+2 രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഈ വർഷത്തെ LLB 5 വർഷം കോഴ്സ് ചെയ്യാൻ സാധിക്കുമോ? അഡ്മിഷൻ എങ്ങനെ എടുക്കും?
Posted by Adarsh, Palakkad On 17.01.2020
View Answer
അപേക്ഷിക്കാം.
പ്ലസ് ടു ജയിച്ചവർക്ക്/ഫലം കാത്തിരിക്കുന്നവർക്ക്, കേരളത്തിലെ സർക്കാർ ലോ കോളേജിൽ, നിയമപഠനത്തിൽ താൽപര്യമുണ്ടെങ്കിൽ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. കോഴ്സിൽ ചേരാം. പ്ലസ് ടു കോഴ്സിൽ, 45% മാർക്കുണ്ടായിരിക്കണം. സോഷ്യലി & എജ്യൂക്കേഷണലി ബാക് വേഡ് ക്ലാസസ് (എസ്.ഇ.ബി.സി) വിഭാഗക്കാർക്ക്, 42 ഉം, പട്ടിക വിഭാഗക്കാർക്ക്, 40 ഉം, ശതമാനം മാർക്കു മതി. പ്രവേശനവർഷം ഡിസംബർ 31 ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ജനറൽ ഇംഗ്ലീഷ് (60 ചോദ്യങ്ങൾ), ജനറൽ നോളജ് (45), അരിത് മറ്റിക് & മെന്റൽ എബിലിറ്റി (25), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നിവയിൽ നിന്നുമായിരിക്കും, ചോദ്യങ്ങൾ. ശരിയുത്തരത്തിന് 3 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ, ഒരു മാർക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയിൽ യോഗ്യത നേടാൻ, അതുവഴി റാങ്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ, പരീക്ഷയിൽ 10% മാർക്ക് (600ൽ 60) ലഭിക്കണം. പട്ടികവിഭാഗക്കാർക്ക്, 5% മാർക്ക് (30) മതി. റാങ്ക് പട്ടിക വന്ന ശേഷം, എൻട്രൻസ് കമ്മീഷണർ, ഓപ്ഷൻ വിളിച്ച്, സീറ്റ് അലോട്ട്മെന്റ് നടത്തും.
സർക്കാർ ലോ കോളേജുകളിൽ, തിരുവനന്തപുരത്ത്, ബി.എ.എൽഎൽ.ബി, എറണാകുളത്ത്, ബി.കോം.എൽഎൽ.ബി (ഓണേഴ്സ്), തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ, ബി.ബി.എ.എൽഎൽ.ബി (ഓണേഴ്സ്) പ്രോഗ്രാമുകൾ ലഭ്യമാണ്. 2020 ലെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. 2019 ൽ, പ്രവേശന വിജ്ഞാപനം വന്നത്, ഏപ്രിൽ 29 നാണ്. മുൻ വർഷങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട, വിശദവിവരങ്ങൾക്ക്, http://cee-kerala.org കാണുക.
സ്വകാര്യ ലോ കോളേജുകളും ഈ പ്രവേശന പ്രക്രിയയിൽ ഉണ്ട്.
ദേശീയ തലത്തിൽ കോമണ്‍ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) വഴി ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനത്തിനായി ശ്രമിക്കാം. കേരളത്തിൽ കൊച്ചിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് -ൽ ഈ പരീക്ഷ വഴി ബി.എ.എൽ.എൽ ..ബി പ്രവേശനം നൽകുന്നു. ഇ പ്പോൾ അപേക്ഷിക്കാനുള്ള സമയമാണ്. https://consortiumofnlus.ac.in/clat-2020/
I am doing Articleship after clearing CA IPCC 1ST Group. Is there any job opportunities outside India after clearing IPCC Both groups and competing Articleship.
