Sir,how could I get admission for bsc agriculture in India? Is the selection procedure by NEET,KEAM or ICAR?
Posted by Krishnapriya, Koothattukulam On 21.11.2019
View Answer
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in).
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. 2020 ലെ നീറ്റ്, മെയ് 3 നാണ്. അപേക്ഷ, ഡിസംബർ 2 മുതൽ 31 വരെ നൽകാം. (https://ntaneet.nic.in)
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. 2020 ലെ ഈ പരീക്ഷ ജൂൺ 1 ന് നടത്തും. അപേക്ഷ, മാർച്ച് 1 മുതൽ 31 വരെ നൽകാം. (https://ntaicar.nic.in)
Entrance exams for bsc agriculture and colleges for this course
Posted by Gayathri. S, Kollam On 20.11.2019
View Answer
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in). കോളേജ് പട്ടിക സൈറ്റിൽ ഉള്ള പ്രോസ്പെക്ടസിൽ കിട്ടും.
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. 2020 ലെ നീറ്റ്, മെയ് 3 നാണ്. അപേക്ഷ, ഡിസംബർ 2 മുതൽ 31 വരെ നൽകാം. (https://ntaneet.nic.in)
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. 2020 ലെ ഈ പരീക്ഷ ജൂൺ 1 ന് നടത്തും. അപേക്ഷ, മാർച്ച് 1 മുതൽ 31 വരെ നൽകാം. (https://ntaicar.nic.in). കോളേജ് പട്ടിക സൈറ്റിൽ വരുന്ന പ്രോസ്പെക്ടസിൽ കിട്ടും.
I would like to choose bsc agriculture after +2. Which are the entrance exams for this course and which are the colleges for this course

I would like to choose bsc agriculture after +2 .which are the entrance exam related to this and which are the colleges for this course,?
Posted by Gayathri. S, Kollam On 20.11.2019
View Answer
Answered
Respected Sir/Madam,
I have completed B-tech in Electronics and Communication Engineering.
I would like to know other courses related to ECE for higher studies,it's duration and institutions where it is available with better job placements both in India and abroad.
Posted by ASWATHY G NAIR , Ambalapuzha On 20.11.2019
View Answer
ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷനിൽ, വിവിധ സ്പെഷ്യലൈസേഷനുകളിൽ, എം.ടെക് ചെയ്യാൻ കേരളത്തിൽ, വിവിധ ഗവൺമെന്റ്/എയ്ഡഡ് എൻജിനീയറിംങ് കോളേജുകളിൽ സൗകര്യമുണ്ട്. അവിടെ ഉള്ള സ്പെഷ്യലൈസേഷനുകൾ: സിഗ്നൽ പ്രോസസിംഗ്; മൈക്രോവേവ് & ടെലിവിഷൻ എൻജിനീയറിംങ്; അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ; അഡ്വാൻസ്ഡ് കമ്യൂണിക്കേഷൻ & ഇൻഫർമേഷൻ സിസ്റ്റംസ്; കമ്യൂണിക്കേഷൻ എൻജിനീയറിംങ് & സിഗ്നൽ പ്രോസസിംഗ്; അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിംങ്; സിഗ്നൽ പ്രോസസിംഗ് & എംബഡഡ് സിസ്റ്റംസ്; വി.എൽ.എസ്.ഐ & എംബഡഡ് സിസ്റ്റംസ്; കമ്യൂണിക്കേഷൻ സിസ്റ്റംസ്; കമ്യൂണിക്കേഷൻ എൻജിനീയറിംങ്. പ്രോഗ്രാം ഉള്ള സ്ഥാപനങ്ങളുടെയും, ലഭ്യമായ കോഴ്സുകളുടെയും പട്ടിക, http://admissions.dtekerala.gov.in/mcap/ എന്ന ലിങ്കിൽ കിട്ടും. പ്രവേശന വ്യവസ്ഥകൾ, ഇതേ സൈറ്റിലുള്ള പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട് .
ഇലക്ട്രോണിക്സ് മേഖലയിലെ കമ്പനികളിൽ ആണ് ജോലി സാധ്യത കൂടുതലും. അധ്യാപന മേഖലയിലേക്ക് പോകാം. ഗവേഷണം ചിന്തിക്കാം. സർക്കാർ മേഖലയിലും ജോലി തേടാം.
I want to do bsc in physics after 12th. if I do not get into Indian institutes like Iisers, IISc etc ,what are the other colleges that offer good courses in physics?
