ഞാൻ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. നീറ്റ്, icar വഴി ലഭിക്കുന്ന അഗ്രിക്കൾച്ചർ കോഴ്സുകളും സാധാരണ ബി എസ് സി അഗ്രിക്കൾചർ കോഴ്സുകളും തമ്മിലുള്ള വ്യത്യാസവും, സാധ്യതകളും, കോളേജുകളും വ്യക്തമാക്കാമോ.
Posted by Meenakshi, Thiruvanathapuram On 27.03.2020
View Answer
ബി.എസ്.സി. അഗ്രിക്കൾച്ചർ എന്ന പേരിൽ രണ്ടു തരം കോഴ്സുകൾ ഇല്ല. അംഗീകൃത കേന്ദ്ര കാർഷിക സർവകലാശാലകളും, സംസ്ഥാന കാർഷിക സർവകലാശാലകളുമാണ്, നാലു വർഷം ദൈർഘ്യമുള്ള ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾ കോഴ്സ് നടത്തുന്നത്. അടുത്ത കാലത്തായി ചില കൽപിത സർവകലാശാലകളിലും ഈ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രിക്കൾച്ചർ കോളേജുകളിലാണ് (വെള്ളായണി, വെള്ളാനിക്കര , കാസർകോഡ്, അമ്പലവയൽ) ഈ കോഴ്സ് നടത്തുന്നത്. കേരള പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിയും പ്രവേശനം നൽകുന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഭിമുഖീകരിച്ച്, 720 ൽ 20 മാർക്ക് നേടുന്ന, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക്, മെസിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷ യഥാസമയം നൽകിയവരെ ഈ കോഴ്സ് ഉൾപ്പടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് തയ്യാറാക്കുന്ന കേരളത്തിലെ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. കേരളത്തിൽ അമ്പലവയൽ ഒഴികെയുള്ള കോളേജുകളിൽ 15% സീറ്റ് നികത്തുന്നത് ഐ.സി.ആർ - എൻ.ടി.എ. അഗ്രിക്കൾച്ചർ യു.ജി. അഖിലേന്ത്യാ പരീക്ഷയിൽ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകളുള്ള 45 ൽ പരം സർവകലാശാല ക ളു ടെ പട്ടിക, https://icar.nta.nic.in ൽ ഉ ളള എ.ഐ.ഇ.ഇ.എ (യു.ജി)2020 ബുള്ളറ്റിൻ അനുബന്ധം XVI ൽ നൽകിയിട്ടുണ്ട്. ഈ കോഴ്സുള്ള സർവകലാശാലകളുടെ അന്തിമ പട്ടിക കൗൺസലിംഗ് സമയത്ത് പ്രസിദ്ധപ്പെടുത്തും. ബാച്ചലർ ബിരുദത്തിനു ശേഷം, മാസ്റ്റേഴ്സ്, പി.എച്ച്.ഡി. പഠന അവസരങ്ങളുണ്ട്. യോഗ്യതയ്ക്കനുസരിച്ച്, കേന്ദ്ര/സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടു പ്രവർത്തികുന്ന കൃഷി, അനുബന്ധ വകുപ്പുകൾ, ഐ.സി.എ.ആർ. സ്ഥാപനങ്ങൾ/ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന കാർഷിക സർവകലാശാലകൾ, കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി, എന്നിവയിലൊക്കെ തൊഴിലവസരങ്ങൾ ഉണ്ട്. ഐ.സി.എ.ആർ. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ, പ്രൊജെക്ടുകളിൽ പ്രവർത്തിക്കുവാനും അവസരം കിട്ടാം.
രാജ്യം ഒട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ icar രെജിസ്ട്രേഷൻ ഡേറ്റ് നീട്ടുമോ?
Posted by Adwaith, Peravoor On 27.03.2020
View Answer
ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. വെബ്സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുക. അപേക്ഷ നൽകാൻ തടസ്സമൊന്നുമില്ലെങ്കിൽ ഇപ്പോൾ ഉള്ള സമയക്രമംവച്ച് നൽകാൻ നോക്കുക.
What are the jobs and opportunities after qualifiying GATE in life science?
Posted by Athira , Malappuram On 26.03.2020
View Answer
No job opportunities have come to notice based on GATE in life sciences. You can however join for Research in Life Sciences with Fellowship in some Institutions . You may also get opportunities to work in Projects with remuneration.
