I applied for neet 2020 as an EWS candidate.Bt If i could not present ews certificate ,How this affect my candidature and admission? And what should i give as my category for KEAM 2020 .IF I APPLY AS A GENERAL CANDIDATE,IS THERE ANY PROBLEM WITH THE MISMATCHING WITH NEET CATEGORY?
Posted by Aryan, Trivandrum On 13.02.2020
View Answer
For NEET it is not possible to change the category at this stage. Only in case you get seat for All India quota under EWS category, it may create some problems as you will not be able to prove your claim which can result in loss of seat. Otherwise it's not going to be a problem. In Kerala you apply as general. There will not be any issues
I am employed in a private firm drawing Rs.12 lakh salary per annum and my husband is a retired officer having pension of Rs.4.00 lkah per annum. We belong to OBC Hindi Ezhava. Whether my daughter is eligible for NEET reservation in State of Kerala
Posted by Sajitha, Ernakulam On 12.02.2020
View Answer
You have to submit Non Creamy layer Certificate from the Village officer if you need to get reservation under SEBC in Kerala, The annual family income limit for this is 8 lakhs. So as per the information provided, your annual income exceeds this limit So you are not eligible. Make an enquiry with the village office also.
ഞാൻ രണ്ടാം വർഷ പി.ജി ഇംഗ്ലീഷ് വിദ്ധാർത്ഥിനിയാണ്. M. B. A യെ കുറിച് അറിയാൻ കൂടുതൽ ആഗ്രഹിക്കുന്നു .പെൺകുട്ടികൾക്ക് ചേരാവുന്ന M. B. A യിൽ ഏതാണ് നല്ലത് പ്രവേശനം എങ്ങനെ?
Posted by Thara, Malappuram On 11.02.2020
View Answer
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ ) രണ്ടു വർഷത്തെ കോഴ്സാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. മാർക്ക് വ്യവ സ്ഥകളും ഉണ്ടാകും. നൂറു കണക്കിന് സ്ഥാപനങ്ങൾ ഈ പ്രോഗ്രാം നടത്തുന്നുണ്ട്. ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങൾ ഇവയിൽ മുൻനിരയിലുള്ളവയാണ്. സ്ഥാപനത്തിനനുസരിച്ച് അഭിരുചി പരിക്ഷ ജയിക്കണം. പരീക്ഷകളിൽ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്), കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സി മാറ്റ്) എന്നിവയും ഉൾപ്പെടുന്നു. നിരവധി സ്പെഷ്യലൈസേഷനുകളിൽ പോഗ്രാം ലഭ്യമാണ്. അഭിരുചി, താൽപര്യം നോക്കി സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കുക
Jee ജനുവരി സെക്ഷനിൽ രജിസ്റ്റർ ചെയ്തു. പക്ഷെ പരീക്ഷ എഴുതിയില്ല. ഇപ്പോൾ ഏപ്രിൽ സെക്ഷഷനിൽ apply ചെയ്യുവാൻ നോക്കുമ്പോൾ appeared രീതിയിൽ നോക്കുമ്പോൾ Login ചെയ്യുവാൻ പറ്റുന്നില്ല. ഫ്രെഷ് ആയിട്ട് അപേക്ഷ ചെയ്യണ്ടി വരുമോ. ഏതാണ് വേണ്ടത്.
Posted by K N AJITHAN, Palakkad On 11.02.2020
View Answer
ആദ്യ പരീക്ഷയുടെ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ് /ജനനത്തിയ്യതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Njan kerala universityil BSc Degree Certificatene apeshichittu nalu masamayi ethuvareyum kittiyilla. njan enthu cheyyanam
Posted by ASWINI GNAIR, MAVELIKARA THEKKEKKARA On 09.02.2020
View Answer
സർവകലാശാലയിൽ തിരക്കുക സാധാരണ ഗതിയിൽ നാലും അഞ്ചും മാസങ്ങൾ ഇതിന് എടുക്കാറുണ്ട് '
കീം 2020ൽ കീം പരീക്ഷ മാത്രം എഴുതിയാൽ ബീടെക് അഗ്രികൾച്ചറൽ എന്ജിനീയറിംഗ് അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ടോ അതോ ജെഇഇ എഴുതണോ?
