Dear sir,
My son is appearing for NEET 2020. He is currently on 12th standard. Please note, on his 10th CBSE certificate his last name has appeared twice. We have informed this error to school, then school to CBSE. After that the repeated last name got corrected on his 11th and 12th Grade, but the 10th certificate remains same (with repeated last name). Since we have not received the corrected 10th certificate, can we apply the NEET with his corrected name (I mean without the repeated last name, as per 11th and 12th standard) or is it compulsory to mention the repeated last name as per his 10th certificate?
Posted by Anver, Abu Dhabi On 04.12.2019
View Answer
The correct name (as wished) to be entered in the application.Meanwhile the tenth class certificate has to be corrected at the earliest to avoid problems in the future.
What are the steps after plustwo biology science to become an maths higher secondary teacher
Posted by Archana , Pulappatta On 03.12.2019
View Answer
The basic qualifications to become higher secondary teacher in mathematics are Post graduate degree in mathematics and B Ed.A candidate has to study mathematics at plus two level to pursue degree in mathematics.
I wish to take a degree in maths is there any job opportunities?
Posted by Archana , Pulappatta On 03.12.2019
View Answer
A degree in mathematics will lead you to higher learning not only in mathematics but also in many related fields of statistics, computations, analytics,actuarial science, financial mathematics etc. There are many institutions in India like IIT, Centre for mathematical sciences,ISI,IISc etc. where post graduate studies are offered with attractive fellowships for graduates in mathematics.All these fields have many job prospects for mathematics scholars.
Since application for NEET 2020 has started and there is only only one exam for medical, will there be any change in exam pattern?
Will the exam difficult? And what about possible rank criteria??
Posted by Geetha Prasannan, Vaikom On 02.12.2019
View Answer
The NEET (UG) 2020 will be pen and paper based examination of multiple choice (MCQ) with a duration of three hours.It will be held on May 3, 2020 from 2pm to 5pm.The application has to be registered through online mode from December 2 , 2019 to 31 December 2019.The fees can be paid up to January 1, 2020.Unlike last year , there will be only one NEET exam in 2020.All aspiring candidates for MBBS/BDS and AYUSH courses in Indian Medical/Dental/AYUSH colleges have to qualify NEET(UG)2020 with a rank.In addition, Indian citizens and overseas citizens of India aspiring for MBBS/BDS outside India should also qualify NEET (UG) 2020.The pattern of examination will have 180 MCQ questions each with four marks for correct answers and negative one for wrong answers.Physics and Chemistry will have 45 questions each while Biology (Botany and Zoology) part will consist 90 questions.The standard of questions will be of Higher secondary course (questions can be from eleventh and twelveth class syllabus).The qualifying criterion in NEET (UG)2020 is to score Fiftyth percentile for general category candidates while reservation candidates (SC/ST/OBC(NLC)) need to score Fortyth percentile.The differently-abled candidates (PWD) has to score forty-fifth percentile to include in the rank list.The age criterion has changed as born on or before 31.12.2003.Refer the website https://ntaneet.nic.in/ntaneet/welcome.aspx
I have wish to take degree in zoology. Is there job opportunities if I select zoology..
Posted by Ashitha, Kannur On 01.12.2019
View Answer
Acquiring higher studies in Zoology like post graduation and research will qualify for more scope in job market related to life sciences like pest studies, farming industry etc.Studying B.Ed after degree will qualify for teaching posts.An under graduate degree will have job prospectus similar to any other degree only.
Sir, I am a first year B.Sc physics student in MahatmaGandhi University.And my complementary subject is statistics.Is there anyway to transfer the college in my second semester?
Posted by Reshma v. S, Ernakulam On 01.12.2019
View Answer
If there is any vacancy in the similar programme with same subjects in the preferred college, then apply to the University with the help of NOC from the preferred college through the college of current study during the month of June-July.The candidate has to find the vacancy positions.
njan kerala university MSc Botony 1st semester student ane University previous Question paper kittan enthu cheyyanam.
Posted by ASWINI GNAIR, MAVELIKARA THEKKEKKARA On 01.12.2019
View Answer
കേരളം സർവകലാശാല മെയിൻ ലൈബ്രറിയിലും കാര്യവട്ടത്തെ ക്യാമ്പസ്സിലെ ലൈബ്രറിയിലും ബോട്ടണി വകുപ്പിലെ ലൈബ്രറിയിലും മുൻ പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ പകർപ്പുകൾ ഉണ്ടാകും .
