Sir/madam,
My name is Devprasad and I'm a +2 student. My greatest ambition is to work at isro. So this is my question: is it possible to join Isro through a degree in IT? If yes, what kind of degree is necessary and also what are all the possible ways by which I can join isro through a maths degree or a physics degree.
Posted by Anonymous, Alappuzha On 02.11.2019
View Answer
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ) ഐ.ടി/മാത്തമാറ്റിക്സ്/ ഫിസിക്സ്/അനുബന്ധ വിഷയങ്ങളിൽ, വന്നേക്കാവുന്ന ചില തൊഴിൽ അവസരങ്ങൾ
(വിവിധ കാലഘട്ടങ്ങളിൽ വന്നിട്ടുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ) ഇവയാണ്. യോഗ്യത, തസ്തിക എന്ന ക്രമത്തിൽ:
എം.ഇ/എം.ടെക് (ഇൻഫർമേഷൻ ടെക്നോളജി); ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്);
ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) കഴിഞ്ഞുള്ള, എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ബി.എ (ഫിനാൻസ്/മാർക്കറ്റിംഗ്/
ഓപ്പറേഷൻസ്/ഓപ്പറേഷൻസ് റിസർച്ച്);
എം.എസ്.സി ( മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്); എം.എസ്.സി (ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്): സയന്റിസ്റ്റ്/എൻജിനീയർ.
ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി);
ബി.എസ്.സി (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്); ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ് & കെമിസ്ട്രി): സയന്റിഫിക് അസിസ്റ്റൻറ്
ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) കഴിഞ്ഞുള്ള, എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്): റിസർച്ച് സയന്റിസ്റ്റ് (നിശ്ചിതകാല പ്രോജക്ടിൽ മാത്രം)
റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ, www.isro.gov.in/careers ൽ വരും. അത് പരിശോധിക്കുക.
സർ ഞാൻ physiscil ബിരുതരന്തബിരുദ student ആണ് ,ഇതിനുശേഷം pg diploma in radiation physics എടുക്കാൻ താല്പര്യമുണ്ട് ,കോഴ്സിന്റെ തൊഴിൽ സാധ്യതl ഒന്ന് പറഞ്ഞു തരാമോ ?
Posted by Harshida.M, Kozhikode On 01.11.2019
View Answer
ഈ ലിങ്കിൽ ഉള്ള നോട്ടിഫിക്കേഷൻ കാണുക. ജോലി സാദ്ധ്യതകൾ അതിൽ നൽകിയിട്ടുണ്ട് http://www.barc.gov.in/careers/vacancy435.pdf
ഞാൻ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.
ബി.എസ്.സി നഴ്സിംഗ് പഠിച്ചു കൊണ്ടിരിക്കുമ്പോഴോ പഠനം പൂർത്തീകരിച്ചതിനു ശേഷമോ എം.ബി.ബി.എസ് കോഴ്സിലേക്ക് മാറാൻ മാർഗ്ഗമുണ്ടോ?.
Posted by Shahin Ali, Manjeri On 31.10.2019
View Answer
ബി.എസ്.സി.നഴ്സിംഗ് പഠിച്ചു കൊണ്ടിരിക്കുമ്പോഴോ, പൂർത്തിയാക്കിയ ശേഷമോ, എം.ബി.ബി.എസ് കോഴ്സിലേക്ക്, നേരിട്ട് മാറാൻ വ്യവസ്ഥയൊന്നുമില്ല.
ബി.എസ്.സി. നഴ്സിംഗ് പൂത്തിയാക്കിയ ശേഷം, പ്ലസ് ടു യോഗ്യത, മറ്റു പ്രവേശന വ്യവസ്ഥകൾ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യോഗ്യത, തുടങ്ങിയവയ്ക്കു വിധേയമായി മറ്റുള്ളവരെപ്പോലെ, എം.ബി.ബി.എസ്. പ്രവേശനത്തിന് ശ്രമിക്കാം. ഇവിടെയും, ബി.എസ്.സി.നഴ്സിംഗ് യോഗ്യതയുടെ പേരിൽ, പ്രത്യേക പരിഗണന ഒന്നും ഇല്ല.
