Iam planning to Register for the Civil service examination 2020. While registering I couldn't find my degree in the given options. I have completed BDS degree. And what subject should i opt for the Paper 6and 7. Will there be a paper on dentistry? Or should I opt for other subjects like medical sciences or geography?
Posted by Anu, Kannur On 29.02.2020
View Answer
If there is no entry related to the subject, there may be an option like Others in the application form. You may choose that. the list of optional for the Civil Service Main is given in the Notification at UPSC website. You can choose any one from among the 24 optional subjects given there.
Do we need to upload EWS certificate in keam 2020 registration? If so, in which coloumn should we upload it?
Posted by Anupama C, Thrissur On 26.02.2020
View Answer
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനു നൽകേണ്ട ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സർട്ടിഫിക്കറ്റ് സംബന്ധിച്ച വിജ്ഞാപനം, പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്ന് അപേക്ഷ വിളിച്ചു കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, എൻട്രൻസ് കമ്മീഷണറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ അപ് ലോഡ് ചെയ്യേണ്ടതില്ല.
IIsc യിലേക്ക് Jee main വഴി പ്രവേശനം ഉണ്ടോ.ഉണ്ടെങ്കിൽ എത്ര Perecentile ഉള്ളവരെയാണ് പരിഗണിക്കുന്നത്.
Posted by Aromal Vijayan, Taliparamba kannur On 26.02.2020
View Answer
പ്രവേശനത്തിന്, പ്രത്യേകിച്ച് ഒരു പരീക്ഷ ഇല്ല. മറിച്ച്, ദേശീയ തലത്തിൽ നടത്തുന്ന, ചില പരീക്ഷകളിലെ മികവ് പരിഗണിച്ച്, നാലു സ്ട്രീമുകൾ വഴി, പ്രവേശനം നൽകും. അതിലൊന്ന്, കെ.വി.പി.വൈ.സ്ട്രീമാണ്.
2020 ൽ ജെ.ഇ.ഇ.മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ്, നീറ്റ് യു.ജി എന്നിവയിലൊന്ന് അഭിമുഖീകരിച്ച് അതിൽ കാറ്റഗറി അനുസരിച്ച്, നിശ്ചിത ശതമാനം മാർക്കു നേടിയവർക്ക് ബന്ധപ്പെട്ട സ്ട്രീമിൽ അപേക്ഷിക്കാം. മാർക്ക് ശതമാനം ഇപ്രകാരമായിരിക്കണം: ജനറൽ-60% , ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് (ഇ.ഡബ്ല്യു.എസ്), ഒ.ബി.സി (എൻ.സി.എൽ)-54%, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ-30%.
ബി എസ് സി കെമിസ്ട്രി പൂർത്തിയാക്കിയാൽ എം എസ് c നഴ്സിംഗ് എടുക്കൻ പറ്റുമോ.... പ്രേവേശന നടപടികൾ എന്തൊക്കെ ആണ്
Posted by Jiju, Thalikulam On 26.02.2020
View Answer
നഴ്സിംഗ് ബിരുദം ഉണ്ടെങ്കിലേ എം.എസ്.സി. നഴ്സിംഗ്- നു പൊക്കാൻ കഴിയു.
ബി എസ് സി കെമിസ്ട്രി പൂർത്തിയാക്കിയാൽ എം എസ് സി നഴ്സിംഗ് എടുക്കാൻ പറ്റുമോ
Posted by Jiju , Thalikulam On 26.02.2020
View Answer
നഴ്സിംഗ് ബിരുദം ഉണ്ടെങ്കിലേ എം.എസ്.സി. നഴ്സിംഗ്- നു പൊക്കാൻ കഴിയു.
What are the different fashion designing courses approved by the Government in Kerala? Is there any entrance examination ?
Posted by Anagha, Trivandrum On 26.02.2020
View Answer
In Kerala, Directorate of Technical Education conducts the Fashion Technology and garment Design by the Government Institutes of Fashion Designing. There are 42 institutes across the state. See http://www.dtekerala.gov.in/index.php/en/home/institutions-programmes/gifd-centers
The course is of 2 years duration. Eligibility is pass in Class 10 examination. Those who pass the examination will get Kerala Government
Technical Examination (KGTE) – Fashion Designing & Garment Technology Certificate.
Institute of Fashion Technology, Kerala at Kundara, Kollam has a four year Bachelor of Design Programme for those who have passed Class 12. http://www.iftk.ac.in/index.php/acadamic-new
National Institute of Fashion Technology, Kannur has Bachelor of Design Programme. Selection is based on the NIFT Entrance Examination. See https://applyadmission.net/nift2020/
I am studying in Kerala State Syllabus +2 and applied for JEE MAIN 2020 April, appeared in January also. I could not upload my admit Card because the link is not avilable. After paying the fee I got the cofirmation page Showing everythig completed. Is there any problem Sir
Posted by Sidharth, thalassery On 25.02.2020
View Answer
Once the conformation page is obtained, it mean the application is in order. Keep visiting your Home page for updates
What is the exam to apply for agricultural courses after plus two?Is it compulsory to attend Neet to get admission for agricultural courses?
