Lp school teacher aayi Aided school il work cheyyunnu. Igno BEd cheyyan degree 50 percentage illenkil MA eduthathil 50 percentage undayalum mathiyo
Posted by Simi, Malappuram On 23.12.2019
View Answer
ഇഗ്നോ പ്രവേശനത്തിന്, അപേക്ഷകർക്ക്, 50% മാർക്കോടെയുള്ള, സയൻസസ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, എന്നിവയിലൊന്നിലെ ബാച്ചലർ ബിരുദമോ, മാസ്റ്റേഴ്സ് ബിരുദമോ ഉണ്ടായിരിക്കണം. (www.ignou.ac.in).
കുരുക്ഷേത്ര സർവകലാശാലയുടെ, വിദൂരപഠന വിഭാഗത്തിലെ, ബി.എഡ് പ്രവേശനത്തിന്, 50% മാർക്കോടെ, ബാച്ചലർ/മാസ്റ്റർ ബിരുദം നേടിയവർക്ക്, അപേക്ഷിക്കാം (http://ddekuk.ac.in/). മാസ്റ്റേഴ്സിനു 50 % ഉണ്ടെങ്കിൽ, ബാച്ചലർ കോഴ്സിന് 50 % ഇല്ലെങ്കിലും അപേക്ഷിക്കാം എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
വെറ്റിനെറി കോഴ്സ് എത്ര തരം ഉണ്ട്, അതിനെക്കുറിച്ചുള്ള വിശദാമശങ്ങൾ?
Posted by Adhithya, Vadakara Kerala On 22.12.2019
View Answer
ബാച്ലർ കോഴ്സ് ഒന്നേയുള്ളു. ബാച്ലർ ഓഫ് വെറ്റിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി.& എ .എച്) കേരളവെറ്റിനറി സയൻസ് ആൻഡ് അനിമൽ സയൻസസ് സർവകലാശാല ലിങ്കിൽ സിലബസ് കിട്ടും. ഇത് കാണുക.http://www.kvasu.ac.in/courses/coursesdetails/2
I am studying in 10th standard.i want to become an ips police officer.how to forward it
Posted by Krishnaveni v u, Kodakara thrissur On 22.12.2019
View Answer
You have to first take a Degree of minimum 3 years duration (after passing Plus 2). Then you have to appear for the Civil Services examination conducted by the Union Public Service Commission which is conducted in three stages, Preliminary, Main and Personality Test. If you get a very high rank in this examination, you can get the service of your choice. The most demanded services include Indian Administrative Service e and Indian Police Service. There are 22 other services also. To know more about the structure of the examination, visit the link https://upsc.gov.in/examinations/active-exams which gives the Notification related to the CS (Preliminary) and Civil Services (Main) of 2019.
I am studying in 10th standard.i want to become an ips police officer.how to forward it
Posted by Krishnaveni v u, Kodakara thrissur On 22.12.2019
View Answer
You have to first take a Degree of minimum 3 years duration (after passing Plus 2). Then you have to appear for the Civil Services examination conducted by the Union Public Service Commission which is conducted in three stages, Preliminary, Main and Personality Test. If you get a very high rank in this examination, you can get the service of your choice. The most demanded services include Indian Administrative Service e and Indian Police Service. There are 22 other services also. To know more about the structure of the examination, visit the link https://upsc.gov.in/examinations/active-exams which gives the Notification related to the CS (Preliminary) and Civil Services (Main) of 2019.
I'm studying in 11 Humanities And desire to persue career in Journalism, What should be studied after 12 and please suggest best collages in Kerala that offers BJMC
Posted by Insha Zainaba, Kannur On 22.12.2019
View Answer
to become a Journalist, it is not necessary to do a Journalism course at Degree or PG level. You must have the skills needed for the job depending on the media you are planning to work. There are the print, electronic, Radio, new generation media where journalists are needed. There are several colleges in Kerala offering courses at UG level in Kerala. You can get an idea of that by visiting the websites of the Universities concerned.