കേരളത്തിൽ, സർക്കാർ സർവീസിൽ ജോലിയുള്ള, അലോപ്പതി സ്റ്റാഫ് നേഴ്സ്മാർക്ക്, എം.ബി.എസ്.എസ്.കോഴ്സിലേക്ക്, ഒരു സീറ്റ്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ, സംവരണം ചെയ്തിട്ടുണ്ട്. പക്ഷെ, ഇതിലേക്കു പരിഗണിക്കപ്പെടാൻ, ആദ്യം, സർക്കാർ സർവീസിൽ റഗുലർ നിയമനം വേണം. ബി.എസ്.സി.നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ്, ആദ്യ പരിഗണന. ജനറൽ നഴ്സിംഗ് & മിഡ് വൈഫറി യോഗ്യതയുള്ള സ്റ്റാഫ് നഴ്സ്, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഓക്സിലിയറി നഴ്സസ് & മിഡ് വൈഫറി കോഴ്സ് വഴി) എന്നിവർക്ക് തുടർന്ന്, ആ ക്രമത്തിൽ പരിഗണനയുണ്ട്. ഇവിടെയും നീറ്റ് യോഗ്യത നേടി മുന്നോട്ടു പോകണം. http://cee-kerala.org/, https://cee.kerala.gov.in/ എന്നീ സൈറ്റുകളിൽ ഉള്ള, 2019 ലെ കീം പ്രോസ്പെക്ടസ് നോക്കി, വ്യവസ്ഥകൾ മനസ്സിലാക്കുക.
ഞാന് ബി.ടെക് ഒന്നാം വര്ഷ വിദ്യാർത്ഥിയാണ്. പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്ങ് കോളേജിലാണ് പഠിക്കുന്നത്. രണ്ടാംവര്ഷത്തേക്ക് ഗവണ്മെന്റ് കോളേജിലേക്ക് ട്രാന്സ്ഫർ നേടാന്കഴിയുമോ?
Posted by DEEPESH K, Tirur On 31.10.2019
View Answer
കേരളത്തിൽ, എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, റഗുലർ ബി.ടെക് കോഴ്സിൽ പഠിക്കുന്നവർക്ക്, ഇന്റർ കോളേജ് ട്രാൻസ്ഫർ അനുവദിക്കുന്നുണ്ട്. മൂന്ന്, അഞ്ച് സെമസ്റ്ററുകൾ തുടങ്ങുന്നതിനു മുമ്പാണ്, ഇതിനുള്ള അപേക്ഷകൾ പരിഗണി ക്കുന്നത്. രണ്ട്/നാല് സെമറ്റർ കാലയളവിൽ ഇതിനുള്ള അപേക്ഷ, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ക്ഷണിക്കും. വിദ്യാർത്ഥി പഠിച്ചു കൊണ്ടിരിക്കുന്ന കോളേജ് വിഭാഗം, പ്രവേശനം നേടിയ ക്വാട്ട എന്നിവയൊക്കെ ആശ്രയിച്ചിരിക്കും മാറ്റം. എയ്ഡഡ് കോളേജിൽ, മനേജ്മെന്റ് സീറ്റിൽ പ്രവേശനം നേടിയവർ, കേന്ദ്ര സർക്കാർ നോമിനികൾ എന്നിവരെ മാറ്റത്തിന് പരിഗണിക്കുകയില്ല. ഒരു സർക്കാർ/എയ്ഡഡ് കോളേജിൽ പഠിക്കുന്നവർക്ക്, മറ്റൊരു സർക്കാർ/എയ്ഡഡ് കോളേജിലേക്കോ, സ്വാശ്രയ കോളേജിലേക്കോ മാറ്റത്തിന് അപേക്ഷിക്കാം. സ്വാശ്രയ കോളേജിൽ പഠിക്കുന്നവർക്ക് (സർക്കാർ നിയന്ത്രിതം ഉൾപ്പടെ) സ്വാശ്രയ വിഭാഗത്തിലെ മറ്റൊരു കോളേജിലേക്കേ, മാറ്റത്തിന് അപേക്ഷിക്കാൻ കഴിയൂ. നിങ്ങൾ സ്വാശ്രയ കോളേജിൽ പഠിക്കുന്നതിനാൽ, സർക്കാർ കോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ കഴിയില്ല. വിശദാംശങ്ങൾ മനസ്സിലാക്കാൻ,https://ktu.edu.in/eu/exam/normsAndRules.htm എന്ന ലിങ്കിലെ കോളേജ് ട്രാൻസ്ഫർ വ്യവസ്ഥകൾ കാണുക.
Dear Sir, right now I'm doing my 12th grade . I am a girl and interested to study btech in airforce. Is it possible for me to study there? Kindly give reply. Thanking you.
