ഞാൻ പ്ലസ്ടു ബയോളജി വിദ്യാർത്ഥിയാണ്.ഫോറൻസിക് സയൻസ് പഠിക്കാനാണ് താൽപ്പര്യം.ഈ മേഖലയിൽ ബിരുദ കോഴ്സുള്ള സ്ഥാപനങ്ങൾ ഏതൊക്കെയാണ് ?
Posted by Neeraj, Thiruvananthapuram On 27.12.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://sme.edu.in/departments/departments-under-stas/)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
ഞാൻ neet അപ്ലൈ ചെയ്യാൻ പോയി ഫോം പൂർത്തിയാക്കി ഫോണിലോട്ട് മെസ്സേജ് വന്നു പാസ്സ്വേർഡും രജിസ്റ്റർ നമ്പറും വന്നു പക്ഷേ അപ്ലൈ ആവാൻ last otp വേണം അത് മാത്രം വരുന്നില്ല ഞാൻ എന്താണ് ചെയുക
Posted by Anagha , Ernakulam On 27.12.2019
View Answer
രെജിസ്ട്രേഷനിൽ പിഴവുണ്ടോ എന്ന് നോക്കി, ഉണ്ടെങ്കിൽ തിരുത്തുക. അത് പറ്റുന്നില്ലെങ്കിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഹെല്പ് ലൈൻ നമ്പർ/മൈലിൽ ഉടൻ ബന്ധപ്പെടുക.
I'm currently pursuing Msc computer science at CUSAT. What are the best doctoral programs available in abroad on computer science?
Posted by Edwin U Kannanaikkal, Palakkad On 27.12.2019
View Answer
Post your question at "Study Abroad" in this portal
I have already applied for NEET but the image which i uploaded without the name and date on it, after that i checked with Neet team and they confirmed by mail that my application will not reject if there is no name & date on the uploaded photo.
My question is that, during the correction period is it allowed/required to upload the image with Name and Date? please let me know
Posted by ANIL, thirualla On 26.12.2019
View Answer
This is not likely to be a serious problem . However, you may get a chance to correct it during January 15-31. If not go ahead with the present one.
3rd year വിദ്യാർത്ഥി ആണ് . എനിക്ക് M B A cheyyan thalparyam und. അതിനാൽ എന്റെ graduation അനുസര്ച്ച എനിക്ക് ഏത് M B A stream course ആണ് എടുക്കേണ്ടത് ?
അങ്ങനെ ആണെങ്കിൽ ആ M B A streamഇന്റെ പിബ്ലിക് sectorഇൽ ഉള്ള ജോലി സാധ്യത എന്തൊക്കെ ആണ് ?
Posted by KRISHNAPRAKASH K , palakkad On 24.12.2019
Posted by Sujesh ts, Ernakulam On 25.12.2019
View Answer
ഗ്രാഡുവേഷനുമായിട്ടല്ല എം.ബി.എ. സ്പെഷ്യലൈസേഷൻ കണ്ടെത്തേണ്ടത്. അഭിരുചി ഉള്ള മേഖലയ്ക്കനുസരിച്ചാണ്. കണക്കിൽ താല്പര്യമുണ്ടെങ്കിൽ, ഫിനാൻസ് സ്പെഷ്യലൈസേഷൻ നല്ലതാണ്. അതുപോലെ ഓരോ മേഖലയ്ക്കും വേണ്ട അഭിരുചി മനസിലാക്കി സ്പെഷ്യലിസഷൻ എടുക്കുക. നിരവധി സ്പെഷ്യലൈസേഷൻസ് ഇപ്പോൾ ഉണ്ടെന്നു മനസിലാക്കുക. എബി.ബി.എ. ക്കാര്ർക് കൂടുതലും സ്വകാര്യ മേഖലയിൽ ആണ് ജോലി സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്ക് എന്നിവയിൽ സാധ്യതയുണ്ട്. അധ്യാപന മേഘലയെക്കുറിച്ചും ചിന്തിക്കാം.
Sir
My dream is to do MSC in forensic science .will it be good to do it in Kerala or outside kerala??
Posted by Vignesh, Kannur On 25.12.2019
View Answer
Where ever you study, it is the manner in which you complete the course.
