ഞാൻ ബി എസ് സി മാക്സ് വിദ്യാർത്ഥിയാണ് ആണ് പ്ലസ്ടുവിന് 95 ശതമാനം മാർക്ക് ഉണ്ടായിരുന്നു എക്സാമും ശാരീരിക യോഗ്യതയും വിജയിച്ചു പക്ഷേ അപ്ലിക്കേഷൻ ഫോമിൽ അപേക്ഷകനെ പേരിൽ അക്ഷരത്തെറ്റ് ഉണ്ട് അത് തിരുത്തേണ്ട നടപടിക്രമങ്ങൾ വിശദീകരിക്കാമോ
Posted by Aswin MV, Kochi On 15.12.2019
View Answer
ഏതു പ്രവേശനമാണ് (എക്സാമും ശാരീരിക യോഗ്യതയും വിജയിച്ചു) പരാമര്ശിക്കുന്നതെന്നു വ്യക്തമല്ല. ആ വിവരം നൽകുക.
പ്ലസ്ടുവിന് ശേഷം എൻട്രൻസ്(മെഡിക്കൽ) റിപ്പീറ്റ് ചെയ്യുന്ന വിദ്യാർഥിയാണ് ഞാൻ . സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ബി.പി.എൽ, ഒ.ബി.സി( എൻ സി എൽ) വിദ്യാർഥികൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകൾ കുറിച്ചും സംവരണത്തെ കുറിച്ചും വിശദീകരിക്കാമോ?
Posted by Amritha M V, Tripunithura , Ernakulam On 15.12.2019
View Answer
ബി.പി.എൽ. സ്കോളര്ഷിപ്പാണുള്ളത്. ഒ.ബി.സി( എൻ സി എൽ) വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് ഇല്ല.
http://cee-kerala.org ൽ, KEAM > 2019 > Other Information എന്നീ ലിങ്കുകൾ വഴി പോയാൽ, സ്കോളർഷിപ്പിനുള്ള 2019 ലെ അപേക്ഷ വിളിച്ചുകൊണ്ടുള്ള, പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനം ലഭിക്കും. വ്യവസ്ഥകൾ ആറ്റിൽ നിന്നും മനസിലാക്കാം. അതേ പേജിൽ, ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അപേക്ഷ നൽകേണ്ട പെർഫോമയും ലഭിക്കും. ഈ പെർഫോമ പൂരിപ്പിച്ച്, പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പാളിന്, നൽകണം. സ്ഥാപന മേധാവി, തന്റെ ശുപാർയോടെ അപേക്ഷ എൻട്രൻസ് കമ്മീഷണറേറ്റിലേക്ക്, അയച്ചുകൊടുക്കണം. ഫീ റഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച, പ്രതിവർഷ ട്യൂഷൻ ഫീസിന്റെ, 90% തുകയാണ്, പ്രതിവർഷം സ്കോളർഷിപ്പായി അനുവദിക്കുക. ട്യൂഷൻ ഫീസിന്റെ ബാക്കി 10% തുക, വിദ്യാർത്ഥി തന്നെ കണ്ടെത്തണം. ഇതിലേക്കുള്ള അർഹത നിർണയിക്കുന്നത്, സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ചില സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ്. സൂചികകളുടെ അടിസ്ഥാനത്തിൽ, അർഹരായവരെ കണ്ടെത്തുന്നത്, ബന്ധപ്പെട്ട ജില്ലാ കളക്ടർമാരാണ്. അവരുടെ പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വെയ്റ്റേജ് മാർക്ക്, എൻട്രൻസ് കമ്മീഷണർ പ്രസിദ്ധപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
സ്വസ്രായ മെഡിക്കൽ കോളേജിലെ (single girl child ) ഒരു പെൺകുട്ടി മാത്രം സ്കോളർഷിപ്പ് സർക്കാർ അനുവദിച്ച എല്ലാ ഇളവ് വിശദാംശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു
Posted by Dali, Thalikkulam On 15.12.2019
View Answer
അങ്ങനെയൊരു സ്കോളർഷിപ്പ് കേരള സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
Which are the some of the top colleges in India for pursuing bsc in physics and when do their admission start for the next academic year?
Posted by Helen thomas, Ernakulam On 15.12.2019
View Answer
ബിരുദതലത്തിൽ, ഫിസിക്സ് എടുത്തു പഠിക്കാവുന്ന ചില മുൻനിര സ്ഥാപനങ്ങളും, കോഴ്സുകളും: ബാച്ചലർ ഓഫ് സയൻസ് (ബി.എസ്): ഐ.ഐ.ടി. കാൺപൂർ; ബി.എസ്- എം.എസ്. ഡ്യുവൽ ഡിഗ്രി: ഐ.ഐ.ടി.മദ്രാസ്; ഇന്റഗ്രേറ്റഡ് എം.എസ്.സി- ഐ.ഐ.ടി. റൂർഖി, ഖരഗ്പൂർ - പ്രവേശനം, ജെ.ഇ.ഇ.അഡ്വാൻസ്ഡ് വഴി. ഇന്റഗ്രേറ്റഡ് എം.എസ്.സി: എൻ.ഐ.ടി -റൂർഖേല, പട്ന, സൂറത്ത്; ബി.എസ്- എം.എസ്.ഡ്യുവൽ ഡിഗ്രി -എൻ.ഐ.ടി. അഗർത്തല- ജെ.ഇ.ഇ.മെയിൻ വഴിയാണ് പ്രവേശനം.