Posted by Aashiyana Krishna , Trivandrum On 30.10.2019
View Answer
There is no B.Tech Programme offered by Air Force. There is B.Tech entry in India Navy, but it is only for boys. But if you are interested in Air force, there are entries for girls after B.Tech .But the B.Tech course may be done outside.
I'd like to know about 6 months (one time sitting) degree. If its legitimate requesting you to provide some legitimate institution details in ernakulam.
Posted by vishnu, athani On 30.10.2019
View Answer
UGC presently, does not approve first Degree Programmes of duration less than three years. as a Bachelor Degree. course and the degree awarded in courses of less than 3 years will not be treated as a Degree.
Naan eppol diploma first year aanu. Electronics engineering aanu eduttatu. Enikk next year degree allotment kodukkan pattumo.
Posted by Anand, Trivandrum On 29.10.2019
View Answer
പത്താം ക്ലാസ് കഴിഞ്ഞാണ്, ത്രിവത്സര, എൻജിനീയറിംങ് ഡിപ്ലോമയ്ക്ക് ചേർന്നതെന്നു കരുതുന്നു. എങ്കിൽ, ആദ്യവർഷത്തിനുശേഷം, ബി.ടെക്. ഉൾപ്പടെയുള്ള ഒരു ഡിഗ്രി പ്രോഗ്രാമിലേക്കും പോകാൻ കഴിയില്ല. ഡിപ്ലോമ ജയിച്ച ശേഷം, എൻജിനീയറിംഗ് ഡിഗ്രി കോഴ്സിന്, ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം, ചേരാൻ കഴിയും. ബി.ടെക്. പ്രോഗ്രാമിന്റെ, രണ്ടാം വർഷത്തിലേക്ക്/മൂന്നാം സെമസ്റ്ററിലേക്ക്, ഈ പദ്ധതി വഴി, പ്രവേശനത്തിനായി പരിഗണിക്കും. കേരളത്തിൽ, ജോയന്റ് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് നടത്തുന്ന, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, പ്രവേശനപരീക്ഷവഴിയാണ്, ബി.ടെക്.ലാറ്ററൽ എൻട്രി. ഡിപ്ലോമ തലത്തിലെ ബ്രാഞ്ചിനനുസരിച്ച്, തുല്യത നിശ്ചയിച്ചിട്ടുള്ള ബ്രാഞ്ചിലേക്കേ, പരിഗണിക്കുകയുള്ളു. വിശദാംശങ്ങൾ മനസ്സിലാക്കാൻ, http://admissions.dtekerala.gov.in/letportal/ കാണുക. 2019 ലെ പ്രോസ്പ്കട്സ്, ഇവിടെ ലഭിക്കും.
പ്ലസ് ടു കഴിഞ്ഞ ശേഷമാണ്, ത്രിവത്സര ഡിപ്ലോമയ്ക്ക് ചേർന്നതെങ്കിൽ, ആദ്യവർഷത്തിനു ശേഷം, പഠിച്ച വിഷയങ്ങൾ, മാർക്ക് തുടങ്ങിയവ ഉൾപ്പടെയുള്ള പ്ലസ് ടു യോഗ്യതയ്ക്കു വിധേയമായി, വിവിധ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് (എൻജിനീയറിംഗ്/ഇതര), അപേക്ഷിക്കുന്നതിന്ന് തടസ്സമില്ല. പ്രവേശനം കിട്ടുന്ന പക്ഷം, നിലവിലെ ഡിപ്ലോമ പ്രവേശനം റദ്ദുചെയ്ത്, ടി.സി.വാങ്ങി, ഡിഗ്രി കോഴ്സിൽ ചേരേണ്ടിവരും.
What all things are need for writting IFS examination, its elligibility,percentage of mark needed?
