Sir,
കുസാറ്റിന്റെ പിജി എൻട്രൻസ് എക്സാം മിന്റെ സിലബസ് ഏത് സൈറ്റിലാണ് കിട്ടുക?
Posted by Aiswarya, Alappuzha On 21.01.2020
View Answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), വിവിധ വിഷയങ്ങളിൽ, ബിരുദാനന്തര ബിരുദ (പി.ജി) പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. വിഷയം ഏതെന്ന് ചോദ്യത്തിൽ പറഞ്ഞിട്ടില്ല. കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) എന്ന ഈ പ്രവേശന പരീക്ഷയ്ക്ക്, പി.ജി.തലത്തിൽ ചേരാൻ ഉദ്ദേശിക്കുന്ന വിഷയത്തിനനുസരിച്ച്, പ്രവേശന പരീക്ഷാ ഘടനയിൽ/സിലബസിൽ മാറ്റമുണ്ടാകും.
പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, കുസാറ്റ് അഡ്മിഷൻ വെബ്സൈറ്റ് ആയ https://admissions.cusat.ac.in/ ൽ ഉള്ള പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.
പ്രോസ്പക്ടസ്, ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിൽ, സർവകലാശാലയിലെ വിവിധ കോഴ്സുകളെപ്പറ്റിയും, പ്രവേശന രീതിയെക്കുറിച്ചും, പ്രവേശന പരീക്ഷയെക്കുറിച്ചും, വിവിധ ചാപ്റ്ററുകളിൽ നിന്നും (ചാപ്റ്റർ 2 മുതൽ 13 വരെ) മനസ്സിലാക്കാം.
എം.എ.പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ, പ്രവേശന പരീക്ഷാഘടന, സിലബസ് എന്നിവ ചാപ്റ്റർ 7 ലാണ് നൽകിയിരിക്കുന്നത് (പേജ് 37). എം.എസ്.സി, എം.എഫ്.എസ്.സി, എം.വൊക് പ്രോഗ്രാമുകളിലേത് ചാപ്റ്റർ 8 (പേജ് 39) ലും.
ഉദാഹരണത്തിന്, എം.എ. അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സ് പ്രവേശനത്തിന് നടത്തുന്ന കാറ്റിൽ, ബിരുദതലത്തിലെ, ഇക്കണോമിക്സ് വിഷയത്തിലെ വിദ്യാർത്ഥിയുടെ മികവാണ് പരീക്ഷിക്കപ്പെടുന്നത്. 150 ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 50% ചോദ്യങ്ങൾ ഇക്കണോമിക്സിൽ നിന്നും, 15%, ലളിതമായ ഗണിതത്തിൽ നിന്നും,15% സ്റ്റാറ്റിസ്റ്റിക്സിൽ നിന്നും, 20% ജനറൽ അവയർനെസ്സിൽ നിന്നും ആയിരിക്കും.
എം.എസ്.സി.മാത്തമാറ്റിക്സ് കാറ്റിൽ, ബിരുദതലത്തിലെ, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. അതിനായി ബി.എസ്.സി.മാത്തമാറ്റിക്സ് സിലബസ് പരിശോധിച്ച്, തയ്യാറെടുക്കണം.
പരീക്ഷയുടെ സിലബസിന്റെ ഒരു രൂപരേഖയാണ് പ്രോസ്പക്ടസ്സിൽ ലഭിക്കുക. നിങ്ങൾ അപേക്ഷിച്ച കോഴ്സിന്റെ പ്രവേശനപരീക്ഷാ സിലബസ്, പ്രോസ്പക്ടസിലെ ബന്ധപ്പെട്ട ചാപ്റ്ററിൽ നിന്നും കണ്ടെത്തുക.
Dear Sir,
During the initial NEET UG application i have uploaded the Passport Size photo without name and date on it.
Now the correction is opened, Is it ok to upload the same photo with the name and date on it?
Please advise
Posted by ANIL, thirualla On 21.01.2020
View Answer
If the facility to change photo is there you can upload the same with name and date. If not let the old one be there. It is not an issue
നീറ്റിനുള്ള അപേക്ഷയ്ക്ക് ഫോട്ടോയിൽ .date നിർബന്ധമാണോ?
Posted by Hemanth KM, kuthuparamba On 20.01.2020
View Answer
തീയതി അഭികാമ്യം (preferable ) എന്നാണ് ബ്രോഷറിൽ പറയുന്നത്. ഇല്ലെങ്കിലും കുഴപ്പമില്ല.
വെറ്ററിനറി ഡോക്ടറാവാൻ എന്തുചെയ്യണം???
