Sir/ma’am, I am a bsc physics student, is it possible for me to do MA archaeology.Is there an entrance?which are the universities that provide this course.
Posted by Anusree, Thrissur On 26.10.2019
View Answer
ചരിത്രത്തിലും ചരിത്രാതീത കാലത്തും ഉള്ള ആൾക്കാരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കുന്ന മേഖലയാണിത്. അവരുടെ കരകൗശല പ്രാവീണ്യം, ശിലാലിഖിതം, അവർ അവശേഷിച്ച വസ്തുക്കൾ, പ്രത്യേകിച്ച് കുഴിച്ചെടുത്തവ, അക്കാലത്തെ സ്മാരകങ്ങൾ, തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള പഠനമാണ് ആർക്കിയോളജി അഥവാ പുരാവസ്തു ശാസ്ത്രം.
ആർക്കിയോളജി പി.ജി കോഴ്സ് പ്രവേശനത്തിന് ബിരുദ തലത്തിൽ ചരിത്രം പഠിച്ചിരിക്കണം എന്ന വ്യവസ്ഥ പൊതുവെ ഇല്ല. പക്ഷെ ആ പശ്ചാത്തലം ഉള്ളവർക്ക്, അത് സഹായകരമായിരിക്കും.
കേരള സർവകലാശാലയുടെ ആർക്കിയോളജി വകുപ്പ്, ആർക്കിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബി.എ അല്ലെങ്കിൽ ബി.എസ്.സി ഉള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.
തൃപ്പൂണിത്തുറയിലുള്ള, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കിയോളജിയിൽ പി.ജി. ഡിപ്ലോമ നടത്തുന്നുണ്ട്.
ആർക്കിയോളജി, അനുബന്ധ മേഖലയിൽ കോഴ്സുള്ള മറ്റു ചില സർവ്വകലാശാലകൾ:
ഒസ്മാനിയ, ബനാറസ് ഹിന്ദു, കുരുക്ഷേത്ര, ഡ്രവിഡിയൻ (ആന്ധ്ര), ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ (മധ്യപ്രദേശ്) സർവ്വകലാശാലകളിൽ, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജിയിലും, മദ്രാസ്, ആന്ധ്ര , മൈസൂർ സർവകലാശാലകളിൽ, ഏൻഷ്യന്റ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിലും എം.എ.കോഴ്സുണ്ട്.
Had applied for fee wavering for KEAM 2018.Now my daughter is studying in a private college for Architecture. She got admission in merit seat. Today the list of students who got fee concessions is published and I could not find my daughter's name,though I have my annual income less than 3 lakhs. I would like to know where I have to enquire about this...please
Posted by VANDANA P A, Shoranur On 24.10.2019
View Answer
The announcement elated to Fee Waiver for Engineering courses only as per the notification at http://cee-kerala.org/docs/keam2018/others/pr_feeswaiver.pdf
ഞാൻ ഒന്നാം വർഷ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥിയാണ്. ഇതിനു ശേഷം എനിക്ക് സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംങ് കോഴ്സ് ചെയ്യണെന്നുണ്ട്. ഈ കോഴ്സ്ഉള്ള സ്ഥാപനങ്ങൾ േകേ രളത്തിൽ ഉണ്ടോ? എങ്കിൽ ഡിഗ്രിക്ക് എത്രശതമാനം മാർക്ക് ആവശ്യമാണ് ?!!
