ഞാൻ Neet അപ്ലൈ ചെയ്തിരുന്നു. അതിലെ കാറ്റഗറി സെലക്ട് ചെയ്തപ്പോൾ OBC ക്ക് പകരം UR ക്ലിക്ക് ചെയ്തുപോയി. ജനുവരി 15th change ചെയ്യാനുള്ള സമയം തന്നിട്ടുണ്ടല്ലോ അപ്പോൾ എനിക്ക് അത് change ചെയ്യാൻ പറ്റുമോ?
Posted by Nayana , Kannur On 03.01.2020
View Answer
ജനുവരി 15 മുതൽ 31 വരെ തെറ്റുകൾ തിരുത്താൻ അവസരം ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ആ സൗകര്യം ഉപയോഗിക്കുക.
I have applied for neet ug.Is it necessary for me to apply to individual colleges?
Posted by Veena Jyothy. M, Kayarampara On 03.01.2020
View Answer
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.അടിസ്ഥാനമാക്കി, രണ്ടു സംവിധാനങ്ങൾ വഴിയാണ്, അലോട്ട്മെന്റ്/അഡ്മിഷൻ നടത്തുന്നത്.
15% അഖിലേന്ത്യാ ക്വാട്ട, എയിംസ്, ജിപ്മർ, അലിഗർ മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, എന്നിവയുൾപ്പടെയുള്ള കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, എന്നിവയിലെ ഓപ്ഷൻ സ്വീകരിക്കൽ/അലോട്ട്മെന്റ്; ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ ഓപ്ഷൻ സ്വീകരിക്കൽ, എന്നിവയെല്ലാം, കേന്ദ്ര സർക്കാരിന്റെ, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) ആണ് നടത്തുന്നത്.
നീറ്റ് ഫലം വന്ന ശേഷം, എം.സി.സി. ഈ സ്ഥാപനങ്ങളിലേക്ക് ഓപ്ഷൻ വിളിക്കുമ്പോൾ, യോഗ്യത നേടുന്നവർ, താൽപര്യമുള്ള സ്ഥാപനങ്ങളിലേക്ക്, ചോയ്സ് നൽകിയാൽ മതി. നീറ്റ് യു.ജി. അപേക്ഷ നൽകിയതു വഴി, നീറ്റിൽ യോഗ്യത നേടുന്നതിനു വിധേയമായി, എം.സി.സി. കൗൺസിലിംഗിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങിലേക്കും ഓപ്ഷൻ നൽകാൻ നിങ്ങൾക്ക് അർഹതയുണ്ട്.
അതുപോലെ, സംസ്ഥാന സർക്കാർ അലോട്ട്മെന്റ് പരിധിയിൽ വരുന്ന കോളജുകൾ/സീറ്റുകൾ എന്നിവയിലേക്ക്, ബന്ധപ്പെട്ട സർക്കാർ ഏജൻസി അപേക്ഷ വിളിക്കുമ്പോൾ (കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ) അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷ നൽകി, അതു സ്വീകരിക്കപ്പെടുന്നവർക്ക്, മറ്റ് യോഗ്യതാ വ്യവസ്ഥകൾക്കു വിധേയമായി, ഓപ്ഷൻ വിളിക്കുമ്പോൾ, താൽപര്യമുള്ള സ്ഥാപനങ്ങളിലേക്ക്, ഓപ്ഷൻ നൽകാൻ കഴിയും.
അതിനാൽ, എം.സി.സി. കൗൺസലിംഗിലും സംസ്ഥാന കൗൺസലിംഗിലും പങ്കെടുക്കാൻ, അവയിൽ ഉൾപ്പെടുന്ന ഓരോ സ്ഥാപനത്തിലേക്കും, പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.
Is KEAM necessary for d pharm govt seat
Posted by Nandana , Iringath On 02.01.2020
View Answer
D Pharm പ്രവേശനത്തിന് കേരളത്തിൽ പ്രവേശന പരീക്ഷയില്ല.
കേരളത്തിലെ BSC Nursing College admission ന് NEET Rank list പരിഗണിക്കുമോ?
Posted by Nimmy, Piravom On 31.12.2019
View Answer
ഇല്ല. പ്ലസ് 2 മാർക്ക് പരിഗണിച്ചാണ് ഇപ്പോൾ കേരളത്തിൽ ബി.എസ്.സി. നഴ്സിംഗ് അഡ്മിഷൻ .
I am engineering graduate in computer science-2012 pass out. I am working with an IT company for the last 7 years.
Can i apply for this and pursue.
Posted by Rajalekshmi, Bangalore On 31.12.2019
View Answer
You have not specified the event you want to apply and pursue.
