How can we apply for NITs after JEE main. Is the cutoff marks for attending JEE advanced is necessary for NITS and IITs. How is the procedure.
Posted by Gouri, Nemmara palakkad On 05.01.2020
View Answer
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ-ൽ യോഗ്യത നേടാനും, റാങ്ക് പട്ടികയിൽ സ്ഥാനം നേടാനും, അതുവഴി പ്രവേശനപ്രക്രിയയിൽ പങ്കെടുക്കാനും, കട്ട് ഓഫ് മാർക്ക് വ്യവസ്ഥയൊന്നും ഇല്ല. ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക് പേപ്പറിലെ റാങ്ക്/സ്കോർ അടിസ്ഥാനമാക്കി, ജെ.ഇ.ഇ.അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്നതിനായി നിശ്ചയിക്കുന്ന കട്ട് ഓഫ് സ്കോർ, അതിനു മാത്രമേ ബാധകമാവുകയുള്ളു. ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് അധിഷ്ഠിത പ്രവേശനങ്ങൾക്ക്, ഈ കട്ട് ഓഫ്, ബാധകമല്ല. ജെ.ഇ.ഇ.മെയിൻ-ന്റെ വിവിധ പേപ്പറുകളിൽ, റാങ്കുളളവർക്ക്, ജെ.ഇ ഇ.മെയിൻ അധിഷ്ഠിത പ്രവേശനത്തിൽ, ബാധകമായ സ്ട്രീമിൽ, പങ്കെടുക്കാൻ അർഹതയുണ്ട്.
എന്നാൽ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനത്തിൽ, ഐ.ഐ.ടി. പ്രവേശന റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ്-ൽ, അപേക്ഷാർത്ഥിയുടെ കാറ്റഗറി അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയങ്ങൾക്കും, മൊത്തത്തിലും, മിനിമം മാർക്ക്, നേടേണ്ടതുണ്ട്. അത്, എത്രയെന്ന്, ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഇൻഫർമേഷൻ ബ്രോഷറിൻ, വ്യക്തമാക്കിയിരിക്കും.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ് റാങ്ക് പട്ടികകൾ വന്നശേഷം, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (https://josaa.nic.in), സംയുക്ത സീറ്റ് അലോട്ട്മെന്റ് പ്രക്രിയയിൽ കൂടി, സ്ഥാപനങ്ങളിലേക്ക്, ഓപ്ഷൻ വിളിച്ച്, അലോട്ട്മെന്റ് നടത്തും. ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികയിൽ മാത്രം സ്ഥാനം ഉള്ളവർക്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) ഉൾപ്പടെ, ആ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലേക്ക് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഗവൺമെന്റ് ഫണ്ടഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ), ചോയ്സ് നൽകി, പ്രക്രിയയിൽ പങ്കെടുക്കാം. പ്രത്യേകം അപേക്ഷയൊന്നും, ഒരു സ്ഥാപനത്തിലേക്കും, കൊടുക്കേണ്ടതില്ല.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികയിലുള്ളവർക്ക് (അവർക്ക് മെയിൻ റാങ്ക് പട്ടികയിലും സ്ഥാനം ഉണ്ടാകും), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), എൻ.ഐ.ടി, എന്നിവ ഉൾപ്പടെ, എല്ലാ സ്ഥാപനങ്ങളിലേക്കും, ചോയ്സ് നൽകാം. അവരും പ്രത്യേകം അപേക്ഷയൊന്നും, ഒരു സ്ഥാപനത്തിലേക്കും, കൊടുക്കേണ്ടതില്ല.
Kerala medical entrance notification date??
Posted by KRISHNA CHANDRAN , OTTAPALAM On 05.01.2020
View Answer
There is no Medical Entrance in Kerala, You have to apply for NEET and qualify. But you have to apply to Office of the Entrance Commissioner when Notification is issued. It can be expected in January last week.
പ്ലസ് ടു കഴിഞ്ഞ് എങ്ങിനെ ഒരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാം ?
