Is the SCRA railway apprentice exam conducted every year and what are it's details.
Posted by Shyam prakash, Trivandrum On 26.01.2020
View Answer
Special Class Railway Apprentice (SCRA) examination is not conducted at present.
Eligibility for studying bsc radiology after+2
Posted by Basil, Ernakulam On 25.01.2020
View Answer
പ്ലസ് ടു കഴിഞ്ഞവർക്ക്, റേഡിയോളജിയിൽ ഡിപ്ലോമ (3 വർഷം), ബി.എസ്.സി (4 വർഷം) പ്രോഗ്രാമുകൾ പഠിക്കാൻ, കേരളത്തിൽ അവസരങ്ങളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കും കൂടി, 40% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ കോഴ്സ് ജയിച്ചവർക്ക്, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, 50% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക്, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി ലഭിക്കുന്ന മാർക്ക് പരിഗണിച്ചാകും, ഡിപ്ലോമ പ്രവേശനം.
എന്നാൽ, യോഗ്യതാ കോഴ് സിന്റെ, രണ്ടാം വർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും ലഭിക്കുന്ന മാർക്ക്, പ്രോസ്പക്ടസ് വ്യവസ്ഥകൾ പ്രകാരം ഏകീകരിച്ച ശേഷം, മൂന്നിനും കൂടി ലഭിക്കുന്ന, ഏകീകരിച്ച മാർക്ക് പരിഗണിച്ചാണ്, ബി.എസ്.സി. പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
കേരളത്തിൽ ഡിപ്ലോമ/ഡിഗ്രി പ്രവേശനം, പ്രത്യേകം പ്രവേശന പ്രക്രിയകളിൽ കൂടി, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ് നടത്തുന്നത്. 2019 ലെ പ്രവേശന വിവരങ്ങൾ, https://lbscentre.in/ ൽ ലഭിക്കും
CBSE patham class Pareekshakku mathematics basic question paper edukunna oru kuttik plus one il Commerce edkan sadhikumo?
Posted by Shija, Kalady On 25.01.2020
View Answer
കൊമേഴ്സ് പഠന ഗ്രൂപ്പിൽ മാത്തമാറ്റിക്സ് നിര്ബന്ധമില്ലാത്തതിനാൽ ബേസിക് മാത്തമാറ്റിക്സ് പേപ്പർ എടുത്തവർക്കു കോമേഴ്സ് ഗ്രൂപ്പ് ( മാത്തമാറ്റിക്സ് ഇല്ലാത്ത) പ ഠനത്തിന് പൊതുവെ തടസ്സമില്ല. എന്നാൽ, മാത്തമാറ്റിക്സ് ഒരു ഓപ്ഷണൽ ആയി ഉള്ള കൊമേഴ്സ് ഗ്രൂപ്പ് എടുക്കാൻ പറ്റില്ല. സി.ബി.എസ.ഇ. വ്യവസ്ഥ പ്രകാരം," Mathematics-Standard is to be passed at class X, for taking up Mathematics at Sr. Secondary level." . നിങ്ങള്ക്ക് ഈ കൊമേഴ്സ് ഗ്രൂപ്പ് എടുത്ത് കൊമേഴ്സ് പഠിക്കാൻ, താല്പര്യമുണ്ടെങ്കിൽ ബേസിക് മാത്തമാറ്റിക്സ് ജയിച്ച ശേഷം, കംപാർട്മെന്റൽ പരീക്ഷയിൽ സ്റ്റാൻഡേർഡ് മാത്തമാറ്റിക്സ് എഴുതാൻ അവസരം ഉണ്ട്.അത് ജയിച്ചാൽ സീനിയർ സെക്കന്ററി തലത്തിൽ മാത്തമാറ്റിക്സ് പഠിക്കാം.
I need a detail information
Posted by Sreerenjini, Peyad On 25.01.2020
View Answer
Please specify the matter on which you need detailed information
Which country has less fees for doing pg other than india
Posted by Rahul Prabhakaran , Thrissur On 25.01.2020
View Answer
Post at Study Abroad in this Portal
കേരളത്തിൽ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളിൽ OEC എഴുത്തച്ഛൻ വിഭാഗത്തിന് MBBS ന് ഫീസ് ആനുകൂല്യം ഉണ്ടോ ?
Posted by MOHANAN V, shoranur On 25.01.2020
View Answer
ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവർക്കായി സർക്കാർ നൽകുന്ന ബി.പി.എൽ.സ്കോ൯ളർഷിപ് ആണ് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉള്ളത്.
Nda അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏതാണ്?
Posted by Sharul, Kannur On 25.01.2020
View Answer
ഇപ്പോൾ വിളിച്ചിട്ടുള്ള വിജ്ഞാപനം അനുസരിച്ചു ജനവരി 28 വരെ അപേക്ഷിക്കാം.
I'm a plus two science student who want to study either English litereature or humanities subjects afterwards.What are some of the best colleges available in Abroad?
Posted by Keerthi, malappuram On 25.01.2020
View Answer
Post the question at "Study Abroad" in this portal..
Applied for the NEET and photograph uploaded without the name and date on it.
Currently the correction is opned, Is it require to upload the same photo with name and date on it.
Please advise
Posted by ANIL, thirualla On 22.01.2020
View Answer
If the facility to change photo is there you can upload the same with name and date. If not let the old one be there. It is not an issue
പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എങ്ങനെയാണ്. അത്തരത്തിലുള്ള കോഴ്സുകൾക്ക് കേരളത്തിൽ എത്രത്തോളം ജോലിസാധ്യതകൾ ഉണ്ട്? ?
Posted by Harinanda.J.S, Mampad On 21.01.2020
View Answer
കേരളത്തിൽ പാരാ മെഡിക്കൽ ഡിപ്ലോമ , ഡിഗ്രി കോഴ്സ് പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ്. മിക്ക ദേശീയതലസ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ വഴിയാണ്.
ആശുപത്രികളും ഡോക്ടർമാരും രോഗികളും ഉഉള സംവിധാനത്തിൽ, , ജോലി സാധ്യത എന്നും ഉള്ള കോഴ്സുകളാണ് പാരാമെഡിക്കൽ കോഴ്സുകൾ. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഒരു പാട് തൊഴിൽ അവസരങ്ങൾ ഉണ്ട്. മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കുക.