ഞാൻ സ്റ്റേറ്റ് സിലബസിൽ പ്ലസ് ടൂ വിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ്. ജെ.ഇ.ഇ മെയിൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പ്ലസ്ടൂ മാർക്ക് ഷീറ്റ് / അഡ്മറ്റ് കാർഡ് / സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ട സ്ഥലത്ത് എനിക്ക് പറ്റുന്നത് അഡ്മിറ്റ് കാർഡ് മാത്രമാണ്. പക്ഷേ, അത് കയ്യിൽ കിട്ടാത്തതിനാൽ പ്ലസ് വണ്ണിലെ സർട്ടിഫിക്കറ്റ് ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ?
Posted by Kasinath , Cherthala On 18.02.2020
View Answer
അതൊരു പ്രശ്നമാകില്ല
Sir,
എനിക്ക് kerala law എൻട്രൻസ് എഴുതണമെന്ന് ആഗ്രഹം ഉണ്ട്. 18 വയസ്സായവർക്ക് ഇന്റഗ്രേറ്റഡ് llb എൻട്രൻസ് എഴുതാൻ കഴിയുമോ?
Posted by നിവിയ k j , ചാലക്കുടി On 17.02.2020
View Answer
കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് പ്രകാരം, പ്രായം സംബന്ധിച്ച വ്യവസ്ഥ ഇതായിരുന്നു." Age: The applicant should have completed 17 years of age, as on 31.12.2019." ഇതനുസരിച്ചു ഈ വർഷത്തെ പ്രവേശനത്തിൽ പ്രായ വ്യവസ്ഥ 17 വയസ്സ് 31 .12 .2020 നു പൂർത്തിയാക്കണം എന്നാകാം. പ്രോസ്പെക്ട്സ് വരുമ്പോൾ പരിശോധിക്കുക.
6 month digree cheyanamennunde ithe psc valuable ano ee digree upayogiche psc examukalke apekshikan patumo atho 3 varshathe digree thanne cheyanamennundo??
Posted by Sowmini, Palakkad On 16.02.2020
View Answer
ഡിഗ്രി കോഴ്സിന് സാധുത വേണമെങ്കിൽ കുറഞ്ഞത് മൂന്നു വര്ഷം ദൈർഖ്യം ഉള്ള കോഴ്സ് ആയിരിക്കണം.
സർ
ഞാൻ 6മാസത്തെ psc അംഗീകൃതമായ പ്ലസ്‌ടു പഠനം പൂർത്തീകരിച്ചു. എനിക്ക് ഈ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചു ഡിഗ്രി പോലുള്ള ഉയർന്ന പഠനങ്ങൾക്കു പോകുവാൻ കഴിയുമോ? ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്ലസ്ടു യോഗ്യത ഉള്ള psc നിയമങ്ങൾക്കു എനിക്ക് അപേഷിക്കാൻ കഴിയുമോ?
Posted by Adarsh , Kollam On 16.02.2020
View Answer
അംഗീകൃത പ്ലസ് ടു കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ് . ഈ ദൈർഖ്യം ഉള്ള കോഴ്സ് പാസായാൽ മാത്രമേ ഉന്നത പഠനത്തിന് പോകാൻ കഴിയു.
സർ
ഞാൻ 6മാസത്തെ psc അംഗീകൃതമായ പ്ലസ്‌ടു പഠനം പൂർത്തീകരിച്ചു. എനിക്ക് ഈ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചു ഡിഗ്രി പോലുള്ള ഉയർന്ന പഠനങ്ങൾക്കു പോകുവാൻ കഴിയുമോ? ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്ലസ്ടു യോഗ്യത ഉള്ള psc നിയമങ്ങൾക്കു എനിക്ക് അപേഷിക്കാൻ കഴിയുമോ?
Posted by Adarsh , Kollam On 16.02.2020
View Answer
അംഗീകൃത പ്ലസ് ടു കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ് . ഈ ദൈർഖ്യം ഉള്ള കോഴ്സ് പാസായാൽ മാത്രമേ ഉന്നത പഠനത്തിന് പോകാൻ കഴിയു.
IGNOU യുടെ Degree പഠിക്കുന്നതിന്റെ കൂടെ, 2020-21 academic Year ൽ ITI ൽ പഠിക്കാൻ പറ്റുവോ?
Posted by K ARUN, mavelikara On 16.02.2020
View Answer
ഒരു അംഗീകൃത കോഴ്സ് ചെയ്യുമ്പോൾ മറ്റൊരു അംഗീകൃത കോഴ്സ് കൂടി അതോടൊപ്പം ചെയ്യാൻ കഴിയില്ല.
5 varshathe LLB kk eligibility test undo
Posted by Vrindha. Va, Edappal On 16.02.2020
View Answer
കേരളത്തിലെ പഞ്ചവത്സര എൽ.എൽ.ബി പ്രോഗ്രാം പ്രവേശനം ഒരു എൻട്രൻസ് പരീക്ഷ വഴിയാണ്. 2020 പ്രവേശനത്തിന്റെ അറിയിപ്പ് വന്നിട്ടുണ്ട്.http://cee-kerala.org/docs/llb3_2020/llb_three.pdf കാണുക. വിജ്ഞാപനം പിന്നാലെ വരും.
KEAM 2020 അപേക്ഷിക്കാൻ 2020 വർഷത്തിൽ എടുത്ത nativity cirtificate തന്നെ ആവശ്യമുണ്ടോ. 2018 ൽ എടുത്ത cirtificate ഉപയോഗിച്ച് അപേക്ഷിക്കാമോ
Posted by Akhil, Kannur On 15.02.2020
View Answer
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്-ന്സാധുത എന്നത്തേക്കുമാണ് എന്നാണ് http://clr.kerala.gov.in/clrkerold/public_html/docs/pdf2017/12292017.pdf ലിങ്കിൽ ഉള്ള ഉത്തരവിൽ പറയുന്നത്. എൻട്രൻസ് ഓഫീസിൽ നിന്നും വ്യക്തതവരുത്തുക.
Any entrance examination for bsc food technology
Posted by Abin S, Thrissur On 15.02.2020
View Answer
There are colleges in Kerala offering B.Sc Food technology and related courses. There is no entrance for admission to this course in Kerala, The concerned university invites applications and allotments are made based on the marks of Plus 2 following the indexing rules of the concerned university
If registration for engg. is completed and submitted, if it is possible to edit and add BArch
Posted by MuraleeMohanan N V, SHORANUR, PALAKKAD-DT. On 13.02.2020
View Answer
May not be possible now. Later it may be reopened to add streams as was done in previous years. At that time you can do it. Watch the announcements in this regard at cee sites.