Posted by Aswin p, Payyannur On 24.10.2019
View Answer
നിങ്ങൾ, കംപ്യൂട്ടർ സയൻസിൽ, ബി.എസ്.സി. കോഴ്സാണോ, ബി.ടെക്. കോഴ്സാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ സ്ഥാപനമായ, സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി.ഡാക്) -ന്റെ, അക്കാദമിക് യൂണിറ്റ് ആയ, തിരുവനന്തപുരത്തെ, ഇ.ആർ & ഡി.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സൈബർ ഫോറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി എം.ടെക്.നടത്തുന്നുണ്ട് (www.cdac.in)
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ, കല്ലൂപ്പാറ, കോളേജ് ഓഫ് എൻജിനീയറിംങ് -ൽ, സൈബർ ഫോറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലൈസേഷനോടെയുള്ള, കംപ്യൂട്ടർ സയൻസ് എം.ടെക്. പ്രോഗ്രാം ഉണ്ട് (www.cek.ac.in)
ഈ രണ്ടു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന്, 60% മാർക്കോടെ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിംങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിലെ ബി.ടെക്. ബിരുദം വേണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ്, കേരള (ടെക്നോപാർക്ക്, കഴക്കൂട്ടം), സൈബർ സെക്യൂരിറ്റി സ്പെഷ്യലൈസേഷനോടെയുള്ള, കംപ്യൂട്ടർ സയൻസിലെ, എം.എസ്.സി. പ്രോഗ്രാം നടത്തുന്നുണ്ട്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, 60% മാർക്കോടെ, ഏതെങ്കിലും ബ്രാഞ്ചിൽ/വിഷയത്തിൽ, എൻജിനീയറിംങ്/ ടെക്നോളജി/സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം (www.iiitmk.ac.in)
കേരളത്തിലെ ചില സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് സ്ഥാപനങ്ങളിലും, ഈ മേഖലയിൽ കോഴ്സുകൾ ലഭ്യമാണ്.
I want to join Military nursing service after my 12board exam.I want to know that when should we apply for the same?how much marks are required in 12th board? How much marks are needed to clear the entrance?
Posted by Sreelakshmi P, Kannur On 22.10.2019
View Answer
മിലിട്ടറി നഴ്സിംഗ് സർവീസിലേക്കു വഴിയൊരുക്കുന്ന, ആംഡ് ഫോർസസ് മെഡിക്കൽ സർവീസസ്, കോളേജസ് ഓഫ് നഴ്സിംഗിലെ, ബി.എസ്.സി. നഴ്സിംഗ്-ന്റെ, 2019 ലെ പ്രവേശനത്തിനായി അപേക്ഷ നൽകാൻ, 2018 നവംബർ 12 മുതൽ നവംബർ 30 വരെയാണ് സൗകര്യമുണ്ടായിരുന്നത്. വിജ്ഞാപനം വരുന്നതും, അപേക്ഷ നൽകേണ്ടതും, www.joinindianarmy.nic.in ൽ. ഈ വർഷവും, ഈ കാലയളവിൽ വിജ്ഞാപനം വരുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുക. ചിലപ്പോൾ സമയക്രമം മാറാം.
പെൺകുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. അപേക്ഷിക്കാൻ, 10+2/തത്തുല്യ പരീക്ഷ, റഗുലർ വിദ്യാർത്ഥിയായി പഠിച്ച്, ആദ്യ ശ്രമത്തിൽ തന്നെ ജയിച്ചിരിക്കണം. കോഴ്സിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. മൊത്തത്തിൽ 50% മാർക്കു വാങ്ങി, പരീക്ഷ ജയിച്ചിരിക്കണം. അപേക്ഷ വിളിക്കുന്ന അധ്യയന വർഷത്തിൽ, യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും, താൽകാലികമായി അപേക്ഷിക്കാൻ അവസരം കിട്ടും. തിരഞ്ഞെടുക്കപ്പെട്ടാൽ, അവർ, കോഴ്സിൽ പ്രവേശനം നേടുന്നതിനു മുമ്പ് യോഗ്യതാപരീക്ഷ ജയിച്ചതിന്റെ രേഖ നൽകണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന, 90 മിനിട്ട് ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, എഴുത്തുപരീക്ഷയ്ക്ക് (2019 പ്രവേശനത്തിന് ജനവരിയിൽ ആണ് പരീക്ഷ നടത്തിയത്), ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. ഇതിൽ യോഗ്യത നേടാൻ, എത്ര മാർക്കു വേണമെന്ന്, മുൻകൂട്ടി പറയാൻ കഴിയില്ല. എഴുത്തുപരീക്ഷയിലെ മാർക്ക് തോത്, രണ്ടാം ഘട്ട ഇന്റർവ്യൂവിനു വിളിക്കേണ്ട കുട്ടികളുടെ എണ്ണം, എന്നിവയൊക്കെ പരിഗണിച്ചാകും, എഴുത്തു പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നത്. ഇത് പ്രസിദ്ധപ്പെടുത്താറില്ല. എഴുത്തുപരീക്ഷയിൽ പരമാവധി മാർക്ക് വാങ്ങാനുള്ള തയ്യാറെടുപ്പും പരിശീലനവും നടത്തുക. മാത്രമല്ല ഒരു മാർക്ക് മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു തയ്യാറെടുപ്പ്, ഒരു പരീക്ഷയ്ക്കും നടത്തരുത്.