Posted by Varsha, Malappuram On 20.01.2020
View Answer
വെറ്ററനറി ഡോക്ടറാകാൻ, ബാച്ചലർ ഓഫ് വെറ്ററനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) എന്ന അഞ്ചര വർഷത്തെ കോഴ്സ് ജയിക്കണം. പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ്, എന്നീ വിഷയങ്ങൾ പഠിച്ച്, ഓരോന്നും ജയിച്ച്, നാലിനും കൂടി, മൊത്തത്തിൽ 50% മാർക്ക് നേടിയിരിക്കണം എന്നതാണ്, പ്രവേശനത്തിനു വേണ്ട, വെറ്ററനറി കൗൺസിലിന്റെ, വിദ്യാഭ്യാസയോഗ്യത. കേരളത്തിലെ ഒരു കുട്ടിക്ക്, ഈ പ്രോഗ്രാമിൽ, രണ്ടു രീതിയിൽ പ്രവേശനം നേടാം. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്റ് ആണ്, അതിലൊന്ന്. രാജ്യത്തെ അംഗീകാരമുള്ള വെറ്ററനറി കോളേജുകളിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റ് വഴിയുള്ള പ്രവേശനമാണ്, രണ്ടാമത്തേത്. രണ്ടിനും ബാധകമായ പ്രവേശനപരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻഡ് ടെസ്റ്റ് (നീറ്റ്) ആണ്. അതു കൊണ്ട്, പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ, നീറ്റിന് അപേക്ഷിച്ച്, അത് അഭിമുഖീകരിച്ച്, യോഗ്യത നേടണം.
പക്ഷെ, രണ്ടിന്റെയും യോഗ്യതാ വ്യവസ്ഥകൾ വിഭിന്നമാണ്. നീറ്റ് പ്രോസ്പക്sസ് പ്രകാരമുള്ള സ്കോർ നേടുന്നവർക്കേ, അഖിലേന്ത്യാ ക്വാട്ടയിൽ അപേക്ഷിക്കാനാകൂ. നീറ്റിൽ, ജനറൽ-50-ാം പെർസൻടൈൽ സ്കോർ; പട്ടിക/മറ്റു പിന്നാക്ക വിഭാഗങ്ങൾ-40-ാം പെർസൻടൈൽ സ്കോർ. വെറ്ററനറി കൗൺസിലാണ്, അലോട്ടുമെന്റ് നടത്തുന്നത്. നീറ്റ് റിസൽട്ട് വന്ന ശേഷമേ ഇതിലേക്ക് ഓപ്ഷൻ വിളിക്കു (2019 ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ www.vcicounseling.nic.in ൽ)
കേരള എൻട്രൻസ് കമ്മീഷണറുടെ ബി.വി.എസ്.സി & എ.എച്ച് അലോട്ട്മെന്റിനു പരിഗണിക്കപ്പെടാൻ, നീറ്റിൽ 720 ൽ 20 മാർക്ക് വേണം. ബയോളജിക്കു പകരം ബയോടെക്നോളജി എന്ന വ്യവസ്ഥ, കീം 2019 പ്രോസ്പക്ടസിൽ ഇല്ല. പ്രവേശന പരീക്ഷാ കമ്മീഷണർ, പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം (2019 ലെ പ്രോസ്പക്ടസ് - ന്, http://cee-kerala.org/; https://cee.kerala.gov.in കാണണം).
Applied for neet exam with kerala native, but how we enter the 15% all india quota, need to apply separatly for this, if yes, where . ?
Posted by Jacob Abraham, Abu Dhabi On 20.01.2020
View Answer
If you qualify in NEET you will have the eligibility to give choices for allotment in All India Quota. There is no need to apply separately for all India Quota seats. The allotment will be made by the Medical counselling Committee
What are the measures taken to prepare in KEAM exam
when the registration satrts for KEAM
Posted by ABHIRAM MV, KOZHIKODE On 20.01.2020
View Answer
KEAM exam is only for Engineering and Pharmacy courses. The entrance for Engineering will have 2 papers, one with 72 questions from Physics and 48 from Chemistry Paper 2 will be Mathematics (120 questions) All questions will be objective type multiple choice. The entrance examination for B.Pharm will be same as Paper I of the engineering entrance examination.
