What are the criterias for getting EWS resvation for govt mbbs seats in kerala under KEAM 2020
Posted by Akhil s, Pinarayi On 08.01.2020
View Answer
നിലവിലുള്ള സംവരണങ്ങളുടെ (പട്ടികജാതി/പട്ടികവർഗ/സോഷ്യലി & എജ്യൂക്കേഷണലി ബാക്വേർഡ് വിഭാഗങ്ങൾ) പരിധിയിൽ വരാത്ത, വാർഷിക കുടുംബവരുമാനം, 8 ലക്ഷം രൂപയിൽ താഴെയുളളവരെയാണ്, സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ (ഇക്കണോമിക്കലി വീക്കർ സെക്ഷൻ - ഇ.ഡബ്ല്യു.എസ്) സംവരണത്തിന് പരിഗണിക്കുക. അപേക്ഷാ വർഷത്തിന്റെ, തൊട്ടുതലേ സാമ്പത്തിക വർഷത്തെ വരുമാനമാണ്, ഇതിനായി കണക്കാക്കുക. കുടുoബത്തിന്റെ നിർവചനത്തിൽ, സംവരണത്തിന് അവകാശവാദം ഉന്നയിക്കുന്നയാൾ, ആ വ്യക്തിയുടെ രക്ഷകർത്താക്കൾ, 18 വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, അപേക്ഷാർത്ഥിയുടെ ജീവിത പങ്കാളി, 18 വയസ്സിൽ താഴെ പ്രായമുള്ള അവരുടെ മക്കൾ എന്നിവർ ഉൾപ്പെടും. ശമ്പളം, കൃഷി, ബിസിനസ്, പ്രൊഫഷൻ തുടങ്ങിയവയിൽ നിന്നുമുള്ള വരുമാനം ഇതിലേക്ക് പരിഗണിക്കും.
കുറഞ്ഞത് 5 ഏക്കറെങ്കിലും കാർഷികഭൂമി, 1000 ചതുരശ്ര അടിയോ കൂടുതലോ വിസ്തീർണമുള്ള, താമസത്തിനായുള്ള ഫ്ലാറ്റ്, നോട്ടിഫൈ ചെയ്തിട്ടുള്ള മുനിസിപ്പാലിറ്റിയിൽ 100 ചതുരശ്ര യാർഡോ (ഇത് 900 ചതുരശ്ര അടിയാണ്) കൂടുതലൊ ഉള്ള റസിഡൻഷ്യൽ പ്ലോട്ട്, നോട്ടിഫൈ ചെയ്ത മുൻസിപ്പാലിറ്റി ഒഴികെയുള്ള പ്രദേശങ്ങളിൽ 200 ചതുരശ്രയാർഡോ (1800 ചതുരശ്ര അടി) കൂടുതലോ ഉള്ള റസിഡൻഷ്യൽ പ്ലോട്ട്, എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരെ, അവരുടെ വാർഷിക കുടുംബവരുമാനം പരിഗണിക്കാതെ, ഈ സംവരണത്തിൽ നിന്നും ഒഴിവാക്കും. കുടുoബത്തിന്റെ വരുമാനവും ആസ്തിയും മൂല്യനിർണയം നടത്തി സാക്ഷ്യപ്പെടുത്തേണ്ടത്, സംസ്ഥാനത്തെ/കേന്ദ്ര ഭരണ പ്രദേശത്തെ തഹസിൽദാറിൻകുറയാതെ റാങ്കുള്ള ഉദ്യോഗസ്ഥനാണ്. അപേക്ഷാർത്ഥിയോ കുടുംബമോ, സാധാരണ ഗതിയിൽ താമസിക്കുന്ന സ്ഥലത്തെ, ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്/അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, റവന്യൂ ഡിവിഷണൽ ഓഫീസർ, തഹസിൽദാർ എന്നിവരെ, ഈ സർട്ട്ഫിക്കറ്റ് നൽകാൻ, കേരളത്തിൽ അധികാരപ്പെടുത്തിയിട്ടുണ്ട്.