Posted by അഭിജിത്ത് പി , വള്ളിക്കുന്ന് On 05.01.2020
View Answer
സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി, നിലവിൽ, 14 ൽ പരം കേന്ദ്ര സർവകലാശാലകളിൽ, ബിരുദതല പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നു. കേരള, ഹര്യാന, ജമ്മു, ജാർഖണ്ഡ്, കർണാടക, കഷ്മിർ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട് , ഗുജറാത്ത്, ആന്ധ്രപ്രദേശ് കേന്ദ്ര സർവകലാശാലകൾ, മഹാത്മാഗാന്ധി കേന്ദ്ര സർവകലാശാല (ബീഹാർ), അസം സർവകലാശാല (സിൽചർ) എന്നീ കേന്ദ്ര സർവകലാശാലകൾ, ഈ പ്രവേശന പ്രക്രിയയുടെ പരിധിയിൽ വരും. നിലവിലെ വ്യവസ്ഥകൾ, കോഴ്സുകൾ, പ്രവേശനപരീക്ഷാഘടന, തുടങ്ങിയവ മനസ്സിലാക്കാൻ, www.cucetexam.in കാണുക.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രവേശനം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് (https://ntajnu.nic.in)
ഡൽഹി സർവകലാശാലയിൽ, പ്രോഗ്രാം അനുസരിച്ച്, പ്രവേശന പരീക്ഷ വഴിയും അല്ലാതെയും അഡ്മിഷൻ നൽകുന്നു (http://du.ac.in/)
ബനാറസ് ഹിന്ദു ( http://bhuonline.in/), അലിഗർ മുസ്ലീം (www.amucontrollerexams.com), പോണ്ടിച്ചേരി (www.pondiuni.edu.in), ഹൈദരബാദ് (www.uohyd.ac.in), ജാമിയ മിലിയ ഇസ്ലാമിയ (www.jmi.ac.in/admissions), ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (www.imu.edu.in/), ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (www.efluniversity.ac.in), തുടങ്ങി, നിരവധി കേന്ദ സർവകലാശാലകൾ, അവരുടേതായ പ്രവേശന പരീക്ഷ വഴിയാണ്, വിവിധ പ്രോഗ്രാമുകളിൽ, അഡ്മിഷൻ നൽകുന്നത്.
യു.ജി.സി.യുടെ വെബ് സൈറ്റിൽ (www.ugc.ac.in/centraluniversity.aspx) ഉള്ള പട്ടിക പ്രകാരം, 50 കേന്ദ്ര സർവകലാശാലകളാണ്, രാജ്യത്തുള്ളത്. ഓരോന്നിന്റെയും വെബ്സൈറ്റ് സന്ദർശിച്ച്, അവരുടെ കോഴ്സുകൾ, പ്രവേശന വിവരങ്ങൾ, എന്നിവ മനസ്സിലാക്കുക.
Is there any change in neet 2020 question paper ,whether any GK questions are added or not
Posted by Nithin Krishna, pravachambalam On 04.01.2020
View Answer
NEET question paper will be of the same pattern as in 2019. Physics-45 questions, Chemistry-45 questions and Biology-90 questions. there will not be any question from English or General Knowledge.
I am a student of Neet medical entrance examination,is there any change in the question pattern, whether any English or Gk questions are added to the current Neet question paper or the question paper is same as that of last year
Posted by NITHIN KRISHNA, Pravachambalam On 04.01.2020
View Answer
NEET question paper will be of the same pattern as in 2019. Physics-45 questions, Chemistry-45 questions and Biology-90 questions. there will not be any question from English or General Knowledge.
I am a first year graduate student in BSc Maths. I would like to attend the lateral entry entrance examination for engineering after completing my BSc.So I would like to know the eligibility, fees, syllabus etc.Of the examination. What is the syllabus of the examination i.e, which are the subjects (maths, physics,chemistry ....like tgat)from which questions are asked ?Howmuch I have to score in the examination to join in College of engineering, sreekaryam,TVM since I belongs tog general category? Is there any demerits for an engineering graduation obtained through lateral entry entrance examination? Would it affect our job opportunities?