Posted by Ganga vijayan, Kanchiyar On 09.02.2020
View Answer
കേരളത്തിൽ എൻട്രൻസ് കമ്മീഷണർ നടത്തുന്ന അലോട്മെന്റ് വഴി ബി.ടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ് പ്രവേശനത്തിന് കേരളാ എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയാൽ മതി. ഓൾ ഇന്ത്യ ക്വാട്ട വഴി പ്രവേശനം തേടുന്നുവെങ്കിൽ, ഐ.സി.എ.ആർ. നടത്തുന്ന അഖിലേന്ത്യാ അഗ്രിക്കൾച്ചർ പ്രവേശന പരീക്ഷ എഴുതണം. ജെ.ഇ.ഇ മെയിൻ വഴി, കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ അഗ്രിക്കൾച്ചർ ബി.ടെക്. പ്രവേശനം നൽകുന്നില്ല
കീം 2020ൽ കീം മാത്രം എഴുതിയാൽ ബീടെക് അഗ്രികൾച്ചറൽ എന്ജിനീയറിംഗ് അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ടോ? അതോ ജെ.ഇ.ഇ പരീക്ഷ എഴുതണോ
Posted by Ganga vijayan, Kanchiyar On 09.02.2020
View Answer
ഉത്തരം നൽകിയിട്ടുണ്ട്.
കേരളത്തിൽ integrated MSC in chemistry/physics/mathematics പഠിക്കാൻ കഴിയുന്ന, ആംഗീകൃതം ആയിട്ടുള്ള യൂണിവേഴ്സിറ്റികൾ ഇണ്ടോ?
Posted by Felwin Yesudas, Wadakkanchery On 08.02.2020
View Answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാം ഉണ്ട്. സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് വഴി പ്രവേശനം.
സർ mbbs ന് വരുമാനടിസ്ഥാനത്തിലുള്ള ഫീസിളവ് ലഭിക്കുന്നതിനുള്ള വരുമാന പരിതി എത്രയാണ്
സെൽഫ് ഫൈനാൻസിങ് കോളേജിൽ ഇത് ലഭിക്കുമോ
Posted by Akhil, Kannur On 07.02.2020
View Answer
ബി.പി.എൽ വിഭാഗക്കർക്ക് സ്വകാര്യ സ്വാശ്രയ കോളെജുകളിൽ ഫീസിളവ് നൽക്കുന്ന ഒരു പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അപേക്ഷാർത്ഥിയുമായി / കുടുംബവുമായി ബന്ധപ്പെട്ട ചില സൂചികകൾ അടിസ്ഥാനമാക്കി ഒരു ഡി പ്രിവിയേഷൻ ഇൻസക്സ് കണക്കാക്കി, ഒരു കട്ട് ഓഫ് - ന് താഴെ ഈ ഇൻഡക്സ് വരുന്നവരെ ഈ സ്കോളർഷിപ്പിനു പരിഗണിക്കും. ജില്ലാ കളക്ടർമാരാണ് അർഹരായവരെ കണ്ടെത്തുക.
Sir keam 2020അപ്ലിക്കേഷൻ നൽകിയപ്പോൾ എഞ്ചിനീയറിംഗ് മാത്രമാണ് ടിക്ക് ചെയ്തത്. അത് തിരുത്താൻ കഴിയുമോ?
Posted by Sreehari, Kannur On 07.02.2020
View Answer
മുൻവർഷങ്ങളിൽ സ്ട്രീമുകൾ കൂട്ടിച്ചേർക്കാൻ അവസരം നൽകിയിട്ടുണ്ട്. ഈ വർഷം ആ സൗകര്യം നൽകാൻ തീരുമാനിച്ചാൽ കൂട്ടിച്ചേർക്കാം. കാത്തിരി ക്കുക.