ഫിസിയോതെറാപ്പി പഠിക്കാൻ ആഗ്രഹം ഉണ്ട്. അതിനു എപ്പോൾ ആണു അപേക്ഷിക്കേണ്ടത്. പ്ലസ് ടു എത്ര ശതമാനം വേണം. Commen entrance test ഉണ്ടൊ?
Posted by Archana pk , Cherthala On 21.10.2019
View Answer
പ്ലസ് ടു സയൻസ് സ്ട്രീമിൽ പഠിച്ചു കഴിഞ്ഞ്, ഫിസിയോതെറാപ്പി പഠിക്കാൻ താൽപര്യമുള്ള പക്ഷം, നാലു വർഷത്തെ, ബാച്ചലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി) എന്ന കോഴ്സിനെക്കുറിച്ച് ആലോചിക്കാം. കൂടാതെ, 6 മാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കണം. പ്രവേശനം തേടുന്നവർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ, പ്ലസ് ടു തലത്തിൽ പഠിച്ച്, കോഴ്സ് ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയിൽ, ബയോളജിക്കു മാത്രമായി 50% മാർക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, 50 % മാർക്കും വേണം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലല്ല, കേരളത്തിൽ അഡ്മിഷൻ നൽകുന്നത്. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇന്നീ മൂന്നു വിഷയങ്ങളുടെയും മാർക്കുകൾ പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം ഏകീകരിക്കും. മൂന്നിനും കൂടി മൊത്തത്തിൽ ലഭിച്ച, ഏകീകരിച്ച മാർക്ക് അടിസ്ഥാനമാക്കിയാണ്, പ്രവേശന റാങ്ക്പട്ടിക, തയ്യാറാക്കുന്നത്.
സാധാരണഗതിയിൽ, പ്ലസ് ടു ഫലം വന്ന ശേഷം, ഏതു സമയവും പ്രവേശനത്തിനായുള്ള വിജ്ഞാപനം പ്രതീക്ഷിക്കാം. 2019 ൽ, കേരളത്തിലെ, ബി.പി.റ്റി.ഉൾപ്പടെയുള്ള പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശനം നടത്തിയത്, എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് & ടെക്നോളജി ആണ്. വിജ്ഞാപനം, ജൂൺ അവസാന ആഴ്ചയിലാണ് വന്നത് (ജൂൺ 24 ന്). 2019 ലെ പ്രവേശനത്തിൽ, ബി.പി.റ്റി. കോഴ്സ് ഉള്ള, 2 സർക്കാർ നിയന്ത്രിയ സ്വാശ്രയ കോളേജുകളും, 13 സ്വകാര്യ സ്വാശ്രയ കോളേജുകളും ഉൾപ്പെട്ടിരുന്നു. വിശദാംശങ്ങൾക്ക്, www.lbscentre.in കാണുക.
Can I take the KEAM 2020 exam with 47% in Maths even though my total aggregate is 78.6%?
Posted by Junaid, abu dhabi On 20.10.2019
View Answer
നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ വഴിയുള്ള ബി.ടെക് പ്രവേശനത്തിന്, പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സിന് 50 ഉം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കു മൂന്നിനും കൂടി 50 ഉം, ശതമാനം മാർക്കു വേണം. എന്നാൽ, എസ്.ഇ.ബി.സി.ആനുകൂല്യമുള്ളവർക്ക്, മാത്തമാറ്റിക്സിന് 45 ഉം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കു മൂന്നിനും കൂടി 45 ഉം, ശതമാനം മാർക്കു മതി. പട്ടിക വിഭാഗക്കാരെങ്കിൽ, യോഗ്യതാപരീക്ഷ, ജയിരിക്കണമെന്ന വ്യവസ്ഥയേ ഉള്ളു.
