എനിക്ക് B.Arch ന് പോകാൻ താൽപ്പര്യം ഉണ്ട്. ഞാൻ എന്ത് ചെയ്യണം.
Posted by Aswin Jayakumar, Kottayam On 11.01.2020
View Answer
കേരള എൻട്രൻസ് കമ്മീഷണർ വഴിയുള്ള പ്രവേശനം ആഗ്രഹിക്കുന്നെങ്കിൽ, എൻട്രൻസ് കമ്മീഷണർ, 2020 ലെ ബി.ആർക്ക് പ്രവേശനമുൾപ്പടെ, പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ (ജനവരി/ഫെബ്രവരി മാസത്തിൽ പ്രതീക്ഷിക്കാം), അപേക്ഷിക്കണം. കൗൺസിൽ ഓഫ് ആർക്കിട്ടെക്ചർ നടത്തുന്ന, ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ, നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടക്ചർ (എൻ.എ.ടി.എ- നാറ്റ) അഭിമുഖീകരിച്ച്, നിശ്ചിത തിയ്യതിക്കകം യോഗ്യത നേടണം (വർഷത്തിൽ രണ്ടു തവണ നാറ്റ നടത്തി വരുന്നു). പ്ലസ് ടു മാർക്ക്, നാറ്റ സ്കോർ, എന്നിവ, യഥാസമയം എൻട്രൻസ് കമ്മീഷണർക്ക് നൽകണം. പ്ലസ് ടു മാർക്കിനും, നാറ്റ സ്കോറിനും, തുല്യ പരിഗണന നൽകിയാണ്, ബി.ആർക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുമ്പോൾ, കോളെജ് ഓപ്ഷൻ നൽകണം. അലോട്ട്മെന്റ് കിട്ടിയാൽ, പ്രവേശന സമയത്ത്, പ്ലസ് ടു തല യോഗ്യത തൃപ്തിപ്പെടുത്തുകയും വേണം. പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി 50% മാർക്കും, മൊത്തം 50% മാർക്കും വാങ്ങി, ജയിച്ചിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ജെ.ഇ.ഇ. മെയിൻ വഴിയുള്ള ആർക്കിടെക്ചർ പ്രവേശനത്തിന് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) (മെയിൻ), ആർക്കിടെക്ചർ പ്രവേശനപരീക്ഷാ റാങ്ക്, വേണം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന പ്രവേശനത്തിൽ , കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) യിൽ ഉൾപ്പടെ ബി.ആർക്ക് പ്രവേശനത്തിന്, ജെ.ഇ.ഇ (മെയിൻ) ബി.ആർക്ക് പ്രവേശന പരീക്ഷയുടെ റാങ്കാണ് പരിഗണിക്കുക.
ആർക്കിടെക്ചർ ബിരുദ കോഴ്സ് ഐ.ഐ.ടി.യിൽ പഠിക്കാൻ , ജെ.ഇ.ഇ.അഡ്വാൻസ്ഡ്-ൽ റാങ്ക് വേണം. അതിനു ജെ.ഇ.ഇ.മെയിൻ എഞ്ചിനീയറിംഗ് പേപ്പർ എഴുതി , ജെ.ഇ.ഇ. അഡ്വാൻസ്ഡ് എഴുതാൻ യോഗ്യതനേടി, ജെ.ഇ.ഇ. അഭിമുഖീകരിച്ഛ്, അതിൽ യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ സ്ഥാനം നേടണം. കൂടാതെ അവരുടെ ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ യോഗ്യത നേടുകയും വേണം. .
Keam notification date
Posted by Krishna Chandran , Ottapalam On 11.01.2020
View Answer
KEAM Notification for 2020 admissions has not come so far. It is likely to be released this month. Keep visiting the site, http://cee-kerala.org for the latest information
ഞാൻ പ്ലസ് ടൂ വിദ്യാർത്ഥി ആണ്, എനിക് b pharm padikan anu,ആഗ്രഹം njn plus two nu shesham anth cheyanam??
