ഈ വർഷം ഒര് പ്രാവിശ്യം Jee എക്സാം എഴുതി
എനിക്ക് എനി എത്ര പ്രാവശ്യം കൂടി jee എക്സാം എഴുതാൻ സാധിക്കും.
Posted by Aromal Vijayan, Taliparamba kannur On 25.02.2020
View Answer
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ, ഒരാൾക്ക്, തുടർച്ചയായ മൂന്നു വർഷങ്ങളിൽ, അഭിമുഖീകരിക്കാം. ഒരു അക്കാദമിക് സെഷനിലേക്ക്, രണ്ടു പരീക്ഷകൾ, എന്നത്, വിദ്യാർത്ഥികൾക്ക് 2019 പ്രവേശനം മുതൽ അനുവദിക്കുന്ന, ഒരു ആനുകൂല്യമാണ്. താൽപര്യത്തിനനുസരിച്ച്, ഒരാൾക്ക്, ഇതിൽ ഏതെങ്കിലും ഒരു പരീക്ഷയോ രണ്ടു പരീക്ഷകളുമോ അഭിമുഖീകരിക്കാം. ജനവരി, ഏപ്രിൽ മാസങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
ഒരു പരീക്ഷ മാത്രം അഭിമുഖികരിച്ചാലും, രണ്ടും അഭിമുഖീകരിച്ചാലും, ഒരു അക്കാദമിക് സെഷനിലെ പ്രവേശനത്തിനായുള്ള ശ്രമങ്ങളെ, ഒരു ചാൻസായി മാത്രമേ കണക്കാക്കു. നിങ്ങൾ പ്ലസ് ടു -ന് ഇപ്പോൾ ഫൈനൽ പരീക്ഷ എഴുതാൻ പോകുന്ന ഒരു വിദ്യാർത്ഥിയാണെങ്കിൽ, നിലവിലെ വ്യവസ്ഥയനുസരിച്ച്, നിങ്ങൾക്ക്, 2020 ലെ ജെ.ഇ.ഇ മെയിൻ (ഏതെങ്കിലും ഒന്നോ, രണ്ടുമോ) അഭിമുഖീകരിക്കാം. കൂടാതെ, താൽപര്യം ഉള്ള പക്ഷം, 2021, 2022 വർഷങ്ങളിലും, പരീക്ഷ അഭിമുഖീകരിക്കാൻ കഴിയും. അന്നും, വർഷത്തിൽ രണ്ട് പരീക്ഷകൾ വീതം ഉണ്ടെങ്കിൽ, രണ്ടും അഭിമുഖീകരിക്കാനും കഴിയും.
Njan degree bcom student aanu. Thudarnn PG cheyyaan agrahikkunnu. MPH enna PG course kandu. Ith eth degreekarkkum apply cheyyaamo? MPH padichaal ulla job opportunities enthokkeyaanu?
Posted by Athira Prakash , Kannur On 24.02.2020
View Answer
പൊതുജന ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുവാൻ, പരിശീലനം നേടിയ പ്രൊഫഷണലുകളെ സൃഷ്ടിക്കുവാൻ ലക്ഷ്യമിടുന്ന ഒരു പ്രോഗ്രാമാണ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്). ആരോഗ്യകാര്യങ്ങളിൽ സഹായം ആവശ്യമായി വരുന്നവരെ സഹായിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഈ യോഗ്യതയുള്ളവർ. അടിസ്ഥാന മെഡിക്കൽ ബിരുദമുള്ളവരാണെങ്കിൽ ഒരു മെഡിക്കൽ പ്രാക്ടീഷണറായി, വേണ്ട സഹായം ചെയ്തു കൊടുക്കാം. മറ്റുള്ളവർക്ക് മെഡിക്കൽ പ്രാക്ടീഷണറെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല. പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളുടെ വിശകലനം നടത്തുന്ന ഹെൽത്ത് ഇൻഫർമാറ്റിക്സ് സ്പെഷ്യലിസ്റ്റ്, ബയോസ്റ്റാറ്റിസ്റ്റിഷ്യൻ, ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്റർ, എപ്പിഡമിയോളജിസ്റ്റ്, പബ്ലിക് ഹെൽത്ത് എജ്യൂക്കേറ്റർ, ഹെൽത്ത് കെയർ കൺസൽട്ടന്റ്, എന്നിവയാണ് പ്രവർത്തിക്കാവുന്ന ചില മേഖലകൾ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി (ചെന്നൈ), രണ്ടു വർഷ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശനം, എം.ബി.ബി.എസ്. ബിരുദധാരികൾക്കാണ്.
പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഈ പ്രോഗ്രാം നടത്തുന്നുണ്ട്. എം.ബി ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എൻ.വൈ.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.ടെക്, ബി.ഇ. ബിരുദം, 4 വർഷത്തെ വെറ്റിനറി സയൻസ്, നഴ്സിംഗ്, ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി, ഫാർമസി ബിരുദം, സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രീഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ലോ എന്നിവയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തിപരിചയം അഭികാമ്യം.
ബി.കോം ബിരുദം വച്ച്, ഈ കോഴ്സിന്, ഇവിടെ രണ്ടിടത്തും അപേക്ഷിക്കാൻ കഴിയില്ല.
KEAM ന് EWS സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള അവസാന തിയ്യതി എന്നാണ് ?
Posted by Sanjay S, Thrissur On 24.02.2020
View Answer
കീം-നു ; ഇ. ഡബ്ള്യു .എസ സർട്ടിഫിക്കറ്റ് ഇപ്പോൾ അപ്ലോഡ് ചെയ്യേണ്ടതില്ല. അതിനുള്ള തിയ്യതി പിന്നീട് പ്രഖ്യാപിക്കും
JEE main nu apekshikkan 12th marksheet veno?
I'm a 12th student.
Posted by Anjali, Kannur On 24.02.2020
View Answer
Not needed. Apply as an appearing candidate
JEE (Main) 2020 ഏപ്രിൽ മാസത്തെ പരീക്ഷക്ക് അപേക്ഷിച്ച് കൺഫർമേഷൻ പേജ് ലഭിച്ചിട്ടുണ്ട്. എല്ലാം ഫീസിന് പുറമെ പ്രോസസ്സിംഗ് ചാർജും GST യും അടക്കണമെന്ന് ബുള്ളറ്റിനിൽ പറയുന്നു. SBI നെറ്റ് ബാങ്കിംഗ് മുഖേനയാണ് എന്ന് അടച്ചത്.കൺഫർമേഷൻ പേജ് കിട്ടിയതിനാൽ എന്റെ ഫീസ് അടച്ചത് കൃത്യമായിരിക്കുമോ ? കൺഫർമേഷൻ പേജ് ലഭിച്ച എല്ലാവർക്കും പരീക്ഷ എഴുതാൻ അവസരം ഉണ്ടാകില്ലേ ? പ്രോസസ്സിംഗ് ചാർജും GST യും ഇനി പ്രത്യേകമായി അടക്കാൻ കഴിയുമോ ?
Posted by Sneha Sajeev, Thamarassery On 22.02.2020
View Answer
യഥാർത്ഥ ഫീസിനു പുറമെ, പ്രോസസ്സിംഗ് ചാർജ്, ജി.എസ്.ടി.എന്നിവ, ഫീസടയ്ക്കുന്നയാൾ നൽകണമെങ്കിൽ, യഥാർത്ഥ ഫീസിനൊപ്പം, ആ തുകകൾ കൂടി ചേർത്തായിരിക്കും, അന്തിമമായി അപേക്ഷാർത്ഥി അടയ്ക്കേണ്ട യഥാർത്ഥ തുക, സ്ക്രീനിൽ തെളിയുക. ആ തുക അടച്ചാൽ മാത്രമേ, പേമെന്റ് അംഗീകരിക്കപ്പെടുകയുമുള്ളു. എങ്കിൽ മാത്രമേ പേമെന്റ് സ്റ്റാറ്റസ് 'ഒ.കെ' എന്നു വരികയുള്ളു. തുക തെറ്റെങ്കിൽ, പേമെന്റ് നിരാകരിക്കപ്പെടും.
പേമെന്റ് അംഗീകരിക്കപ്പെടുന്നവർക്കു മാത്രമേ, കൺഫർമേഷൻ പേജിന്റെ, പ്രിന്റ്ഔട്ട് എടുക്കാൻ കഴിയൂ. നിങ്ങൾക്ക് കൺഫർമേഷൻ പേജ് ലഭിച്ച സ്ഥിതിക്ക്, നിങ്ങളടച്ച തുക, ശരിയാണ്. കൂടുതൽ തുക ഒന്നും തന്നെ അടയ്ക്കേണ്ടതില്ല. തുക പ്രത്യേകം അടയ്ക്കാനും കഴിയില്ല.
