sir
I have asked this question before but didn't get any answer. so please give me an answer this time.
Iam a BEd first year student of Kannur university. can I do my pg course through distance education next year while doing second year BEd course.
Posted by rakhi, Kannur On 26.11.2019
View Answer
ഒരേ സമയത്ത് രണ്ടു ഡിഗ്രി കോഴ്സുകൾ ചെയ്യാൻ പൊതുവെ അനുവാദമില്ല. യു.ജി.സി.യും അത് അംഗീകരിക്കുന്നില്ല. ബി.എഡ്. റഗുലർ കോഴ്സ് ചെയ്യുന്ന നിങ്ങൾ, അതിലെ പ്രവേശന സമയത്ത്, പഴയ ടി.സി.കണ്ണൂർ സർവകലാശാലയിൽ, നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിൽ, നൽകിയിരിക്കും. ബി.എഡ്. കോഴ്സ് പൂർത്തിയാക്കുമ്പോഴേ, ഇനി ആ സ്ഥാപനത്തിൽ നിന്നും, അവർ നൽകുന്ന ടി.സി.കിട്ടുകയുള്ളു. അതു കിട്ടാതെ ഒരു പി.ജി. കോഴ്സിൽ, അത് അംഗീകൃത വിദൂര പഠന കോഴ്സായാൽ പോലും, ചേരാൻ കഴിയില്ല. കേരളാ, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ, വിദൂരപഠന പ്രോസ്പക്ടസ് പരിശോധിച്ചാൽ, ഇതു വ്യക്തമാകും. ഇവിടെയെല്ലാം, വിദൂരപഠനം വഴി കോഴ്സ് ചെയ്യാൻ, പ്രവേശന സമയത്ത്, വിദ്യാർത്ഥി, ഒറിജിനൽ ടി.സി.നൽകണം. പ്രവേശനം നേടിക്കഴിഞ്ഞാൽ, കൊടുത്ത ടി.സി. തിരികെ നൽകില്ല. കോഴ്സ് പൂർത്തിയാക്കുമ്പോൾ, പുതിയ ടി.സി.അവിടെ നിന്നും നൽകും. അതിനാൽ ഇപ്പോൾ നിങ്ങൾ പഠിക്കുന്ന കോഴ്സിസിനൊപ്പം, രണ്ടാം വർഷത്തിൽ, വിദൂരപനം വഴി, ഒരു പി.ജി.കോഴ്സ് കൂടി ചെയ്യാൻ കഴിയില്ല. പഴയ ടി.സി. നൽകാതെ, വിദൂരപനം വഴി, ഏതെങ്കിലും കോഴ്സ് ചെയ്യാൻ, ഏതെങ്കിലും സർവകലാശാല/ സ്ഥാപനം, അനുമതി നൽകുന്ന പക്ഷം, ആ ബിരുദത്തിന്റെ, ഉന്നത പഠനത്തിനും, തൊഴിലിനും ഉള്ള സാധുതയെപ്പറ്റി തിരക്കിയശേഷം മാത്രം, ആ കോഴ്സിൽ ചേരുന്നതിനെപ്പറ്റി ആലോചിക്കുക.
sir
I have asked this question before but didn't get any answer. so please give me an answer this time.
Iam a BEd first year student of Kannur university. can I do my pg course through distance education next year while doing second year BEd course.
Posted by Rakhi, Kannur On 26.11.2019
View Answer
Answered
Sir I'm plus two biology science student .can I apply for the Indian navi entrance test
Posted by Vishnu, Kannur On 25.11.2019
View Answer
Indian Navy Entrance Test is only for those with Graduation and higher Degrees. You can try for 10+2 B Tech Cadet entry in Indian Navy after you complete the Plus two course if you satisfy the conditions of that recruitment.