What are the criteria for getting EWS reservation for govt mbbs seats in kerala under KEAM 2020
Posted by Akhil s, Pinarayi On 08.01.2020
View Answer
Answered
If 2020 jeemain first examination ,He/She fail first jeemain exam.so,If there is a chance to write second jeemain exam on April,2020
Posted by Anjanalal.N.J, Kottayam On 08.01.2020
View Answer
There is no pass or fail or minimum mark requirements for JEE Main. It is the percentile score that is going to be considered for ranking. All students will get a percentile score. You can write the second JEE Main irrespective of the percentile score you have in first JEE Main. Those who have not appeared for first JEE Main can also attend second JEE Main.
Is there any scholarship for study nursing in European countries??
Posted by Anna Roy, Muvattupuzha On 08.01.2020
View Answer
Post the question at 'Study Abroad' in this portal
BA Malayalam admission by entrance
Posted by Malavika m, Nileshwar On 08.01.2020
View Answer
There is no entrance in Kerala for Admission to BA Malayalam in Arts and Science college. It's based on Plus 2 marks
ഞാൻ ഒരു +1 biology science വിദ്യാർത്ഥി
ണ്. +2 വിനു ശേഷം AFMC yil nursing course ന് അഡ്മിഷൻ ആഗ്രഹിക്കുന്നു. എങ്ങനെയാണു അഡ്മിഷൻ എടുക്കേണ്ടത്.
Posted by Sethu lakshmi, Thankey, cherthala On 08.01.2020
View Answer
പ്ലസ് ടു കോഴ്സിന്റെ, രണ്ടാം വർഷത്തിൽ പഠിക്കുമ്പോൾ, ആംഡ് ഫോഴ്സഡ് മെഡിക്കൽ സർവീസസിന്റെ, നഴ്സിംഗ് കോളേജുകളിലെ, 4 വർഷ, ബി.എസ്.സി.നഴ്സിംഗ് കോഴ്സിലേക്ക് പെൺകുട്ടികൾക്ക്, അപേക്ഷിക്കാം. പൂനെ, കൊൽക്കത്ത, ന്യൂഡൽഹി, ലക്നൗ, ബാംഗളൂർ, കൊളാബ, എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലായി, 220 സീറ്റാണ്, 2020 പ്രവേശനത്തിനുള്ളത്. പ്ലസ് ടു തലത്തിൽ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) വിഷയങ്ങൾ, റഗുലർ വിദ്യാർത്ഥിനിയായി പഠിച്ച്, മൊത്തത്തിൽ 50% മാർക്ക് വാങ്ങി, പ്ലസ് ടു പരീക്ഷ, ആദ്യ ചാൻസിൽ ജയിച്ചിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അദ്ധ്യയന വർഷത്തിൽ, യോഗ്യതാപരീക്ഷ എഴുതുന്നവർക്കും, അപേക്ഷിക്കാം. പ്രായം, ഫിസിക്കൽ സ്റ്റാൻഡാർഡ്സ്, തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
പ്രവേശന പരീക്ഷയുണ്ടാകും. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ്, എന്നിവയിലെ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉള്ള, ഓൺലൈൻ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. അതിലെ മെരിറ്റ് പരിഗണിച്ച്, ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്, അടുത്ത ഘട്ടത്തിൽ, ഇന്റർവ്യൂ ഉണ്ടാകും. രണ്ടിന്റെയും സ്കോർ പരിഗണിച്ച്, മെരിറ്റ് പട്ടിക തയ്യാറാക്കും. മെഡിക്കൽ ഫിറ്റ്നസ് വേണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മിലിട്ടറി നഴ്സിംഗ് സർവീസസിൽ, പെർമനന്റ്/ഷോർട് സർവീസ് കമ്മീഷൻ നൽകും.
