യൂണിക്കേഷൻ & ജർണലിസത്തിൽ, നെറ്റിന് അപേക്ഷിക്കാൻ. എം.സി.ജെ പോലെയുള്ള, 2 വർഷത്തെ, പി.ജി. ബിരുദമാണ് വേണ്ടത്.
നെറ്റ് പ്രോസ്പക്ടസ് അനുസരിച്ച്, ഏതെങ്കിലും പി.ജി.ഡിപ്ലോമയെ, മാസ്റ്റേഴ്സ് ബിരുദത്തിനു തത്തുല്യമെന്ന് അംഗീകരിച്ചിട്ടുണ്ടോ എന്നുള്ള കാര്യം, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണി വേഴ്സിറ്റീസിൽ നിന്നും (www.aiu.ac.in) അപേക്ഷാർത്ഥി ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ മാത്രമേ പി.ജി. ഡിപ്ലോമ, നെറ്റ് അഭിമുഖീകരിക്കാൻ മാസ്റ്റേഴ്സിനു തുല്യമായ യോഗ്യതയായി പരിഗണിക്കുകയുള്ളു. ഇക്കാര്യങ്ങൾ അന്വേഷിച്ച്, വ്യക്തത വരുത്തുക.
Is SET candidate can apply LP /UP assistant
Posted by Hairunnisa k, Kavumannam On 13.10.2019
View Answer
No. State eligibility test is for appointment in Higher and Vocational Higher Secondary.
After Bsc botany which course is better to get job?
Posted by Anjitha K A, Pullur anuruly road On 11.10.2019
View Answer
ബിരുദതലത്തിൽ പഠിച്ച വിഷയം തന്നെ തുടർന്നുo പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ, എം.എസ്.സി.ബോട്ടണിയെക്കുറിച്ച് ചിന്തിക്കാം. കേരള /മഹാത്മാഗാന്ധി/ കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ഇതു പഠിക്കാം.
അതിൽ താൽപര്യം ഇല്ലെങ്കിൽ, അതുമായി ബന്ധമുള്ള വിഷയങ്ങളിലെ കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം. ബോട്ടണി ബി.എസ്.സി.യും യോഗ്യതയായുള്ള ചില എം.എസ്.സി. കോഴ്സുകൾ:
കേരള സർവകലാശാല: ജനറ്റിക്സ് & പ്ലാന്റ് ബ്രീഡിംഗ്, എൻവയൺമെന്റൽ സയൻസസ്, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ; കേരള കേന്ദ്ര സർവകലാശാല: പ്ലാൻറ് സയൻസ്, എൻവയൺ മെൻറൽ സയൻസ്; കണ്ണൂർ:മൈക്രോബയോളജി, ബയോടെക്നോളജി; മഹാത്മാ ഗാന്ധി സർവകലാശാല: ക്രോബയോളജി, ബയോടെക്നോളജി, അപ്ലൈഡ് മൈക്രോബയോളജി, ബയോ ഇൻഫർമാറ്റിക്സ്, പ്ലാന്റ് ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് & ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെന്റ് സയൻസ് & മാനേജ്മെന്റ്, ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ്; കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: എൻവയൺമെന്റൽ ടെക്നോളജി, മറൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്; കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സയൻസസ് (കുഫോസ്): മറൈൻബയോളജി, ബയോടെക്നോളജി, മറൈൻ മൈക്രോബയോളജി.
These are the courses you can think of in Kerala. There are courses in Institutions outside the sate also. getting a job depends on how well you compete the course and not just because you study a particular course. So try to study a course based on your aptitude and interest.
സർ,ഞാൻ ഒരു ബി.കോം വിദ്യാർഥിയാണ്. ഇതിന് ശേഷം MBA Distant ആയിട്ട് ചെയ്യാനാണ് വിചാരിക്കുന്നത്.distant MBA ക്ക് വാല്യു കുറവാണോ?.distant MBA provide ചെയ്യുന്ന മികച്ച യൂണിവേഴ്സിറ്റികൾ ഏതൊക്കെയാണ്?