ബി എസ് സി നഴ്സിംഗ്ന് പ്രേവേശനം കിട്ടാൻ പ്ലസ്ടുവിന് എത്ര ശതമാനം മാർക്ക് വേണം.... നഴ്സിങ്ങിന് പ്രായപരിധി ഇണ്ടോ. ഇണ്ടകിൽ എത്ര..... കേരളത്തിന് പുറത്ത് നഴ്സിംഗ് പഠിക്കാൻ പറ്റിയ നല്ല സർവകലാശാലകൾ ഇണ്ടോ
Posted by Jijukrishna, Thrissur On 26.03.2020
View Answer
കേരളത്തിൽ ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ അമ്പതു ശതമാനം മാർക്കു വാങ്ങിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിച്ച മൊത്തം മാർക്കാണ് പരിഗണിക്കുക. നോർമലൈസേഷന് വിധേയമാക്കിയായിരിക്കും, മാർക് പരിഗണിക്കുക .ഓരോ വർഷത്തെയും മാർക് തോത് മാറും എന്നതിനാൽ. എത്ര മാർക് വേണമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. പ്രവേശന വര്ഷം ഡിസംബർ 31-നു 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം https://lbscentre.in/index.htm എന്ന വെബ്സൈറ്റിൽ, ഉള്ള, കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് ഉള്ളത് പരിശോധിക്കുക. . കഴിഞ്ഞ വര്ഷം പ്രവേശനം കിട്ടിയ അവസാന റാങ്കുകളുടെ വിവരവും ഈ സൈറ്റിൽ കിട്ടും. കേരളത്തിന് പൗരത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ ) , ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗൾ കോളേജ് ഓഫ് നഴ്സിംഗ് (ന്യൂ ഡൽഹി) എന്നി സ്ഥാപനങ്ങൾ ഉണ്ട്. അവയെല്ലാം പ്രഖ്വസാന പരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
What are the job opportunities after qualifying GATE in statistics
Posted by Nidhin P, Palakkad On 26.03.2020
View Answer
No job opportunities have come to notice based on GATE in Statistics You can however join for Research in Statistics with Fellowship in some Institutions . You may also get opportunities to work in Projects with remuneration.
Sir.
Njaan jeepaper2 exam apply cheythirunnu
But cafe agent cash adachilla
Enikk eniyengilum cash adach exam ezhuthaan pattumo
Please replay
Posted by Fiza, Thrissur On 25.03.2020
View Answer
ജെഇഇ മെയിൻ അപേക്ഷയിൽ തെറ്റ് തിരുത്താൻ അവസരം വീണ്ടും നൽകിയിട്ടുണ്ട്. ഫീസ് അടക്കാൻ കഴിയുമോ എന്ന് പരിശോധിക്കുക. https://jeemain.nta.nic.in/WebInfo/Handler/FileHandler.ashx?i=File&ii=345&iii=Y
സർ ,എന്റെ മകൾക്കു വേണ്ടി Icar ന് അപേക്ഷിച്ചപ്പോൾ കാറ്റഗറിയിൽ EWS ഓപ്ഷൻ കണ്ടിരുന്നില്ല ...ഇത് അഡ്മിഷൻ സമയത്ത് കൊടുത്താൽ മതിയോ അതോ അപേക്ഷ സമയത്ത് എനിക്ക് എന്തെങ്കിലും പിശക് പറ്റിയതാണ് എങ്കിൽ തിരുത്താൻ അവസരം ലഭിക്കുമ്പോൾ ഇത് തിരഞ്ഞെടുക്കാൻ സാധിക്കുമോ ??
Posted by Seena, Ernakulam On 25.03.2020
View Answer
കാറ്റഗറി രേഖപ്പെടുത്തുന്നിടത്തു ഇ.ഡബ്ള്യു. എസ് . ഓപ്ഷൻ ഉണ്ടായിരുന്നു . ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിക്കാതെ പോയതാകാം. എന്നാണ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ നിന്നും മനസ്സിലാക്കുന്നത്. അപേക്ഷയിലെ പിശകുകൾ തിരുത്താൻ ഏപ്രിൽ 25 മുതൽ മെയ് 2 വരെ സമയം അനുവദിക്കും. അന്നേരം കാറ്റഗറി ഇ.ഡബ്ള്യു. എസ് .ആക്കി നൽകുക.
