Will avoid the grace mark, for taking the plus two marks for keam exam
Posted by Vivek, Tirur On 18.03.2020
View Answer
Grace mark is not shown separately in the final Board Mark sheet. It gets added to the actual mark you get and the final mark is shown in the final result sheet. This mark will be considered for Eligibility and ranking as applicable. So there is no question of avoiding Grace marks.
Is there any Reservations like Esi benefits to get an admission through Icar entrance examination
Posted by Gopika G, Kollam On 18.03.2020
View Answer
ESIC seats are not available in ICAR Entranfe. ESIC Insured Persons quota seats are only for MBBS and BDS and that too in ESIC Medical/Dental Colleges.
I applied for neetug 2020.but I couldn't apply for keam .can I get admission to mbbs in kerala.is there second phase to apply for keam in order to get mbbs admission
Posted by Navya, Kannur On 18.03.2020
View Answer
It cannot be said if you will get another chance to apply for KEAM this year. This has to be decided by Government. Keep watching if government takes any decision on that in the coming weeks. However, you can get admission in Kerala for MBBS/BDS and other Medical courses under All India Quota. For that you have to register and take part in MCC/AYUSH/VCI counselling after result of NEET is declared.
സാർ ഞാൻ plus ടു സയൻസ് കഴിഞ്ഞു എനിക്ക് bsc anesthesia technology പഠിക്കാൻ ആഗ്രഹം ഉണ്ട് കേരളത്തിൽ എവിടെയാണ് കോഴ്സ് ഉള്ളത് neet എഴുതണോ ജോലി സാധ്യതാ എങ്ങനെയാണ്
Posted by Vishnu , Malappuram On 18.03.2020
View Answer
കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ്, 2019 ലെ നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനo നടത്തിയത്. അതിന്റെ പ്രോസ്പക്ടസ് പ്രകാരം ഈ പ്രവേശന പ്രക്രിയയിൽ ബി.എസ്.സി. അനസ്തേഷ്യാ ടെക്നോളജി കോഴ്സ് ഇല്ല. എന്നാൽ, പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാം പ്രവേശന പ്രോസ്പക്ടസ് പ്രകാരം, രണ്ടരവർഷത്തെ, ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യാ ടെക്നോളജി, ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ട്. സ്വാശ്രയ മേഖലയിൽ 16 സ്ഥാപനങ്ങളിൽ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്. പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, മൊത്തത്തിൽ 40% മാർക്ക് നേടി ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ മൂന്നു വിഷയങ്ങൾക്ക് കിട്ടിയ മൊത്തം മാർക്ക് പരിഗണിച്ചാണ്, റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
സ്വകാര്യ മേഖലയിൽ, അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് (കൊച്ചി) - ൽ, ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷയുണ്ട്.
കേരളത്തിന് പുറത്ത് സർക്കാർ/സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങളിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്. സർക്കാർ മേഖലയിൽ, റിഷികേശ് (ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി), ഭുവനേശ്വർ (ബി.എസ്.സി.ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യോളജി ടെക്നോളജി)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്; പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസസ്- അനസ്തേഷ്യാ ടെക്നോളജി) എന്നിവയിൽ പ്രോഗ്രാം ഉണ്ട്. നീറ്റ് യു.ജി. അടിസ്ഥാനമാക്കിയല്ല പ്രവേശനം. പ്രത്യേകം പ്രവേശനപരീക്ഷകൾ ഉണ്ട്.