Posted by Vinayak babu, Alappuzha On 16.01.2020
View Answer
Post the question at "Study Abroad" in this portal
അഖിലേന്ത്യാ പരീക്ഷയായ നീറ്റ് യുജി ക്കായി തയാറെത്തു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് ഞാൻ. കേരള നാറ്റിവായ എനിക്ക് അഖിലേന്ത്യാ ക്വാട്ടയയായ 15%. ന് പുറമേ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് നേരിട്ട് അപേക്ഷിക്കാൻ നിലവിൽ അവസരമുണ്ടോ
Posted by Anusree Prakash , Vadakara On 14.01.2020
View Answer
ഇപ്പോൾ അപേക്ഷിക്കാൻ കഴിയില്ല. ഏതെങ്കിലും സംസ്ഥാനം മറ്റു സംസ്ഥാനക്കാർക്കു ഏതെങ്കിലും സീറ്റിൽ (മാനേജ്മന്റ് /എൻ.ആ.ഐ പൊതുവെ) പ്രവേശനം കൊടുക്കാൻ തീരുമാനിച്ചാൽ, മറ്റു സംസ്ഥാനക്കാരിൽ നിന്നും അപേക്ഷ വിളിക്കും. അപ്പോൾ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നിരവധി സംസ്ഥാനങ്ങൾ അങ്ങനെ വിളിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ തമിഴ് നാട്, കർണാടകം, ആന്ധ്ര, റെലെങ്ങനാ, പോണ്ടിച്ചേരി,ഒക്കെ വിളിച്ചിട്ടുണ്ട് ഈ വര്‍ഷത്തെ വിജ്ഞാപനം ശ്രദ്ധിക്കുക
ഞാന്‍ +2 വിദ്ധ്യര്ത്ഥിയാണ്.അടുത്ത JEE പരീക്ഷക്കുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയോ.എന്നാണ് exam.
Posted by Gautham Babu, Kozhikkode On 14.01.2020
View Answer
ഇറങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ പ്രതീക്ഷിക്കാം. പരീക്ഷ ഏപ്രിൽ മാസത്തിൽ ആയിരിക്കും
Indaian Maritime universityil available ayittua courses ethokkeyann?Wht about admissions to there?
Posted by Anjali, Kannur On 13.01.2020
View Answer
The weblink https://www.imu.edu.in//index.php?prod_id=93 gives the details of courses. The admission notification for 2020 has not been released by indian Maritime University
can you give the lowest neetpg rank obtain admission for MD General Medicine in govt. medicalcolleges in general catogery
Posted by bhagirathi.s, Trivandrum On 13.01.2020
View Answer
Please see the last ranks of the allotment for 2019 at http://cee-kerala.org/docs/pgmed2019/last_rank_p2_new.pdf?h=0987
Afmc യിൽ ആർമി നഴ്സിംഗ് നു അഡ്മിഷൻ ആഗ്രഹിക്കുന്നു എങ്ങനെയാണ് അതിന്റെ നടപടി ക്രമങ്ങൾ. +1 ബിയോളജി സയൻസ് വിദ്യാർത്ഥി ആണ്
Posted by Sethu lakashmi. S, Thankey On 12.01.2020
View Answer
പ്ലസ് ടു കോഴ്സിന്റെ, രണ്ടാം വർഷത്തിൽ പഠിക്കുമ്പോൾ, ആംഡ് ഫോഴ്സഡ് മെഡിക്കൽ സർവീസസിന്റെ, നഴ്സിംഗ് കോളേജുകളിലെ, 4 വർഷ, ബി.എസ്.സി.നഴ്സിംഗ് കോഴ്സിലേക്ക് പെൺകുട്ടികൾക്ക്, അപേക്ഷിക്കാം.
പൂനെ, കൊൽക്കത്ത, ന്യൂഡൽഹി, ലക്നൗ, ബാംഗളൂർ, കൊളാബ, എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലായി, 220 സീറ്റാണ്, 2020 പ്രവേശനത്തിനുള്ളത്.
