കീം മൂനാം ഘട്ട അലോട്ട്മെന്റ് ഹയർ ഓപ്ഷൻ ഒന്നും ലഭിച്ചില്ലയെങ്കിൽ, രണ്ടാം ഘട്ടത്തിൽ ലഭിച്ച ഓപ്ഷൻ നിലനിൽക്കുമോ?
Posted by SURESH EK , Piravom On 06.11.2021
View Answer
If you have joined the college after round 2, it will be retained.
What is the qualification for loco pilot and assistant loco pilot ?
Posted by Vani E S, Shoranur On 05.11.2021
View Answer
റെയിൽവേയിൽ അസിസ്റ്റൻ്റ് ലോകോ പൈലറ്റ് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) തസ്തികകളിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത ഇപ്രകാരമാണ്: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി - യും എൻ.സി.വി.റ്റി/എസ്.സി.വി.റ്റി - യുടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള നിശ്ചിത ട്രേഡിലെ ഐ.ടി.ഐ. യോഗ്യതയും.
ട്രേഡുകൾ ഇവയിലൊന്ന് ആകാം: ആർമേചർ & കോയിൽ വൈൻഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഹീറ്റ് എൻജിൻ, ഇൻസ്ട്രുമൻ്റ് മെക്കാനിക്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മിൽറൈറ്റ് മെയിൻ്റൻസ് മെക്കാനിക്, മെക്കാനിക് റേഡിയോ & ടി.വി, റെഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, ട്രാക്ടർ മെക്കാനിക്ക്, ടർണർ, വയർമാൻ.
മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി - യും മുകളിൽ സൂചിപ്പിച്ച ട്രേഡുകളിലൊന്നിൽ, കോഴ്സ് കംപ്ലിറ്റഡ് അക്ട് അപ്രൻ്റീസ്ഷിപ്പ് യോഗ്യതയും ഉള്ളവർ; ഐ.ടി.ഐ.യോഗ്യതയ്ക്കു പകരം, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിയറിങ് അല്ലെങ്കിൽ ഇവയുടെ കോംബിനേഷനിൽ 3 വർഷ ഡിപ്ലോമയുള്ളവർ; ഡിപ്ലോമയ്ക്കു പകരം ഈ ബ്രാഞ്ചകളിലൊന്നിൽ എൻജിനിയറിങ് ബിരുദമുള്ളവർ എന്നിവർക്കും അപേക്ഷിക്കാം.
Sir i wish to do bsc forensic science in kerala.what are the admission procedures? Is there any entrance test?
Posted by Soorya, Kasaragode On 04.11.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
പ്ലസ്ടു കഴിഞ്ഞ് agriculture ഫീൽഡ് തിരഞ്ഞെടുക്കാനാണ് ആഗ്രഹം അതിനായി എന്താണ് തുടർന്ന് പഠിക്കേണ്ടത്, ഏതെല്ലാം കോഴ്സുകൾ ആണ് ഉള്ളത്?
Posted by Surya, Pathanamthitta On 03.11.2021
View Answer
പ്ലസ് ടു കഴിഞ്ഞ് കാർഷിക, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള ബിരുദകോഴ്സുകൾ പഠിക്കാം. കാർഷികമേഖലയിലെ സാങ്കേതിക കാര്യങ്ങളുടെ പഠനത്തിന് എൻജിനിയറിങ് കോഴ്സുകളും ശാസ്ത്രപഠനങ്ങൾക്ക് സയൻസ് കോഴ്സുകളും ഉണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) നടത്തുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ) ടു യു.ജി. പ്രോഗ്രാo - ൻ്റെ പരിധിയിൽ മൊത്തം 10 കോഴ്സുകളാണ് എൻജിനിയറിങ്, സയൻസ് വിഭാഗങ്ങളിൽ ഉള്ളത്. സയൻസ് വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ ബി.എസ്.സി (ഓണേഴ്സ്), ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ പ്രോഗ്രാമുകൾ ഉണ്ട്. ടെക്നോളജി വിഭാഗത്തിൽ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ബയോടെക്നോളജി, ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, എന്നീ ബി.ടെക്. പ്രോഗ്രാമുകളുമുണ്ട്. ഐ.സി.എ.ആർ - നു വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ഈ പ്രവേശനപരീക്ഷ വഴിയാണ് ഈ പ്രോഗ്രാമുകളിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്. അതിനാൽ ഈ പരീക്ഷയിൽ മികച്ച റാങ്ക് നേടിയാൽ കേരളത്തിൽ ഉള്ള ചില കോഴ്സുകൾക്ക് (അഗ്രിക്കൾച്ചർ, ഫോസ്ട്രി, ഫിഷറീസ് സയൻസ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡയറി ടെക്നോോളജി, ഫുഡ് ടെക്നോളജി) അഖിലേന്ത്യാ ക്വാട്ട വഴി കേരളത്തിൽ തന്നെ പഠിക്കാൻ അവസരം ലഭിക്കും. ഐ.സി.എ.ആർ, എൻ.ടി.എ. സൈറ്റുകൾ ഇടയ്ക്ക് പരിശോധിക്കുക. https://icar.org.in, https://icar.nta.nic.in