കാലിക്കറ്റ് സർവകലാശാലയിലും മറ്റ് സർവകലാശാലയിലേയും സയൻസ് വിഷയങ്ങളിലെക്ക് PG അഡ്മിഷൻ ലഭിക്കാൻ എന്തു ചെയ്യണം
Posted by Anitha s, Palakkad On 25.11.2019
View Answer
ഓരോ സർവകലാശാലയ്ക്കും, അവരുടേതായ പ്രവേശന വ്യവസ്ഥകൾ ഉണ്ട്. യൂണിവേഴ്സിറ്റി, പ്രവേശനത്തിനായി ഒരു വിജ്ഞാപനം, ആദ്യം പുറപ്പെടുവിക്കും. അതോടൊപ്പം, പ്രവേശന വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള, ഒരു പ്രോസ്പക്ടസും പ്രസിദ്ധപ്പെടുത്തും. അതിൽ, പ്രവേശന യോഗ്യത, പ്രവേശന രീതി, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, തുടങ്ങി പ്രവേശനത്തിന്റെ എല്ലാ വ്യവസ്ഥകളും ഉണ്ടാകും. പ്രവേശനത്തിൽ താൽപര്യമുള്ളവർ, നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ' അപേക്ഷ നൽകി, പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം. ചില സർവകലാശാലകൾ, പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയും, മറ്റു ചിലത്, ബിരുദതല മാർക്ക് അടിസ്ഥാനപ്പെടുത്തിയും, പ്രവേശനം നൽകി വരുന്നു. കോഴിക്കോട് സർവകലാശാലയുടെ പഠനവകുപ്പുകളിൽ, എൻട്രൻസ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. എന്നാൽ, അഫിലിയേറ്റഡ് കോളേജുകളിൽ, ഡിഗ്രി മാർക്ക് അടിസ്ഥാനമാക്കിയാണ്, പി.ജി. പ്രവേശനം. കേരള, കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകളും ഇതേ രീതിയിൽ പ്രവേശനം നൽകുന്നു. ഇവയുടെയൊക്കെ പ്രവേശന വിജ്ഞാപനം, സർവകലാശാലയുടെ ഫൈനൽ ബിരുദ പരീക്ഷ കഴിഞ്ഞ്, പ്രതീക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ, എൻട്രൻസ് അടിസ്ഥാനമാക്കിയാണ് പി.ജി. പ്രവേശനം. അറിയിപ്പ് ജനവരിയിൽ ഉണ്ടാകും. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി, കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഉൾപ്പടെ നിരവധി സർവകലാശാലകളിലെ പി.ജി.പ്രവേശനത്തിനു അപേക്ഷിക്കാം. ജവഹർലാർ നെഹ്റു, ബനാറസ് ഹിന്ദു, അലിഗർ മുസ്ലീം, പോണ്ടിച്ചേരി, ജാമിയ മിലിയ ഇസ്ലാമിയ, യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ്, തുടങ്ങിയ സർവകലാശാലകൾക്ക്, അവരുടേതായ പ്രവേശന പരീക്ഷയുണ്ട്. മറ്റ് നിരവധി സർവകലാശാലകളും ദേശീയതലത്തിൽ പ്രവേശനം നടത്താറുണ്ട്. അടുത്ത വർഷത്തെ പ്രവേശന വിജ്ഞാപനങ്ങൾ ഏതു സമയത്തും ഇനി പ്രതീക്ഷിക്കാം. വിജ്ഞാപനങ്ങൾ കൃത്യമായി ശ്രദ്ധിക്കുക, അവയനുസരിച്ച് അപേക്ഷിക്കുക.
ഇപ്പോൾ +1 ബയോളജി സയൻസ് വിദ്യാർഥിയാണ്. എനിക്ക് ലോയെർ ആകാൻ താത്പര്യം ഉണ്ട്. എങ്ങനെ മുന്നൊട്ട് പൊകണം?
Posted by Adhila Rahim K A , Kollam On 24.11.2019
View Answer
പ്ലസ് ടു ജയിച്ച ശേഷം, നിയമ പഠന മേഖലയിലെ പ്രവേശന പരീക്ഷകൾ അഭിമുഖീകരിച്ച്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. കോഴ്സിനു ചേരാം. ബി.എസ്.സി/ബി.എ/ ബി.കോം/ബി.ബി.എ/ബി.എസ്.ഡബ്ല്യു എൽ.എൽ.ബി.പ്രോഗ്രാമുകൾ വിവിധ യൂണിവേഴ്സിറ്റികളിൽ/സ്ഥാപനങ്ങളിൽ ലഭ്യമാണ്. ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (സി.എൽ.എ.ടി -ക്ലാറ്റ്) അഭിമുഖീകരിക്കണം. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്), ഉൾപ്പടെ, 21 ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ളതാണ്, ക്ലാറ്റ്. വിശദാംശങ്ങൾ മനസ്സിലാക്കാൻ https://clatconsortiumofnlu.ac.in കാണണം.