കോഴിക്കോട് സർവകലാശാലയുടെ കീഴിൽ, റഗുലർ സ്ട്രീമിൽ, തൃശൂർ കേരള പോലീസ് അക്കാദമിയിൽ, എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.എസ്.സി, ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വൊക് , ബി.സി.എ, ബി.ടെക്.കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, എന്നിവയിലൊന്ന് 60% മാർക്കോടെ നേടിയവർക്ക്, അപേക്ഷിക്കാം. പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. യോഗ്യത നേടാൻ ഇതിൽ, 50% മാർക്കു വേണം. 2019 ലെ പ്രവേശനത്തിന്റെ വിശദാംശങ്ങൾ, www.cuonline.ac.in ൽ 'എൻട്രൻസ്' ലിങ്കിൽ ലഭിക്കും.
ഫോറൻസിക് സയൻസ് എം.എസ്.സിയുള്ള ചില സ്ഥാപനങ്ങൾ:വാരണാസി ബനാറസ് ഹിന്ദു സർവകലാശാല; ഹൈദരബാദ് ഒസ്മാനിയ സർവകലാശാല; ഛത്തിസ്ഗർ ഗുരു ഘാസിദാസ് വിശ്വ വിദ്യാലയ; റോത്തക് മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി; സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വ വിദ്യാലയ; അഹമ്മദാബാദ് രക്ഷ ശക്തി യൂണിവേഴ്സിറ്റി; ഗാന്ധിനഗർ ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഹരിയാന ജി.ഡി.ഗോയെങ്കെ യൂണിവേഴ്സിറ്റി; നോയിഡ അമിറ്റി യൂണിവേഴ്സിറ്റി; ലക്നൗ അംബേദ്കർ യൂണിവേഴ്സിറ്റി (എം.എസ്.സി ഫോറൻസിക് സയൻസ് & ക്രിമിനോളജി); ചെന്നൈ മദ്രാസ് സർവകലാശാല (സൈബർ ഫോറൻസിക് സ് & ഇൻഫർമേഷൻ സെക്യൂറിറ്റി); പുതുശ്ശേരി പോണ്ടിച്ചേരി സർവകലാശാല (പി.ജി.ഡിപ്ലോമ). ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ, ഫൊറൻസിക് സൈക്കോളജി, പി.എച്ച്.ഡി. പ്രോഗ്രാമുണ്ട്. ധാർവാർഡ് കർണാടക് യൂണിവേഴ്സിറ്റിയിൽ, ക്രിമിനോളജി & ഫോറൻസിക് സയൻസിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി ലഭ്യമാണു്.
ഞാൻ പ്ലസ്ടു ബിയോളജി വിദ്യാർത്ഥിനി ആണ്.
ജനറ്റിക്സ് പഠിക്കാനാണ് താത്പര്യം. അതിനു എന്താണ് ചെയ്യേണ്ടത്? ജനറ്റിക്സ് പഠിക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
Posted by Nandana. K. V, Kannur On 25.12.2019
View Answer
പ്ലസ് ടു കഴിഞ്ഞ്, ബി.എസ്.സി ജനറ്റിക്സ്, ബി.ടെക് ജനറ്റിക് എൻജിനീയറിംങ്, ജനറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ബി.ടെക് പ്രോഗ്രാo എന്നിവ ഉണ്ട്.
കേരളത്തിൽ, കോഴിക്കോട് സർവകലാശാലയുടെ കീഴിൽ, എ.ഡബ്ല്യു.എച്ച്. സ്പെഷ്യൽ കോളേജിൽ, ബി.എസ്.സി.ജനറ്റിക്സ് പ്രോഗ്രാം ഉണ്ട്. കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച, പ്ലസ് ടു യോഗ്യത വേണം (https://www.awhspecialcollege.info/)
കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് എൻജിനീയറിംങ്- ബി.എസ്.സി.ജനറ്റിക്സ് -ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് - ഇവയിൽ രണ്ടെണ്ണം പഠിച്ചുള്ള പ്ലസ് ടു യോഗ്യത (http://www.ige-india.com/)
എം.എസ്. രാമയ്യ കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്സ്, ബാംഗളൂർ: ബി.എസ്.സി -ജനറ്റിക്സ്, ബയോകെമിസ്ട്രി & മൈക്രോബയോളജി പ്രോഗ്രാം (https://msrcasc.edu.in )
ബി.ടെക്. ജനറ്റിക് എൻജിനീയറിംങ് ഉള്ള സ്ഥാപനങ്ങൾ:ഷർദ യൂണിവേഴ്സിറ്റി, ഗ്രേറ്റർ നൊയിഡ, ഉത്തർ പ്രദേശ് (https://www.sharda.ac.in/); ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ & റിസർച്ച്, ചെന്നൈ (https://www.bharathuniv.ac.in/)
ബി.ടെക്. ബയോടെക്നോളജി (ജനറ്റിക് എൻജിനീയറിംങ് സ്പെഷ്യലൈസേഷൻ) ഉള്ള സ്ഥാപനങ്ങൾ: കെ.എൽ.ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ഗുന്റൂർ ജില്ല, ആന്ധ്രപ്രദേശ്:(https://www.kluniversity.in/); എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, ചെന്നൈ (https://www.srmist.edu.in/)