Posted by Shalin saju, Piravom On 20.11.2019
View Answer
ബിരുദതലത്തിൽ, ഫിസിക്സ് എടുത്തു പഠിക്കാവുന്ന ചില മുൻനിര സ്ഥാപനങ്ങളും, കോഴ്സുകളും: ബാച്ചലർ ഓഫ് സയൻസ് (ബി.എസ്): ഐ.ഐ.ടി. കാൺപൂർ; ബി.എസ്- എം.എസ്. ഡ്യുവൽ ഡിഗ്രി: ഐ.ഐ.ടി.മദ്രാസ്; ഇന്റഗ്രേറ്റഡ് എം.എസ്.സി- ഐ.ഐ.ടി. റൂർഖി, ഖരഗ്പൂർ - പ്രവേശനം, ജെ.ഇ.ഇ.അഡ്വാൻസ്ഡ് വഴി. ഇന്റഗ്രേറ്റഡ് എം.എസ്.സി: എൻ.ഐ.ടി -റൂർഖേല, പട്ന, സൂറത്ത്; ബി.എസ്- എം.എസ്.ഡ്യുവൽ ഡിഗ്രി -എൻ.ഐ.ടി. അഗർത്തല- ജെ.ഇ.ഇ.മെയിൻ വഴിയാണ് പ്രവേശനം.
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത): ഇന്റഗ്രേറ്റഡ് ബാച്ചലേഴ്സ് - മാസ്റ്റേഴ്സ് സയൻസ് (ഫിസിക്സ് ഉൾപ്പടെ): പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ -ഇന്റർവ്യൂ സ്ക്രീസിംഗ് ടെസ്റ്റ് വഴി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ): ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫിസിക്സ് ഉൾപ്പടെ): നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി - നെസ്റ്റ്) വഴി പ്രവേശനം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി, സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സുണ്ട്. നിരവധി കേന്ദ്ര സർവകലാശാലകൾ, ഫിസിക്സിലെ ഇന്റഗ്രേറ്റഡ് കോഴ്സുകൾ നടത്തുന്നുണ്ട്. എല്ലായിടത്തും, പ്രവേശന പരീക്ഷയുണ്ട്.
Sir
I'm studying +2 after this I would like to take
BSC nautical science
How is the admission and its exam 2020,and collage details
Posted by Muhammad Hafis, Kanjiramattom On 12.11.2019
View Answer
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു), 3 വർഷത്തെ, ബി.എസ്.സി. (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാലയുടെ, ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകളിൽ, ഈ പ്രോഗ്രാം ലഭ്യമാണ്. കൂടാതെ, സർവകലാശാലയുടെ, ചെന്നൈ, നവി മുംബൈ ക്യാമ്പസുകളിൽ, ഒരു വർഷത്തെ, നോട്ടിക്കൽ സയൻസ് ഡിപ്ലോമ പ്രോഗ്രാമും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച്, 60% മാർക്ക് മൂന്നിനും കൂടി വാങ്ങി, പ്ലസ് ടു ജയിച്ച, ഇംഗ്ലീഷിന്, 10 ലോ 12 ലോ, 50% മാർക്ക് നേടുകയും ചെയ്തവർക്ക്, ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച്, 60% മാർക്ക് മൂന്നിനും കുടി വാങ്ങി, പ്ലസ് ടു ജയിച്ചവർക്ക് ഡിപ്ലോമ പ്രവേശനത്തിന്, അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ, പ്ലസ് ടു നിലവാരമുള്ള 200 ചോദ്യങ്ങൾ, ഓൺലൈൻ പരീക്ഷയ്ക്കുണ്ടാകും.
ഐ.എം.യു.സ്ഥാപനങ്ങൾ കൂടാതെ, സർവകലാശാലയുടെ അഫിലിയേഷനുള്ള ചില സ്ഥാപനങ്ങളിലും, ഈ കോഴ്സ് നടത്തുന്നുണ്ട്. പ്രവേശനം ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ്. സ്ഥാപനങ്ങളുടെ പട്ടിക, www.imu.edu.in ൽ ഉള്ള, "അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട്സ്" ലിങ്കിൽ കിട്ടും. 2020 ലെ പ്രവേശന വിജ്ഞാപനം, ഇതുവരെ, വന്നിട്ടില്ല.
2019 ലെ പ്രവേശനത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ, www.imu.edu.in - ലെ, 'അക്കാഡമിക്സ്' ലിങ്കിലെ, ബ്രോഷർ നോക്കുക.