Posted by Akarsha sudhish, Ernakulam On 10.01.2020
View Answer
ബി.ഫാം പ്രവേശനം തേടുന്നവർ, കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) എഴുതി, യോഗ്യത നേടണം . ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുമാണ്, അലോട്മെന്റ് നൽകുന്നത്
പ്രവേശനം ലഭിക്കണമെങ്കിൽ, അപേക്ഷാർത്ഥി, കേരളത്തിലെ ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ ബയോളജി/ മാത്തമാറ്റിക്സ് വിഷയത്തിന് 50ഉo, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ഉം ശതമാനം മാർക്കും വേണം .2020 ലെ വിജ്ഞാപനം ഈ മാസം (ജനവരി) വരും. അപ്പോൾ അപേക്ഷിക്കുക(http://cee-kerala.org)
NEET ന് അപേക്ഷിച്ചപ്പോൾ സ്കാൻ ചെയ്തു അപ്ലോഡ്
ചെയ്ത ഒപ്പ് ഇട്ടതു നീല മഷി പേന കൊണ്ടാണ്.
അത് തിരുത്താൻ സാധിക്കുമോ.?
Posted by GOURI.O.G , Edakkidom On 10.01.2020
View Answer
ജനവരി 15 മുതൽ 31 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കും. ഈ സമയം ഹോം പേജിൽ കയറി പരിശോധിക്കുക. ഇത് ഒരു പ്രശ്നം ആകാൻ സാധ്യതയില്ല.
+2 ഹ്യുമാനിറ്റീസ് ആയിരുന്നു.govt കോളേജിൽ ആയുർവേദ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു. അഡ്മിഷൻ സ്റ്റാർട്ട് ആയോ.
Posted by Sruthi , Nagaroor On 10.01.2020
View Answer
ഈ കോഴ്സിന്റെ വിവരങ്ങൾ അറിയാൻ, ഈ വെബ്സൈറ്റ് സന്ദർശിക്കുക: http://ayurveda.kerala.gov.in
I am studying in class 12 when I get my 1st year exam certificate my revaluation mark change had not entred in it while every other students marks have been changed. What are the further steps that I need to do to correct the mistake in my certificate?
Posted by Nandhana, Thrissur On 10.01.2020
View Answer
Contact the Higher Secondary Directorate (Examination wing) through the Principal of your School and represent the matter,
If a student not qualify the jeemain examination 2020 in january.so if there is any chance to attempt next jeemain examination on April 2020
Posted by Anjanalal.N.J, Kottayam On 10.01.2020
View Answer
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയിൽ, യോഗ്യത നേടാനും, റാങ്ക് പട്ടികയിൽ സ്ഥാനം നേടാനും, പ്രത്യേക വ്യവസ്ഥകളൊന്നും ഇല്ല. ജെ.ഇ.ഇ. മെയിനിൽ, റാങ്ക് നിർണയത്തിന്, പരീക്ഷാർത്ഥിയുടെ, പരീക്ഷയിലെ, യഥാർത്ഥ മാർക്ക് (റോ സ്കോർ) അല്ല, പരിഗണിക്കുന്നത്. മറിച്ച്, പരീക്ഷാർത്ഥിയുടെ, പരീക്ഷയിലെ പെർസൽടൈൽ സ്കോർ (ഇത്, ആപേക്ഷിക സ്ഥാനമാണ്) ആണ്. 2020 പ്രവേശനത്തിനുള്ള, ജെ.ഇ.