BBA TTM അവസാന വർഷ വിദ്യാർത്ഥി ആണ്. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ MBA TTM ചെയ്യാൻ ആഗ്രഹിക്കുന്നു . ഇന്ത്യയിൽ ഏതൊക്കെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആണ് MBA TTM കോഴ്സ് ഉള്ളത് ? അഡ്മിഷനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
Posted by Anusree, Kannur On 10.12.2019
View Answer
ട്രാവൽ & ടൂറിസം മാനേജ്മെന്റ്/അനുബന്ധ മേഖലകളിൽ, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ)/മാസ്റ്റേഴ്സ് പഠിക്കാൻ അവസരമുള്ള, ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ: ജമ്മു, കർണാടക കേന്ദ്ര സർവകലാശാലകൾ (എം.ബി.എ), ഹര്യാന, കഷ്മീർ കേന്ദ്ര സർവകലാശാലകൾ (മാസ്റ്റേഴ്സ്)-നിലവിൽ, നാല് സർവകലാശാലകളിലെയും പ്രവേശനം, സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴിയാണ്. 2020 ലെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. 2019 ലെ പ്രവേശന രീതി മനസ്സിലാക്കാൻ www.cucetexam.in കാണുക. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല (എം.ബി.എ) - ക്യാറ്റ് സ്കോർ പരിഗണിച്ച് പ്രവേശനം (www.pondiuni.edu.in). ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ കേന്ദ്ര സർവകലാശാല, അമർകന്ത്, മധ്യപ്രദേശ് (എം.ബി.എ) (www.igntu.ac.in). തേസ്പൂർ കേന്ദ്ര സർവകലാശാല (അസം)- മാസ്റ്റേഴ്സ്- www.tezu.ernet.in. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ, സ്വയംഭരണ സ്ഥാപനമായ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ മാനേജ്മെന്റ് (എം.ബി.എ) - ഗ്വാളിയർ, ഭുവനേശ്വർ, നൊയിഡ, നെല്ലൂർ കേന്ദ്രങ്ങളിൽ - www.iittm.ac.in/. എല്ലായിടത്തും സർവകലാശാലയുടെ/സ്ഥാപനത്തിന്റെ, പ്രവേശന പരീക്ഷയുണ്ട്.
മറ്റ് നിരവധി സർവകലാശാലകളും/സ്ഥാപനങ്ങളും/കോളേജുകളും, ഈ പ്രോഗ്രാം നടത്തുന്നുണ്ട്.
Respected sir/Mam,
I have heard that for admission to MBBS course in Kerala after NEET application there is a requirement to apply keam without appearing the exam. Is this bit of information genuine or not. I humbly request you to grant me a well defined answer for my question.
Thank you
Yours sincerely
Sd/-
Rjkr
Posted by Rajalakshmi KR , Trissur On 09.12.2019
View Answer
The commissioner for entrance examinations(CEE) in Kerala will invite applications regarding admissions to medical courses in Kerala from the candidates along with KEAM application or separately after the result of NEET.Anyway the aspiring candidates have to apply to CEE for considering to medical courses.
I would like to clear one plus two from nios on demand exam i attended plus two exam in 2018 in kerala state syllabus .if i clear plus two through ondemand exam .is iam eligible to apply for neet exam
Posted by Karthik, Trivandrum On 09.12.2019
View Answer
NIOS students can apply to NEET if they qualify plus two with English,Biology/Biotechnology, Physics and Chemistry scoring fifty percent of marks in Biology/Biotechnology, Physics and Chemistry taken together.
+2 Bio maths പഠിക്കുന്നു ഇതിന് ശേഷം എൻജിനീയറിങ്ങി ന് പോകണം എന്നതാണ് താത്പര്യം കേരളത്തിൽ നിലവിലുള്ള എൻജിനീയറിങ് course കൾ ഏതെല്ലാം?
Posted by P S Abijith , Vayala On 08.12.2019
View Answer
കേരളത്തിൽ, ബി.ടെക് പഠിക്കാൻ വ്യത്യസ്ത സംവിധാനങ്ങൾ നിലവിലുണ്ട്. അതിൽ ഏറ്റവും കൂടുതൽ പ്രവേശനം നൽകുന്ന ഒരു സംവിധാനമാണ്, കേരള എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന, സർക്കാർ ക്വാട്ട അലോട്ട്മെന്റ്. സർക്കാർ/എയ്ഡഡ് കോളേജുകൾ, കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാലാ കോളേജുകൾ, സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ, എൻജിനീയറിംങ് കോളേജുകൾ എന്നിവയിലായി, 32 ൽ പരം ബ്രാാഞ്ചുകൾ ഉണ്ട്. പട്ടിക, എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റിലെ, 2019 ലെ പ്രോസ്പക്ടസ്സിൽ, കോളേജ് തിരിച്ച്, കിട്ടും (http://cee-kerala.org). പ്രവേശനം, കേരള എൻജിനീയറിംങ് പ്രവേശന പരീക്ഷാമാർക്ക്, പ്ലസ് ടു മാർക്ക് എന്നിവ പരിഗണിച്ചു തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബി.ടെക് ബ്രാഞ്ചുകളുടെ പട്ടിക, https://admissions.cusat.ac.in ൽ ഉള്ള, 2019 ലെ പ്രോസ്പക്ടസിൽ ഉണ്ട്. ഇവിടെ 11 ബ്രാഞ്ചുകളിൽ ബി.ടെക് പഠിക്കാൻ അവസരമുണ്ട്. പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടി) വഴി.