Registration has not started so far. It can be expected this month
KEAM n apply cheyyan aaayo.apply cheyyanda date ennan
thayyareduppikal enthellam
Posted by ABHIRAM MV, KOZHIKODE On 20.01.2020
View Answer
കീം വിജ്ഞാപനം ഇതുവരെ വന്നിട്ടില്ല. ഈ മാസം പ്രതീക്ഷിക്കാം. ഓൺലൈൻ ആയിട്ടാകും, അപേക്ഷിക്കേണ്ടത്. എഞ്ചിനീയറിംഗ്, മെഡിക്കൽ/മെഡിക്കൽ അനുബന്ധം, ഫാർമസി ആർക്കിടെക്ചർ എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാൻ അവസരം ഉണ്ടാകും. ഏതിനൊക്കെ അപേക്ഷിച്ചാലും, ഒരൊറ്റ അപേക്ഷയെ നൽകാവൂ. താൽപര്യമുള്ള സ്ട്രീമുകൾ അതിൽ രേഖപ്പെടുത്തണം. മെഡിക്കൽ/അനുബന്ധം, ആർക്കിടെക്ചർ എന്നിവയ്ക്കു എൻട്രൻസ് കമ്മീഷണർ പരീക്ഷ നടത്തുന്നില്ലെങ്കിലും പ്രവേശനത്തിൽ താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കണം. മെഡിക്കലിന് നീറ്റ്, ആർക്കിടെക്ച്ചറിന് നാറ്റ അഭിമുഖീകരിച്ചു യോഗ്യത നേടണം. നേറ്റിവിറ്റി, സംവരണം , വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകൾ തയ്യാറാക്കി വയ്ക്കണം. വിശദമായ മാർഗനിർദേശങ്ങൾ അപ്പോൾ സൈറ്റിൽ ഉണ്ടാകും.
If I have completed my class 10 from one state
and class 12 from another, then which state should
I select in the field asking for nativity.
Posted by Ranjini Rajan, Chennai On 20.01.2020
View Answer
Thy nativity in a state depends on several conditions. If you specify the state this can be made clear. Mostly, nativity is decided based on state of birth and not completely based on state where you studied a course. for example, in Kerala, you get Keralite status - means all claims including reservation benefits- if you were born in kerala or if either your mother or father was born in Kerala irrespective of the place/state where you studied for Class 10 or 12. But if you have studied in Kerala from Class 8 to 12 irrespective of your state of birth you will be considered as Non-Keralite category I and you will be considered only for State Merit seat and will not be considered for reservation benefits.
സർ,
സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് േണ്ടി തയ്യാ റാവണം എന്നുണ്ട് ... ആയതിനാൽ അതിന് ഓപ്പൺ ഡിഗ്രി തടസ്സമാകുമോ ?.... ഏതൊകെ യൂണിവേഴ്സിറ്റി ഓപ്പൺ ഡിഗ്രികൾ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് അംഗീകരിച്ചിട്ടുണ്ട്?
Posted by Aswanth, Pilathara On 20.01.2020
View Answer
യു .ജി.സി. അംഗീകാരമുള്ള ഓപ്പൺ സർവകലാശാല ബിരുദത്തിനു അംഗീകാരം ഉണ്ടാകും. https://ugc.ac.in/deb/ എന്ന വെബ്സൈറ്റിൽ അംഗീകാരമുള്ള യൂണിവേഴ്സിറ്റിയുടെ പട്ടിക ലഭിക്കും. അത് പരിശോധിക്കുക
കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS അഡ്മിഷൻ
കിട്ടാൻ NEET UGൽ എത്ര റാങ്കിന് അടുത്ത് വരണം?
Posted by Parvathy, Thrissur On 20.01.2020
View Answer
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ, അഖിലേന്ത്യാ കോട്ടയിൽ അലോട്ട്മെന്റ് കിട്ടിയ ലിസ്റ് റാങ്ക്, ജനറൽ വിഭാഗത്തിൽ , 601 (2019 ), 676 (2018 ) എന്നിങ്ങനെയാണ്. കേരളത്തിലെ അല്ലോട്മെന്റിൽ, 2019 -ൽ കോഴിക്കോട്, സ്റ്റേറ്റ് മെറിറ്റിൽ രണ്ടാം റൗണ്ടിൽ അവസാന അലോട്ട്മെന്റ് കിട്ടിയ കേരള റാങ്ക്, 260 (നീറ്റ് റാങ്ക്, 2038 ). 2018 -ൽ ഇത് 261 (നീറ്റ് റാങ്ക്, 1732 ) ആയിരുന്നു. ഓരോ വർഷവും ഇതിൽ മാറ്റം വരാം. അതുകൊണ്ടു പരമാവധി മാർക് നീറ്റിൽ വാങ്ങാൻ ശ്രമിക്കുക.