കൺഫർമേഷൻ പേജ് ലഭിച്ചതിനാൽ, പരീക്ഷ അഭിമുഖീകരിക്കുന്നതിന്, യാതൊരു തടസ്സവും ഇല്ല. അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്തെടുക്കാവുന്ന ഘട്ടത്തിൽ, അത് ഡൗൺലോഡുചെയ്തെടുക്കുക. അതിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ, അനുവദിക്കപ്പെട്ട സമയക്രമം അനുസരിച്ച് പരീക്ഷ അഭിമുഖീകരിക്കുക.
Sir KEAM 2020 ,EWS Reservation ലഭിക്കാൻ എപ്പോൾ, എങ്ങനെ, അപേക്ഷിക്കണം, ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ്
Posted by Akhil, Pinarayi On 22.02.2020
View Answer
ജനറൽ കാറ്റഗറിയിൽ പെടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇക്കണോമിക്കലി വീക്കർ സെക്ഷൻസ്-ഇ.ഡബ്ല്യു.എസ്), 10% സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, കേരള സർക്കാരിന്റെ പഴ്സണൽ & അഡ്മിനിസ്ട്രേറ്റീവ് (റൂൾസ്) വകുപ്പിന്റെ, 3.1.2020 ലെ, (പി) 1/2020/പി & എ.ആർ.ഡി. ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട് (കീം 2020 പ്രോസ്പക്ടസ് ക്ലോസ് 4.3). ഈ ക്വാട്ടയിലേക്കു പരിഗണിക്കപ്പെടാൻ, നിശ്ചിത മാതൃകയിൽ, വില്ലേജ് ഓഫീസറിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനു നൽകേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച വിജ്ഞാപനം, പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്ന് അപേക്ഷ വിളിച്ചു കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, എൻട്രൻസ് കമ്മീഷണറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ അപ് ലോഡ് ചെയ്യേണ്ടതില്ല.
സർക്കാർ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ് * ജനറൽ വിഭാഗത്തിൽ പെടുന്ന, നാലു ലക്ഷം രൂപ വരെ വാർഷിക കുടുംബവരുമാനമുള്ളവർക്കേ, ഈ സംവരണത്തിന് അർഹതയുള്ളു * കുടുംബ വരുമാനം കണക്കാക്കുമ്പോൾ, ചില ഇനങ്ങൾ ഒഴിവാക്കും * അപേക്ഷിക്കുന്ന വർഷത്തിനു തൊട്ടുതലേ സാമ്പത്തിക വർഷത്തെ വരുമാനമാണ് ഇതിനായി പരിഗണിക്കുക * അപേക്ഷകന് ഗ്രാമപഞ്ചായത്തിൽ, രണ്ടര ഏക്കറിലോ, മുൻസിപ്പാലിറ്റിയിൽ, 75 സെന്റിലൊ, കോർപറേഷനിൽ, 50 സെന്റിലോ കൂടുതൽ കുടുംബ ഭൂസ്വത്ത് ഉണ്ടായിരിക്കരുത് * കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ആകെ ഹൗസ് പ്ലോട്ട്, മുൻസിപ്പാലിറ്റിയിൽ 20 സെന്റിലോ, കോർപറേഷനിൽ 15 സെന്റിലോ കൂടുതൽ ആയിരിക്കരുത്. ഇതിന്റെയൊക്കെ വിശദാംശങ്ങൾക്ക് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ കാണേണ്ടതാണ്.
ജനറൽ കാറ്റഗറിയിൽ EWS സംവരണത്തിന് അർഹതയുള്ളവർക്ക് 10%റി സർവേഷൻ സീറ്റിനു പുറമേ ജനറൽ സീറ്റിനും അർഹതയുണ്ടോ?????
Posted by AKSHAY ARAVIND, WAYANAD On 19.02.2020
View Answer
എല്ലാ കുട്ടികളെയും - സംവരണം ഉള്ളവരെയും- ആദ്യം പരിഗണിക്കുക സ്റ്റേറ്റ് മെറിറ്റിൽ (ജനറൽ സീറ്റ്) ആണ്. അത് കിട്ടുന്നില്ലെങ്കിൽ മാത്രമേ സംവരണ ആനുകൂല്യം പരിഗണിച്ചുള്ള അല്ലോട്മെന്റിന് പരിഗണിക്കുകയുള്ളൂ.
I passed plus two by scoring 95 percent and I am currently doing degree course.Am I able to apply for neet exam and keam?