Posted by Kunjaava, TVM On 04.01.2020
View Answer
കേരളത്തിൽ, സാങ്കേതിക വിദ്യാഭാസ ഡയറക്ടറേറ്റ് നടത്തുന്ന, ബി.ടെക്. ലാറ്ററൽ എൻട്രി (ബി.ടെക്. രണ്ടാം വർഷത്തിലേക്ക്) പ്രവേശനത്തിന്, ബി.എസ്.സി.തലത്തിൽ, മാത്തമാറ്റിക്സ്, മെയിൻ വിഷയമായോ (ഇപ്പോൾ കോർ വിഷയം എന്നാണ് അറിയപ്പെടുന്നത്) സബ്സിഡിയറിയായോ (കോംപ്ലിമെന്ററി വിഷയമായി) പഠിച്ച്, 45% മാർക്ക് വാങ്ങി (എസ്.ഇ.ബി.സി/ഒ.ഇ.സി-42%, എസ്.സി/എസ്.ടി-40%), ബിരുദം നേടിയ, പ്ലസ് ടു തലത്തിൽ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.
എൻജിനീയറിംഗ്/ടെക്നോളജി ഡിപ്ലോമ, ഡി.വൊക് (വൊക്കേഷണൽ ഡിപ്ലോമ) എന്നീ സ്ട്രീമുകളിലെ അപേക്ഷകരെ പരിഗണിച്ചശേഷമേ, ബി.എസ്.സി.സ്ട്രീമിൽ ഉള്ള അപേക്ഷകരെ, പ്രവേശനത്തിനു പരിഗണിക്കുകയുള്ളു.
ബി.എസ്.സി. സ്ട്രീം കാർക്കുള്ള, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷയ്ക്ക്, ആദ്യവർഷ ബി.ടെക് -ന്റെ തിരഞ്ഞെടുത്ത വിഷയങ്ങൾ, ഇംഗ്ലീഷ് എന്നിവയിൽ നിന്നും, 120, ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മാത്തമാറ്റികസ് (40 മാർക്ക്), ഫിസിക്സ് (30), കെമിസ്ട്രി (20), ഐ.ടി & കംപ്യൂട്ടർ സയൻസ് (15), ഇംഗ്ലീഷ് (15) എന്നീ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ. പ്രവേശന പരീക്ഷയിൽ, കുറഞ്ഞത് 15% മാർക്ക് (എസ്.ഇ.ബി.സി-12%, എസ്.സി/എസ്.ടി-10%) വാങ്ങുന്നവരെ, റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും.
ഈ സ്ട്രീമിൽ പ്രവേശനം ലഭിക്കുന്നവർ, ആദ്യവർഷ എൻജിനീയറിംഗ് പാഠ്യപദ്ധതിയുടെ എൻജിനീയറിംങ് ഗ്രാഫിക്സ്/എൻജിനീയറിംങ് ഡ്രോയിംഗ്, എൻജിനീയറിംങ് മെക്കാനിക്സ് പേപ്പറുകൾ, ബി.ടെക്. രണ്ടാം വർഷ പരീക്ഷയ്ക്കൊപ്പം, എഴുതി ജയിക്കണം.
2019-20 വർഷത്തെ പ്രവേശന പ്രോസ്പക്ടസ്, http://admissions.dtekerala.gov.in/ ൽ, ബി.ടെക്. (എൽ.ഇ.ടി) ലിങ്കിൽ ഉണ്ട്.
There should not be any difficulty in govt sector for lateral entry B.Tech generally.
I am a first year graduate student in BSc Maths.I would like to attend the lateral entry entrance examination for engineering after completing my BSc.I would like to know the syllabus of the examination i.e,mainly I would like to knowthe subjects from which questions are asked .Also I would like to know the eligibility, fees etched of the examination .Howmuch I have to score in that entrance join in College of engineering, Sreekaryam,TVM?Is there any demerits for an engineering graduation obtained through lateral entry? Would it affect our job opportunities?