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി - 4 ബ്രാഞ്ചുകൾ), കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി -10 ബ്രാഞ്ചുകൾ), കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി - ഒരു ബ്രാഞ്ച്), തിരുവനന്തപുരം വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക് നോളജി (ഐ.ഐ.എസ്.ടി -2 ബി.ടെക്, ഒരു ബി.ടെക് - എം.ടെക്/എം.എസ്- പ്രോഗ്രാമുകൾ), എന്നീ സ്ഥാപനങ്ങളിലൊക്കെ എൻജിനീയറിംങ് പഠിക്കാം. ഐ.ഐ.ടി, ഐ.ഐ.എസ്.ടി. പ്രവേശനങ്ങൾ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചും, എൻ.ഐ.ടി, ഐ.ഐ.ഐ.ടി. പ്രവേശനങ്ങൾ, ജെ.ഇ.ഇ. മെയിൻ റാങ്ക് പരിഗണിച്ചും നടത്തുന്നു.
കൊല്ലം, അമ്യതപുരി, അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് (7 ബ്രാഞ്ചുകൾ), അവരുടെ പ്രവേശന പരീക്ഷ വഴി, ബി.ടെക്. അഡ്മിഷൻ നടത്തുന്നു.
സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച്, ഏതൊക്കെയാണ്, ലഭ്യമായ ബ്രാഞ്ചുകൾ എന്ന് മനസ്സിലാക്കുക.
Iam a plus two "computerscience student"studying at govt ngo hss vellimadukunnu. Can i take course bsc agriculcture for my further studies.
Posted by Vasudev. M, Kozhikkode On 08.12.2019
View Answer
BSc Agriculture required plus two with subjects Biology,Physics and Chemistry.
സ്വസ്രായ മെഡിക്കൽ കോളേജിൽ ഫീസ് ഇളവ് ലഭിക്കുന്നതിന് ഒഇസി വിദ്യാർത്ഥിക്ക് ക്രീം ഇതര ലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമുണ്ടോ?
Posted by Femi Santhosh, Kochi On 08.12.2019
View Answer
ഉണ്ട് .കീം അപേക്ഷയോടൊപ്പം നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചതുപ്രകാരം ഒഇസി ക്യാറ്റഗറിയിൽ അലോട്ട്മെന്റ് ലഭിച്ചാൽമാത്രം ഫീസ് ഇളവ് ലഭിക്കുകയുള്ളു.
സ്വസ്രായ മെഡിക്കൽ കോളേജിലെ ഒഇസി വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ഫീസ് ഇളവ് ഉണ്ടോ?
Posted by Femi Santhosh, Kochi On 08.12.2019
View Answer
ഉണ്ട് .കീം അപേക്ഷയോടൊപ്പം നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചതുപ്രകാരം ഒഇസി ക്യാറ്റഗറിയിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഫീസ് ഇളവ് ലഭിക്കും .
ബയോളജി ഗ്രൂപ്പിൽ VHSE പഠിക്കുന്നു. അഗ്രകൾച്ചർ ഒരു വിഷയം ആണ്. B.Sc അഗ്രിൾച്ചറൽ എടുത്ത് പഠിക്കാൻ താൽപര്യം ഉണ്ട്. എന്താണ് ചെയ്യേണ്ടത്??
Posted by Sandhra B, Palakkad On 08.12.2019
View Answer
കേരളത്തിൽ അഗ്രികൾച്ചർ സർവകലാശാലയിലെ ബിഎസ്സി (Hon.) അഗ്രികൾച്ചർ പഠിക്കുവാൻ NEET (UG) പരീക്ഷയിൽ യോഗ്യത നേടണം.അതിനോടൊപ്പം കീം ന് അപേക്ഷ നൽകണം.ബിഎസ്സി അഗ്രികൾച്ചർ കോഴ്സിന് അഖിലേന്ത്യതലത്തിലുള്ള 15 ശതമാനം ക്വോട്ട സീറ്റുകളിലേക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി എഐഇഇഎ(AIEEA) പരീക്ഷയിൽ യോഗ്യത നേടണം.
I'm a plus two student studying biology science. In navy, which are the vacancies for women? Which subjects do I need to study for those vacancies? Is there any direct entry through NCC? Which job I can gain in navy when I study engineering? What are the jobs in navy for Bsc degree student? What are the conditions for studying CDS?
Posted by Dhanya Gopinath , Kurruppampady On 07.12.2019
View Answer
There are different streams like CDS, NDA etc. through which girls can enter in to Indian NAVY .Details can be obtained from the website https://www.joinindiannavy.gov.in/en/page/selection-procedure.html.
When the application for jeemain and keam will come
Posted by Sreerag, Kannur On 07.12.2019
View Answer
KEAM applications are expected in January 2020.Time for JEE Main application is over(It is usually in the month of September every year).