പ്ലസ് ടു തലത്തിൽ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) വിഷയങ്ങൾ, റഗുലർ വിദ്യാർത്ഥിനിയായി പഠിച്ച്, മൊത്തത്തിൽ 50% മാർക്ക് വാങ്ങി, പ്ലസ് ടു പരീക്ഷ, ആദ്യ ചാൻസിൽ ജയിച്ചിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അദ്ധ്യയന വർഷത്തിൽ, യോഗ്യതാപരീക്ഷ എഴുതുന്നവർക്കും, അപേക്ഷിക്കാം. പ്രായം, ഫിസിക്കൽ സ്റ്റാൻഡാർഡ്സ്, തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
പ്രവേശന പരീക്ഷയുണ്ടാകും. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ്, എന്നിവയിലെ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉള്ള, ഓൺലൈൻ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. അതിലെ മെരിറ്റ് പരിഗണിച്ച്, ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്, അടുത്ത ഘട്ടത്തിൽ, ഇന്റർവ്യൂ ഉണ്ടാകും. രണ്ടിന്റെയും സ്കോർ പരിഗണിച്ച്, മെരിറ്റ് പട്ടിക തയ്യാറാക്കും. മെഡിക്കൽ ഫിറ്റ്നസ് വേണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മിലിട്ടറി നഴ്സിംഗ് സർവീസസിൽ, പെർമനന്റ്/ഷോർട് സർവീസ് കമ്മീഷൻ നൽകും.
2020 ലെ പ്രവേശനത്തിനു്, 2019 നവംബർ 14 മുതൽ ഡിസംബർ 2 വരെ, www.joinindianarmy.nic.in വഴി അപേക്ഷിക്കാമായിരുന്നു. 2020 ലെ പ്രവേശന വിജ്ഞാപനo, ഈ സൈറ്റിൽ ഉണ്ട് (നോട്ടീസസ് ഫോർ ആർ.വി.സി, ടി.എ & എം.എൻ.എസ്. എൻട്രീസ് ലിങ്കിൽ)

sir Iam a BA English final year student. I wish to know about the various entrance exams conducting by central universities for the MA English progaram.
Posted by Sherin sabu, sulthan bathery On 12.01.2020
View Answer
സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി, എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്ന സെൻട്രൽ യൂണിവേഴ്സിറ്റികൾ: രാജസ്ഥാൻ, ഹര്യാന, കർണാടക, പഞ്ചാബ്, സൗത്ത് ബിഹാർ, കഷ്മിർ, ഗുജറാത്ത്, മഹാത്മാഗാന്ധി (ബിഹാർ), തമിഴ്നാട്, ജമ്മു; എം.എ. ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചർ-കേരള; എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ-ആന്ധ്രപ്രദേശ്; എം.എ. ഇംഗ്ലീഷ് സ്റ്റഡീസ്-ജാർഖണ്ഡ്. 2019ലെ പ്രവേശന വിവരങ്ങൾക്ക്, https://cucetexam.in കാണുക.
ഇംഗ്ലീഷ്/അനുബന്ധ വിഷയങ്ങളിൽ എം.എ.പ്രോഗ്രാമുള്ള, മറ്റു ചില കേന്ദ്ര സർവകലാശാലകൾ: ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ലിറ്ററേച്ചേഴ്സ് ഇൻ ഇംഗ്ലീഷ്); ജവഹർലാൽ നെഹ്റു സർവകലാശാല (ഇംഗ്ലീഷ്), ബനാറസ് ഹിന്ദു (ഇംഗ്ലീഷ്), അലിഗർ മുസ്ലിം (ഇംഗ്ലീഷ്), പോണ്ടിച്ചേരി (ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചർ), യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ); ജാമിയ മിലിയ ഇസ്ലാമിയ (ഇംഗ്ലീഷ്); ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സി (മധ്യപ്രദേശ് -ഇംഗ്ലീഷ്); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ-ഇംഗ്ലീഷ്). ഇവയെല്ലാം, അവരുടേതായ പ്രവേശന പരീക്ഷകൾ വഴിയാണ് പ്രവേശനം നൽകുന്നത്. സർവകലാശാലകളുടെ വെബ്സൈറ്റ് സന്ദർശിച്ച്, വിശദാംശങ്ങൾ മനസ്സിലാക്കുക.
I have applied for NEET examination. There was an option to upload the photo. I have uploaded the photo with an hijab. Is there any problem in uploading this photo. Whether I need to change my photo.
Posted by Febina S. B, Thiruvananthapuram On 12.01.2020
View Answer
Please wait for the facility to be opened on 15.1.2020 to correct the mistakes in the application form.