Posted by Sreeraj P, Payyannur On 11.10.2019
View Answer
ഒരു തൊഴിൽ ഉള്ള വ്യക്തിക്ക്, അതിനോടൊപ്പം പഠനം തുടരണം എന്ന ആഗ്രഹം ഉള്ളപ്പോഴാണ്, പൊതുവെ, ഡിസ്റ്റൻസ് കോഴ്സുകളെക്കുറിച്ച് ചിന്തിക്കുന്നത്. ജോലിക്കൊപ്പം, താൽപര്യമുള്ള മേഖലയിൽ, ഒരു അധിക യോഗ്യത സ്വന്തമാക്കുക എന്നതാകാം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പലരെയും നയിക്കുക. റഗുലർ അഡ്മിഷൻ ലഭിക്കാതെ വരുന്നവരും ഡിസ്റ്റൻസ് പഠനത്തെക്കുറിച്ചു ചിന്തിക്കാറുണ്ട്. മാനേജ്മെന്റ് രംഗത്തായിരിക്കണം തുടർപഠനം എന്നു കരുതുമ്പോൾ, എം.ബി.എ. തിരഞ്ഞെടുക്കാം.
ജോലി ഇല്ലാത്ത ഒരാളാണെങ്കിൽ, റഗുലർ കോഴ്സിൽ പഠിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതായിരിക്കും, കരിയറിലെ പുരോഗതിക്ക് ഉചിതം എന്നു തോന്നുന്നു. വിദൂരപഠനoവഴി ലഭിക്കുന്ന ബിരുദത്തിന്, റഗുലർ പഠനം വഴി നേടുന്ന ബിരുദം പോലെ തന്നെ, തുടർപഠനത്തിനും തൊഴിൽ ലഭ്യതയ്ക്കും പൊതുവെ സാധുതയുണ്ട്. എന്നാൽ ചില അവസരങ്ങളിൽ, റഗുലർ കോഴ്സ് വഴി നേടിയ ബിരുദത്തിന് അൽപം ഉയർന്ന പരിഗണന ലഭിക്കാറുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച്, വളരെയധികം സ്ഥാപനങ്ങൾ നടത്തുന്ന എം.ബി.എ. കോഴ്സിന്റെ കാര്യത്തിൽ. സ്ഥാപനത്തിനു പോലും ഈ മേഖലയിൽ പ്രസക്തിയുണ്ട്. അതുകൊണ്ട് തൊഴിൽ ഇല്ലെങ്കിൽ, റഗുലർ എം.ബി.എ.യെക്കുറിച്ച് ആദ്യം ചിന്തിക്കുക.
ഡിസ്റ്റൻസ് രീതിയിൽ പഠിക്കാൻ സൗകര്യം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നൊ) യിലുണ്ട്. വെബ് സൈറ്റ്, www.ignou.ac.in. അതു കൂടാതെ യു.ജി.സി.യുടെ സിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ (സി.ഇ.ബി) അംഗീകാരമുള്ള സിസ്റ്റൻസ് എജ്യൂക്കേഷൻ എം.ബി.എ. കോഴ്സുകളെക്കുറിച്ചു് ആലോചിക്കാം. ഇതിന്റെ പട്ടിക, www.ugc.ac.in/deb/ എന്ന വെബ് സൈറ്റിലുണ്ട്. കേരള സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ നടത്തുന്ന എം.ബി.എ. ഈ പട്ടികയിലുണ്ട്.
I complete my PG in economics with 66% but I scored just 53% in my graduation. I want know whether I am eligible foe apply AFCAT exam or to join in any of the defence sector.