സ്വകാര്യ സ്വാശ്രയം, സർക്കാർ നിയന്ത്രിത സ്വാശ്രയം, എന്നീ വിഭാഗം കോളേജുകളിൽ, മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തിന്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കു മൂന്നിനും കുടി, 45% മാർക്കുള്ള വരെയും പരിഗണിക്കും. അതായത്, മാത്തമാറ്റിക്സിനു മാത്രമായി നിശ്ചിത മാർക്ക് ആവശ്യമില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കു മൂന്നിനും കുടി, 45% മാർക്കു മതി.
കേരള എൻജിനീയറിംങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ, മാർക്ക് വ്യവസ്ഥ ഒരു തടസ്സമല്ല. കാരണം, അപേക്ഷാർത്ഥി, പ്രവേശനം നേടുന്ന വേളയിൽ മാത്രമേ, യോഗ്യത തൃപതിപ്പെടുത്തേണ്ടതുള്ളു. അതിനാൽ നിങ്ങൾക്ക് സംവരണ ആനുകൂല്യത്തിന് അർഹതയില്ലെങ്കിൽ, മാത്തമാറ്റിക്സ് ഫലം മെച്ചപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്. അതിലൂടെ, പ്രവേശന സമയത്തിനകം, 50% മാർക്ക് എങ്കിലും നിങ്ങൾക്കു നേടാൻ കഴിയുമെങ്കിൽ, സർക്കാർ/എയ്ഡഡ് കോളേജുകളിലേക്കും മറ്റു കോളേജുകളിലെ സക്കാർ സീറ്റിലേക്കും ഓപ്ഷൻ നൽകാൻ നിങ്ങൾക്ക് യോഗ്യത ലഭിക്കും.
Am I eligible to write KEAM Examination 2020? I got 78.6% CBSE 12th aggregate but I got only 47 in Maths.

+2 കോമേഴ്സ് വിദ്യാർത്ഥിക്ക് bsc psychology പഠിക്കാൻ സാധിക്കുമോ ? ഇതിനുള്ള നല്ല സർവകലാശാല ഏതാണ് ? +2എത്ര ശതമാനം മാർക്ക് ആവശ്യമുണ്ട് ??
Posted by Abitha, Kozhikode On 19.10.2019
View Answer
കോമേഴ്സ് വിദ്യാർത്ഥികൾക്ക് ബി.എസ്.സി. സൈക്കോളജി കോഴ്സിന് അപേക്ഷിക്കാൻ തടസ്സമൊന്നുമില്ല. വിഷയം പഠിക്കാനുള്ള താൽപര്യവും, അതോടൊപ്പം, അഭിരുചിയും ഉണ്ടെങ്കിൽ കോഴ്സ് നന്നായി പൂർത്തിയാക്കാനും കഴിയും.
പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക്, കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടു സ്ട്രീം ഏതായാലും മതി. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിട്ടുളളവർക്ക്,പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റംഉണ്ടാകും.
കോഴ്സ് നടത്തുന്ന കേരളത്തിലെ കോളേജുകളുടെ പട്ടിക, അതത് സർവകലാശാലകളുടെ വെബ് സൈറ്റ് പരിശോധിച്ചു മനസ്സിലാക്കാം.
മികച്ച കോളേജുകൾ കണ്ടെത്താൻ, മുൻ വർഷങ്ങളിലെ പ്രവേശന വിവരങ്ങൾ പരിശോധിക്കുക. പ്രവേശനം പൂർത്തിയാകുമ്പോൾ, ഉയർന്ന ഇൻഡക്സ് മാർക്ക് ഉള്ള കുട്ടികൾ ചേർന്ന സ്ഥാപനങ്ങൾ (അവസാനം അഡ്മിഷൻ കിട്ടിയ കുട്ടിയുടെ ഇൻഡക്സ് മാർക്ക് വച്ച്), മികച്ച സ്ഥാപനങ്ങളായി കണക്കാക്കുന്നതിൽ തെറ്റില്ല.