കേരളത്തിൽ സർക്കാർ/സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ പ്രവേശനത്തിനായി, പ്രവേശന പരീക്ഷാ കമ്മീഷണർ, നിയമ എൻട്രൻസ് ടെസ്റ്റ് നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും, നിരവധി സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പ്രവേശനം, ഈ പരീക്ഷ വഴിയാണ്. വിശദാംശങ്ങൾക്ക്, http://cee-kerala.org കാണുക.
കേരളത്തിൽ; മഹാത്മാഗാന്ധി, കണ്ണൂർ, കൊച്ചി ശാസ്ത്ര സാങ്കേതിക, സർവകലാശാലകൾ, പ്ലസ് ടു ജയിച്ചവർക്കായി ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാം നടത്തുന്നുണ്ട്. എല്ലായിടത്തും അവരുടേതായ പ്രവേശന പരീക്ഷയുണ്ട്. ബന്ധപ്പെട്ട സർവകലാശാലയുടെ വെബ് സൈറ്റ് കാണുക.
അലിഗർ മുസ്ലീം സർവകലാശാലയുടെ മലപ്പുറം ക്യാമ്പസിൽ ബി.എ.എൽ.എൽ.ബി. പ്രോഗ്രാം ഉണ്ട്. സർവകലാശാലയുടെ എൻട്രൻസ് വഴി പ്രവേശനം നൽകും. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി, ചില കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ എന്നിവയൊക്കെ പ്ലസ് ടു ജയിച്ചവർക്കായി, പഞ്ചവത്സര പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, നടപടി ക്രമങ്ങൾ പൂർത്തിയാക്കി, അഡ്വക്കേറ്റ് (ലോയർ) ആയി എൻറോൾ ചെയ്ത്, പ്രാക്ടീസ് നടത്താം. ഡിഗ്രി ജയിച്ച ശേഷവും നിയമം പഠിക്കാം. അതിനവസരമൊരുക്കുന്ന പ്രോഗ്രാമാണ്, ത്രിവത്സര എൽ.എൽ.ബി.

sir,
I'm a students who passed +2. But I'm not satisfied about my percentage. Is there any chance to increase the percentage of plus two after passing it. what are the procedure to do. Is there any consequences to it for our future life. sir please reply.
Posted by Aparna , Malappuram On 24.11.2019
View Answer
Since you have not given the details of your plus 2, year in which you passes and related details, it is not possible to give a clear answer. so please go through the Notification released by DHSE for 2020 examinations available at http://dhsekerala.gov.in/downloads/circulars/0511190222_NOT2020.pdf and see if you are eligible to improve your result as per the provisions specified therein.
sir,
I'm a student who passed +2. But I'm not satisfied about my percentage. Is there any chance to increase the percentage of plus two after passing it. Is there any consequences to it for our future life. sir please reply.
Posted by Aparna , Malappuram On 24.11.2019
View Answer
Answered. Since you have not given the details of your plus 2, year in which you passes and related details, it is not possible to give a clear answer. so please go through the Notification released by DHSE for 2020 examinations available at http://dhsekerala.gov.in/downloads/circulars/0511190222_NOT2020.pdf and see if you are eligible to improve your result as per the provisions specified therein.
എല്ലാ സർവ്വകലാശാലകളുടെയും Degree എൻട്രൻസ് പരീക്ഷയെ ക്കുറിച്ച് തൊഴിൽ വാർത്തയിൽ ഇടാറുണ്ടോ?
Posted by Vaishna.s.p, Vatakara On 21.11.2019
View Answer
തൊഴിൽ വാർത്ത; ദിവസവും പത്രത്തിലുള്ള മാതൃഭൂമി വിദ്യാഭ്യാസ രംഗം; ബുധനാഴ്ച ഉള്ള വിജയപഥം; മാതൃഭൂമി എഡ്യൂക്കേഷൻ പോർട്ടൽ (https://english.mathrubhumi.com/education ) എന്നിവയിലായി പ്രവേശന -വിദ്യാഭ്യാസ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു . അവ നിത്യേന വായിക്കുക