ഒപ്പ് കൈമുദ്ര എന്നിവ പ്രത്യേക നിറത്തിൽ ആകണമെന്ന വ്യവസ്ഥയുണ്ടോ ?
Posted by Habeebayaqoob, Kozhikkode On 11.12.2019
View Answer
വ്യവസ്ഥയുണ്ട് .പക്ഷെ അപേക്ഷ അയച്ചു കഴിഞ്ഞെങ്കിൽ തെറ്റു തിരുത്തുവാനുള്ള അവസരം 15.1.2020 മുതൽ 31.1.2020 വരെ ലഭിക്കും .ഇത് വളരെ ഗുരുതരമായ തെറ്റാണെന്നു തോന്നുന്നില്ല.
നീറ്റ് പരീക്ഷ എഴുതുന്നതിനായി ഏക മകൾ പെൺകുട്ടിക്ക് ഏതെങ്കിലും പരീക്ഷാ ഫീസ് ഇളവ് ഉണ്ടോ എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
Posted by Mini, Kochi On 11.12.2019
View Answer
ഏക മകൾ പെൺകുട്ടിക്ക് നീറ്റിന് അപേക്ഷിക്കാൻ പരീക്ഷാ ഫീസിൽ ഇളവൊന്നും ഇല്ല. കാറ്റഗറിയനുസരിച്ചുള്ള ഇളവിന് അർഹതയുണ്ട്.
Regarding the MBBS registration in KEAM for uploading the non-creamy layer certificate, is it required to upload the income certificate along with the non-creamy layer certificate in order to get the OBC reservation?
Posted by Anil, Kerala On 10.12.2019
View Answer
The reservation for Backward classes in KEAM is called SEBC (Socially and Educationally Backward Classes) reservation. AS per Prospectus of 2019, Clause 5.4.2 (b). (Prospectus available at http://cee-kerala.org) Non-Creamy layer certificate is to be uploaded for claiming the SEBC reservation. This certificate has to be obtained from the Village Officer in the prescribe format. Income certificate is not needed for claiming SEBC reservation. But If you need to be considered for any fee concessions that may be announced, you have to upload the income certificate also.
What is the icar exam.how it's syllabus,exam and fee
Posted by Vinayak vk, Calicut On 10.12.2019
View Answer
ICAR Entrance examinations are for UG, PG and PhD Admissions in Agriculture and related courses. You have not mentioned the level of course you are aspiring for. So please visit the sites https://ntaicar.nic.in/, https://icar.org.in/ to know the specific details. Or else, please specify the level of education (UG/PG/PhD ) you are aspiring for . For UG, it is mainly for filling up the 15% All India Quota seats in Agricultural Universities in India for Agriculture and related courses and also 100% seats in some institutes for some courses. The Information bulletin of UG admissions of 2019 is available at https://ntaicar.nic.in/, It gives all details of the examination
I am a +1biology science student. My ambition is to become a Navy officer. Is it possible? Which course should I take after +2
Posted by Archa .B, Kollam On 10.12.2019
View Answer
There are different streams of opportunities to join Indian Navy like National Defence Academy (NDA), Combined Defence Services (CDS), NCC etc after plus two course.Details can be obtained from https://www.joinindiannavy.gov.in.
കഴിഞ്ഞ വർഷത്തെ നീറ്റ് ഓൾ ഇന്ത്യ കോട്ട അലോട്ട്മെൻറിൽ സീറ്റ് കിട്ടാത്തവർക്ക് റീഫണ്ട് ചെയ്യേണ്ട 5000 രൂപ ലഭിക്കാത്തവർക്ക് അതു തിരിച്ചു കിട്ടാൻ ഇനി സാധ്യത ഉണ്ടോ?
Posted by Vyshna , Kannur On 10.12.2019
View Answer
2019 ലെ റീഫണ്ട് ആണ് പരമസിക്കുന്നതെന്നു കരുതുന്നു. ഒക്ടോബർ 12 ലെ നോട്ടീസ് പ്രകാരം, കാർഡ് വഴി, സെക്യൂരിറ്റി തുക അടച്ച, അത് തിരികെ ലഭിക്കാൻ അർഹതയുള്ള, 86621 പേർക്ക്, ഒക്ടോബർ 2, 4 തിയ്യതികളിൽ, തുക തിരികെ നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. ടി.എസ്.പി.എൽ.നമ്പർ, അപേക്ഷാർത്ഥിയുടെ റോൾ നമ്പർ, കാർഡ് ടൈപ്പ്, തുക അടച്ച കാർഡ് നമ്പർ, റീഫണ്ട് നൽകിയ തിയ്യതി, തുക, റഫറൻസ് നമ്പർ, എന്നിവ അടങ്ങുന്ന പട്ടികയാണ് https://mcc.nic.in/UGCounselling/ എന്ന സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഇതേസൈറ്റിലുള്ള, ഒക്ടോബർ 21 ലെ നോട്ടീസ് പ്രകാരം, നെറ്റ് ബാങ്കിംഗ് വഴി സെക്യൂരിറ്റി തുക ഒടുക്കി, റീഫണ്ടിന് അർഹത നേടിയ, അത് അനുവദിക്കപ്പെട്ട, 31472 പേരുടെ പട്ടികയും, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 4 നും 11 നും ഇടയ്ക്കാണ്, ഇവരുടെ ഡിപ്പോസിറ്റ്, തിരികെ നൽകിയിരിക്കുന്നത്. ട്രാൻസാക്ഷൻ ഐ.ഡി, അപേക്ഷാർത്ഥിയുടെ റോൾ നമ്പർ, ബാങ്കിന്റെ പേര്, റീഫണ്ട് തിയ്യതി, റീഫണ്ട് തുക, റീഫണ്ട് റഫറൻസ് നമ്പർ, എന്നീ വിവരങ്ങൾ പട്ടികയിലുണ്ട്.