കെമിസ്ട്രിയിൽ ബിരുദത്തിന് ശേഷം അതു മായി ബന്ധം ഉള്ള നല്ല സബ്ജെക്ട് ഏതാണ്..... കേരളത്തിനുപുറത്ത് ഉള്ള നല്ല യൂണിവേഴ്സിറ്റി ഏതാണ് പിജി പഠിക്കാൻ
Posted by ജിജുകൃഷ്ണ , Thalik On 30.11.2019
View Answer
ബി.എസ്.സി.കെമിസ്ട്രിയ്ക്കു ശേഷം, എം.എസ്.സി.കെമിസ്ട്രി പരിഗണിക്കാം. കേരള, മാഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലകളിൽ (പഠന വകുപ്പുകൾ/കോളേജുകൾ) ഈ പ്രോഗ്രാമുണ്ട്. വിവിധ സർവകലാശാലകളിലായി, കെമിസ്ട്രിയുമായി ബന്ധമുള്ള, മറ്റു ചില എം.എസ്.സി.പ്രോഗ്രാമുകൾ: അനലറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇനോർഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, പോളിമർ സയൻസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ഹൈഡ്രോകെമിസ്ട്രി, ബയോപോളിമർസയൻസ്;
തുടങ്ങിയവ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് (കൊച്ചി)-ൽ മറൈൻ കെമിസ്ട്രി എം.എസ്.സി.ഉണ്ട്.
മിക്കവാറും എല്ലാ കേന്ദ്ര സർവകലാശാലകളിലും, എം.എസ്.സി. കെമിസ്ട്രി ഉണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.റ്റി) വഴി പ്രവേശനം നൽകുന്ന വിവിധ കേന്ദ്ര സർവകലാശാലകളിലായി (കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പടെ), എം.എസ്.സി. കെമിസ്ട്രി, കെമിക്കൽ സയൻസസ്, മെഡിസിനൽ കെമിസ്ട്രി, കംപ്യൂട്ടേഷണൽ കെമിസ്ട്രി, എം.എസ്.സി. ബി.എഡ്. കോഴ്സുകൾ ഉണ്ട്. വിശദാംശങ്ങൾക്ക്, https://cucetexam.in കാണണം.
മറ്റ് ചിലത്: അലിഗർ മുസ്ലീം സർവകലാശാല-എം.എസ്.സി. ഇൻഡസ്ട്രിയൽ കെമിസ്ട്രി; പി.ജി.ഡിപ്ലോമ ഇൻ എൻവയൺമെന്റൽ കെമിസ്ട്രി, പോണ്ടിച്ചേരി സർവകലാശാല-ബയോകെമിസ്ട്രി & മോളിക്യുളാർ ബയോളജി; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (മുംബൈ)-ടെക്സ്ടൈൽ കെമിസ്ട്രി.
What to be learned for kas?
Posted by ADNAN RASHEED, Ulliyeri On 29.11.2019
View Answer
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) വിജ്ഞാപനപ്രകാരം, 3 ഘട്ടമായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടം, പ്രിലിമിനറി പരീക്ഷയാണ്. ഇതിന് 2 പേപ്പറുണ്ട്. രണ്ടും 90 മിനിറ്റ് ദൈർഘ്യമുള്ളവയായിരിക്കും. രണ്ടു പേപ്പറിലും, ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. പേപ്പർ I, ജനറൽ സ്റ്റഡീസ്. 100 മാർക്ക്. ചോദ്യങ്ങൾ, ഹിസ്റ്ററി (ഭാരതവും കേരളവും), ഹിസ്റ്ററി ഓഫ് ദി വേൾഡ്, കൾച്ചറൽ ഹെരിറ്റേജ് ഓഫ് കേരള, ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സിസ്റ്റം, ഗവർണൻസ്, സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷണൽ റിലേഷൻസ്; റീസണിംഗ്, മെന്റൽ എബിലിറ്റി, സിംപിൾ അരിത്തമറ്റിക്, ജോഗ്രഫി എന്നിവയിൽ നിന്നും.