2020 ലെ പ്രവേശനത്തിനു്, 2019 നവംബർ 14 മുതൽ ഡിസംബർ 2 വരെ, www.joinindianarmy.nic.in വഴി അപേക്ഷിക്കാമായിരുന്നു. 2020 ലെ പ്രവേശന വിജ്ഞാപനo, ഈ സൈറ്റിൽ ഉണ്ട് (നോട്ടീസസ് ഫോർ ആർ.വി.സി, ടി.എ & എം.എൻ.എസ്. എൻട്രീസ് ലിങ്കിൽ)
do we want to qualify JEE ADCANCED exam for an admission in NIT or just qualify jee main
Posted by Nandu krishnan, payyanur,kannur On 08.01.2020
View Answer
If you are looking only for NITs, you need a a rank in JEE Main only
Admission process in central universities
Posted by Rajesh, Mannarkkad On 07.01.2020
View Answer
സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി, നിലവിൽ, 14 ൽ പരം കേന്ദ്ര സർവകലാശാലകളിൽ, ബിരുദതല പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നു. കേരള, ഹര്യാന, ജമ്മു, ജാർഖണ്ഡ്, കർണാടക, കഷ്മിർ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട് , ഗുജറാത്ത്, ആന്ധ്രപ്രദേശ് കേന്ദ്ര സർവകലാശാലകൾ, മഹാത്മാഗാന്ധി കേന്ദ്ര സർവകലാശാല (ബീഹാർ), അസം സർവകലാശാല (സിൽചർ) എന്നീ കേന്ദ്ര സർവകലാശാലകൾ, ഈ പ്രവേശന പ്രക്രിയയുടെ പരിധിയിൽ വരും. നിലവിലെ വ്യവസ്ഥകൾ, കോഴ്സുകൾ, പ്രവേശനപരീക്ഷാഘടന, തുടങ്ങിയവ മനസ്സിലാക്കാൻ, www.cucetexam.in കാണുക.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രവേശനം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് (https://ntajnu.nic.in)
ഡൽഹി സർവകലാശാലയിൽ, പ്രോഗ്രാം അനുസരിച്ച്, പ്രവേശന പരീക്ഷ വഴിയും അല്ലാതെയും അഡ്മിഷൻ നൽകുന്നു (http://du.ac.in/)
ബനാറസ് ഹിന്ദു ( http://bhuonline.in/), അലിഗർ മുസ്ലീം (www.amucontrollerexams.com), പോണ്ടിച്ചേരി (www.pondiuni.edu.in), ഹൈദരബാദ് (www.uohyd.ac.in), ജാമിയ മിലിയ ഇസ്ലാമിയ (www.jmi.ac.in/admissions), ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (www.imu.edu.in/), ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (www.efluniversity.ac.in), തുടങ്ങി, നിരവധി കേന്ദ സർവകലാശാലകൾ, അവരുടേതായ പ്രവേശന പരീക്ഷ വഴിയാണ്, വിവിധ പ്രോഗ്രാമുകളിൽ, അഡ്മിഷൻ നൽകുന്നത്.
യു.ജി.സി.യുടെ വെബ് സൈറ്റിൽ (www.ugc.ac.in/centraluniversity.aspx) ഉള്ള പട്ടിക പ്രകാരം, 50 കേന്ദ്ര സർവകലാശാലകളാണ്, രാജ്യത്തുള്ളത്. ഓരോന്നിന്റെയും വെബ്സൈറ്റ് സന്ദർശിച്ച്, അവരുടെ കോഴ്സുകൾ, പ്രവേശന വിവരങ്ങൾ, എന്നിവ മനസ്സിലാക്കുക.

After mbbs from India to do pg in world top universities like Harvard , Standford .there is any scholarships provide for Indian students to do Masters in the
These universites
Posted by sighil, chavakkad On 07.01.2020
View Answer
ഈ വെബ്സൈറ്റിൽ "സ്റ്റഡി എബ്രോഡ്" എന്ന ലിങ്കിൽ ചോദ്യം പോസ്റ്റ് ചെയ്യുക