മെഡിക്കൽ ആവശ്യങ്ങൾക്കായി, നിയന്ത്രിതമായ, താൽകാലികമായി ബോധം നഷ്ടമാകുന്ന അവസ്തയുമായി ബന്ധപ്പെട്ട പഠന മേഖലയാണ് അനസ്തേഷ്യാ ടെക്നോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികൾക്ക്, അനസ്തേഷ്യ നൽകുന്നതിലും, അവരെ നിരീക്ഷിക്കുന്നതിലും, ഡോക്ടർമാരെ സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണൽ ആണ്, അനസ്ത്യേഷ്യ ടെക്നീഷൻ. ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരാഗ്യ പ്രൊഫഷണലുകൾ, എന്നിവരുമൊത്തു പ്രവർത്തിക്കേണ്ട ഇവർ, അനസ്തേഷ്യാ വകുപ്പിലും, ഓപ്പറേഷൻ തിയറ്ററുകളിലുമാണ് മുഖ്യമായും ജോലി ചെയ്യേണ്ടി വരിക. അതുകൊണ്ടു തന്നെ,
അനസ്തേഷ്യാ വകുപ്പും, ശസ്ത്രക്രിയാസംവിധാനങ്ങളുമുള്ള ആശുപത്രികളിലാണ്, ജോലി അവസരങ്ങൾ ഉണ്ടാവുക. ആരോഗ്യമേഖല വളർന്നു വികസിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ മേഖലയിൽ യോഗ്യത നേടുന്നവർക്ക്, സർക്കാർ/സ്വകാര്യ ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, തുടങ്ങിയിടങ്ങളിൽ ജോലി ലഭിക്കാം.
NEET അപേക്ഷയിൽ ESI വരിക്കാരുടെ മക്കൾക്കുള്ള സംവരണത്തിന് വേണ്ടിയുള്ള വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. പ്രസ്തുത വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും, ടി സംവരണം ലഭിക്കുന്നതിനും വേണ്ടിയുള്ള തുടർ നടപടികൾ എന്തൊക്കെയാണെന്ന് ദയവായി പറയുമോ..?
Posted by Aditya, Kollam On 18.03.2020
View Answer
അത് സംബന്ധിച്ച് ഈ വർഷത്തേക്കുള്ള അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല. താമസിയാതെ അത് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷത്തെ ചില അറിയിപ്പുകൾ https://www.esic.nic.in/admissions എന്ന സൈറ്റിൽ ലഭിക്കും
ഡിപ്ലോമ ലാറ്ററൽ എൻട്രി വഴി ഉള്ള പ്രവേശനം എങ്ങനെ ആണ് ?.
Posted by Anandhu g krishnan, Kollam On 18.03.2020
View Answer
ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ, ലാറ്ററൽ എൻട്രി പദ്ധതി വഴി, ത്രിവസര (6 സെമസ്റ്റർ) ഡിപ്ലോമയുടെ, മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. രണ്ടു വർഷം (4 സെമസ്റ്റർ) പഠിച്ച് ഡിപ്ലോമ നേടാം. എസ്.എസ്.എൽ.സി.ക്കു ശേഷം, രണ്ടു വർഷത്തെ പഠനത്തിൽ കൂടി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാർത്ഥി, കേരളാ നേറ്റീവോ കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും യോഗ്യതാ പരീക്ഷ ജയിച്ചതോ ആയിരിക്കണം. രണ്ടു ചാൻസിൽ കൂടുതൽ എടുത്ത്, യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ സേ പരീക്ഷ അഭിമുഖീകരിക്കുന്നതിനെ ഒരു ചാൻസായി കണക്കാക്കില്ല. ഒരു ഡിപ്ലോമ ഉള്ളവർക്ക്, ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന് വെയ്റ്റേജ് നൽകിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം നേടുന്നവർ, നിർബ്ബന്ധ വിഷയങ്ങളായ എൻജിനിയറിങ് ഗ്രാഫിക്സ്, ജനറൽ വർക്ക്ഷോപ്പ്, ബ്രാഞ്ചിനു ബാധകമായ തിയറി, പ്രാക്ടിക്കൽ എന്നിവ ജയിക്കുന്നതോടെ, വിദ്യാർത്ഥിക്ക്, 1, 2 സെമസ്റ്ററുകളിലെ ക്രഡിറ്റുകൾ ലഭിച്ചതായി കണക്കാക്കും. പ്രവേശന പ്രോസ്പക്ടസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തും. ഓരോ സ്ഥാപനത്തിലും, ഈ സ്കീം വഴി പ്രവേശനം നൽകുന്ന സീറ്റുകളുടെ വിശദാംശങ്ങൾ, പ്രോസ്പക്ടസിലുണ്ടാകും. ഓരോ സ്ഥാപനവും അപേക്ഷ വിളിച്ചാണ് അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനാൽ താൽപര്യമുള്ള സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാൻ ശ്രദ്ധിക്കണം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, 2019 ലെ പ്രവേശന പ്രോസ്പക്ടസ് നോക്കുക. ഇത്, www.polyadmission.org/news/Prospectus.pdf ൽ കിട്ടും.