Posted by Ima Jeevaraj, Ernakulam On 29.10.2019
View Answer
അനിമൽ ഹസ്ബൻഡ്രി & വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയം പഠിച്ചു നേടിയ ബാച്ചലർ ബിരുദമോ, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എഞ്ചിനീയറിംഗ് എന്നിവയിലൊന്നിലെ ബാച്ചിലർ ബിരുദമോ ഉള്ളവർക്ക്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ഒ.എസ്) പരീക്ഷ എഴുതാo. ഇതിന്റെ പ്രിലിമിനറി പരീക്ഷ, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെയാണ്. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും അടങ്ങുന്നതാണ് ഐ.എഫ്.എസ് മെയിൻ പരീക്ഷ. എഴുത്തുപരീക്ഷയ്ക്ക് 6 പേപ്പർ ഉണ്ട്. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, രണ്ട് ഓപ്ഷണൽ വിഷയങ്ങളിലായി 4 പേപ്പറുകൾ. അനുവദനീയമായ ഓപ്ഷണലുകളിൽ, യോഗ്യതാ പരീക്ഷയിലെ വിഷയങ്ങളെല്ലാം ഉൾപ്പെടും. എഞ്ചിനീയറിംഗിൽ, സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, അഗ്രിക്കൾച്ചറൽ എന്നീ ബ്രാഞ്ചുകളും. അങ്ങനെ, മൊത്തം 14 വിഷയങ്ങളിൽ നിന്നുമാണ് 2 ഓപ്ഷണലുകൾ തീരുമാനിക്കേണ്ടത്. ഇതു തീരുമാനിക്കുമ്പോൾ, ചില കോംബിനേഷൻ (ഉദാഹരണത്തിന്, അഗ്രിക്കൾച്ചറും ഫോറസ്ട്രിയും; മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും പോലെ) അനുവദിക്കില്ല. www.upsc.gov.in ൽ 2019 ലെ വിജ്ഞാപനങ്ങൾ പരിശോധിക്കുക.
I want to study btech in Navy.For this which exam I should attend?When will be the exam?How much marks required in 12th board?
Posted by Anamika, Kannur On 28.10.2019
View Answer
There is no admissions for girls for B Tech in Indian Navy as of now. Only unmarried males can apply based on their Plus 2 qualification
ഞാൻ പ്ലസ് 2കോമേഴ്സ് വിദ്യാർഥിനിയാണ്. എനിക്ക് മദ്രാസ് IIT നടത്തുന്ന hsee എക്സാം എഴുതാൻ പറ്റുമോ? അതിന്റെ സിലബസ് ഏതൊക്കെ ആണ്. എക്സാം ഡേറ്റ് എന്നാണ്. എങ്ങനെ എക്സമിനു എനിക്ക് apply ചെയ്യാം?
Posted by Anna Jayakumar, Ambalapuzha On 27.10.2019
View Answer
മദ്രാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) നടത്തുന്ന, 5 വർഷ, ഇന്റഗ്രേറ്റഡ് എം.എ.പ്രോഗ്രാം പ്രവേശനത്തിന്, പ്ലസ് ടു ഏതു സ്ട്രീമിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കോഴ്സ്, ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം. ജനറൽ/ഒ.ബി.സി.ക്കാർക്ക് 60 ഉം, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 55 ഉം ശതമാനം മാർക്ക്, പ്ലസ് ടു തലത്തിൽ വേണം. പ്രവേശന വർഷം യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം സംബന്ധിച്ച വ്യവസ്ഥയും ഉണ്ടാകും. ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്.എസ്.ഇ.ഇ) വഴിയാണ് പ്രവേശനം. 3 മണിക്കൂറാണ്, പരീക്ഷാ ദൈർഘ്യം. രണ്ടു ഭാഗങ്ങൾ ഉണ്ടാകും. ഒന്നാം ഭാഗത്ത്, ഇംഗ്ലീഷ്, അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ജനറൽ സ്റ്റഡീസ് എന്നിവയിൽ നിന്നും ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ള ഈ ഭാഗം, കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും. രണ്ടാം ഭാഗം (30 മിനിറ്റ്), ഉപന്യാസ രചനയാണ്. പരീക്ഷയുടെ വിശദമായ സിലബസ്, വെബ് സൈറ്റിൽ ലഭ്യമാക്കും. 2020 ലെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2019 ൽ, ഏപ്രിൽ 21നാണ് പരീക്ഷ നടന്നത്. ഓൺലൈൻ അപേക്ഷ നൽകാൻ, 2018 ഡിസംബർ 12 മുതൽ 2019 ജനവരി 23 വരെ സമയം നൽകിയിരുന്നു. മുൻ വർഷത്തെ പരീക്ഷയുടെ വിശദാംശങ്ങൾ, സിലബസ്, ഇൻഫർമേഷൻ ബ്രോഷർ എന്നിവയെല്ലാം http://hsee.iitm.ac.in/ ൽ ഇപ്പോഴും ഉണ്ട്. അത് പരിശോധിച്ച്, വ്യവസ്ഥകൾ മനസ്സിലാക്കുക. അതോടൊപ്പം 2020 ലെ പ്രവേശന വിവരങ്ങൾ വെബ്സൈറ്റിൽ തിരക്കിക്കൊണ്ടിരിക്കുക.