+2 ബയോളജി വിദ്യാർത്ഥിനിയാണ്.എനിക്ക് 2020 മെയ് 31ന് നടത്തുന്ന IISER aptitude test എഴുതാൻ പറ്റുമോ. എങ്കിൽ എങ്ങനെ എപ്പോൾ അപേക്ഷിക്കണം?
Posted by Aashika P, Kozhikode On 19.12.2019
View Answer
എഴുതാൻ പറ്റും. പ്രവേശനത്തിന്, പ്ലസ് ടു പഠിച്ച ബോർഡിന് ബാധകമായ, ബോർഡ് കട്ട് ഓഫ് വേണം, 2020 പ്രവേശനത്തിനു ബാധകമായ, ബോർഡ് കട്ട് -ഓഫ്, 2020 ലെ ബോർഡ് പരീക്ഷ കഴിഞ്ഞേ, പ്രഖ്യാപിക്കുകയുള്ളു. പക്ഷെ, പ്രവേശനത്തിൽ താൽപര്യമുള്ളവർക്ക്, സൂചനയ്ക്കായി, 2019 ലെ കട്ട് ഓഫ്, www.iiseradmission.in -ൽ 'എലിജിബിലിറ്റി' ലിങ്കിൽ നൽകിയിട്ടുണ്ട്. പരീക്ഷാ സിലബസ് (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി) www.iiseradmission.in ൽ ലഭിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. അപേക്ഷ, 2020 മാർച്ച് 23 മുതൽ നൽകാം.
Njan eppol +2 vine padikunnu ee varshathey navalacadamy natathunna 10+2 B-tech entry scheme apekshikamo
Posted by Aromal Vijayan, Taliparamba kannur On 19.12.2019
View Answer
ippol vilicha vijnapana prakaram, apeskshikkan pattilla. JEE2019 BE/BTEch paper score venam. Mathramalla plus 2 maarkum nalkanam. athinaal pattilla.
I am a plus two biology and maths science student
I am going appear 12 board exam this year
Can I apply for 10+2 B tech entry in naval acadamy this year
Posted by Aromal Vijayan, Taliparamba kannur On 19.12.2019
View Answer
You cannot apply as per the present notification. You need to have a score in JEE Main 2019 BE/BTech paper and also you need to enter the Plus 2 marks. Both these are not possible for students appearing for Plus 2 exam in 2020,
ഞാനൊരു ബി എസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്. ഇത് കഴിഞ്ഞ് പോകാവുന്ന കോഴ്സുകൾ ഏതൊക്കെ.
Posted by Anugraha s, Perambra On 18.12.2019
View Answer
ആദ്യം ചിന്തിക്കാവുന്നത്, വിവിധ സ്ഥാപനങ്ങളിൽ/കോളേജുകളിൽ ഉള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്.സി.കോഴ്സുകൾ ആണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക്, ഇക്കണോമിക്സ് പി.ജി.യും, അനുയോജ്യമാണ്.
മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന, മാത്തമാറ്റിക്സുമായി ബന്ധപ്പെട്ടുള്ള, മറ്റു ചില കോഴ്സുകൾ: ഐ.ഐ.ടി.കളിലുള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എം.എസ്.സി. എന്നിവയ്ക്കു പുറമെ, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ്, എന്നീ എം.എസ്.സി. പ്രോഗ്രാമുകൾ; ജോയന്റ് എം.എസ്.സി- പി.എച്ച്.ഡി മാത്തമാറ്റിക്സ്, എം.എസ്.സി-എം.ടെക്. സ്യുവൽ ഡിഗ്രി ഇൻ മാത്തമാറ്റിക്സ് -ഡാറ്റ & കംപ്യൂട്ടേഷണൽ സയൻസസ്, എം.എസ്.സി- പി.എച്ച്.ഡി സ്യുവൽ ഡിഗ്രി ഇൻ ഓപ്പറേഷൻസ് റിസർച്ച് എന്നീ പ്രോഗ്രാമുകൾക്ക്, മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (ബാധകമായത്) വിഷയമെടുത്ത്, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാം) യോഗ്യത നേടിയാൽ, അപേക്ഷിക്കാം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റേഴ്സ് കൂടാതെ, ക്വാണ്ടിറേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, എന്നീ എം.എസ്. പ്രോഗ്രാമുകൾ ഉണ്ട്. പ്രവേശന പരീക്ഷയുണ്ട്. ഒറിസ്സയിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് & ആപ്ലിക്കേഷൻസിൽ, മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, കംപ്യൂട്ടേഷണൽ ഫിനാൻസ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഉണ്ട്.
മാത്തമാറ്റിക്സ് അല്ലാത്ത കോഴ്സുകളിൽ താല്പര്യമുണ്ടെങ്കിൽ എം.എ.പ്രോഗ്രാമുകൾ, എം.ബി.എ., എൽ.എൽ.ബി. മാസ്റ്റർ ഓഫ് കമ്മ്യൂനിക്കേഷൻ & ജേർണലിസം, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്മെൻറ്അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി തുടങ്ങി നിരവധി മേഘലകളെക്കുറിച്ചു ചിന്തിക്കാം
Which all courses are equivalent to Master of Library & Information sciences.
Posted by Aiswarya, Thiruvananthapuram On 18.12.2019
View Answer
Please visit the link "LIS Education" at https://www.ilaindia.net/
ANM കോഴ്സ് ചെയ്യാൻ മലപ്പുറം ജില്ലയിൽ ഗവണ്മെന്റ് അല്ലെങ്കിൽ പ്രൈവറ്റ് കോളേജുണ്ടോ?