Posted by Anupama Nair, Alappuzha On 11.10.2019
View Answer
ആഫ് കാറ്റ് റിക്രൂട്ട് മെന്റിൽ, ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കു പരിഗണിക്കപ്പെടണമെങ്കിൽ, പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾക്ക് ഓരോന്നിനും, 60% മാർക്ക് വാങ്ങിയ ശേഷം, 60% മാർക്കു വാങ്ങി, ഏതെങ്കിലും വിഷയത്തിൽ, ത്രിവത്സര ബിരുദം വേണം. നിങ്ങൾക്ക് ബിരുദതലത്തിൽ ഈ മാർക്ക് ഇല്ലാത്തതിനാൽ, ഫ്ലൈയിംഗ് ബ്രാഞ്ചിലേക്ക്, അപേക്ഷിക്കാനാകില്ല.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗത്തിൽ, അഡ്മിനിസ്ട്രേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാൻ, 60% മാർക്കോടെ, ഏതെങ്കിലും വിഷയത്തിൽ, ബിരുദം വേണം. ബിരുദതലത്തിൽ ഈ മാർക്ക് ഇല്ലാത്തതിനാൽ, അഡ്മിനിസ്ട്രേഷൻ ബ്രാഞ്ചിലേക്കുo അപേക്ഷിക്കാനാകില്ല.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗത്തിൽ, എജ്യൂക്കേഷൻ ബ്രാഞ്ചിൽ, 50% മാർക്കോടെ, നിശ്ചിത വിഷയങ്ങളിൽ പി.ജി. ഉള്ളവരെ, ബിരുദകോഴ്സിൽ 60% മാർക്ക് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി, പരിഗണിക്കും.പോസ്റ്റ് ഗ്രാജുവേഷൻ (എം.എ/എം.എസ്.സി), ഇംഗ്ലീഷ്/ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഇന്റർനാഷണൽ റിലേഷൻസ്/ഇന്റർനാഷണൽ സ്റ്റഡീസ്/ഡിഫൻസ് സ്റ്റഡീസ്/ സൈക്കോളജി/കംപ്യൂട്ടർ സയൻസ്/ഐ.ടി/ മാനേജ്മെന്റ്/മാസ് കമ്യൂണിക്കേഷൻ/ജർണലിസം/പബ്ലിക് റിലേഷൻസ്; എം.ബി.എ/എം.സി.എ എന്നിവയിലൊന്നാകാം. പി.ജി. വിഷയങ്ങളുടെ കൂട്ടത്തിൽ ഇക്കണോമിക്സ് ഇല്ല. അതു കൊണ്ടു തന്നെ അപേക്ഷിക്കാനാകില്ല (ഉണ്ടായിരുന്നെങ്കിലും
ബിരുദതലത്തിൽ 60% മാർക് ഇല്ല എന്നുള്ളത് തടസ്സമാകും). ഏറ്റവും ഒടുവിൽ വന്ന വിജ്ഞാപനം,
https://afcat.cdac.in/AFCAT/ ൽ ഉള്ളത്, പരിശോധിക്കുക.
നിങ്ങളുടെ ബിരുദയോഗ്യത വച്ച്, കംബൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ പ്രവേശനത്തിൽ, ചില എൻട്രികൾക്ക് വനിതകളെ പരിഗണിക്കുന്നുണ്ട്. വിശദാംശങ്ങൾ അറിയാൻ, https://upsc.gov.in ൽ ഉള്ള വിജ്ഞാപനങ്ങൾ പരിശോധിക്കുക
Sir,I have registered for mcc aiq neet and has not taken admission in any college via mcc. Is there any procedures in receiving my registration fee back?