Posted by Kunjaava , Trivandrum On 04.01.2020
View Answer
കേരളത്തിൽ, സാങ്കേതിക വിദ്യാഭാസ ഡയറക്ടറേറ്റ് നടത്തുന്ന, ബി.ടെക്. ലാറ്ററൽ എൻട്രി (ബി.ടെക്. രണ്ടാം വർഷത്തിലേക്ക്) പ്രവേശനത്തിന്, ബി.എസ്.സി.തലത്തിൽ, മാത്തമാറ്റിക്സ്, മെയിൻ വിഷയമായോ (ഇപ്പോൾ കോർ വിഷയം എന്നാണ് അറിയപ്പെടുന്നത്) സബ്സിഡിയറിയായോ (കോംപ്ലിമെന്ററി വിഷയമായി) പഠിച്ച്, 45% മാർക്ക് വാങ്ങി (എസ്.ഇ.ബി.സി/ഒ.ഇ.സി-42%, എസ്.സി/എസ്.ടി-40%), ബിരുദം നേടിയ, പ്ലസ് ടു തലത്തിൽ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.
എൻജിനീയറിംഗ്/ടെക്നോളജി ഡിപ്ലോമ, ഡി.വൊക് (വൊക്കേഷണൽ ഡിപ്ലോമ) എന്നീ സ്ട്രീമുകളിലെ അപേക്ഷകരെ പരിഗണിച്ചശേഷമേ, ബി.എസ്.സി.സ്ട്രീമിൽ ഉള്ള അപേക്ഷകരെ, പ്രവേശനത്തിനു പരിഗണിക്കുകയുള്ളു.
ബി.എസ്.സി. സ്ട്രീം കാർക്കുള്ള, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷയ്ക്ക്, ആദ്യവർഷ ബി.ടെക് -ന്റെ തിരഞ്ഞെടുത്ത വിഷയങ്ങൾ, ഇംഗ്ലീഷ് എന്നിവയിൽ നിന്നും, 120, ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മാത്തമാറ്റികസ് (40 മാർക്ക്), ഫിസിക്സ് (30), കെമിസ്ട്രി (20), ഐ.ടി & കംപ്യൂട്ടർ സയൻസ് (15), ഇംഗ്ലീഷ് (15) എന്നീ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ. പ്രവേശന പരീക്ഷയിൽ, കുറഞ്ഞത് 15% മാർക്ക് (എസ്.ഇ.ബി.സി-12%, എസ്.സി/എസ്.ടി-10%) വാങ്ങുന്നവരെ, റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും.
ഈ സ്ട്രീമിൽ പ്രവേശനം ലഭിക്കുന്നവർ, ആദ്യവർഷ എൻജിനീയറിംഗ് പാഠ്യപദ്ധതിയുടെ എൻജിനീയറിംങ് ഗ്രാഫിക്സ്/എൻജിനീയറിംങ് ഡ്രോയിംഗ്, എൻജിനീയറിംങ് മെക്കാനിക്സ് പേപ്പറുകൾ, ബി.ടെക്. രണ്ടാം വർഷ പരീക്ഷയ്ക്കൊപ്പം, എഴുതി ജയിക്കണം.
2019-20 വർഷത്തെ പ്രവേശന പ്രോസ്പക്ടസ്, http://admissions.dtekerala.gov.in/ ൽ, ബി.ടെക്. (എൽ.ഇ.ടി) ലിങ്കിൽ ഉണ്ട്.
I am Bballb(hons) graduate and is looking forward to do llm in commercial law in UK. I have a score 7 in IELTS and 2.78/4gpa.Which all universities do you think should I apply in UK with these results? Kindly reply.
Posted by Surabhi , Wayanad On 04.01.2020
View Answer
Post the question at "Study Abroad" in this portal...
ഞാൻ +2 ബിയോളോജിക്കൽ സയൻസ് വിദ്യാർത്ഥിയാണ്.
Bscഫോറൻസിക് സയൻസ് പഠിക്കാൻ ഗവണ്മെന്റ് സ്ഥാപനം ഏതൊക്കെ. ഫോറൻസിക് സയൻസിനു ഇന്ത്യയിൽ ജോലി സാധ്യത കുറവാണോ
Posted by Jenisha. C, Kasargod On 04.01.2020
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
ഞാൻ പ്ലസ്ടു വിദ്യാർത്ഥിയാണ്. Delhi യൂണിവേഴ്സിറ്റിയിൽ UG പഠിക്കാൻ എന്തൊക്കെ നടപടി ക്രമങ്ങൾ ഉണ്ട്? അപേക്ഷ നൽകേണ്ട തിയതി ആയോ?