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത): ഇന്റഗ്രേറ്റഡ് ബാച്ചലേഴ്സ് - മാസ്റ്റേഴ്സ് സയൻസ് (ഫിസിക്സ് ഉൾപ്പടെ): പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ -ഇന്റർവ്യൂ സ്ക്രീസിംഗ് ടെസ്റ്റ് വഴി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ): ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫിസിക്സ് ഉൾപ്പടെ): നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി - നെസ്റ്റ്) വഴി പ്രവേശനം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി, സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സുണ്ട്. നിരവധി കേന്ദ്ര സർവകലാശാലകൾ, ഫിസിക്സിലെ ഇന്റഗ്രേറ്റഡ് കോഴ്സുകൾ നടത്തുന്നുണ്ട്. എല്ലായിടത്തും, പ്രവേശന പരീക്ഷയുണ്ട്.
Applications for JEE has been closed for the first exam Second exam will be in April 2020 for which application can be given during February.
2020 നാഷണൽ ഡിഫെൻസ് അക്കാദമി (nda)യിലേക്ക് എപ്പോഴാണ് അപേക്ഷ ക്ഷണിച്ചുതുടങ്ങുക
Posted by Ashtamoorthy, Palakkad On 15.12.2019
View Answer
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സമയക്രമം അനുസരിച്ചു്, ആദ്യ പരീക്ഷയ്ക്ക് ജനവരി 8 മുതൽ 28 വരെയും, രണ്ടാം പരീക്ഷയ്ക്ക് ജൂൺ 10 മുതൽ 30 വരെയും അപേക്ഷിക്കാൻ അവസരം ഉണ്ടാകും
NDA എക്സാം പെൺകുട്ടികൾക്ക് ഉണ്ടോ?
Posted by Gayathri NG, Malappuram On 13.12.2019
View Answer
നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷയ്ക്ക് പെൺകുട്ടികൾക്ക് അപേക്ഷയ്ക്കാൻ കഴിയില്ല. അവിവാഹിതരായ ആൺകുട്ടികൾക്ക് മാത്രമേ പറ്റുകയുള്ളു.
ഞാൻ ബി.എ എം.സ് വിദ്യാർത്ഥിനിയാണ്. . ഈ കോഴ്സിന് ശേഷംഎം.ബി.ബി.എസ് ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനെന്താണ് ചെയ്യേണ്ടത്.? എത്ര വർഷം പഠിക്കണം'?
Posted by Malavika, Edaneer On 12.12.2019
View Answer
ബിഎഎംഎസ് പാസ്സായവർക്ക് എംബിബിഎസ് പഠിക്കുവാൻ NEET (UG) പ്രവേശന പരീക്ഷയിൽ യോഗ്യത നേടണം. എംബിബിഎസ് പഠനകാലയളവിൽ ഇളവുകളില്ല.കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ 7 സീറ്റുകൾ ബിഎഎംഎസ് പാസ്സായവർക്ക് സംവരണം NEET (UG) റാങ്കിന്റെ അടിസ്ഥാനത്തിൽ സംവരണം ചെയ്തിട്ടുണ്ട്.
ഞാൻ ഒരു പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് ഞാൻ BDS പോകാൻ ആഗ്രഹിക്കുന്നു അതും ഗോവെര്മെന്റിൽ ഞാൻ എന്താണ് ചെയേണ്ടത്
Posted by Anagha , Ernakulam On 12.12.2019
View Answer
ബയോളജി ഒരു വിഷയമായി പ്ലസ് ടു പാസ്സാവാകണം .ബയോളജി , ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം അമ്പതു ശതമാനം മാർക്കു വേണം . NEET (UG) പ്രവേശന പരീക്ഷയിൽ അമ്പതു പെർസെന്റിലിൽ ഉൾപ്പെട്ടു യോഗ്യത നേടണം.അതിനുശേഷം കൗൺസിലിംഗിന്/അല്ലോട്മെന്റിന് അപേക്ഷ ക്ഷണിക്കുമ്പോൾ ഓപ്ഷൻസ് രജിസ്റ്റർ ചെയ്തു മുന്നോട്ടു പോകണം .
പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്.
ഇന്ത്യൻ ആർമിയിൽ ചേരാൻ ആണ് ആഗ്രഹം.ബി എസ്സി നഴ്സിങ് അല്ലാതെ മറ്റെന്തെങ്കിലും ഓപ്ഷൻ ഉണ്ടോ?
Posted by Gayathri NG, Malappuram On 11.12.2019
View Answer
പ്ലസ് ടു യോഗ്യതയുടെ അടിസ്ഥാനത്തിൽ നാഷണൽ ഡിഫെൻസ് അക്കാദമി (NDA) , (10 + 2 ) ടെക് എന്നീ സ്ട്രീം വഴി ഇന്ത്യൻ ആർമിയിൽ ചേരുവാൻ കഴിയും . ബിരുദവും , ബിരുദാനന്തരബിരുദവും ഉള്ളവർക്കും സാധ്യതകളുണ്ട് .www.joinindianarmy.nic.in
Can I enter the signature and thumb in any colour.
Posted by Habeebayaqoob, Kozhikkode On 11.12.2019
View Answer
The scanned image of the signature is to be in black ink with white background while finger print is in blue colour in white background( as per the NEET information bulletin).