Posted by Fathima, kollam On 19.02.2020
View Answer
If you are eligible based on Plus 2 marks and subjects, you can. But the time limit for applying for NEET UG 2020 is over. So your chances for admission through KEAM is not there as admission through KEAM are made based on your NEET UG 2020 rank.
Sir, NIT, IIT colleges iloke admission eligibility criteria +2 min 75% aggregate or top 20 percentile in +2 board examination enanu! Ethil randamath paranjath enthanu athengane ariyuka?
Posted by Vishnu TM, Trivandrum On 18.02.2020
View Answer
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ-മെയിൻ/അഡ്വാൻസ്ഡ്) റാങ്ക് പട്ടികകളിൽ ഉൾപ്പെടുന്നവർക്ക്, യോഗ്യതാ പരീക്ഷയിൽ, 5 വിഷയങ്ങൾക്ക്, മൊത്തത്തിൽ 75% മാർക്കുണ്ടെങ്കിലേ (പട്ടിക/ഭിന്നശേഷിക്കാർക്ക് 65%) അലോട്ട്മെന്റ് കിട്ടിയാലും, പ്രവേശനം നൽകുകയുള്ളു. ഈ മാർക്ക് ഇല്ലെങ്കിൽ, അപേക്ഷാർത്ഥി, തന്റെ ബോർഡ് പരീക്ഷയിൽ, തന്റെ കാറ്റഗറിയിൽ, മുന്നിലെത്തുന്നവരുടെ, ഇരുപതാം പെർസൻടൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നാലും മതി. 75% ൽ (500 ൽ 375/325) താഴെ മാർക്കുണ്ടെങ്കിലേ രണ്ടാം അർഹതാ വ്യവസ്ഥയെപ്പറ്റി ആലോചിക്കേണ്ടതുള്ളു. യോഗ്യതാ പരീക്ഷ എഴുതിയവരുടെ 5 വിഷയങ്ങളിലെ മൊത്തം മാർക്ക് പരിഗണിക്കുമ്പോൾ, ഏതു മൊത്തം മാർക്കിനു തുല്യമോ, മുകളിലോ ആണ്, മുന്നിലെത്തുന്ന 20 ശതമാനം പേരുടെയും മൊത്തം മാർക്ക് വരുന്നത്, ആ മാർക്കാണ്, ഇരുപതാം പെർസൻടൈൽ കട്ട് ഓഫ് മാർക്ക്. പരീക്ഷ എഴുതിയവരിൽ, മുന്നിലെത്തിയ 20% പേരെ പരിഗണിക്കുമ്പോൾ, അവർക്ക് 500 ൽ 470 മാർക്കോ കൂടുതൽ മാർക്കോ ഉണ്ടെങ്കിൽ, ഇരുപതാം പെർസൻടൈൽ കട്ട് ഓഫ് മാർക്ക്, 470 (94%) ആയിരിക്കും. അങ്ങനെയെങ്കിൽ, മൊത്തം 470 മാർക്കോ അതിൽ കൂടുതൽ മാർക്കോ ഉളളവർക്ക്, ഈ വ്യവസ്ഥ പ്രകാരം പ്രവേശന അർഹത കിട്ടും. കാറ്റഗറി അനുസരിച്ച് കട്ട് ഓഫിൽ മാറ്റമുണ്ടാകും.
ഓരോ ബോർഡിന്റെയും ഈ കട്ട് ഓഫ് മാർക്ക്; വർഷം, കാറ്റഗറി തിരിച്ച്, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ), ജെ.ഇ.ഇ. പ്രവേശന പ്രക്രിയാ വേളയിൽ, ജോസ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ) 12-ാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ വിഭാഗക്കാർക്ക്, മുൻ വർഷങ്ങളിലെ എൻ.ഐ.ടി.വിഭാഗത്തിലെ ഈ കട്ട് ഓഫ്, ഇപ്രകാരമായിരുന്നു: ഓപ്പൺ/ജനറൽ: 2019-418, 2018-432, 2017-431; ഒ.ബി.സി: 405, 423, 420; എസ്.സി: 382, 405, 400; എസ്. ടി/ഭിന്ന ശേഷി വിഭാഗങ്ങൾ: 355, 388, 385
I've passed +2 in 2019.I've registered Jee main January session with my +2 status as passed with aggregate 73%.I have applied for improvement exam of cbse board this year.So is it needed to change the +2 status to "appearing for +2 exam? If needed, is it possible?
Posted by Vishnu TM, Trivandrum On 18.02.2020
View Answer
You can give passed and not 'appearing'.