ഈ രണ്ടു പട്ടികകൾ പരിശോധിച്ച്, റീഫണ്ട് സംബന്ധിച്ചുള്ള, നിങ്ങളുടെ സ്ഥിതി, മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ടും പരിശോധിക്കുക. ഇക്കാര്യത്തിൽ, എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം, financemcc2019@lifecarehll.com എന്ന ഇ-മെയിൽ വിലാസത്തിൽ മാത്രം, പരാതി നൽകുക.
2018 ലെ റീഫണ്ട് ആണ് ഉദ്ദേശിക്കുന്നതെങ്കിലും, ഈ മെയിൽ വിലാസത്തിൽ പരാതിപ്പെട്ടു നോക്കുക.
My son had applied for neet 2020 exam.while uploading scanned images of thumb impression.he uploaded thumb impression in black coloue later learned that it should be in blue.Sir let me whether there will be any difficulty in process
Whether I can get it corrected. Or else I had to apply fresh again. Expecting early reply. Thank you sir
Posted by Abdul Hameed J, Trivandrum On 10.12.2019
View Answer
May not be an issue. However, there may be a chance to correct images if the NTA finds that it is not in order. See whether any such provision is given by NTA. Also, there is a time period to correct the mistakes in Application during January 15-31. See if the NTA permits correction of thump impression image. This may not be a serious problem.
I did complete post graduation in mathematics. I want to go abroad for job. So what are the diploma courses in India I have to study to get a job in abroad?
Posted by Divya Raghavan, Wayanad On 10.12.2019
View Answer
Post this question at Study Abroad in this portal....
MY Son had applied for neet 2020 exam.while uploading scanned image of left hand thumb impression. He uploaded the image in black color.later he learned that it should be in blue colour.Application status is successfully completed. I want to know whether there will be any difficulty or else I had to apply another fresh application from another phone
Posted by Abdul Hameed J, Pettah trivandrum On 10.12.2019
View Answer
Answered
ഞാൻ +1 ൽ ബിയോളജി സയൻസ് പഠിക്കുന്നു, ഉന്നത പഠനത്തിനായി JEE മെയിൻ എക്സാം എഴുതണം എന്ന് ആഗ്രഹമുണ്ട്, JEE main ഉം Advanced തമ്മിൽ ഉള്ള വ്യത്യാസം എന്താണ്, JEE മെയിൻ ൽ അർഹത നേടിയാൽ മാത്രമേ നമ്മുക്ക് jee അഡ്വാൻസ്ഡ് എഴുതാൻ സാധിക്കുള്ളു?
Posted by Devika, Wayanad On 10.12.2019
View Answer
NIT, IIIT,കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ബി.ടെക്ക്/ ബി.ഇ/ ബി.ആർക്ക്/ബി.പ്ലാനിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവശേനത്തിന് ആഗ്രഹിക്കുന്നവർ, ജെഇഇ (മെയിൻ) പ്രവേശന പരീക്ഷയെഴുതി യോഗ്യത നേടുന്നതോടൊപ്പം അവർ പ്ലസ് ടു കോഴ്സിലെ പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷക്ക് 75 ശതമാനം മാർക്കോ അല്ലെങ്കിൽ അവരുടെ പ്ലസ് ടു ബോർഡിലെ പ്ലസ് ടു കോഴ്സിൽ പാസ്സായവരിൽ പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയിലെ ഏറ്റവും ഉയർന്ന ശ്രേണിയിലെ ഇരുപത് പെർസെന്റൈലിലോ ഉൾപ്പെടണം. പ്ലസ് ടു കോഴ്സിൽ ഗണിതശാസ്ത്രം, ഊർജ്ജതന്ത്രം എന്നീ വിഷയങ്ങൾ നിർബന്ധമായി പഠിച്ചിട്ടുള്ളതും രസതന്ത്രം,ബയോടെക്നോളജി,ബയോളജി, തൊഴിലധിഷ്ഠിത സാങ്കേതിക വിഷയം എന്നിവയിലെ ഏതെങ്കിലും ഒന്നും, ഭാഷാ വിഷയവും ഉൾപ്പടെ കുറഞ്ഞത് അഞ്ചു വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസ്സായിട്ടുള്ളവരായിരിക്കണം.
വിവിധ ഐ.ഐ.ടി കളിലേക്കും ധൻബാദ് ഐ.എസ്.എം ലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ പ്രാഥമിക പരീക്ഷയായ ജെഇഇ (മെയിൻ) പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയതിനു ശേഷം ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ യിൽ യോഗ്യത നേടണം.