ഇ മെയിനിന്റെ ആദ്യ പരീക്ഷയാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. അതിൽ നിങ്ങൾക്കു ലഭിക്കുന്ന മാർക്ക് പരിഗണിച്ച്, നിങ്ങളുടെ പെർസൻടൈൽ സ്കോർ ജനവരി 31 ന് പ്രഖ്യാപിക്കും. നിങ്ങളുടെ മാർക്കോ, അതിലും താഴ്ന്ന മർക്കോ ലഭിക്കുന്ന, പരീക്ഷാർത്ഥികളുടെ ശതമാനം ആണ്, നിങ്ങളുടെ, പെർസൻടൈൽ സ്കോർ സൂചിപ്പിക്കുന്നത്. ഇതിന്റെ മൂല്യം പൂജ്യത്തിനും നൂറിനും ഇടയ്ക്കായിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പെർസൻടൈൽ സ്കോർ, 55 ആണെങ്കിൽ, നിങ്ങൾക്കു ലഭിച്ച മാർക്കോ, അതിൽ കുറവു മാർക്കോ, പരീക്ഷയിൽ ലഭിച്ചവരുടെ ശതമാനം, 55 ആണ് എന്നാണ് അർത്ഥം. അതായത്, പരീക്ഷ അഭിമുഖീകരിച്ചവരിൽ, 45% പേർക്കും, പരീഷയിൽ കിട്ടിയത്, നിങ്ങളുടെ മാർക്കിനെക്കാൾ കൂടുതൽ മാർക്കാണെന്നു സാരം. അതിനാൽ പരീക്ഷയിലെ മാർക്ക് എത്രയാണെങ്കിലും, ജെ.ഇ.ഇ. മെയിനിൽ, നിങ്ങൾക്ക് ഒരു പെർസൻടൈൽ സ്കോർ ലഭിക്കും. അല്ലാതെ, യോഗ്യതാ മാർക്ക് നിശ്ചിയിച്ച്, യോഗ്യത നേടിയവർ എന്നോ, നേടാത്തവർ എന്നോ, പരീക്ഷാർത്ഥികളെ തരം തിരിക്കുന്ന രീതി, ജെ.ഇ.ഇ. മെയിനിൽ ഇല്ല. ആദ്യ പരീക്ഷയിൽ നിങ്ങളുടെ പെർസൻടൈൽ സ്കോർ എത്ര തന്നെയായാലും, താൽപര്യമുള്ളപക്ഷം, രണ്ടാം പരീക്ഷ, നിങ്ങൾക്ക് അഭിമുഖീകരിക്കാം. അത് വേണോ, വേണ്ടയോ, എന്ന് തീരുമാനിക്കേണ്ടത്, നിങ്ങളാണ്. രണ്ടാം പരീക്ഷയും നിങ്ങൾ എഴുതിയാൽ, അതിലെയും നിങ്ങളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് ഒരു പെർസൻടൈൽ സ്കോർ നിർണയിച്ചു നൽകും.
രണ്ടു പരീക്ഷകളിലെയും പെർസൻടൈൽ സ്കോറുകളിൽ, മെച്ചപ്പെട്ടതേതാണോ, അത് പരിഗണിച്ചാണ്, അന്തിമമായി, നിങ്ങൾക്ക്, ജെ.ഇ.ഇ.മെയിൻ റാങ്ക്, അനുവദിക്കുക. ഒരു പരീക്ഷ മാത്രം എഴുതുന്നവരുടെ കാര്യത്തിൽ അതിന്റെ പെർസൻടൈൽ സ്കോറാകും, റാങ്കിംഗിന് പരിഗണിക്കുക.
I am studying in class 12 a science student.
When will be the central University common entrance test 2020 conducted?how can I join the central University of Hyderabad for BSC.physics after my class 12?
Posted by T R LAKSHMY, Palakkad,Kerala On 10.01.2020
View Answer
The dates for Central University Common Entrance Test for 2020 admissions has not been announced. Wait for that. For Hyderabad Central University admissions, you have to apply when University of Hyderabad invites applications for 2020 admissions
iam Studying in 12th standard and wishes to attend neet but didn't apply for that.what can i do to attend it?
Posted by Aswathi, Pattambi On 09.01.2020
View Answer
The last date for applying for NEET 2020 is over. You can apply next year.
How to get admission in IIM Kozhikode for PG Course in Economics.Which entrance test has to be written for admission.
Posted by Gopika.P. J, Feroke On 09.01.2020
View Answer
Details of PG Course in Economics at IIM has not be announced. Wait for some time