Posted by Felwin Yesudas, Wadakkanchery On 03.01.2020
View Answer
ഡൽഹി സർവകലാശാലയിൽ, അഫിലിയേറ്റഡ് കോളേജുകൾ വഴിയാണ്, ബിരുദ കോഴ്സുകൾ നടത്തുന്നത്. ഇതിലേക്ക്, മെരിറ്റ് അടിസ്ഥാനമാക്കിയ അഡ്മിഷനും (പ്ലസ് ടു ബോർഡ്/യോഗ്യതാ പരീക്ഷയിലെ മാർക്ക് പരിഗണിച്ചുള്ളത്) എൻട്രൻസ് അടിസ്ഥാനമാക്കിയ പ്രവേശനവും (എഴുത്തുപരീക്ഷയുടെ/പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ളത്) ഉണ്ട്. പ്ലസ് ടു/തത്തുല്യ യോഗ്യത വേണം. ഓരോ വിഷയവും, പ്രത്യേകം ജയിച്ചിരിക്കണം. ഒപ്പം, അപേക്ഷിക്കുന്ന കോഴ്സിനു ബാധകമായ യോഗ്യത, തൃപ്തിപ്പെടുത്തുകയും വേണം. കംപാർട്മെന്റായി ജയിച്ചവർ, അപേക്ഷിക്കാൻ അർഹരല്ല. പ്ലസ് ടു -നു ശേഷം, ഇടവേള എടുത്തവർക്കും അപേക്ഷിക്കാം. ആർട്സ്, കൊമേഴ്സ്, മാത്തമാറ്റിക്കൽ സയൻസസ്, മ്യൂസിക്, സോഷ്യൽ സയൻസസ് , അപ്ലൈഡ് സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്, സയൻസസ്, അപ്ലൈഡ് സയൻസസ് ഫാക്കൽറ്റികളിലെ കോഴ്സുകൾക്ക്, മെരിറ്റ് അടിസ്ഥാനമാക്കിയ, പ്രവേശനമാണ്. ബിസിനസ് ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, മൾട്ടിമീഡിയ & മാസ് കമ്യൂണിക്കേഷൻ എന്നീ ബി.എ (ഓണേഴ്സ്), ബാച്ചലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഫിനാൻഷ്യൽ ഇൻവസ്റ്റ്മെന്റ് അനാലിസിസ് ബി.ബി.എ, ഇൻഫർമേഷൻ ടെക്നോളജി & മാത്തമാറ്റിക്കൽ ഇന്നൊവേഷൻസ് ബി.ടെക്, ബാച്ചലർ ഓഫ് എലമന്ററി എജ്യൂക്കേഷൻ, ബാച്ചലർ ഓഫ് സയൻസ് ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ, ഹെൽത്ത് എജ്യൂക്കേഷൻ & സ്പോർട്സ്, 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജർണലിസം എന്നീ കോഴ്സുകൾക്ക്, നിലവിൽ പ്രവേശന പരീക്ഷ ഉണ്ട്. അഡ്മിഷൻ വെബ് സൈറ്റ്, https://ug.du.ac.in. അവിടെ 2019 ലെ, യു.ജി.ബുള്ളറ്റിൻ ഓഫ് ഇൻഫർമേഷൻ ഉള്ളത് പരിശോധിക്കുക. 2019 ലെ യു.ജി.പ്രവേശന ഓൺലൈൻ രജിസ്ട്രേഷൻ, 2019 മെയ് 30 നാണ് തുടങ്ങിയത്. 2020 ലെ വിജ്ഞാപനം വന്നിട്ടില്ല. പ്രവേശനത്തിൽ താൽപര്യമുളളവർ, പ്രഖ്യാപിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത്, മൂന്നാട്ടു പോകണം.