എത്ര മാർക്ക് പ്ലസ് ടു തലത്തിൽ വാങ്ങിയാൽ പ്രവേശനം കിട്ടും എന്നു മുൻകൂട്ടി പറയാൻ കഴിയില്ല. പ്രവേശന സാദ്ധ്യത, നിങ്ങളുടെ ഇൻഡക്സ് മാർക്ക്, റാങ്ക് പട്ടികയിലെ നിങ്ങളുടെ സ്ഥാനം എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. പരമാവധി മാർക്കു വാങ്ങി പ്ലസ് ടു പൂർത്തിയാക്കാൻ ശ്രമിക്കുക.
ഈ വിഷയത്തിൽ, കേരളത്തിനു പുറത്തും പഠിക്കാൻ അവസരങ്ങൾ ലഭ്യമാണ്
ഞാൻ +2 കോമേഴ്സ് വിദ്യാർത്ഥി ആണ് bsc psychology പഠിക്കാൻ താല്പര്യമുണ്ട് ഇതിനു തടസ്സങ്ങൾ ഉണ്ടോ ? ഇല്ലെങ്കിൽ psychology പഠിക്കാൻ പറ്റിയ നല്ല കോളേജ് ഏതൊക്കെ ആണ്? ഇതിന് +2 എത്ര ശതമാനം മാർക്ക് വേണം???
Posted by Ashitha, Kozhikode On 19.10.2019
View Answer
കോമേഴ്സ് വിദ്യാർത്ഥികൾക്ക് ബി.എസ്.സി. സൈക്കോളജി കോഴ്സിന് അപേക്ഷിക്കാൻ തടസ്സമൊന്നുമില്ല. വിഷയം പഠിക്കാനുള്ള താൽപര്യവും, അതോടൊപ്പം, അഭിരുചിയും ഉണ്ടെങ്കിൽ കോഴ്സ് നന്നായി പൂർത്തിയാക്കാനും കഴിയും.
പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക്, കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടു സ്ട്രീം ഏതായാലും മതി. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിട്ടുളളവർക്ക്,പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റംഉണ്ടാകും.
കോഴ്സ് നടത്തുന്ന കേരളത്തിലെ കോളേജുകളുടെ പട്ടിക, അതത് സർവകലാശാലകളുടെ വെബ് സൈറ്റ് പരിശോധിച്ചു മനസ്സിലാക്കാം.
മികച്ച കോളേജുകൾ കണ്ടെത്താൻ, മുൻ വർഷങ്ങളിലെ പ്രവേശന വിവരങ്ങൾ പരിശോധിക്കുക. പ്രവേശനം പൂർത്തിയാകുമ്പോൾ, ഉയർന്ന ഇൻഡക്സ് മാർക്ക് ഉള്ള കുട്ടികൾ ചേർന്ന സ്ഥാപനങ്ങൾ (അവസാനം അഡ്മിഷൻ കിട്ടിയ കുട്ടിയുടെ ഇൻഡക്സ് മാർക്ക് വച്ച്), മികച്ച സ്ഥാപനങ്ങളായി കണക്കാക്കുന്നതിൽ തെറ്റില്ല.
എത്ര മാർക്ക് പ്ലസ് ടു തലത്തിൽ വാങ്ങിയാൽ പ്രവേശനം കിട്ടും എന്നു മുൻകൂട്ടി പറയാൻ കഴിയില്ല. പ്രവേശന സാദ്ധ്യത, നിങ്ങളുടെ ഇൻഡക്സ് മാർക്ക്, റാങ്ക് പട്ടികയിലെ നിങ്ങളുടെ സ്ഥാനം എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. പരമാവധി മാർക്കു വാങ്ങി പ്ലസ് ടു പൂർത്തിയാക്കാൻ ശ്രമിക്കുക.
ഈ വിഷയത്തിൽ, കേരളത്തിനു പുറത്തും പഠിക്കാൻ അവസരങ്ങൾ ലഭ്യമാണ്
Sir, keam 2019 admission process closed? There is any vacant seats in keam?
Posted by Ajay A s, Thrissur On 18.10.2019
View Answer
Admissions for the current year has been closed as spot allotments which is the last stage in the allotment process has also been completed. However, there may be vacancies due tot various reasons, but the information on that is not officially published.