കേരള സർവകലാശാലയുടെ ബി.എ.ജർണലിസം & മാസ്കമ്മ്യൂണിക്കേഷൻ; മലയാളം & മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അംഗീകൃത പ്ലസ് ടു വിജയിച്ച ഏതൊരാൾക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ജർണലിസം പഠിച്ചിരിക്കണമെന്നില്ല. ജർണലിസം പി.ജി.പഠനത്തിനു പോകണമെങ്കിലും, ബിരുദതലത്തിൽ ജർണലിസം പഠിച്ചിരിക്കണമെന്നില്ല. കേരള സർവകലാശാലാ പഠന വകുപ്പ് നടത്തുന്ന മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജർണലിസം കോഴ്സ് പ്രവേശനത്തിന്, ബി.എ. ബി.എസ്.സി, ബി.ബി.എ, ബി.സി.എ, ബി. ടെക്, ബി.വി.എസ്.സി, എം.ബി.ബി.എസ് ഉൾപ്പടെ ഏതെങ്കിലും ബാച്ചലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലുള്ള മാസ് കമ്മ്യൂണിക്കേഷൻ & ജർണലിസം മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് 10+2+3 രീതിയിൽ, ബാച്ചലർ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. മലയാളം വിത്ത് മീഡിയ സ്റ്റഡീസ് പി.ജി പ്രവേശനത്തിന്, മലയാളം / മലയാളം & മാസ് കമ്മ്യൂണിക്കേഷൻ/ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ ആൻറ് വീഡിയോ പ്രൊഡക്ഷൻ എന്നിവയിലൊന്ന് കോർ കോഴ്സ് ആയുള്ള ബി.എ അല്ലെങ്കിൽ മലയാളം അഡീഷണൽ ലാംഗ്വേജ് ആയി എടുത്ത ബി.എ/ബി.എസ്.സി ബിരുദം വേണം. മറ്റു സർവകലാശാലകളിലും സമാനമായ യോഗ്യതകൾ ആയിരിക്കും. എന്നാൽ, പ്ലസ് ടു തലത്തിൽ തന്നെ ജർണലിസം പഠിക്കണമെന്ന താൽപര്യമുള്ള പക്ഷം, ആ കോംബിനേഷനുള്ള ഗ്രൂപ്പ് എടുക്കുക.
My daughter and wife is bron in TN, my wife did her full studies upto graduation in TN, Trichy, My wife's father was working in BHEL. After my duaughter born we came to our Permenant address in Kerala, All the documents including aadhar, passport etc are Kerala address, My daughter studied also in Kerala, we dont have any property in TN. By virtue that my daughter and her mother that is my wife both are born in TN, trichy can she get NEET under TN quota??
Posted by Sherin Kumar Nair, Thrissur On 22.12.2019
View Answer
നേറ്റിവിറ്റി വിവിധ രീതികളിൽ കിട്ടാം. അതേക്കുറിച്ചു അറിയാൻ കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് കാണുക. അത് ഈ ലിങ്കിൽ കിട്ടും https://www.tnhealth.org/online_notification/notification/N19061918.pdf
ഞാൻ MSc maths ബിരുദധാരിയാണ്.ഇപ്പോൾ എൽ പി സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു.എനിക്ക് ഡിസ്റ്റൻറായി BEd ചെയ്യാനുള്ള സാധ്യത എന്താണ്
Posted by Anju L, Kollam On 21.12.2019
View Answer
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ,
സർവീസിലുള്ളവർക്ക്, ബി.എഡ് ചെയ്യാനുള്ള സൗകര്യം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നൗ), കുരുക്ഷേത്ര സർവകലാശാല വിദൂരപഠന വിഭാഗം, എന്നിവ നൽകുന്നുണ്ട്.
അപേക്ഷാർത്ഥി, എലമന്ററി എജ്യൂക്കേഷനിലെ, ട്രെയിൻഡ് ഇൻസർവീസ് ടീച്ചറായിരിക്കണം. മുഖാമുഖ പ്രോഗ്രാമിൽ കൂടി, എൻ.സി.ടി.ഇ.അംഗീകാരമുള്ള, ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം കഴിഞ്ഞവരെയും പരിഗണിക്കും. രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം.