Posted by Krishna, Thrissur On 08.10.2019
View Answer
തുക തിരികെ കിട്ടാൻ പ്രത്യേകം അപേക്ഷ യൊന്നും നൽകേണ്ടതില്ല. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ (എം.സി.സി) ഫിനാൻഷ്യൽ കസ്റ്റോഡിയനായ, എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ്, അർഹരായ അപേക്ഷകർക്ക്, അവരുടെ സെക്യൂരിറ്റി തുക തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ, സെപ്തംബർ 27 ലെ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 2019 ഒക്ടോബർ 15- ഓടെ, റീഫണ്ട് നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് അക്കൗണ്ടിൽ നിന്നുമാണോ സെക്യൂരിറ്റി തുക അടച്ചത്, അതേ അക്കൗണ്ടിലേക്കായിരിക്കും, റീഫണ്ട് നിക്ഷേപിക്കുക. അതുകൊണ്ട്, റീഫണ്ട് തുക, താമസിയാതെ, താങ്കളുടെ ബാധകമായ അക്കൗണ്ടിലേക്കു വരുമെന്ന പ്രതീക്ഷിക്കാം. അക്കൗണ്ട് പരിശോധിക്കുക. റീഫണ്ട് സംബന്ധിച്ച് എന്തെങ്കിലും സംശയം ഉള്ള പക്ഷം, financemcc2019@lifecarehll.com എന്ന വിലാസമുമായി മാത്രം ബന്ധപ്പെടുക. ഇക്കാര്യത്തിലുള്ള ഏറ്റവും പുതിയ അറിയിപ്പുകൾക്കായി, https://mcc.nic.in/UGcounselling/ സന്ദർശിക്കുക.
Sir I would like to know the last date for applying NTS examination. Also it is seen that the last date has been extended to 10 th October 2019 as per 4th oct,2019 Mathrubhumi Palakkad edition, page number-12.
Posted by Sweda, Palakkad On 04.10.2019
View Answer
Applications can be submitted at http://www.scert.kerala.gov.in/ by 10th October and the onlie verification by the Head of the Institution has to be completed by 15.10.2019
I am a student of class 10. My query is about the steps to apply for NTSE. I have already got the signature of my school principal in the printout of my application form and would like to know whether I should send it to someone through post. Hope you would give an answer to my query.
Thank You
Posted by Maanas S, Alappuzha On 02.10.2019
View Answer
കേരളത്തിൽ, സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് & ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി) ആണ്, നാഷണൽ ടാലന്റ് സർച്ച് പരീക്ഷയുടെ (എൻ.ടി.എസ്.ഇ), ആദ്യ ഘട്ടം നടത്തുന്നത്. ഒരു വിദ്യാർത്ഥി ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിക്കഴിഞ്ഞാൽ, അപേക്ഷയുട പ്രിന്റ് ഔട്ട് എടുക്കണം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം, അത് നൽകണം. ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൾ, അപേക്ഷാ പ്രിന്റ് ഔട്ട്, അസൽ രേഖകളുമായി ഒത്തു നോക്കി, അംഗീകരിക്കാവുന്നതെങ്കിൽ ഓൺലൈനായി, അംഗീകരിക്കും. അതോടെ അപേക്ഷാ സമർപ്പണ പ്രക്രിയ പൂർത്തിയാകും. പ്രിന്റ് ഔട്ടും, രേഖകളുടെ പകർപ്പുകളും സ്ഥാപന മേധാവി, സ്ഥാപനത്തിൽ സൂക്ഷിച്ചുവയ്ക്കണം. പ്രിൻസിപ്പാൾ ഒപ്പിട്ടു തന്ന അപേക്ഷാ പ്രിന്റ് ഔട്ടിന്റെ മറ്റൊരു കോപ്പി ആയിരിക്കും, നിങ്ങളുടെ പക്കൽ ഇപ്പോൾ ഉള്ളത്. അത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കുക.
സ്ഥാപനമേധാവിയോ അപേക്ഷാർത്ഥിയോ, പൂർത്തിയാക്കിയ അപേക്ഷാ പ്രിന്റ് ഔട്ടോ രേഖകളോ, എവിടേയ്ക്കും തപാലിൽ അയയ്ക്കേണ്ടതില്ല. താങ്കളുടെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഓർത്തു വയ്ക്കുക. അഡ്മിറ്റ് കാർഡ് ഡൗൺ ലോഡു ചെയ്തെടുക്കാനും, ഫലം അറിയാനും അവ വേണ്ടിവരും.
വിശദമായ മാർഗനിർദ്ദേശങ്ങൾ, http://www.scert.kerala.gov.in/ എന്ന സൈറ്റിലെെ അറിയിപ്പിൽ ഉണ്ടു്. അത് പരിശോധിക്കുക.