Posted by ജിനേഷ് , പെരിന്തൽമണ്ണ On 18.12.2019
View Answer
അംഗീകൃത നഴ്സിംഗ് സ്കൂളുകളുടെ പട്ടിക, https://www.knmc.org/Schools.pdf എന്ന ലിങ്കിൽ ഉള്ളത് പരിശോധിക്കുക.
ANM കോഴ്സ് ചെയ്യാൻ മലപ്പുറം ജില്ലയിൽ ഗവണ്മെന്റ് അല്ലെങ്കിൽ പ്രൈവറ്റ് കോളേജുണ്ടോ?
Posted by ജിനേഷ് , പെരിന്തൽമണ്ണ On 18.12.2019
View Answer
അംഗീകൃത നഴ്സിംഗ് സ്കൂളുകളുടെ പട്ടിക, https://www.knmc.org/Schools.pdf എന്ന ലിങ്കിൽ ഉള്ളത് പരിശോധിക്കുക.
Is there integrated degree for BA English at eflu
Posted by Sneha, Thrissur On 18.12.2019
View Answer
There is no Integrated MA Course in English at EFLU campuses.
Karnataka Central University has Integrated MA in English. Admission is through CUCET. See https://cucetexam.in/.
IIT Madras has Integrated MA with specialization in English studies. Admission is through HSEE. Visit http://hsee.iitm.ac.in/.
M.A. (English) (Hons.) 5-year Integrated Progamme is offered at MAHARSHI DAYANAND UNIVERSITY, ROHTAK. see http://mdurohtak.ac.in/info/acad_fac_humani_engfor-languages.html.
Amrita School of Arts and Science, Edappally North P.O, Kochi offers Integrated B.A. - M.A. (English Language and Literature) -for girls only, with exit option with B.A. after the 6th Semester. Visit https://www.amrita.edu/asas/kochi/courses.html
How is the registration formalities for AIIMS and JIPMER 2020, which is replaced by NEET 2020?
Posted by Reshma Suresh , Trivandrum On 18.12.2019
View Answer
There is no special registration for AIIMS and JIPMER this year. You have to register for NEET 2020 and attend the same, and qualify. After that you can give options for AIIMS and JIPMER as and when the Medical Counselling Committee starts the process.
How is the registration formalities for AIIMS and JIPMER 2020, which is replaced by NEET 2020?
Posted by Reshma Suresh , Trivandrum On 18.12.2019
View Answer
2020 പ്രവേശനം മുതൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ) എന്നീ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്. പ്രവേശനത്തിനായി, പ്രത്യേകം പ്രവേശന പരീക്ഷകൾ ഉണ്ടായിരിക്കുന്നതല്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അടിസ്ഥാനമാക്കിയാകും, ഇവയിലെയും പ്രവേശനം. എയിംസ്, ജിപ്മർ എന്നീ രണ്ടു സ്ഥാപനങ്ങളിൽ ഉൾപ്പടെ, രാജ്യത്തെ ഏതെങ്കിലും സ്ഥാപനത്തിൽ, 2020 ൽ, എം.ബി.ബി.എസ്. പ്രവേശനം അഗ്രഹിക്കുന്നവർ, നീറ്റ് യു.ജി. 2020 ന് രജിസ്റ്റർ ചെയ്ത്, പരീക്ഷ അഭിമുഖീകരിച്ച്, യോഗ്യത നേടേണ്ടതുണ്ട്. എയിംസ്, ജിപ്മർ എന്നീ രണ്ടു സ്ഥാപനങ്ങൾക്കു മാത്രമായി പ്രത്യേകം രജിസ്ട്രേഷൻ നടപടികൾ ഒന്നും ഇല്ല. നീറ്റിന് അപേക്ഷിക്കുമ്പോൾ, താൽപര്യമുള്ള സ്ഥാപനങ്ങൾ/പ്രവേശന പ്രക്രിയകൾ ഒന്നും തന്നെ അറിയിക്കേണ്ടതുമില്ല.
നീറ്റ് യു.ജി.റിസൽട്ട് വന്ന ശേഷം, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി), വിവിധ വിഭാഗം കോളേജുകളിലേക്കുള്ള അലോട്ടുമെന്റുകൾ നടത്തും. എയിംസ്, ജിപ്മർ എന്നീ രണ്ടു സ്ഥാപനങ്ങളിലേക്കുള്ള അലോട്ട്മെന്റും, ഈ പ്രക്രിയയിൽ ഉൾപ്പെടും. ഇവയിലെ പ്രവേശനത്തിൽ താൽപര്യമുള്ള പക്ഷം, താൽപര്യമുള്ള, മറ്റു സ്ഥാപനങ്ങളിലേക്ക്, മുന്ഗണന നിശ്ചയിച്ച്, ഓപ്ഷൻ/ചോയ്സ് നൽകുമ്പോൾ, ഇവയിലേക്കുമുള്ള ചോയ്സും ഉൾപ്പെടുത്തിയാൽ മതി. ചോയ്സ് നൽകുന്ന അപേക്ഷകരെ, അർഹതയ്ക്കു വിധേയമായി, പരിഗണിച്ചുകൊള്ളും. ഇതിനുള്ള വിശദമായ മാർഗനിർദ്ദേശം, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി, ആ സമയത്ത് പ്രസിദ്ധപ്പെടുത്തും.