ഇഗ്നോ പ്രവേശനത്തിന്, അപേക്ഷകർക്ക്, 50% മാർക്കോടെയുള്ള, സയൻസസ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, എന്നിവയിലൊന്നിലെ ബാച്ചലർ ബിരുദമോ, മാസ്റ്റേഴ്സ് ബിരുദമോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ, സയൻസ്, മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനുകളോടെയുള്ള, 55% മാർക്ക് നേടിയ, എൻജിനീയറിംഗ്/ ടെക്നോളജി ബാച്ചലർ ബിരുദo/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. .(www.ignou.ac.in). കോഴ്സ് പൂർത്തിയാക്കാൻ പരമാവധി 5 വർഷം കിട്ടും.
കുരുക്ഷേത്ര സർവകലാശാലയുടെ, വിദൂരപഠന വിഭാഗത്തിലെ, ബി.എഡ് പ്രവേശനത്തിന്, 50% മാർക്കോടെ, ബാച്ചലർ/മാസ്റ്റർ ബിരുദം നേടിയവർക്ക്, അപേക്ഷിക്കാം (http://ddekuk.ac.in/).
ജമ്മു സർവകലാശാലയിൽ ഫുൾ ടൈം സ്കൂൾ അധ്യാപകർക്ക്, ഈ കോഴ്സ് ഉണ്ട്. പക്ഷെ, സർവകലാശാലയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ അധ്യാപകർക്കേ അർഹതയുള്ളു. (www.distanaceeducationju.in)
മധുര കാമരാജ് സർവകലാശാല തമിഴ്നാടിലെ, അംഗീകൃത സ്കൂളുകളിലെ അധ്യാപകർക്ക്, വിദൂരപഠന ബി.എഡ്. പ്രോഗ്രാം നടത്തുന്നുണ്ട്. (www.mkudde.org)
ഞാൻ JEE main apply cheyyan maranupoy ഇ
ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ
Posted by Abhilash, Thrissur On 20.12.2019
View Answer
വർഷത്തിൽ രണ്ടു തവണയാണ് ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്തുന്നത് . അതിൽ ആദ്യ പരീക്ഷയ്ക്കുള്ള അപേക്ഷ സമയമാണ് കഴിഞ്ഞത്. രണ്ടാം പരീക്ഷ അപേക്ഷ ഫെബ്രുവരിയിൽ വിളിക്കും. അപ്പോൾ അപേക്ഷിക്കുക. പരീക്ഷ ഏപ്രിലിൽ ആയിരിക്കും.
നീറ്റ് പരീക്ഷയിൽ 'സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി (ഫോർ 15% ഓൾ ഇന്ത്യ ക്വാട്ട ' എന്ന ഓപ്ഷനിൽ എന്താണ് നൽകേണ്ടത്? കേരളത്തിലെ എനിക്ക് ആന്ധ്രാപ്രദേശ് എന്ന ഓപ്ഷൻ നല്കുന്നതിൽ തെറ്റുണ്ടോ?
Posted by Yadhu Krishna M, Kannur On 20.12.2019
View Answer
2020 ലെ, നീറ്റ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നൽകുന്ന, 15% അഖിലേന്ത്യാ ക്വാട്ടയ്ക്ക് ഉള്ള, സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയും, ഈ ക്വാട്ടയ്ക്കുള്ള അർഹതയുo തമ്മിൽ, ബന്ധമില്ല. ഏത് സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി രേഖപ്പെടുത്തിയാലും, എല്ലാ അപേക്ഷകർക്കും ഈ ക്വാട്ടയ്ക്ക്, അർഹതയുണ്ടായിരിക്കും. അതിനാൽ, അപേക്ഷാർത്ഥിക്ക്, ഏതെങ്കിലും സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ (അത് 12 -ാം ക്ലാസ്സിൽ പഠിച്ച സ്കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ, അല്ലെങ്കിൽ പരീക്ഷാർത്ഥിയുടെ മാതൃസംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ ആകാം), ഈ ഇനത്തിനു നേരെ പൂരിപ്പിക്കാം.
എഞ്ചിനീയറിംഗ് നു സെക്കന്റ് ഇയർ അഡ്മിഷൻ നിലനില്കുന്നുണ്ട് ഡിഗ്രി ക്കു അഡ്മിഷൻ എടുക്കാൻ പറ്റുവോ
Posted by ARYA S BIJU, CHENGANNUR On 20.12.2019
View Answer
എഞ്ചിനീയറിംഗ് അഡ്മിഷൻ റദ്ദു ചെയ്തിട്ട് ഡിഗ്രിയ്ക് ചേരുക