Sir
I am studying 12th science after this I would like to do Bsc nautical science or diploma in nautical science
How get admission for 2020 and also the collage details
Posted by Muhammad midlaj, Ernakulam On 09.11.2019
View Answer
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു), 3 വർഷത്തെ, ബി.എസ്.സി. (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാലയുടെ, ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകളിൽ, ഈ പ്രോഗ്രാം ലഭ്യമാണ്. കൂടാതെ, സർവകലാശാലയുടെ, ചെന്നൈ, നവി മുംബൈ ക്യാമ്പസുകളിൽ, ഒരു വർഷത്തെ, നോട്ടിക്കൽ സയൻസ് ഡിപ്ലോമ പ്രോഗ്രാമും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച്, 60% മാർക്ക് മൂന്നിനും കൂടി വാങ്ങി, പ്ലസ് ടു ജയിച്ച, ഇംഗ്ലീഷിന്, 10 ലോ 12 ലോ, 50% മാർക്ക് നേടുകയും ചെയ്തവർക്ക്, ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച്, 60% മാർക്ക് മൂന്നിനും കുടി വാങ്ങി, പ്ലസ് ടു ജയിച്ചവർക്ക്
ഡിപ്ലോമ പ്രവേശനത്തിന്, അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ, പ്ലസ് ടു നിലവാരമുള്ള 200 ചോദ്യങ്ങൾ, ഓൺലൈൻ പരീക്ഷയ്ക്കുണ്ടാകും.
ഐ.എം.യു.സ്ഥാപനങ്ങൾ കൂടാതെ, സർവകലാശാലയുടെ അഫിലിയേഷനുള്ള ചില സ്ഥാപനങ്ങളിലും, ഈ കോഴ്സ് നടത്തുന്നുണ്ട്. പ്രവേശനം ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ്. സ്ഥാപനങ്ങളുടെ പട്ടിക, www.imu.edu.in ൽ ഉള്ള, "അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട്സ്" ലിങ്കിൽ കിട്ടും. 2020 ലെ പ്രവേശന വിജ്ഞാപനം, ഇതുവരെ, വന്നിട്ടില്ല.
2019 ലെ പ്രവേശനത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ, www.imu.edu.in - ലെ, 'അക്കാഡമിക്സ്' ലിങ്കിലെ, ബ്രോഷർ നോക്കുക.
ഭാരതീയ നാവിക സേനയിൽ 2020 ഓഗസ്റ്റ് ആരംഭിക്കുന്ന ആർട്ടിഫൈസർ അപ്രന്റീസ്, സീനിയർ സെക്കണ്ടറി റിക്രൂട്ടിറ്സ് ഇലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കാണുകയുണ്ടായി. നിലവിൽ 12 il പടിക്കുന്ന വിദ്യാർത്ഥി അപേഷിക്കൻ യോഗ്യത ഉണ്ടോ ??
Posted by Yadhu krishnan, Ernakulam On 08.11.2019
View Answer
രണ്ടു കോഴ്സുകളിലെയും പ്രവേശനത്തിന്, പ്ലസ് ടു പരീക്ഷ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്കൊപ്പം, കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും കൂടി പഠിച്ച്, ജയിച്ചിരിക്കണം, എന്നാണ് വ്യവസ്ഥ. ആർട്ടിഫിസർ അപ്രന്റീസ് കോഴ്സിന് അപേക്ഷിക്കുന്നവർക്ക്, പ്ലസ്ടുവിന്, 60% മാർക്കും ഉണ്ടായിരിക്കണം.
യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാമെന്ന്, വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല. ആകുമായിരുന്നെങ്കിൽ, അത് വിജ്ഞാപനത്തിൽ വ്യക്തതമാക്കുമായിരുന്നു. മാത്രമല്ല, ഓൺലൈൻ അപേക്ഷാവേളയിൽ 10+2 മാർക്ക്ഷീറ്റ്, കൈവശം കരുതണമെന്നും, അതിന്റെ അസ്സലിന്റെ സ്കാൻ ചെയ്ത ഇമേജ്, അപ് ലോഡ് ചെയ്യണമെന്നും, പറയുന്നുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി, 2020 ഫെബ്രുവരിയിൽ നടത്തുന്ന, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാാകുമ്പോൾ, പ്ലസ് ടു മാർക്ക് ഷീറ്റിന്റെ ഒറിജിനൽ, കൊണ്ടുചെല്ലണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും 12ൽ പഠിക്കുന്ന ഒരാൾക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല.
ഇക്കാരണങ്ങളാൽ, 2020 ൽ (മാർച്ച്/ഏപ്രിൽ) പ്ലസ് ടു ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക്, ഈ റിക്രൂട്ട്മെന്റിന്, അപേക്ഷിക്കാൻ കഴിയില്ല.
Hello sir,
My nephew right now doing his plus one in 4th group. SO he would like to do some professional course after the completion of his 12th, so which course is preferable for him. Please advice me on this subject
Posted by Sumjith, Kuwait On 07.11.2019
View Answer
Please specify the subjects being studied. The subjects cannot be identified based on the group alone