നാഷണൽ എലിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിച്ച് കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ടുമൻ്റിൽ കൂടി അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നിവയിലെ ബി.എസ്.സി. ഓണേഴ്സ്, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ശ്രമിക്കാം. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ ഈ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. നീറ്റ് യു.ജി. യ്ക്ക് അപേക്ഷിച്ച്, അഭിമുഖീകരിച്ച്, യോഗ്യത നേടണം. ഒപ്പം കേരള പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം അപേക്ഷിക്കുകയും വേണം.
കേരള എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എൻജിനിയറിങ് പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുന്നവയാണ് അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി ബി.ടെക്. പ്രോഗ്രാമുകൾ. ഇവയിലെ പ്രവേശനം കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ വഴിയാണ്. താൽപര്യമുള്ള പക്ഷം യഥാസമയം എൻട്രൻസ് കമ്മീഷണർക്ക് അപേക്ഷിച്ച് കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടണം. എൻട്രൻസ് മാർക്കും പ്ലസ് ടു രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കുകൾ പ്രോസ്പക്ടസ് പ്രകാരം സ്റ്റാൻഡഡൈസ് ചെയ്തതും പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് നടത്തി സീറ്റ് അനുവദിക്കും. വിശദാംങ്ങൾക്ക് www.cee-kerala.org, www.cee.kerala.gov.in എന്നിവ കാണുക.
Neet 2021ൽ AIR 272145.കാറ്റഗറി റാങ്ക്117995.ഏത് കോഴ്സ് കിട്ടാനാണ് സാധ്യത.നീറ്റിന്റെ മാർക്ക് പരിഗണിച്ചു pharmacy കോഴ്സിന് ചേരാൻ പറ്റുമോ. നീറ്റിന്റെ മാർക്ക് പരിഗണിച്ചു ഏതൊക്കെ കോഴ്സുകളിൽ ചേരാം.
Posted by Haree, Alappuzha On 03.11.2021
View Answer
At MCC UG Counselling link there is a sub-link "TOTAL ADMITTED MBBS/BDS CANDIDATES IN UG 2020 COUNSELLING" which gives the admission details of MBBS BDS in 2020. Please go through that document to assess your chances. For Kerala chances, you must know your Kerala rank.
പിജി ഡിപ്ലോമ ഇൻ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്സ്ന്റെ തൊഴിൽ സാധ്യതകാൽ
Posted by MUHAMMED NIYAS. C. T, MALAPPURAM On 03.11.2021
View Answer
There are chances related to Print, Electronic, Radio media, Public Relations, Content writing, Technical Writing, etc.
I got 421 mark and 1,60000 in neet all India rank. Should i apply at mcc site for bds government and private course
Posted by Parvathy, Balaramapuram On 03.11.2021
View Answer
You can apply for MCC Allotments as and when the site is opened for choice filling. If you have applied to CEE Kerala, you can participate in CEE Counselling also.
MBBS admission
Posted by Sumedha P, Kasaragod On 03.11.2021
View Answer
What details do you need?
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ഡിഗ്രീ ongoing വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുക ഉള്ളോ
Posted by Krishnapriya, Pallippuram On 31.10.2021
View Answer
It depends on the nature of the Notification that has been published. Please check that.
Technical entry in Indian army 2022
Posted by Gokul, Palakkad On 29.10.2021
View Answer
Please visit https://joinindianarmy.nic.in/index.htm for the detailed Notification
Pages:
1 ...
15 16 17 18 19 20 21 22 23 24 25 ...
2959