പേപ്പർ II ൽ രണ്ടു ഭാഗങ്ങൾ. ആദ്യ ഭാഗം ജനറൽ സ്റ്റഡീസ്. 50 മാർക്ക്. ഇക്കോണമി & പ്ലാനിംഗ്, സയൻസ് & ടെക്നോളജി, കറന്റ് ഈവന്റ്സ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ. രണ്ടാം ഭാഗം, ലാംഗ്വേജ് പ്രൊഫിഷ്യൻസി (മലയാളം/തമിഴ്/കന്നട), ലാംഗ്വേജ് പ്രൊഫിഷ്യൻസി (ഇംഗ്ലീഷ്). മാർക്ക്, യഥാക്രമം 30, 20. മലയാളo ഭാഗത്ത്, പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റ പദം, പര്യായം, വിപരീത പദം ഉൾപ്പടെ, 15-ഓളം മേഖലകളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇംഗ്ലിഷ് ഭാഗത്തും, 22 - ഓളം മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പേപ്പറിന്റെയും വിശദമായ സിലബസ്, www.keralapsc.gov.in/notifications -ൽ, 1.11.2019 ലെ, എക്സ്ട്രാ ഓർഡിനറി ഗസറ്റ് ലിങ്കിൽ ഉള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ലഭിക്കും. അത് പരിശോധിക്കുക. ഒന്നാം ഘട്ടം, ഒരു സ്ക്രീനിംഗ് പരീക്ഷയാണ്. ഇതിലെ മാർക്ക് അന്തിമ റാങ്കിംഗിന് പരിഗണിക്കില്ല. പക്ഷെ ഇതിൽ മികച്ച സ്കോർ നേടി, യോഗ്യത നേടുന്നവർക്കേ, രണ്ടാം ഘട്ട പരീക്ഷ അഭിമുഖീകരിക്കാൻ കഴിയൂ. 2 മണിക്കൂർ വീതം ദൈർഘ്യമുള്ള, 100 മാർക്കു വീതമുള്ള, മൂന്നു പേപ്പർ രണ്ടാം ഘട്ടത്തിൽ ഉണ്ടാകും. വിവരണാത്മക രീതിയിലാണ് ഉത്തരമെഴുതേണ്ടത്. സിലബസ്, പിന്നിട് പ്രസിദ്ധപ്പെടുത്തും. മൂന്നാം ഘട്ടം, ഇന്റർവ്യു (50 മാർക്ക്).
distant ആയിട്ട് ഡിഗ്രി എടുക്കാൻ എന്താണ് ചെയ്യേണ്ടത്?
കേരളത്തിൽ distant ഡിഗ്രി programe ഉള്ള സർവകലാശാലകൾ ഏതൊക്കെയാണ്?
Posted by Vighnesh S N, Kolathur On 28.11.2019
View Answer
വിദൂര പഠന സ്ഥാപനം/സർവകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയും, യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സ്കൂളുകൾ/കേന്ദ്രങ്ങൾ വഴിയും വിദൂരപഠന രീതിയിലെ കോഴ്സുകളിൽ പഠിക്കാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ.ജി.എൻ.ഒ.യു -ഇഗ്നൗ), വിദൂരപഠന മേഖലയിലെ, മുൻനിര യൂണിവേഴ്സിറ്റിയാണ്. വിശദാംശങ്ങൾ അറിയാൻ, www.ignou.ac.in കാണണം.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സ്ഥാപനമായ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ (ഡി.ഇ.ബി) ആണ് വിദൂരപന കോഴ്സുകൾക്ക് അംഗീകാരം കൊടുക്കുന്ന സർക്കാർ സംവിധാനം. ഈ രീതിയിൽ കോഴ്സുകൾ നടത്തുന്നതിനായി അവർ അംഗീകാരം നൽകിയിട്ടുള്ള സർവകലാശാലകൾ (ഓപ്പൺ സർവകലാശാലകൾ ഉൾപ്പടെ)/സ്ഥാപനങ്ങൾ, അവർക്ക് നടത്താവുന്ന കോഴ്സുകൾ എന്നിവ https://www.ugc.ac.in/deb/ എന്ന വെബ്സൈറ്റിൽ, അംഗീകാര കാലാവധി വ്യക്തമാക്കി, നൽകിയിട്ടുണ്ട്. അത് പരിശോധിക്കുക. ഈ പട്ടിക പ്രകാരം 2019-20 വർഷത്തിൽ, കേരളത്തിൽ, കേരള, കോഴിക്കോട്, കണ്ണൂർ സർവകലാശാലകൾക്ക് വിദൂര പഠന കോഴ്സുകൾ നടത്താനുള്ള അനുമതിയുണ്ട്. പ്രവേശന രീതി മനസ്സിലാക്കാൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ വെബ് സൈറ്റ് പരിശോധിക്കണം. കേരള: http://ideku.net/, കോഴിക്കോട്: http://sdeuoc.ac.in/, കണ്ണൂർ: http://www.sde.kannuruniversity.ac.in/.