Njn 12th kazinje 5 year kazinju epol armyil work cheyane, eee Varuna academic yearil enike distent ayyi BA HISTORY cheyanam,athinula porocejeyar enthokeyane, leave anusariche university exam ezuthanula avasaram undo?
Posted by Yadhu Krishnan p s, Thrissur On 24.03.2020
View Answer
ന്യൂ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിൽ സർവകലാശാലയ്ക്കു സായുധസേനകളിലെ ജീവനക്കാർക്കായി ചില വിദൂര പഠന പദ്ധതികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മുൻകാലങ്ങളിൽ അതിന്റെ ചില വിജ്ഞാപനങ്ങൾ വന്നിട്ടുണ്ട്. ഈ ലിങ്കുകൾ കാണുക. ഈ പദ്ധതി ഇപ്പോൾ തുടരുന്നുണ്ടോ എന്ന് തിരക്കുക https://www.jmi.ac.in/upload/menuupload/cdol_programmes_under_taleem_e_taraqqi_project.pdf https://www.jmi.ac.in/cdol/indian_air_force_admission2017
https://www.jmi.ac.in/cdol/notifications
അല്ലെങ്കിൽ മറ്റു സർവകലാശാലകളുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ ചേരണം. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല അതിലെ മുൻ നിര സർവകലാശാലയാണ്. കേരളത്തിലെ കേരളാ, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകൾ വിദൂര പഠന രീതിയിൽ കോഴ്സ് നടത്തുന്നുണ്ട്. അവരുടെ സമയക്രമം അനുസരിച്ചു പരീക്ഷ എഴുതേണ്ടി വരും.
Njn BSc zoology last year student aan Ini MA English edukan entrance exam undagumo.? Thrissuril MA eng ulla colleges ethoke aan? Praveshanam Ed markinde adisthanathilan undavuka
Posted by Aiswarya pa, Thriprayar On 24.03.2020
View Answer
കോഴിക്കോട് സർവകലാശാലാ പഠന വകുപ്പിലെ 2020 ലെ, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ പ്രവേശനത്തിന്, ഇംഗ്ലീഷ്/ഫംഗ്ഷണൽ ഇംഗ്ലീഷ് മുഖ്യവിഷയമായി പഠിക്കാത്തവർക്ക്, ബിരുദതല പാർട് I ഇംഗ്ലീഷിന് 45% മാർക്ക് വേണം. ഗ്രേഡിംഗ് സമ്പ്രദായത്തിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക്, കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ, ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം. ഇതാണ് സർവകലാശാലയുടെ, 11.3.2020 ലെ അഡ്മിഷൻ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് പ്രവേശനം. അപേക്ഷിക്കാനുള്ള സമയമാണിത്.
ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നിലവിൽ അവസാന തിയ്യതി, ഏപ്രിൽ 2 ആണ്. വിശദാംശങ്ങൾക്ക്, www.cuonline.ac.in കാണണം.
തൃശൂർ ജില്ലയിലേതുൾപ്പടെ കോഴിക്കോഴ് സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനം മറ്റൊരു പ്രവേശനപ്രക്രിയ വഴിയാണ്. 2020 ലെ വിജ്ഞാപനം വന്നിട്ടില്ല. 2019 ലെ വ്യവസ്ഥപ്രകാരം, പ്രവേശനം തേടുന്നവർക്ക്, ഇംഗ്ലീഷ് ഒരു കോമൺ കോഴ്സ് ആയി പഠിച്ച്, കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഇതര ബിരുദ പ്രോഗ്രാം കഴിഞ്ഞുവരുന്നവരുടെ പ്രവേശനം, സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയായിരുന്നു. 2019 ലെ വിജ്ഞാപനം, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ ചട്ടങ്ങൾ, കോഴ്സുള്ള കോളേജുകളുടെ പട്ടിക, എന്നിവ www.cuonline.ac.in ൽ, 'പി.ജി' ലിങ്കിൽ ലഭിക്കും.
When neet.examination
Posted by Sreedharan k t, Mattannur On 24.03.2020
View Answer
As of now the date announced is 3.5.2020