ഓരോ സ്ഥാപനത്തിന്റെയും വെബ് സൈറ്റ് പരിശോധിച്ച്, പ്രവേശന വ്യവസ്ഥകൾ മനസ്സിലാക്കാവുന്നതാണ്
I am study in +1 commerce. I want yo need a hotel management .how can forward it
Posted by Manu, Nandikkara On 24.12.2019
View Answer
പ്ലസ് ടു കഴിഞ്ഞവർക്ക്, ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട്, നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി നടത്തുന്ന, ഹോസ്പ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ത്രിവത്സര ബാച്ചലർ ഓഫ് സയൻസ് പ്രോഗ്രാമുണ്ട്. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ ഇൻ ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ വഴിയാണ് പ്രവേശനം. ഇതു വഴി, മുൻനിര സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള, കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, സംസ്ഥാന സർക്കാരിന്റെ കീഴിൽ, കോഴിക്കോടുള്ള, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, എന്നിവയും ഈ പ്രവേശനത്തിന്റെ പരിധിയിൽ വരുന്നു (http://nchm.nic.in). സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും, ഈ പ്രവേശനത്തിന്റെ പരിധിയിൽ വരും.
കളിനറി ആർട്ടിൽ, ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം (ത്രിവത്സരം), നൊയിഡ, തിരുപ്പതി എന്നീ കേന്ദ്രങ്ങളിലെ ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം (www.ici.nic.in). സ്വകാര്യ മേഖലയിലെ നിർവധി സ്ഥാപനങ്ങളും ഹോട്ടൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്.
+2 ഹ്യുമാനിറ്റീസ് പഠിച്ചവര്ക്കു ബേസിക്ക് നഴ്സിംഗ് ആൻഡ് പാലിയേറ്റിവ് കോഴ്സ് ചെയ്യാമോ? ഈ കോഴ്സ് ചെയ്യാൻ ഗവണ്മെന്റ് കോളേജുണ്ടോ?
Posted by ജിനേഷ് , പെരിന്തൽമണ്ണ On 24.12.2019
View Answer
കേരളത്തിൽ, ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ, ജനാൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് (3 വർഷം) നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണലായും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40% മാർക്കോടെ ജയിച്ചവർക്കാണ്, അപേക്ഷിക്കാൻ അർഹത.
ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിച്ച കുട്ടി എന്ന നിലയിൽ, ഈ വ്യവസ്ഥ വച്ച്, അപേക്ഷിക്കാൻ അർഹതയില്ല. എന്നാൽ സയൻസ് വിഷയങ്ങൾ പഠിച്ച, മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റ് വിഷയങ്ങളിൽ പ്ലസ്ടു പാസ്സായവരുടെയും അപേക്ഷ, പരിഗണിക്കുന്നതാണ്. അതിനാൽ, ഈ വ്യവസ്ഥ വച്ച്, അപേക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണ ഗതിയിൽ http://dhs.kerala.gov.in ൽ ആണ് ഇതിന്റെ വിജ്ഞാപനം വരാറുള്ളത്. 2019 ലെ വിജ്ഞാപനം 11.6.2019 ൽ ആണ് വന്നത്. 2020 ലെ വിജ്ഞാപനം വരുമ്പോൾ, താൽപര്യമുള്ള പക്ഷം, അപേക്ഷിക്കുക. ആൺകുട്ടികൾക്ക് ഈ രീതിയിൽ മാത്രമേ പോകാൻ കഴിയു. പെൺകുട്ടികൾക്ക് ഓക്സിലിയറിനഴ്സിംഗ് ആൻഡ് മിഡ്വൈഫറി എന്ന കോഴ്സുണ്ട്. പ്ലസ് 2 ഏതു സ്ട്രീമിൽ പഠിച്ചവർക്കും പോകാം.
Does a single girl child doing 1st year of BS-MS from IISER get single girl child scholarship?
Posted by Aparna, Kannur On 24.12.2019
View Answer
Post Graduate Indira Gandhi Scholarship for Single Girl Child is applicable to such single girl child who has taken admission in regular, full time first year Masters Degree course in any designated university or a post graduate college. This scholarship is available to PG-I year student only.