Which link uploaded ews certifica
Posted by AMAL SUNIL, Wayanad On 16.03.2020
View Answer
It can be uploaded during March 23- April 8 at www.cee.kerala.gov.in as per the latest information. The format of the certificate can be downloaded from the Home page of the applicant at this website.
ഞാൻ bsc maths വിദ്യാർത്ഥിയാണ്, എനിക്ക് ഇതിനു ശേഷം മീഡിയ ഫീൽഡിലേക്ക് പോവാൻ വല്ല കോഴ്സും ഉണ്ടോ? Journalism, അല്ലെങ്കിൽ news reading, editting, അങ്ങനെ ന്തേലും സാധ്യത ഉണ്ടോ?
Posted by Shilpa, Kozhikode On 15.03.2020
View Answer
മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസം കോഴ്സ് കേരളത്തിൽ കേരളം, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂർ സര്വകലാശാലകളില് ഉണ്ട്. കേരള മീഡിയ അക്കാദമി, കോഴിക്കോട്, തിരുവനന്തപുരം പ്രസ് ക്ലബ്ബ്കൾ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം എന്നീ കോഴ്സുകൾ ഉണ്ട്. കേരളത്തിന് പുറത്തും നിരവധി സർവകലാശാലകളിൽ ഈ കോഴ്സ്/അനുബന്ധ മാസ്റ്റേഴ്സ് കോഴ്സ് ഉണ്ട്. എഡിറ്റിങ് പഠനം, ഈ കോഴ്സിന്റെ ഭാഗമാണ് അതിനായി പ്രത്യേക മാസ്റ്റേഴ്സ് കോഴ്സ് ഇല്ല. ന്യൂസ് റീഡിങ് കോഴ്സ് പൊതുവെ കുറവാണ്. കൊച്ചി, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിൽ കോഴ്സ് നടത്തുന്നുണ്ട്
Sir IAM currently in 3rd year 2nd sem and I just have a dream of studying in RWTH university in Germany. I just confused whether to apply university in January or in September of 2021.please help me sir
Posted by Chandra shekar, Hyderabad On 15.03.2020
View Answer
Please post the question at Study Abroad in this portal....
പ്ലസ് 2 കൊമേഴ്സ് വിദ്യാർഥിയാണ്. Logistics il degree ചെയ്യാൻ പറ്റുമോ? കേരളത്തിൽ എവിടെയെങ്കിലും അങ്ങനെ ഒരു degree course നിലവിലുണ്ടോ?
Posted by Vysakh K.N, Mallappally On 15.03.2020
View Answer
കെൽട്രോൺ നോളഡ്ജ് സെന്റർ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മന്റ് കോഴ്സ് ലഭ്യമാണ്. ഈ ലിങ്ക് കാണുക. https://ksg.keltron.in/publicSite/course/70
മഹാത്മാ ഗാന്ധി സർവകലാശാലയിൽ രാജഗിരി കോളേജ് ഓഫ് മാനേജ്മന്റ് & അപ്ലൈഡ് സയൻസസ് കാക്കനാട്,രാജഗിരി വിശ്വ ജ്യോതി കോളേജ് ഓഫ് ആർട്സ് & അപ്ലൈഡ് സയൻസസ്, പെരുമ്പാവൂർ, എന്നിവിടങ്ങളിൽ, ബി.കോം ലോജിസിറ്റിക്സ് മാനേജ്മന്റ് കോഴ്സ് ഉണ്ട്.