Posted by anjali k.j, chavakkad On 25.02.2020
View Answer
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in).
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. (https://ntaneet.nic.in)
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. 2020 ലെ ഈ പരീക്ഷ ജൂൺ 1 ന് നടത്തും. അപേക്ഷ, മാർച്ച് 1 മുതൽ 31 വരെ നൽകാം. (https://ntaicar.nic.in)
KEAM ന് അപേക്ഷിക്കുമ്പോൾ തെറ്റ് വന്നാൽ തിരുത്താൻ അവസരം തരുമോ?
Posted by KAVYA LS, PAVITHRESWARAM On 25.02.2020
View Answer
അവസരം ഉണ്ടാകും എന്നാണ് പ്രോസ്പെക്ട്സ്-ൽ പറഞ്ഞിട്ടുള്ളത് അതി സംബന്ധിച്ച വിവരം നിങ്ങളുടെ ഹോം പേജിൽ കൂടി അറിയാൻ കഴിയും. അതിനാൽ ഇടക്കിക്കിടെ ഹോം പേജ് പരിശോധിക്കുക.
Is bachelor of Commerce course entrance exam are conducted by university
If yes when will be registration starts in Delhi Hyderabad University
Posted by Pooja , Thrissur On 25.02.2020
View Answer
ബനാറസ് ഹിന്ദു സർവകലാശാല, കൊമേഴ്സ് ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, അഖിലേന്ത്യാ തലത്തിൽ, പ്രവേശനപരീക്ഷ നടത്തുന്നുണ്ട്. ബാച്ചലർ ഓഫ് കൊമേഴ്സ്- ബി.കോം (ഓണേഴ്സ്), ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ് കോഴ്സുകൾക്ക്, അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (യു. ഇ.ടി) വഴി പ്രവേശനം നൽകുന്നു. രണ്ടിനും കൂടി പൊതുവായ, പരീക്ഷയാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. വിശദാംശങ്ങൾക്ക്, http://bhuonline.in കാണുക.
അലിഗർ മുസ്ലീം സർവകലാശാല, ബി.കോം (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനം, അഖിലേന്ത്യാ തലത്തിൽ നടത്തുന്ന, അഡ്മിഷൻ ടെസ്റ്റ് വഴിയാണ് നൽകുന്നത്. ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, എലമന്ററി മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, റീസണിംഗ് & ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനസ് എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. 2020 ലെ പ്രവേശന പരീക്ഷ ഏപ്രിൽ 12 നായിരിക്കും. വിശദാംശങ്ങൾക്ക്, www.amucontrollerexams.com കാണണം.
ഗൗഹാട്ടി സർവകലാശാല, പ്ലസ് ടു കഴിഞ്ഞവർക്ക്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം നടത്തുന്നുണ്ട്. ബി.കോം (ഓണേഴ്സ്) + എം.കോം (അക്കൗണ്ടിംഗ് & ഫിനാൻസ്, മാനേജ്മെന്റ് & മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനുകൾ). ബി.കോം (ഓണേഴ്സ്) എടുത്ത്, പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ). എൻട്രൻസ് ടെസ്റ്റ് സ്കോർ (40% വെയ്റ്റേജ്), പ്ലസ് ടു മാർക്ക് (60% വെയ്റ്റേജ്) എന്നിവ പരിഗണിച്ച്, റാങ്ക് ലിസ്റ്റ് തയ്യാറാക്കും. വിശദാംശങ്ങൾക്ക്, www.gauhati.ac.in
തേസ്പൂർ സർവകലാശാലയിൽ, അഞ്ചു വർഷ, ഇന്റഗ്രേറ്റഡ് ബി.കോം (ഓണേഴ്സ്)-എം.കോം. പ്രോഗ്രാമുണ്ട്. അക്കൗണ്ടിംഗ് & ടാക്സേഷൻ, ബാങ്കിംഗ് & ഫിനാൻസ് സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. 3 വർഷ ബി.കോം (ഓണേഴ്സ്) കഴിഞ്ഞ്, പുറത്തു വരാം. തേസ്പൂർ യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ക്വാണ്ടിറേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ഡേറ്റ ഇന്റർപ്രറ്റേഷൻ & റീസണിംഗ് എന്നിവയിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. വിശദാംശങ്ങൾക്ക്, www.tezu.ernet.in കാണണം.
Admission Notice for Delhi University and Hyderabad Central University have not come so far.