There is only three chance to attempt jee-main exam. NTA conducting jee-main exam twise in this year.Should I lost my two chances when l attempt this two exams
Posted by Krishnanath, Varkala On 31.12.2019
View Answer
ഇല്ല. ഒരാൾക്ക് ജെ.ഇ.ഇ മെയിൻ തുടർച്ചയായ മൂന്നു വർഷങ്ങളിൽ അഭിമുഖീകരിക്കാം. ഒരു അക്കാദമിക് സെഷനിലേക്ക്, രണ്ടു പരീക്ഷകൾ എന്നത്, വിദ്യാർത്ഥികൾക്ക് ഇക്കഴിഞ്ഞ വർഷം മുതൽ അനുവദിക്കുന്ന, ഒരു ആനുകൂല്യമാണ്. അതിൽ, ഡിസംബർ/ഏപ്രിൽ പരീക്ഷ മാത്രം അഭിമുഖികരിച്ചാലും, രണ്ടും അഭിമുഖീകരിച്ചാലും, ഒരു അക്കാദമിക് സെഷനിലെ ശ്രമങ്ങളെ ഒരു ചാൻസായി മാത്രമേ കണക്കാക്കു. നിലവിലെ വ്യവസ്ഥയനുസരിച്ച്, നിങ്ങൾക്ക്, വേണ്ടിവന്നാൽ, 2020 - ലേതു കൂടാതെ 2021 , 2022 വർഷങ്ങളിലും, പരീക്ഷ അഭിമുഖീകരിക്കാൻ കഴിയും. അന്നും, വർഷത്തിൽ രണ്ട് പരീക്ഷകൾ വീതം ഉണ്ടെങ്കിൽ, രണ്ടും അഭിമുഖീകരിക്കാനും കഴിയും.
ഞാൻ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയാണ് സി എം എ ഇന്ത്യൻ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിനു ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ് ഉണ്ടോ ?
Posted by Yadhu krishnan. C, Kurumathur On 31.12.2019
View Answer
കേരളത്തിൽ, മുന്നോക്ക സമുദായ വികസന കോര്പറേഷൻ സി.എം.എ. പഠനത്തിന് സ്കോളർഷിപ്പ് നൽകാറുണ്ട്. ഈ ലിങ്ക് നോക്കുക: https://samunnathi.com/vidyasamunnathi
ഒരു bsc student എന്ന നിലയിൽ kvpy exam എഴുതാൻ എനിക്ക് സാധിക്കുമോ ? അനേകിൽ ഞാൻ msc ചെയ്യുമ്പോ മാത്രമാണോ എനിക്ക് helpfull ആവുകയുള്ളു?
Posted by Christin hendry, Kunnamkulam On 30.12.2019
View Answer
ബി.എസ്.സി.ഒന്നാം വർഷത്തിൽ പഠിക്കുമ്പോൾ എഴുതാം. പ്ലസ് 2 മാർക്ക്, ബി.എസ്.സി.ഒന്നാം വർഷ പരീക്ഷ മാർക്, എന്നിവയുടെ വ്യവസ്ഥകൾ ഉണ്ടാകു. അർഹത കിട്ടിയാൽ, ഒന്നാം വര്ഷം മുതൽ ഫെല്ലോഷിപ്പ് കിട്ടും. പി.ജി.ക്കു മാത്രമായി ഫെല്ലോഷിപ് കൊടുക്കില്ല.
ഒരു bsc student എന്ന നിലയിൽ kvpy exam എനിക്ക് എഴുതാൻ സാധിക്കുമോ .? Kvpy ഒരു scholarship exam മാത്രാ മാണോ അതോ എൻട്രൻസ് exam ആണോ ഈ exam എഴുതുണത്തിലൂടെ ഏതൊക്കെ feildlek പോകാനുള്ള സത്യതയാണ് എനിക്ക് ഉള്ളത്?
Posted by Ajay hendry, Kunnamkulam On 30.12.2019
View Answer
ഉത്തരം നൽകിയിട്ടുണ്ട്.
കെ.വി.പി.വൈ ഫെല്ലോഷിപ് പഠനത്തിന് നൽകുന്ന ഫെല്ലോഷിപ്പ് ആണ്. ബി.എസ്.സി പഠിക്കുന്നവര്ക്ക് കെ.വി.പി.വൈ. വഴി മറ്റൊരു കോഴ്സിലേക്ക് പ്രവേശനം നൽകാറില്ല.
I am a 2nd yr bsc physics student.I would like to do my msc-phd in physics abroad.
what are the necessary steps to be taken for admission?i would also like to know about names of good institutes for the same.
Will these certificates be valid in India and would it restrict my job opportunities in India?
Posted by Akhila, kottayam On 28.12.2019
View Answer
Post the question at Study Abroad in the portal...